Page 893 of 1041 FirstFirst ... 393793843883891892893894895903943993 ... LastLast
Results 8,921 to 8,930 of 10406

Thread: KOLLYWOOD (Tamil)

  1. #8921
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  2. #8922

  3. #8923
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    തുപ്പാക്കി മുനൈ

    കൃത്യമായി പറഞ്ഞാൽ ശിഖരം തൊട് എന്ന ചിത്രത്തിന് ശേഷം ഏഴിൽ സംവിധാനം ചെയ്ത ക്രാസ് ചിത്രങ്ങളിലൂടെ തിരക്കഥ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷ നൽകിയ വിക്രം പ്രഭു എന്ന നടൻ വഴിതെറ്റിപ്പോയിരുന്നു. ആ പഴയ ട്രാക്കിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം

    ബിർള ബോസ് എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി വിക്രം പ്രഭു നന്നായി. 8 തോട്ടാക്കൾ എന്ന ചിത്രത്തിന് ശേഷം എം എസ് ഭാസ്*കർ ഒരിക്കൽ കൂടി സ്*ക്രീനിൽ വിളയാടി. അനാവശ്യമായി റൊമാന്റിക് ട്രാക്ക്, പാട്ടുകൾ എന്നിവ ഇല്ലാതെ ഹൻസിക കഥയിൽ മർമ്മപ്രധാനമായ വേഷത്തിൽ ഉണ്ട്.

    ബി ജി എം കൊള്ളാം. രാമേശ്വരം ലൊക്കേഷൻ ക്യാമറ വർക്കിന് മുതൽക്കൂട്ടായി

    ആദ്യ പകുതി നല്ല ത്രിൽ നൽകിയപ്പോൾ രണ്ടാം പകുതി എവിടെയൊക്കെയോ വലിഞ്ഞു എങ്കിൽ ക്ലൈമാക്സിൽ എം എസ് ഭാസ്കറിന്റെ പ്രസ് മീറ്റ് ഡയലോഗുകൾ കയ്യടി നേടി.

    മൊത്തത്തിൽ കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

    തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രം

  4. Likes ballu liked this post
  5. #8924

  6. #8925
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    സീതക്കാതി
    വിജയ് സേതുപതിയുടെ വയസ്സൻ കഥാപാത്രത്തിന്റെ സ്റ്റിൽസ്, ട്രയ്ലർ ഒപ്പം വിജയ് സേതുപതിയുടെ 25ആമത്തെ ചിത്രം, അതും *നടുവിലെ കൊഞ്ചം പക്കത്തെ കാണോം* എന്ന കിടിലൻ കോമഡി ചിത്രമൊരുക്കിയ സംവിധായകൻ
    ചിത്രത്തിന്റെ പ്രസ്സ് ഷോയ്ക്ക് ശേഷം വന്ന റിവ്യൂസും പ്രതീക്ഷ കൂട്ടി
    *പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി*
    ചിത്രത്തിന്റെ ആദ്യ 30ഓളം മിനിറ്റ് മാത്രം വരുന്ന വിജയ് സേതുപതിയുടെ അയ്യാ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 2 മണിക്കൂർ 52 മിനിറ്റ് 47 സെക്കൻഡ് ചിത്രം.
    ആദ്യ 30 മിനിറ്റിൽ 15~20 മിനിറ്റ് സാധാരണ പ്രേക്ഷകൻ ചിലപ്പോൾ തിയറ്ററിൽ നിന്നിറങ്ങി പോകാൻ സാധ്യത ഉണ്ട്. മുഴുവൻ നാടകം മാത്രം. ഒരു 40 മിനിറ്റ് ഒക്കെ ആകുമ്പോൾ ആണ് ചിത്രത്തിന് ജീവൻ വയ്ക്കുന്നത്. ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പ്രശംസനീയമാണ് എങ്കിലും ആദ്യ ഭാഗങ്ങളിൽ ഒച്ച് ഇഴയുന്ന വേഗത്തിൽ പഴയ അവാർഡ് പടങ്ങളെ ഓർമ്മപെടുത്തുന്ന ആഖ്യാന ശൈലി മുഷിപ്പുളവാക്കുന്നു. ക്ലൈമാക്സ് വരെ തെറ്റില്ലാതെ അത്യാവശ്യം ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട് എങ്കിലും സാദാ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ഇത്.
    അഭിനേതാക്കളിൽ വിജയ് സേതുപതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല, 8 മിനിറ്റ് ഒറ്റ ഷോട്ടിൽ എടുത്ത ഔറംഗസേബ് നാടകം ഒന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി.
    സഹനടന്മാരിൽ ബക്സ്, ബാലാജി, നടൻ വൈഭവിന്റെ സഹോദരൻ സുനിൽ ഒരുപാട് ചിരിപ്പിച്ചു.
    ഒരു നല്ല ആശയം, കൈവിട്ട പരീക്ഷണത്തിൽ പൊതിഞ്ഞ് പ്രേക്ഷകന് നൽകി, ഭൂരിഭാഗം പ്രേക്ഷകരും കൈവിടും
    ഫ്ലോപ്പ്, ചിലപ്പോൾ ഡിസാസ്റ്റർ ഉറപ്പ് ബോക്സ് ഓഫീസിൽ





