Results 1 to 3 of 3

Thread: Avatar Review(Re release)

  1. #1

    Default Avatar Review(Re release)

    Venue- Calicut Crown
    Time : 6:00 PM

    അങ്ങനെ അവതാർ എന്ന ദൃശ്യവിസ്മയം ഒന്നുകൂടി അനുഭവിക്കാൻ കഴിഞ്ഞു ❤️❤️

    വീട്ടിലെത്തി ഒരു 15 മിനിറ്റ് ആ തരിപ്പിൽ അങ്ങനെ ഇരുന്നതാണ് അതിനുശേഷം നോർമൽ ആയപ്പോഴാണ് റിവ്യൂ എഴുതാൻ കൈ ചലിച്ചത് !!!

    ചെറിയൊരു ട്രാഫിക് ബ്ലോക്കിൽ പെട്ട് ഇത്തിരി വലഞ്ഞെങ്കിലും കൃത്യസമയത്ത് ഞാൻ തിയേറ്ററിലെത്തി. എന്നെ വരവേറ്റത് ക്രൗൺ ഇൽ 1963 ഇൽ റിലീസ് ചെയ്ത മാഗ്നിഫിഷ്യന്റ് 7 എന്ന സിനിമയുടെ പോസ്റ്റർ ആണ്!!( അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്) അതടക്കം ചില ചരിത്ര ശേഷിപ്പുകൾ കണ്ടുകൊണ്ടാണ് Audi 1 ലേക്ക് കയറിയത്.

    പടം തുടങ്ങി ഒരു 5-10 min അത്ര നല്ല എക്സ്പീരിയൻസ് ആയിരുന്നില്ല. സ്ഥിരമായി 2D കണ്ട് കണ്ട് ആ 3d experience ലേക്ക് adapt ആവാൻ ഇത്തിരി ബുദ്ധിമുട്ടി. സംഭവം കയ്യിന്ന് പോയോ എന്ന് ഞാൻ വിചാരിച്ചു... വലിയ ബിൽഡ് up ഒക്കെ കൊടുത്ത് അവസാനം പവനായി ശവം ആകുമോ ???

    എന്റെ ആ ചിന്തകളെല്ലാം നിമിഷനേരം കൊണ്ട് നിഷ്പ്രഭമായി.Pandora യിലെ ജീവികൾ ഗർജിക്കുന്നത് പോലെ ക്രൗൺ അതിന്റെ വിശ്വരൂപം പുറത്തെടുത്തു🔥🔥 ഒരുപാട് കാലം converted 3d films കണ്ടതിന്റെയും, മികച്ച ത്രീഡി എക്സ്പീരിയൻസ് പല തീയേറ്ററുകളിൽ നിന്നും കിട്ടി ശീലമില്ലാത്തത്തിന്റെയും പ്രശ്നമായിരുന്നു തുടക്കത്തിലെ ആ adaptability issue.... പതിയെ ഞാൻ ആ 48 fps Pandora മായിക ലോകത്തിലേക്ക് വലിച്ച് എടുക്കപ്പെട്ടു. സ്ഥിരമായി കേട്ട് വരുന്ന 3d glass വെക്കുമ്പോൾ ഉള്ള ഇരുട്ട് പ്രശ്നമോ വേദന പ്രശ്നമോ ഒന്നും ഇവിടെ ഇല്ല... Polarised ഗ്ലാസ്* ile പെർഫെക്ട് 3d🔥🔥🔥 come on guys... That was a real experience🔥🔥

    ഞാൻ ഇനി പറയാൻ പോകുന്നത് Crown ന്റെ മേന്മ ആണോ സിനിമയുടെ മേമ ആണോ എന്ന് എനിക്ക് കൃത്യമായി അറിയില്ല രണ്ടും കൂടി അങ്ങ് ഇടകലർത്തി പറയാം.
    Pandora യിലെ അത്ഭുത കാഴ്ചകൾ ഓരോന്നും വിസ്മയമായിരുന്നു !! അവതാർ നമ്മൾ ടിവിയിൽ കാണുമ്പോൾ സാധാരണ സീനുകൾ ആയി തോന്നുന്ന പലതും ഇവിടെ ഗംഭീര scenes ആയി മാറുന്നു...
    ഉദാ - ഇല കൂട്ടങ്ങൾക്കിടയിൽ കൂടെ അത് വകഞ്ഞു മാറ്റി ഒരാൾ സഞ്ചരിക്കുന്ന scene ഇൽ ഇലകൾ പാറിപ്പറന്നു നമ്മുടെ മുഖത്തേക്ക് വീഴും, അപ്പൂപ്പൻ താടി പോലെയുള്ള ആ സംഗതി നമ്മുടെ മുന്നിലൂടെ ഒഴുകി നടക്കും, രണ്ടുപേർ ഡയലോഗ് പറയുന്ന സീരിയൽ ആണെങ്കിൽ പോലും side ഇൽ ഉള്ള objects(മരം,ഇല,തീ, അപ്പൂപ്പൻ താടി ) ഒക്കെ നമുക്ക് തൊടാൻ ഭാഗത്തിന് ഇങ്ങനെ നടക്കും 😂😂
    Literally speaking Pandora ക്ക് അകത്ത് നമ്മൾ ഉൾപ്പെട്ട പോലെ തന്നെ തോന്നും. Navi people ഇൽ ഒരാളായി

    ഇനി മറ്റൊരു സവിശേഷത(specially for calicut people)- Crown theater ചെറുതാക്കിയതിനെപ്പറ്റി ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. പക്ഷേ ഞാൻ ഒരു അഭിപ്രായം പറയാം ഇത് പെർഫെക്ട് വലിപ്പമാണ് for a 3d film. Pandora നമുക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പോലെ തോന്നും. ഒരുപാട് വലിയ സ്ക്രീൻ, ഒരുപാട് വലുപ്പം ആയിരുന്നെങ്കിൽ എനിക്കിത്ര എഫക്ട് കിട്ടുമോ എന്ന് സംശയമാണ്!!!

    Sound- സൗണ്ട് ഭ്രാന്തനായ ഞാൻ പക്ഷേ ഈ സിനിമ കണ്ടപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് വിഷ്വൽ ആണ്. കാരണം ഇതിന്റെ വിഷ്വൽ ലോകസിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച visuals ആണ്!!!
    Dolby atmos നന്നായിരുന്നു... Bgms ഒക്കെ ഒട്ടും jarring അല്ലാതെ പെർഫെക്ട് ആയി കേട്ടു. 2nd halfil especially അവസാന ഭാഗങ്ങളിലാണ്.
    ഈ അവസരത്തിൽ ജെയിംസ് ഹോർണർ എന്ന ബഹുമുഖ പ്രതിഭയെ സ്മരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം ഒരു iconic album ആണ് അദ്ദേഹം തന്നത്. Main theme um athinte variations ഉം സന്തോഷവും കണ്ണ് നിറയ്ക്കുന്നതുമായ ഒരു അനുഭൂതിയാണ് നൽകിയത് ❤️❤️

    Negatives(specially for calicut people)- ഈ മികച്ച അനുഭവത്തിൽ ഒരു പോരായ്മ ഉണ്ടെങ്കിൽ അത് screenil ഉള്ള dust ആണ്.Day scenes il white backgroundil ഇത്തിരി സുഖക്കുറവ് ഉണ്ടാക്കി അത്.പിന്നെ ഈ ഔട്ട്സ്റ്റാൻഡിങ് experience 4k yil ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു. പക്ഷേ ഈ രണ്ട് നെഗറ്റീവ് കണ്ട് നിങ്ങൾ Crown nu പകരം മറ്റു വല്ല തീയേറ്ററും ചൂസ് ചെയ്താൽ അത് ഭീകരനഷ്ടം ആയിരിക്കും. കോഴിക്കോട്ടെ മറ്റൊരു തീയറ്ററിൽ non 48 fps version കണ്ട ഒരു സുഹൃത്തിന് ടിവിയിൽ കണ്ടതിൽ നിന്ന് പ്രത്യേകിച്ച് ഒരു മാറ്റവും(wow factor) ഫീൽ ചെയ്തില്ല എന്ന് പറയുമ്പോൾ തന്നെ verum 4k dolby atmos എന്ന വാചകത്തിൽ ഒന്നും ഒരു കാര്യവുമില്ല എന്ന് മനസ്സിലായില്ലേ??
    English films പ്രദർശിപ്പിക്കുന്നതിൽ Crown inu ഉള്ള Legacy വീണ്ടും തെളിയിക്കപ്പെടുന്നു. Content providers നിഷ്കർഷിക്കുന്ന കൃത്യമായ അളവിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക, കണ്ടന്റിനെ പറ്റിയുള്ള അഗാധമായ അറിവ് എന്നിവയിൽ This theater stands miles ahead of others in Calicut town( കൃത്യമായി അപ്ഡേഷൻ അര നൂറ്റാണ്ടിനു മേലെ ചെയ്തുപോരുന്ന തിയറ്ററിന് ഈയടുത്തകാലത്ത് 4K പോലുള്ള ചില updations il ചെറുതായി ഒന്ന് മന്ദഗതി സംഭവിച്ചു എന്ന് മാത്രം)

    2009 ഇൽ ഞങ്ങൾ കോഴിക്കോട്ടുകാർക്ക് അഭിമാനമായി മാറിയ ക്രൗൺ ഇന്നും Avatar കാണാൻ കോഴിക്കോട്ടെ ഏറ്റവും മികച്ച ഓപ്ഷൻ ആയി എന്ന് പറയുമ്പോൾ രോമാഞ്ചത്തോടെ സല്യൂട്ട് അടിച്ചു പോകുന്നു 🔥🔥
    2009 ile ഓർമകളും ഇന്നത്തെ അനുഭവവും സിനിമയുടെ ക്വാളിറ്റിയും ഒട്ടും വിട്ട് വീഴ്ച ചെയ്യാതെ ആ സിനിമയെ 101% എക്സ്പീരിയൻസ് ആക്കി എനിക്ക് മുമ്പിൽ എത്തിച്ച തീയറ്ററും കൂടി ആവുമ്പോൾ ഇന്നത്തെ Avatar കാഴ്ച ഒരു Lifetime Experience ആയി മാറുന്നു

    Jai Cameron
    Jai Crown
    Last edited by Superstarakshay; 09-25-2022 at 12:17 AM.

  2. Likes Sree Tcr, Naradhan, Ali Bhai, Joseph James liked this post
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,004

    Default

    thanks akshay
    .

  4. #3

    Default

    Thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •