Results 1 to 7 of 7

Thread: ഉച്ചമയക്കത്തിലെ സ്വപ്നമോ യാഥാർഥ്യമോ?-NNM Review

  1. #1

    Default ഉച്ചമയക്കത്തിലെ സ്വപ്നമോ യാഥാർഥ്യമോ?-NNM Review

    ചില reviews സൃഷ്ടിച്ച മുൻ വിധിയുമായി സിനിമ കണ്ടപ്പോൾ ആസ്വാദനത്തിന്റെ ഫ്രഷ്നസിനെ ബാധിച്ചു എന്നു മാത്രമല്ല അതു കുറച്ചൊക്കെ വഴിതെറ്റി പോവുകയും ചെയ്തു , എന്നത് കൊണ്ട് ആദ്യമേ പറയട്ടെ,
    കൂടുതൽ reviews/ആസ്വാദനം ഒക്കെ വായിച്ചു മനസിലാക്കുയിട്ടു നിങ്ങൾ ഈ സിനിമ കാണാൻ പോവാതിരിക്കുക. കാരണം നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ആസ്വാദന തലത്തിൽ നിന്നു ഈ സിനിമ ഉൾക്കൊള്ളാൻ കഴിയാതെ പോയേക്കും...

    തീർച്ചയായും ഉച്ചയുറക്കത്തിൽ കാണുന്ന ഒരു വിചിത്ര സ്വപ്നം പോലെയൊക്കെയാണ് ഇതിൽ കാഴ്ചകൾ അവതരിപ്പിക്കപ്പെടുന്നത്. എങ്കിലും അതെല്ലാം വെറും സ്വപ്നം ആയിരുന്നോ യാഥാർഥ്യം ആയിരുന്നോ എന്ന ഒരു ചെറിയ confusion എങ്കിലും കാണികളിൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത് എന്നതിൽ ആണ് LJP brilliance എനിക്ക് അനുഭവപ്പെട്ടത്. സ്വപ്നം ആയി കാണാനാണ് എളുപ്പം എങ്കിലും ജയിംസിന്റെ dual personality, അസ്തിത്വ പ്രശ്നങ്ങൾ സംബന്ധിച്ച ചില ചോദ്യങ്ങളും, സംശയങ്ങളും സിനിമ അവശേഷിപ്പിക്കുന്നുണ്ട്. (ഇന്റർവലിന് മുൻപ് ആ അസ്തിത്വം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു ക്ലാസിക് പെർഫോമൻസ് ഉണ്ട് മമ്മൂട്ടിയുടേത്. ആ രംഗം തന്നെയാണ് ഒരുപക്ഷേ ഈ സിനിമയുടെ ചിന്താ വിഷയമോ ചിന്താ കുഴപ്പം ആയോ സിനിമ തീർന്നാലും അവശേഷിക്കുന്നത്)
    ആ തലത്തിൽ നോക്കുമ്പോൾ ഈ സിനിമ , ചില reviwers സാദൃശ്യം പറഞ്ഞ, LJP തന്നെ പ്രചോദനം കൊണ്ടു എന്നു പറയുന്ന, ഭൂതക്കണ്ണാടിയിൽ നിന്നൊക്കെ തീർത്തും വേറിട്ട മറ്റൊരു അനുഭവം ആണ്.
    പഴയ തമിഴ് സിനിമ ഡയലോഗുകളും പാട്ടുകളും മാത്രം കൊണ്ടുള്ള പശ്ചാത്തല സംഗീതവും, അനങ്ങാതെ നിൽക്കുന്ന ക്യാമറയിലേക്കു പതുക്കെ കയറിവന്നു പോകുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രകൃതിയും ചേർന്ന രംഗങ്ങളും, ഒക്കെ ഒരു നവീന സിനിമ അനുഭവം ഒരുക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ചുറ്റുംനിന്ന എല്ലാ കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു. ചുമ്മാ തൂണും ചാരിയിരുന്നു തമിഴ് സിനിമ കാണുന്ന ആ കാഴ്ചയില്ലാത്ത അമ്മൂമ്മ പോലും interesting and perfect കാസ്റ്റിംഗ് ആയിരുന്നു.
    തേനി ഈശ്വറിന്റെ ക്യാമറയ്ക്ക് ഒപ്പം colour ടോണും മികച്ചു നിന്നു.
    എന്തായാലും ഒന്നിനൊന്നു വ്യത്യസ്തവും വിസ്മയകരവുമായ സിനിമകൾ മാത്രം പടച്ചു വിടുന്ന LJP യുടെയും, കൃത്യമായ ഇടവേളകളിൽ തീർത്തും പുതിയ കഥാപാത്രങ്ങളുടെ പരകായ പ്രവേശം നടത്തി നമ്മളെ അമ്പരപ്പിക്കുന്ന മമ്മൂക്കയുടെയും മാസ്റ്റർ ക്ലാസ് സിനിമകളിൽ പെടുത്താവുന്ന ഒന്നു തന്നെയാണ് നൻ പകൽ നേരത്തു മയക്കം.
    ഇത്തരം ഒന്നു ആസ്വദിക്കാൻ അതിന്റെതായ ഒരു ക്ഷമയും സന്നദ്ധതയും, സഹൃദയ ത്വവും, അല്പം വിശാലവും ആഴവും ഗൗരവവും ഉള്ള ഒരു ആസ്വാദക മനസും, ഉണ്ടാവണം എന്നു മാത്രം.

    Rate : 4/5
    Last edited by Raja Sha; 01-20-2023 at 03:18 PM.

  2. Likes Celebrity, hakkimp, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks bro.

  5. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Raja shah for the review

  6. #4
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,104

    Default

    Thanks for the review....

  7. #5

    Default

    Thanks for your responses...

  8. #6

    Default

    Quote Originally Posted by Raja Sha View Post
    ചില reviews സൃഷ്ടിച്ച മുൻ വിധിയുമായി സിനിമ കണ്ടപ്പോൾ ആസ്വാദനത്തിന്റെ ഫ്രഷ്നസിനെ ബാധിച്ചു എന്നു മാത്രമല്ല അതു കുറച്ചൊക്കെ വഴിതെറ്റി പോവുകയും ചെയ്തു , എന്നത് കൊണ്ട് ആദ്യമേ പറയട്ടെ,
    കൂടുതൽ reviews/ആസ്വാദനം ഒക്കെ വായിച്ചു മനസിലാക്കുയിട്ടു നിങ്ങൾ ഈ സിനിമ കാണാൻ പോവാതിരിക്കുക. കാരണം നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ആസ്വാദന തലത്തിൽ നിന്നു ഈ സിനിമ ഉൾക്കൊള്ളാൻ കഴിയാതെ പോയേക്കും...

