Thanks
Sent from my LG-H960 using Tapatalk
ചില പ്രത്യേക സാഹചര്യങ്ങളില്* fdfs മിസ്സ്* ആയ ഞാന്*, ഫസ്റ്റ് ഷോ ടിക്കറ്റ് കിട്ടാന്* ഓടി . ടിക്കറ്റ്* കിട്ടുമോ എന്ന് പേടി ഉണ്ടായിരുന്നു. ഭാഗ്യത്തിന് കിട്ടി.പക്ഷെ ഏറ്റവും മുന്* നിരയില്* ഇരുന്നു കാണേണ്ടി വന്നു.
പടത്തെ കുറിച്ചു കൂടുതല്* എന്ത് പറയാന്*,മമ്മുക്കയുടെ വളരെ കാലത്തിനു ശേഷം ഉള്ള "അഴിഞ്ഞാട്ടം"കാണാന്* ആയി.മമ്മുക്ക
ഇല്ലെങ്കില്* ഈ സിനിമ ഇല്ല. പടം അല്*പ്പം ഡൌണ്* ആകും എന്ന് തോന്നി തുടങ്ങുമ്പോള്* ഇക്ക വന്നു ഉഷാര്* ആക്കും.ഓരോ സംഭാഷണങ്ങള്*ക്കും കാതടിപ്പിക്കുന്ന കയ്യടിയും ആര്*പ്പു വിളിയും കാരണം പലതും മുഴുവന്* ആയി കേള്*ക്കാന്* സാധിച്ചില്ല..
ഇക്ക-സമ്പത്ത്,ഇക്ക-വരലക്ഷ്മി ആയുള്ള സീന്*സ് ഒക്കെ മികച്ചു നിന്നു. വരലക്ഷ്മി ആദ്യ മലയാള പടം ആണെന്ന് തോന്നിക്കില്ല.
സിദ്ധീക്ക് കുറച്ചു നേരം ഒള്ളു പടത്തില്* എങ്കിലും ഇക്കയും ഒത്തുള്ള ആ കെമിസ്ട്രി ഇപ്പോഴും സംഭവം തന്നെ. ആദ്യം ഉള്ള ആ സെന്റി സീന്* ഉദാഹരണം :)
പിന്നെ എടുത്ത് പറയേണ്ടത് പടത്തിലെ പശ്ചാത്തല സംഗീതം ആണ്, പല സീനിന്റെയും റേഞ്ച് തന്നെ മാറ്റാന്* അതിനു സാധിച്ചു.
ബാര്* സീനിനു ശേഷം പടം അല്*പ്പം താഴോട്ട പോയി എന്നത് വസ്തുത ആണ്, അല്ലെങ്കില്* കഥ യുടെ ഫ്ലോ അനുസരിച്ച് ഉള്ള സ്വാഭാവികം ആയ മാറ്റം ആയി കണക്കാക്കാം.അപ്പോഴും ഇക്ക ഒറ്റയാന്* ആയി പദത്തെ മുന്നോട്ട് നയിച്ചു. പ്രീ ക്ലൈമാക്സ് അല്*പ്പം മുഷിപ്പിചെങ്കിലും ക്ലൈമാക്സ് നന്നാകി.
നിതിന്* ആദ്യ പടം മോശം ആകിയില്ല.സ്ക്രിപ്റ്റ് ഒന്ന് കൂടെ നന്നാക്കാം ആയിരുന്നു. ഭാവിയുണ്ട്. നേഹ സക്സേന നന്നായി ചെയ്തു.
പടത്തിലെ ആകെ ഉള്ള ഒരു പാട്ട് നന്നായിരുന്നു.
nb:65 വയസ്സായിട്ടും ഈ മനുഷ്യന്* ഓരോ കഥാപാത്രങ്ങളിലും കാണിക്കുന്ന വ്യത്യസ്തത.കഥാപാത്രത്തിന്റെ നടത്തത്തിലും നോട്ടത്തിലും ആ ചിരിയില്* വരെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത മെഗാസ്റാര്* മമ്മുട്ടി യെ കാണാന്* കഴിഞ്ഞു.മകന്* ഉള്*പ്പടെയുള്ള യുവതാരങ്ങള്* മുതല്* ഫീല്*ഡ് ഔട്ട്* ആവാന്* നില്*ക്കുന്ന സമ പ്രായക്കാര്* ആയ സൂപ്പര്* താരങ്ങള്*ക്ക് വരെ പഠിക്കാത്തത് പലതും പഠിക്കാം ഈ അഭിനയ കുലപതിക്ക് മുമ്പില്* ,പത്തേമാരി മുതല്* തുടങ്ങിയ ആ ജൈത്രയാത്ര ഇപ്പോള്* കസബയുടെ ഇനിഷ്യല്* ഡേ റെക്കോര്*ഡില്* നില്*ക്കുന്നു. പലരും സ്വന്തം എന്ന് അഹങ്കരിച്ച പലതും ഈ മനുഷ്യന് മുമ്പില്* മുട്ട് മടക്കുന്ന ദയനീയ കാഴ്ച്ച.ഇനിയും കാത്തിരിക്കാം ഈ മനുഷ്യനില്* നിന്ന് പല അത്ഭുതങ്ങള്*ക്കും .............!
Sponsored Links ::::::::::::::::::::Remove adverts | |
Thanks
Sent from my LG-H960 using Tapatalk
Thanks my dear.....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Thank you @MHP369