Thanks Bhai For The Review!
കാത്തിരിപ്പ് വെറുതെയായില്ല.. നല്ലൊരു സിനിമയായി തന്നെ ലാലേട്ടൻ തിരിച്ചു വന്നു.
ഒരു തെലുഗു ഡബ്ബിങ് സിനിമയ്ക്കു റിവ്യൂ എഴുതുന്നത് എത്ര മാത്രം ശരിയാവും എന്നറിയില്ല..ഡബ്ബിങ്ങിൽ വരാവുന്ന സ്വാഭാവിക തെറ്റുകൾ പോലും സിനിമയുടെ -ve ആയി തോന്നിയേക്കാം എന്നതാണ് പ്രശ്നം.
ഒരേ സമയം പല കഥകൾ പറഞ്ഞ്*പോകുന്ന സിനിമകൾക്കുണ്ടാക്കുന്ന പതിവ് പാകപ്പിഴവുകൾ ഈ ചിത്രത്തിലും കാണാം...എങ്കിലും ചിത്രം നൽകുന്ന സന്ദേശം കുറച്ചും കൂടെ നന്നായി നല്ല മനുഷ്യനായി ജീവിക്കാൻ, ആളുകളോട് ഇടപെടാൻ തോന്നിപ്പിക്കുന്ന ഇങ്ങനെയൊരു ഫീൽ ഗുഡ് സംഭവം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ വിജയം.
സിനിമ മൊത്തത്തിൽ നോക്കുകയാണെങ്കിൽ ശരാശരിക്ക് മുകളിൽ നിൽക്കുന്നതാണ്..പക്ഷെ ക്ലൈമാക്സ് വളരെ നന്നായി വന്നത് കൊണ്ട് അകെ മൊത്തത്തിൽ നന്നായി തോന്നും.
ഒരു തെലുഗു സിനിമയിൽ അപൂർവമായി ഒരു നടന് കിട്ടിയേക്കാവുന്ന നല്ല കഥാപാത്രം എന്ന് വേണമെങ്കിൽ ലാലേട്ടൻ അവതരിപ്പിച്ച സായിറാം നെ വിശേഷിപ്പിക്കാം ലാലേട്ടനെ സംബന്ധിച്ചിടത്തോളം ഇത് പൂ പറിക്കുന്ന പണി തന്നെ ...എങ്കിലും..കഴിഞ്ഞ കുറെ നാളുകൾക്കു ശേഷം... ഒരു അഭിനയ പ്രാധാന്യമുള്ള ഒരു റോൾ കിട്ടിയതിൽ സന്തോഷം..വീണ്ടും ഇത്തരത്തിലുള്ള വേഷങ്ങൾക്ക് മുൻഗണന നൽകട്ടെ എന്ന് വിചാരിക്കാം.!!
സംഭവം ആയി ഒന്നും തോന്നിയില്ലെങ്കിലും..ലാലേട്ടൻ ,ഫീൽ ഗുഡ് മൂവി ഇഷ്ടപ്പെടുന്നവർക്ക് ഒരു വട്ടം സിനിമ കാണാവുന്നതാണ്
തെലുഗിൽ സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെടുമെന്നു തോന്നുന്നു..മലയാളത്തിൽ വലിയ ചലനം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.
2.75/5
Kodugnallur Ashoka 6PM Show Arond 100 people
Last edited by Brother; 08-05-2016 at 11:06 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks
Sent from my Redmi Note 3 using Tapatalk
Thanks Brother....
Thanks Brother. Yes Athuvare undayirunna status Climax kazhinju maari ennathu sathyam.
Is love just a never ending dream....?