    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  7. #8926
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default ADANGAMAARU - Strictly Average

    Ameaturish writing and lazy direction with too many loop holes ,Good performances from the lead and okeyish support from technical departments makes Adangamaaru a strictly average cinematic experience .All type of kollywood cop movie cliches were loosely included .First half and second half equals while the movie thrills by parts .

    2.5/5

    Sent from my vivo 1723 using Tapatalk

  8. #8927
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    മാരി 2

    ആദ്യഭാഗം തിയറ്ററിൽ ആ ഓളത്തിൽ കണ്ടപ്പോൾ ഇഷ്ടപെട്ട സിനിമയാണ്, പ്രത്യേകിച്ച് അന്ന് വരെ സിനിമകളിൽ കണ്ട് ശീലമില്ലാത്ത നായക കഥാപാത്രസൃഷ്ടിയും ധനുഷും സഹതാരങ്ങളും നടത്തിയ പെർഫോമൻസും

    മാരി 2ലേക്ക് വരുമ്പോൾ ആ പഴയ മാരിയെ നമുക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടുവെന്നത് വേദനയോടെ അറിയാൻ സാധിക്കും. ആദ്യ ഭാഗത്തിൽ പ്രാവുകളെ അങ്ങേയറ്റം സ്നേഹിക്കുന്ന വയലൻസിൽ ഒരു ഫൺ മാത്രമായിരുന്നു എങ്കിൽ ഇവിടെ കുറച്ച് ലൗഡ് ആണ്. ധനുഷ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ

    സായ് പല്ലവി കിടു ആയിരുന്നു ആനന്ദി ആയി. ടോവിനോ അത്യാവശ്യം മോശം പ്രകടനം ആയിരുന്നു, ഡയലോഗ് ഡെലിവറിയിലും വില്ലൻ പരിവേഷം സ്ക്രീനിൽ നിറഞ്ഞ് നിൽക്കേണ്ട സീനുകളിൽ അത് ഊട്ടിയുറപ്പിക്കാൻ പെടാപ്പാട് പെടുന്ന അവസ്*ഥ. വരലക്ഷ്മി നല്ല elegant ആയിരുന്നു. ബാക്കിയുള്ളവർ ഒക്കെ പതിവ് പോലെ

    സ്ക്രിപ്റ്റ് മാരി എന്ന കഥാപാത്രം മാറ്റിനിർത്തിയാൽ ലീനിയർ ആയി പറഞ്ഞു പോകുന്ന ബാഷ സിനിമ തന്നെയാണ്. ഒരു നല്ല മാസ്സ് മസാല ഫോർമാറ്റിൽ അത് എടുത്തിട്ടുണ്ട്. രണ്ടാം പകുതി ആണ് കൂടുതൽ നന്നായത്, ക്ലൈമാക്സ് ഫൈറ്റ് മാത്രം മോശമാക്കി. ആദ്യഭാഗത്തേക്കാൾ ഒരു ഇമോഷണൽ ഇമ്പാക്റ്റ് ഉണ്ട് ഇതിൽ.