    തീർച്ചയായും ഉച്ചയുറക്കത്തിൽ കാണുന്ന ഒരു വിചിത്ര സ്വപ്നം പോലെയൊക്കെയാണ് ഇതിൽ കാഴ്ചകൾ അവതരിപ്പിക്കപ്പെടുന്നത്. എങ്കിലും അതെല്ലാം വെറും സ്വപ്നം ആയിരുന്നോ യാഥാർഥ്യം ആയിരുന്നോ എന്ന ഒരു ചെറിയ confusion എങ്കിലും കാണികളിൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത് എന്നതിൽ ആണ് LJP brilliance എനിക്ക് അനുഭവപ്പെട്ടത്. സ്വപ്നം ആയി കാണാനാണ് എളുപ്പം എങ്കിലും ജയിംസിന്റെ dual personality, അസ്തിത്വ പ്രശ്നങ്ങൾ സംബന്ധിച്ച ചില ചോദ്യങ്ങളും, സംശയങ്ങളും സിനിമ അവശേഷിപ്പിക്കുന്നുണ്ട്. (ഇന്റർവലിന് മുൻപ് ആ അസ്തിത്വം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു ക്ലാസിക് പെർഫോമൻസ് ഉണ്ട് മമ്മൂട്ടിയുടേത്. ആ രംഗം തന്നെയാണ് ഒരുപക്ഷേ ഈ സിനിമയുടെ ചിന്താ വിഷയമോ ചിന്താ കുഴപ്പം ആയോ സിനിമ തീർന്നാലും അവശേഷിക്കുന്നത്)
    ആ തലത്തിൽ നോക്കുമ്പോൾ ഈ സിനിമ , ചില reviwers സാദൃശ്യം പറഞ്ഞ, LJP തന്നെ പ്രചോദനം കൊണ്ടു എന്നു പറയുന്ന, ഭൂതക്കണ്ണാടിയിൽ നിന്നൊക്കെ തീർത്തും വേറിട്ട മറ്റൊരു അനുഭവം ആണ്.
    പഴയ തമിഴ് സിനിമ ഡയലോഗുകളും പാട്ടുകളും മാത്രം കൊണ്ടുള്ള പശ്ചാത്തല സംഗീതവും, അനങ്ങാതെ നിൽക്കുന്ന ക്യാമറയിലേക്കു പതുക്കെ കയറിവന്നു പോകുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രകൃതിയും ചേർന്ന രംഗങ്ങളും, ഒക്കെ ഒരു നവീന സിനിമ അനുഭവം ഒരുക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ചുറ്റുംനിന്ന എല്ലാ കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു. ചുമ്മാ തൂണും ചാരിയിരുന്നു തമിഴ് സിനിമ കാണുന്ന ആ കാഴ്ചയില്ലാത്ത അമ്മൂമ്മ പോലും interesting and perfect കാസ്റ്റിംഗ് ആയിരുന്നു.
    തേനി ഈശ്വറിന്റെ ക്യാമറയ്ക്ക് ഒപ്പം colour ടോണും മികച്ചു നിന്നു.
    എന്തായാലും ഒന്നിനൊന്നു വ്യത്യസ്തവും വിസ്മയകരവുമായ സിനിമകൾ മാത്രം പടച്ചു വിടുന്ന LJP യുടെയും, കൃത്യമായ ഇടവേളകളിൽ തീർത്തും പുതിയ കഥാപാത്രങ്ങളുടെ പരകായ പ്രവേശം നടത്തി നമ്മളെ അമ്പരപ്പിക്കുന്ന മമ്മൂക്കയുടെയും മാസ്റ്റർ ക്ലാസ് സിനിമകളിൽ പെടുത്താവുന്ന ഒന്നു തന്നെയാണ് നൻ പകൽ നേരത്തു മയക്കം.
    ഇത്തരം ഒന്നു ആസ്വദിക്കാൻ അതിന്റെതായ ഒരു ക്ഷമയും സന്നദ്ധതയും, സഹൃദയ ത്വവും, അല്പം വിശാലവും ആഴവും ഗൗരവവും ഉള്ള ഒരു ആസ്വാദക മനസും, ഉണ്ടാവണം എന്നു മാത്രം.

    Rate : 4/5
    ഈ review നോട് ഇതും കൂട്ടി ചേർത്തു കൊള്ളട്ടെ...

    ഈ സിനിമയിലെ സുന്ദരം എപ്പിസോഡ് ഉച്ചമയക്കത്തിലെ ഒരു സ്വപ്നം മാത്രം ആയിരുന്നെന്നും, അല്ല അത് ജയിംസിന്റെ വിചിത്രമായ ഒരു dual personality ചില പ്രത്യേക സാഹചര്യത്തിൽ പുറത്തു വന്നതാണെന്നും ഒരു പ്രേക്ഷകന് സൗകര്യം പോലെ വ്യാഖ്യാനിക്കാം എന്നതാണ് ഈ സിനിമയുടെ ഭംഗി അഥവാ അതിന്റെ craftന്റെ മികവ്. സ്വപ്നമാണോ യാഥാർഥ്യം ആണോ എന്ന് വ്യക്തമാകാത്ത ഒരു പിടിതരാത്ത സമസ്യയായാണ് ചിത്രം അവസാനിക്കുന്നത്. ഒരുതരം മാജിക്കൽ റിയലിസം.
    ആസ്വാദകനു അവന്റെ ഭാവനയ്ക്കും ചിന്തയ്ക്കും അനുസരിച്ച് എന്ത് വേണമെങ്കിലും മിനഞ്ഞെടുക്കാം.
    മലയാറ്റൂരിന്റെ യക്ഷി ശരിക്കും യക്ഷി തന്നെ ആണോ അതോ തോന്നൽ മാത്രമാണോ എന്ന് ഇപ്പോഴും വായനക്കാർ ചർച്ച ചെയ്യുന്ന പോലെ..

    സ്വപ്നം ആണെന്ന് കരുതാൻ ഉള്ള ന്യായങ്ങൾ..
    1. അതാണ് ഏറ്റവും യുക്തി ഭദ്രം. ജെയിംസ്*നു തമിഴ് ഭാഷയും പാട്ടും ഒന്നും വശമില്ല എന്ന് ആദ്യ ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. പക്ഷെ സുന്ദരം അതിൽ എല്ലാം വിദഗ്ധൻ ആണ്.
    2. സുന്ദരം എപ്പിസോഡ് തുടങ്ങുമ്പോളും, അവസാനിച്ചു യാത്ര തുടരുന്നതായി കാണിക്കുമ്പോഴും മറ്റു യാത്രക്കാർ ഉറങ്ങുകയാണ്. ജെയിംസ് മാത്രമാണ് ഉണർന്നത്.
    3. ഫൈനൽ ഷോട്ടിൽ ഒരുറക്കത്തിൽ നിന്ന് ഉണർന്ന പോലെ ജെയിംസ് ഗ്രാമത്തിലേക്ക് നോക്കുന്നുണ്ട്. അപ്പോൾതൊട്ടു മുൻപത്തെ ഉറക്കത്തിൽ കണ്ട സ്വപ്നം ആയിരുന്നു അതിനു മുന്പു കണ്ടത് എല്ലാം എന്നു കരുതാം..
    4.യാത്ര പുറപ്പെടും മുൻപ് ഹോട്ടൽ കാരൻ പറയുന്ന ഉറക്കത്തെ കുറിച്ചുള്ള തിരുക്കുറൽ വചനം

    നേരെ മറിച്ചു, ഇതു വെറും സ്വപ്നം അല്ല എന്ന് വാദിക്കുന്നവർക്കു ഉപോൽബലകമായി ചില ബിംബങ്ങൾ ഉണ്ട്.
    1.കണ്ണുള്ളവർ തിരിച്ചറിയുന്നില്ല എങ്കിലും കണ്ണുകാണാൻ വയ്യാത്ത അമ്മൂമ്മ സുന്ദരത്തെ identify ചെയ്യുന്നു.
    2.മനുഷ്യർക്ക്* കാണാൻ കഴിയാത്തത് കാണുന്ന ഒരു പട്ടിയും സുന്ദരത്തെ identify ചെയ്യുന്നു. ക്ലൈമാക്സിൽ പുള്ളി ജെയിംസ് ആയി തിരിച്ചു പോകുമ്പോൾ പട്ടി പുറകെ ഓടുന്നുണ്ട്
    3. ഈ സംഭവത്തിനിടയിൽ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ കാറിനു കൈ കാണിച്ചു നാട്ടിലേക്ക്* മടങ്ങുന്നതായി കാണിക്കുന്നുണ്ട്. ക്ലൈമാക്സിൽ വണ്ടിയിൽ അവർ ഉള്ളതായി കാണിക്കുന്നില്ല. മുൻപ് നടന്നതൊക്കെ സ്വപ്നം ആയിരുന്നെങ്കിൽ അവരും വണ്ടിയിൽ ഉണ്ടാകേണ്ടത് ആണല്ലോ..
    4. ക്ലൈമാക്സിൽ വണ്ടി പോകുമ്പോളും ജെയിംസ് സ്വയം സംശയിക്കുന്ന പോലെ ഗ്രാമത്തിലേക്ക് തിരികെ നോക്കുന്നുണ്ട്. ( ബസിൽ ഇരിക്കുന്ന സ്ഥലത്തിനും വ്യത്യാസം ഉണ്ടെന്നു തോന്നുന്നു)

    (ഇതെല്ലാം സ്വപ്നത്തിലെ കാഴ്ചകൾ മാത്രം ആയി എടുത്താൽ അതിനൊന്നും ഒരു അർത്ഥവും ഇല്ലാതാകുകയും ചെയ്യും��)

  9. #7

    Default

    Palrudeyim interpretation vaayikkumbo veendum kananan ennu thonunnu..

    Sent from my 21081111RG using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •