kidu.........
Calicut Apsara | 3pm | Balcony - 70% FC - 30%
പലരും പറഞ്ഞു പഴകിയ കഥാസാരം പറയാൻ എനിക്ക് മനസ്സില്ല, ങാ...
ആദാമിന്റെ മകൻ അബുവിന് ശേഷം സലിം അഹ്മദ് സംവിധാനം ചെയ്യുന്ന സിനിമ.. ആ ഒരു പ്രതീക്ഷ വെച്ച് പോകുന്നവരെ "കുഞ്ഞനന്തന്റെ കട" എന്ന ഈ സിനിമ ഏറെക്കുറേ തൃപ്തിപ്പെടുത്തും എന്നത് ഉറപ്പ് .. കാരണം ഈ ചിത്രത്തിൽ താരങ്ങളില്ല, ഉള്ളത് കുറച്ച് പച്ചയായ ജീവിതങ്ങൾ മാത്രം.. അതിൽ ഒരാൾ, തന്റെ അച്ഛനിൽ നിന്നും കൈമാറി വന്ന ജീവിതോപാധിയായ കട നിലനിർത്താനുള്ള ശ്രമങ്ങളിൽ മുഴുകുമ്പോൾ മറ്റൊരാൾ, തന്റെ ഭർത്താവിന്റെ ശ്രദ്ധ കിട്ടാതാകുന്ന അവസ്ഥയിൽ , ഫേസ്ബുക്കിലും മറ്റ് ചാറ്റ് റൂമുകളിലും വ്യാപൃതയാകുകയാണ്..
കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ സലിം അഹ്മദ് പറയുന്നതും കാലികപ്രസക്തമായ ഇത്തരം ജീവിതാന്തരീക്ഷത്തെ കുറിച്ചാണ്.. ഈ ഉദ്യമത്തിൽ സംവിധായകൻ എത്രത്തോളം വിജയിച്ചു എന്ന് ചോദിച്ചാൽ 60 ശതമാനത്തോളം എന്ന് പറയാം.. കഥയുടെ ആദ്യ പകുതിയിൽ പാലിച്ച കൃത്യത രണ്ടാം പകുതിയിൽ പലയിടത്തായി പാളി പോകുന്നുണ്ട്.. കടയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യ പകുതിയിൽ ഊന്നൽ കൊടുത്ത ഭാര്യാ ഭർതൃ ബന്ധത്തെ മനപ്പൂർവമൊ അല്ലാതെയോ തഴയുന്നതായി തോന്നി..
എങ്കിലും സലിം അഹ്മദ് എന്ന സംവിധായകനോട് ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപെടുത്തുന്നു.. കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ടു മറഞ്ഞ, അഭിനയം എന്ന വാക്കിന്റെ പൂർണമായ അർത്ഥം ഉൾക്കൊണ്ട് അഭിനയിക്കുന്ന ആ അതുല്യ പ്രതിഭ അസ്തമിച്ചിട്ടില്ലെന്നു തെളിയിച്ചതിന് .. കണ്ണുകളിലൂടെയും ചുണ്ടിലൂടെയും എന്തിന് , ഒരു നിമിഷത്തെ മൗനം കൊണ്ട് പോലും ആ സീനിലെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിവുള്ള ആ നടനെ വീണ്ടും അത്തരം ഒരു കഥാപാത്രമായി ജീവിക്കാൻ പ്രേരിപ്പിച്ചതിന്..
ഭരണി പൊട്ടുമ്പോൾ പുതിയ ഭരണി വാങ്ങാനുള്ള ഭ്രാന്ത് നിറഞ്ഞ ആവേശത്തിലും, കൂടെ നിന്നിരുന്ന ഒരാൾ ജഡമായി മുന്നിൽ കിടക്കുമ്പോൾ പടികളിൽ ഇരുന്ന് ഒരു തുള്ളി കണ്ണുനീർ പോലും പൊഴിയാതെ വിതുമ്പിയപ്പോഴും, പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവിനോട് തന്റെ നിസ്സഹായത പറയുമ്പോഴും, അങ്ങനെ പല പല സന്ദർഭങ്ങളിലും ഞാൻ കണ്ടു ആ നടനെ.. മമ്മൂട്ടി എന്ന അഭിനയപ്രതിഭയെ.. അതെ, തിരിച്ചു വരവ് എന്നാൽ ഇതാണ്.. ഒരു നടന്റെ പൂർണ തോതിലുള്ള തിരിച്ചു വരവ്.. ഇനിയും എന്നെന്നും ഓർമ്മിച്ച് വയ്ക്കാൻ ഏറെ അഭിനയമുഹൂർത്തങ്ങൾ ഈ നടന്റെ കണ്ണുകളും, ശരീരവും ചേർന്ന് നൽകും എന്നത് നിസ്സംശയം..
നൈല ഉഷ എന്ന നായികയെ കുറിച്ച്.. ഭാവങ്ങൾ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഒരു നടൻ അഭിനയത്തിന്റെ മികച്ച ഫോമിൽ , ആ നടന്റെ കൂടെ അഭിനയിക്കുക എന്നത് തന്നെ ദുഷ്കരം.. അത് നന്നായി ചെയ്യുക എന്ന് പറയുമ്പോൾ സംശയലേശമെന്യേ പറയുന്നു, നൈല ഒരു നടിയാണ്.. മലയാള സിനിമാ രംഗത്തിന് ലഭിക്കുന്ന ഒരു വാഗ്ദാനം..
മധു അമ്പാട്ടിന്റെ ക്യാമറ നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല എന്നതും സൂക്ഷ്മ ശബ്ദങ്ങൾ പോലും നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തിക്കുന്ന റെസൂൽ പൂക്കുട്ടിയുടെ കഴിവും ഇവിടെ വീണ്ടും തെളിയിക്കപ്പെടുന്നു...
കുഞ്ഞനന്തന്റെ കട നിങ്ങൾക്ക് രണ്ട് മണിക്കൂർ ആർത്തുല്ലസിക്കാനുള്ള സിനിമയല്ല.. മികച്ച അഭിനയവും കുറേ അവിസ്മരണീയ മുഹൂർത്തങ്ങളും നിറഞ്ഞ അൽപം സാവധാനം നീങ്ങുന്ന ഒരു സിനിമയാണ്.. നല്ല സിനിമകളുടെ കാലം എന്നും നിലനിൽക്കുക തന്നെ ചെയ്യും എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് കുഞ്ഞനന്തന്റെ കട..
8 / 10
വാല്: നായ്ക്കളുടെ ജന്മമാണോ എന്നറിയില്ല, കുറേയെണ്ണം ഉണ്ടായിരുന്നു തങ്ങളുടെ ദേശീയ ഗാനമായ കൂവൽ നടത്താൻ..![]()
Sponsored Links ::::::::::::::::::::Remove adverts | |
thanks bhai
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5