    മാരി ആദ്യഭാഗത്തിൽ പല സീനുകളുടെയും ആത്മാവ് അനിരുദ്ധ് ഒരുക്കിയ ബി ജി എം ആയിരുന്നു. ഇവിടെ യുവൻ ശങ്കർ രാജ മാസ്സ് സീനിൽ പരാജയപ്പെട്ടപ്പോൾ സെന്റി സീനുകളിൽ സ്കോർ ചെയ്തു.

    റൗഡി ബേബി സോങ്ങിൽ സായ് പല്ലവി പ്രഭുദേവ ഒരുക്കിയ സ്റ്റെപ്പുകൾ ഇട്ട് വേറെ ലെവൽ ആയിരുന്നു.

    മൊത്തത്തിൽ തിയറ്ററിൽ ഓളത്തിൽ കയ്യടിച്ചു കണ്ടു മറക്കാവുന്ന മാസ്സ് മസാല എന്റർറ്റയ്നർ

  9. #8928
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    അടങ്കമറു

    കണ്ടു കഴിയുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു എന്നോ മാരി 2 ഒരിക്കൽ കൂടി കണ്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോകും

    80കളിൽ കണ്ടു വന്ന സത്യസന്ധനായ പോലീസ് ഓഫീസർ പരാജയപ്പെടുകയും വില്ലന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് സസ്*പെൻഡ് ചെയ്യുക, കുടുംബത്തെ ഉന്മൂലനം ചെയ്യുക, വില്ലന്മാരെ ഓരോരുത്തർ ആയി നായകൻ വക വരുത്തുക എന്നീ കലാപരിപാടി മാത്രമാണ് 2018 അവസാനം റിലീസ് ആയ ഈ തമിഴ് സിനിമ.

    ചിത്രം എന്തോ ആണ് എന്ന് സംവിധായകൻ വരുത്തിതീർക്കാൻ ടെക്*നോളജിയുടെ സഹായം തിരക്കഥയിൽ പല ഇടങ്ങളിലും മൈൻ പോലെ കുഴിച്ചിട്ടിട്ടുണ്ട്. പക്ഷെ അവയൊക്കെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ എത്തിക്കാൻ സാധിക്കാത്തത് തിരക്കഥയിൽ പുതുമ ഇല്ലാത്തതും എല്ലാം പ്രവചനാത്മകവും ആയിടത്താണ്.

    ഗാനങ്ങൾ, ബിജിഎം ഒക്കെ ശരാശരി ആയിരുന്നു

    ജയം രവി നന്നായിരുന്നു. രാശി ഖന്ന ഉള്ള സീനുകൾ നന്നാക്കി. ബാബു ആന്റണി ഉൾപ്പടെ ഉള്ള വില്ലന്മാർ നോക്കുകുത്തികൾ

    മൊത്തത്തിൽ ഡിവിഡിയിൽ ഓടിച്ചു കണ്ടു തീർക്കാം

    ഈ മാസം ആദ്യം വന്ന വിക്രം പ്രഭു നായകനായ തുപ്പാക്കിമുനൈ എന്ന ചിത്രവും ഏകദേശം ഇത് പോലൊരു ക്രൈം സീൻ ബേസ് ചെയ്താണ് കഥ തുടങ്ങുന്നത്. അവിടെ തിരക്കഥയിൽ കൊണ്ട് വരാൻ ശ്രമിച്ച പുതുമ ഇവിടെ തീരെയില്ല

  10. Likes ballu liked this post
  11. #8929
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Sundar C sanghamitra drop cheytho??
    @kand
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  12. #8930

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •