Theatre : Ariesplex SL Cinemas
Status : Less than 10



എന്ത് തൊലിഞ്ഞ പടം..


നന്മ വിട്ടു പ്രേമം തലയ്ക്കു പിടിച്ചു രഞ്ജിത് ശങ്കർ എന്തരോ ചെയ്തു വച്ചേക്കുന്നു..


ഡിപ്രെഷൻ ആൻഡ് സപ്പ്ളി കുട്ടൻ നായകൻ ..ചിരി എന്തെന്ന് അറിയാത്ത നായിക..ഇവർക്കിടയിൽ പ്രണയം..സിരിച്ചു സിരിച്ചു..


നായകനും നായികയും പിരിയുകയാണ് സുഹൃത്തുക്കളേ..പക്ഷെ അവർ പിരിയുന്നില്ല..ഒരുമിച്ചിരുക്കുന്നു..കരയുന്നു..ഉപദേ ശിക്കുന്നു..ഒടക്കുന്നു..
വീണ്ടും പിരിയാൻ തീരുമാനിക്കുന്നു..പക്ഷെ അവർ വീണ്ടും പിരിയുന്നില്ല..

INTERVAL

നേരെ നായകന്റെ ഹോസ്റ്റലിലോട്ടു..
നായകൻ പരിപ്പ് വേവിക്കുന്നു,നായിക ചോറ് കറിയും ഉണ്ടാക്കുന്നു..അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു..ഭക്ഷണം ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നറിയില്ല അവർ ഒടുവിൽ പിരിയാൻ തീരുമാനിച്ചു...

WAIT WAIT


വീണ്ടും പിരിയുന്നില്ല..മഴ ആണല്ലോ..സ്വല്പം റൊമാന്റിക് ആകാൻ ഇരുവരും തീരുമാനിക്കുന്നു..കിടക്ക പങ്കിട്ടു അവർ ഒരു ചായ കുടിക്കാൻ തീരുമാനിച്ചു..
ചായപ്പൊടി ഇല്ലാത്തനിനാൽ ആ ശ്രമം ഉപേക്ഷിക്കുന്നു..

വീണ്ടും ഒരുമിച്ചിരുക്കുന്നു..നായിക എന്തോ പറഞ്ഞു..നായകന് അത് ഇഷ്ടപ്പെട്ടില്ല.. എറങ്ങി പൊക്കോളാൻ പറഞ്ഞു..നായിക ഒടുവിൽ കരഞ്ഞോണ്ട് പോയി..അതോർത്തു നായകന് വിഷമം..ബൈക്ക് എടുത്തു അവളെ അന്വേഷിക്കുന്നു..മിന്നൽ മുരളിയുടെ വേഗത്തിൽ അവൾ യാത്ര ചെയ്യുന്ന ബസ് കണ്ടെത്തി അവളോടൊപ്പം ഒരു യാത്ര..എങ്ങോട്ടെന്തോ??


ക്ലൈമാക്സിലോട്ടു അടുക്കുമ്പോ നായകൻ പറയുന്നുണ്ട് :"ഒന്ന് ചത്ത് കളഞ്ഞാലോ എന്ന്".. ഈ സിൽമ തുടങ്ങും മുന്നേ പുള്ളി അത് ചെയ്തിരുന്നെങ്കിൽ എന്ന് ഈ മഹാപാപം കണ്ട വിരലിൽ എണ്ണാവുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നു!!


എന്ന്
ഒരു വിരൾ
(
ഒപ്പ് )