Thanks for the review.
ഷാജഹാനും പരീക്കുട്ടിയും A RETROSPECT
✦ജനപ്രിയൻ, റോമൻസ്*, ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾക്കുശേഷം ബോബൻ സാമുവൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്* 'ഷാജഹാനും പരീക്കുട്ടിയും' ജയസൂര്യ, ചാക്കോച്ചൻ, അമലാപോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് ടൈറ്റിൽ സൂചിപ്പിക്കുന്നു.
■ഒരു ചിത്രത്തിന്റെ ട്രൈലർ, പ്രൊമോ സോംഗ്* , തുടങ്ങിയവ ആ ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയെ വർദ്ധിപ്പിക്കുമെങ്കിൽ, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വിപരീതഫലമാണുളവായത്*. ചിത്രത്തിന്റെ ട്രൈലറും വീഡിയോ ഗാനവും ആസ്വാദ്യകരമല്ലായിരുന്നു.
SYNOPSIS
■141 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, ജിയ വാഹനഭ്രമമുള്ള ഒരു പെൺകുട്ടിയാണ്*. പുതിയ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കാറുള്ള ജിയക്ക്* ഒരുനാൾ ഒരപകടം സംഭവിച്ചു. അപകടത്തിൽ ഓർമ്മശക്തി നശിച്ച ജിയയെ പൂർവ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുൻകാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ്* ചിത്രത്തിന്റെ ഇതിവൃത്തം.
👥CAST & PERFORMANCES
■ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിൻസ്* എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊർജ്ജസ്വലമായ പെർഫോമൻസായിരുന്നു. ജയസൂര്യ-അമല കോമ്പിനേഷൻ സീനുകൾ മികച്ചുനിന്നു.
■ബിസിനസ്സുകാരനായ പ്രണവ്* എന്ന കഥാപാത്രമായി ചാക്കോച്ചൻ വേഷമിട്ടു. ഏൽപ്പിക്കപ്പെട്ട വേഷം മിതത്വത്തോടുകൂടി അദ്ദേഹം അവതരിപ്പിച്ചു, ക്ലൈമാക്സിനോടടുക്കുമ്പോൾ കൂടുതൽ നന്നായിത്തോന്നി.
■ജിയ എന്ന നായികാകഥാപാത്രത്തെ അമലാ പോൾ അവതരിപ്പിച്ചു. ഓർമ്മ നഷ്ടപ്പെട്ട, എന്നാൽ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി അമലാപോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മേജർ രവി എന്ന കഥാപാത്രമായി വന്ന അജു വർഗ്ഗീസ്* ശരാശരി പ്രകടനം മാത്രമായിരുന്നു.
■Private Detective മാത്യൂസ്* എന്ന കഥാപാത്രത്തെ സുരാജ്* വെഞ്ഞാറമ്മൂട്* അവതരിപ്പിച്ചു. തുടക്കത്തിൽ കോമഡികളൊന്നും രസകരമായിരുന്നില്ലെങ്കിലും, ഷോക്കേറ്റ ശേഷമുള്ള രംഗങ്ങൾ തിയെറ്ററിൽ കൂട്ടച്ചിരിയുണ്ടാക്കി. കുഞ്ചൻ, വിജയരാഘവൻ, സുനിൽ സുഖദ, ലെന, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.
📽CINEMATOGRAPHY
■ഗാനരംഗങ്ങളിലും, ക്ലൈമാക്സിനോടനുബന്ധിച്ച രംഗങ്ങളിലും ക്യാമറാമികവ്* പ്രകടമായിരുന്നു.
MUSIC & ORIGINAL SCORES
■ഹരിനാരായണന്റെ വരികൾക്ക്* ഈണം പകർന്നിരിക്കുന്നത്* ഗോപീ സുന്ദർ. ആദ്യപകുതിക്കൊടുവിൽ കേൾപ്പിക്കുന്ന 'ചിത്തിരമുത്തേ' എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലർത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കൺട്രീസിലേതുപോലെ പശ്ചാത്തലത്തിൽ 'മുക്കത്തെ പെണ്ണേ' കേൾപ്പിച്ചതും, കോമഡി രംഗങ്ങളിൽ ഇത്* കോമഡിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാൻ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിർഷ രചിച്ച്*, ഈണമിട്ട്* ആലപിച്ച്*"മധുരിക്കും ഓർമ്മകളേ.. " എന്നുതുടങ്ങുന്ന, പഴയഗാനങ്ങൾ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
OVERALL VIEW
■ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക്* സംബന്ധമായ ആശയക്കുഴപ്പങ്ങൾ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്*.
■നായികാനായകന്മാരുടെ കണ്ടുമുട്ടലും, നായികയുടെ ഓർമ്മശക്തിവീണ്ടെടുക്കുവാനുള്ള ശ്രമങ്ങളും കോമഡിയോടുകൂടി അവതരിപ്പിക്കപ്പെട്ട, ബോറടിക്കാത്തവിധമുള്ള ആദ്യപകുതിയും, നായികയ്ക്കുവേണ്ടിയുള്ള നായകന്മാരുടെ മത്സരങ്ങൾ, ബാലിശമായ രംഗങ്ങൾ എന്നിവയുൾപ്പെട്ട രണ്ടാം പകുതിയും, തൃപ്തികരമായിത്തോന്നാത്ത ക്ലൈമാക്സും.
■പ്രേക്ഷകനെ ആദ്യന്തം ചിരിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം, ആ വിധത്തിൽ സംവിധായകൻ പ്രേക്ഷകനെ വഞ്ചിച്ചില്ല. എന്നാൽ കഥാപരമായി നോക്കുകയാണെങ്കിൽ ചിത്രം മേന്മയേറിയതുമല്ല. ആദ്യപകുതിയുമായി ഇഴചേരാത്ത ഉപസംഹാരത്തിന്റെ മുഷിച്ചിൽ, ഹാസ്യത്തിന്റെ മേമ്പൊടിയിൽ മിനുക്കിയിരിക്കുന്നു. ഏതാനും കോമഡികൾ വ്യത്യസ്തത പുലർത്തി. നായകന്റെ അമ്മയുൾപ്പെടെയുള്ളവരും, നായികയുടെ വീട്ടുകാരും ഉൾപ്പെടെയുള്ളവർ കോമഡി പറഞ്ഞത്*, കഴിഞ്ഞവർഷമിറങ്ങിയ ചില ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.
■ടെക്നിക്കൽ വശങ്ങൾ മികച്ചുനിന്നു. കാസ്റ്റിംഗ്* എടുത്തുപറയേണ്ടതാണ്*. ചാക്കോച്ചൻ-ജയസൂര്യ കോമ്പിനേഷനിലുള്ള ഗുലുമാൽ, ത്രീ കിംഗ്സ്* തുടങ്ങിയവയുമായി ചില രംഗങ്ങൾക്ക്* സാദൃശ്യം തോന്നിയേക്കാം. ദളപതിയുൾപ്പെടെയുള്ള ചിത്രങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങളുമായി ഈ ചിത്രത്തിലെ രംഗങ്ങളിൽ സാദൃശ്യം കാണിച്ചുകൊണ്ടുള്ള കോമഡികൾ കൊള്ളാമായിരുന്നു. മാധ്യമപ്രവർത്തകരേയും, ചന്ദനമഴ സീരിയൽ, നായകന്മാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നിവയുൾപ്പെട്ട കോമഡിരംഗങ്ങൾ രസകരമായിരുന്നു.
■അജു വർഗ്ഗീസ്*, സുരാജ്* ടീമിന്റെ ചില കോമഡികൾ പ്രതീക്ഷിക്കാവുന്നതും, രസിപ്പിക്കാത്ത വിധത്തിലുള്ളവയുമായിരുന്നു. നായികയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണരംഗങ്ങളിൽ കൃത്രിമത്വം തോന്നി. പതിവു കോമഡി ചിത്രങ്ങളിലെന്നതുപോലെ കോമഡിക്കുവേണ്ടി ക്രിയേറ്റ്* ചെയ്ത ചില അനുചിത രംഗങ്ങൾ ഇവിടേയും കല്ലുകടിയായിരുന്നു. എങ്കിലും ദ്വയാർത്ഥപ്രയോഗങ്ങളുടെ വേലിയേറ്റം ഇവിടെ കണ്ടില്ല എന്നത്* ആശ്വാസകരമാണ്*.
■പ്രേക്ഷകനെ ബോറടിക്കാതെ തിയെറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞ ഈ ചിത്രത്തിനായി, ലോജിക്കിനേക്കുറിച്ച്* കൂടുതലായി ചിന്തിക്കാതെ, അമിതപ്രതീക്ഷകളില്ലാതെ പോകുന്നവർ നിരാശരാവില്ല. അമർ അക്ബർ അന്തോണി, ടു കൺട്രീസ്*, കിംഗ്* ലയർ തുടങ്ങിയ ചിത്രങ്ങൾ സ്വീകരിച്ചവർക്ക്* ഈ ചിത്രവും ഇഷ്ടപ്പെട്ടേക്കാം
.
MY RATING: 2.5/★★★★★
click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*
➟വാൽക്കഷണം:
■Book My Show വഴിയായിരുന്നു ചിത്രത്തിന്* ടിക്കറ്റെടുത്തത്*. ദുഃഖകരമെന്നു പറയട്ടെ, തിയെറ്ററിലുള്ള 'ടിക്കറ്റ്* ആഗമന യന്ത്രത്തിൽ' Booking ID എന്റർ ചെയ്തപ്പോൾ കിട്ടിയ സ്ലിപ്പിൽ "SHAJAHANUM PARIKKUTTIYUM" എന്ന പേരിന്റെ അവസാന 9 അക്ഷരങ്ങൾ ഇല്ലായിരുന്നു. എത്ര മ്ലേഛകരം...!
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review.....hit urapichuuuu![]()
MAMMOOTTY AKKI VIJAY PRABHAS YASH
Thanks @Jomon Thiru![]()