
Originally Posted by
National Star
kunjanathatne kada enna chithrathe kurichu elaavarum mamootiyude perforamancine vaazhthikondulla abipraayangal aanu parayunathu.. sariyanu.. mamooty enna nadan mikacha reethiyil thanne athu kaikaaryam cheythittundu.. enaal a performance maathram vilayirithi padam gambeeram ennu parayumbol ee cinema munnotu veykunna apakadakaramaaya sandesham charcha cheyaathe pokunnu.. ee cinemayude raashtreeyathinodu eniku vyakthiparamaaya ethirpu ullathu kondaanu ee cinema ente ishtangalil pedaathe poyathu.. pakshe njan ozhikayulla baakil ellaavarum ithine pukazhthumbol aa opinion ente kazhchapaadukalude prasanam moolamaanu ennu swayam samaathaanikaan sramichu.. pakshe innale FB yile oru post kandapol samaana chinthaagathikaaraaya aalukal vereyum undu ennu manasilaayi.. rajaavu nagnanaanu ennu vilichu parayan aarenkilum vende....
ee cinema vinodathinu vendi ullathalaa... chinthipikaan ullathanu ennathu kondaanu ee cinemayil pathiyirikuna ulladakam charcha cheyendathu athyaavasyamaanu ennu njan karuthunnathu...
FByil njan kanda aa post ivide share cheyunnu...
ഫേസ്ബുക്കിലെ ഗംഭീരമായ അഭിപ്രായങ്ങള്* എല്ലാം കണ്ടാണ്* ഇന്ന് "കുഞ്ഞനന്ദന്*റെ കട"യില്* ഒന്നു കയറിയത്. ആദ്യ സിനിമയായ ആദാമിന്*റെ മകന്* അബുവിലൂടെ ശ്രദ്ധേയനായ സംവിധായകന്* സലിം അഹമ്മദിന്*റെ രണ്ടാമത്തെ സിനിമ എന്ന നിലയില്* അങ്ങനെ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു.
മാവില്* നിന്നും വീണ മകനെ ഹോസ്പിറ്റലില്* എത്തിക്കേണ്ട സന്ദര്*ഭം വരുമ്പോള്* സിനിമയില്* ഉടനീളം "വികസന വിരോധി"യായി അവതരിപ്പിച്ച കുഞ്ഞനന്ദനെ വികസനവാദിയാക്കി മനപരിവര്*ത്തനം നടത്തുകയാണ് സംവിധായകന്* ചെയ്യുന്നത്. ടാര്* ചെയ്തിട്ടുപോലും ഇല്ലാത്ത, കുണ്ടും കുഴിയും നിറഞ്ഞ കുഗ്രാമ പ്രദേശത്തുകൂടി എക്പ്രസ് ഹൈവേ വന്നാല്* അവിടുത്തെ ജനങ്ങളുടെ എല്ലാ പ്രശ്ങ്ങള്*ക്കും പരിഹാരമാകും എന്നാണ് സിനിമ നല്*കുന്ന സന്ദേശം. അതിനെ എതിര്*ക്കുന്നവര്* എല്ലാം വികസന വിരോധികളും. ഇപ്പോള്* നിലവില്* ഉള്ള റോഡ്* ടാര്* ചെയ്തു കേടുപാടുകള്* പരിഹരിക്കുകയോ, ഹോസ്പിറ്റല്* ഏതുമില്ലാത്ത ഗ്രാമപ്രദേശത്ത് ഒരു ഹോസ്പിറ്റല്* സ്ഥാപിക്കുകയോ പോലും അല്ല പരിഹാരം.
വിമാനത്താവളങ്ങളും, എക്പ്രക്സ് ഹൈവേകളും ഉണ്ടാക്കുമ്പോള്* വിമാനവും, ബസ്സും പാവങ്ങളുടെ തലയിലേക്കല്ല ഇറങ്ങേണ്ടത് എന്ന് തുടക്കത്തില്* കുഞ്ഞനന്ദന്* തന്നെ പറയുന്നുണ്ട്. നിര്*ത്തിവെച്ച ആറന്മുള വിമാനത്താവള പദ്ധതിയെ പിന്തുണക്കാന്* ഇനി കുഞ്ഞനന്ദന്*റെ മകന്*റെ രോഗം ഭേദമാക്കുന്നതിനുള്ള അമേരിക്കയില്* മാത്രം കിട്ടുന്ന മരുന്ന് കൊണ്ടുവരേണ്ട ഒരു രംഗം കൂടി കാണിച്ച് കുഞ്ഞനന്ദനെ രണ്ടാം ഭാഗത്തില്* ആറന്മുളക്കാരന്* ആയി അവതരിപ്പിക്കുകയും ആവാം. പണക്കാര്* മാത്രമല്ല, പാവങ്ങളും ഇങ്ങനെയുള്ള വലിയ വികസന പദ്ധതികളുടെ ഗുണഭോക്താക്കള്* ആകുന്നുണ്ട് എന്ന നിലയില്*.
മണല്* മാഫിയക്ക് എതിരെ ഒറ്റയാള്* സമയം നടത്തുന്ന ജസീറയെ വികസനവിരോധി എന്ന് വിളിച്ച്, വീടും കെട്ടിടങ്ങളും ഉണ്ടാക്കാന്* പിന്നെ മണല്* എവിടെ നിന്നും കിട്ടും എന്ന് ചോദിച്ച ജനപ്രതിനിധിയുടെ ചോദ്യം തന്നെ ആയിരിക്കും ഈ വിഷയത്തില്* സംവിധായകന് ഉണ്ടായിരിക്കുക. വികലമായ വികസന കാഴ്ചപ്പാടുകള്*ക്ക് മുടന്തന്* ന്യായീകരണങ്ങള്* നല്*കുന്ന സലീം അഹമ്മദ് കുഞ്ഞനന്ദന്* എന്ന കഥാപാത്രത്തെ കഥയില്ലാത്തവനും, നിലപാടില്ലാത്തവനും ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.