പ്രിയ സുഹൃത്തുക്കളെ
നമ്മുടെ ഫ്ലഡ് റിലീഫിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്.കുറച്ച് ദിവസങ്ങൾക്കകം ഈ ഒരു കളക്ഷൻ നമ്മൾ നിർത്തും.ഈയൊരു നിമിഷത്തിൽ ഒരു പുതിയ ആശയം നിങ്ങളുടെ മുന്നിലോട്ട് വെക്കുകയാണ്.ഈ പ്രളയത്തിൽ വീട് നഷ്ടപെട്ട ഒരു കുടുംബത്തിന് ഫോറംകേരളം സ്പോൺസർ ചെയ്തു നിർമ്മിച്ച് കൊടുക്കുന്ന ഒരു വീട്.പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം നൽകും,പക്ഷെ അതിനു അതിന്റേതായ കാലതാമസവും ഉണ്ടാവും.ഇപ്പോൾ തന്നെ നമ്മുടെ ഫ്ലഡ് റിലീഫ് കളക്ഷൻ ഇന്ന് വരെ ഏകദേശം ഒന്നര ലക്ഷം രൂപ ഇവിടെ നിന്ന് പിരിഞ്ഞു കിട്ടി.നമ്മൾ ഒന്ന് കൂടെ ഇത് പോലെ സഹകരിച്ചാൽ വീട് എന്ന സ്വപ്നവും സാക്ഷാത്*കരിക്കാം.
ഒരു മെമ്പർ മിനിമം ആയിരം രൂപ ഇതിലേക്ക് സംഭാവന നൽകുകയാണെങ്കിൽ നമുക്കിത് വിജയകരമായി പൂർത്തിയാക്കാം. ആയിരമോ അതിൽ അധികമോ നൽകാം..പക്ഷം മിനിമം ആയിരം എങ്കിലും നൽകാൻ സന്നദ്ധതയുള്ളവർ ഈ ആശയത്തോട് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക.
വീട് ആർക്ക് ? അർഹതപ്പെട്ടവർ ആര് ? ഇതൊക്കെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.നിങ്ങളുടെ അറിവിൽ Genuine കേസുകൾ ഉണ്ടേൽ എനിക്ക് മെസ്സേജ് ചെയ്യാം.
സംഭാവന ഇപ്പോൾ അയക്കേണ്ട.നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നൊള്ളൂ.
Sent from my Redmi Note 3 using Tapatalk
theercha aayum..