ടെക്നിക് അത്ര പോരാ

ഉത്തരവാദിത്വം ഏറ്റെടുക്കാന്* മടിയുള്ള ചെറുപ്പക്കാരന്* ആണു ആസിഫ്. ആസിഫിന്റെ സ്വഭാവം പറയുക ആണെങ്കില്*: ആധ്യാപകര്*ക്ക് ബി.ടെക്ക് പഠനം പൂര്*ത്തിയാക്കാതെ നടക്കുന്ന ഒരു അലവലാതി, മാതാപിതാക്കള്*ക്ക് ഒരു താന്തോന്നി, കാമുകിക്ക് ഒരു ദരിദ്രവാസി, എന്നൊക്കെ പറയാം. കള്ള് കുടി, സിഗരറ്റ് വലി ഇതൊക്കെ ആണു പ്രധാന വിനോദം.
അങ്ങനെ കൂട്ടുകാരുമൊത്തു ചില്ലറ അടിപിടിയും കച്ചറയും ആയി നടക്കുമ്പോള്* ആണു മൂപ്പരുടെ കൂട്ടുകാര്* ഒരു കേസില്* കുടുങ്ങുന്നത്. ഇത് കഥ തന്തു....

വളരെ കയ്യടക്കത്തോട് കൂടിയാണ് സംവിധായകന്* ഇത് ഉണ്ടാക്കി വെച്ചിരിക്കുന്നത്. കൊമേഡികള്* ഒക്കെ നന്നായി വര്*ക്ക്ഔട്ട്* ആയി. എല്ലാവരും നന്നായി അഭിനയിച്ചു. ആസിഫ് മാസ് സീനില്* ഒക്കെ പൊളിച്ചു. തിയേറ്റെറില്* നല്ല കയ്യടി ആയിരുന്നു. (അപര്*ണ ആവശ്യത്തിനു വെറുപ്പിച്ചു -- എല്ലാവരും നന്നായത് കൊണ്ടാകും അത് പെട്ടന്ന് ശ്രദ്ധിക്കപെടുന്നത്.) പാട്ടുകളും കൊള്ളാം.

ഇനി എനിക്ക് സിനിമയില്* തോന്നിയ ചില പ്രശ്നങ്ങള്*:


  1. ബി.ടെക്ക്കാരുടെ ജോലി സാധ്യതയെ കുറിച്ച് നാഴികക്ക് നാല്*പതു വട്ടം ആസിഫ് പറയുന്നുണ്ട്. രാജ്യത്തു ഇഷ്ടം പോലെ ബി.ടെക്ക്കാര്* ഉണ്ടെന്നും മിക്കവരും ജോലി ഒന്നും ആകാതെ ചൊറിയും കുത്തി ഇരിക്കുകയാണ് എന്നുമാണ് ടിയാന്റെ വാദം (ഒരു ring-guard വാങ്ങിയാല്* തീരുന്ന പ്രശ്നമേ ഉള്ളു). ഇത് ഒരു തെറ്റായ ചിന്താഗതി ആണു. അപര്ണക്ക് തന്നെ ജോലി കിട്ടിയല്ലോ...?
  2. അതി ബുദ്ധിമാന്*മാര്* ആയ ബി.ടെക്ക്കാര്* ഒരു ആഴ്ച മുന്*പിലെ CCTV footage ആ CCTV-യില്* നിന്ന് തന്നെ ഹാക്ക് ചെയ്യുന്നതു കുറച്ചു കടന്നു പോയി. ഇത്ര ബുദ്ധി ഉള്ളവര്*ക്ക് അറിഞ്ഞൂടെ അതൊക്കെ വല്ല സെര്*വറില്* നിന്നും ഹാക്ക് ചെയ്യുന്നതായിരിക്കും ഇതിലും എളുപ്പം എന്ന് ?
  3. മൊബൈല്* വഴി റിമോട്ട് അക്സസ്സ് ചെയ്തു ഡിവൈയിസ്സു പ്രവര്*ത്തിപ്പിക്കാം എങ്കില്* പിന്നെ ഡിവൈയിസിന്റെ മൂട്ടില്* ചെന്ന് നില്*ക്കേണ്ട കാര്യം ഉണ്ടോ...???
  4. ചിത്രത്തിന് ഒരു പരിപൂര്*ണത നമുക്ക് ഫീല്* ചെയ്യില്ല.

Rating: 3/5