Thanks For The Review
ഈ പറയണ പോലെ നമ്മുടെ ആന്മറിയ അത്ര കലിപ്പത്തിയൊന്നുമല്ലാട്ടാ ഓളൊരു പാവം കുറുംബത്തി ചുണ്ടരിയാണു. ഓളെ പോലെ സുന്ദരമാണു ഈ കൊച്ചു ചിത്രവും. ആൻ മരിയ എന്ന കുറുംബത്തിയായ മാലഖ കാരണം പൂംബാറ്റ ഗിരീഷ്* ഇന്റെ ജീവിിൽ വന്ന മാറ്റങ്ങളാണു ഈ ചിത്രം നമ്മളൊടു പങ്കുവെക്കുന്നത്*.
തിരശീല്ലയ്ക്ക്* മുമ്പിൽ എത്തിയ എല്ലാ നടന്മാരും ഒട്ടും വെറുപ്പിക്കാതെ സിമ്പിൾ ആയി പെർഫോം ചെയ്തു. ആന്മറിയ ആയി എത്തിയ സാറയും പൂംബാറ്റ ഗിരീഷ്* ആയി വന്ന സണ്ണി വൈയ്നും സുഖു ആയി എത്തിയ ഷൈൻ ടോമും അംബ്ബ്രോസ്* ആയി എത്തിയ അജുവും ബേബി ചേട്ടൻ ആയി വന്ന സിദ്ധിക്കും ഗിരീഷിന്റെ അമ്മ വേശം ചെയ്ത നടിയും എല്ലാം വളരെ മിക്കച്ച അഭിനയമാണു നമ്മുക്ക്* മുമ്പിൽ കാഴ്ച്ചവെച്ചത്*. ഷൈൻ റ്റോമിന്റെ പെർഫോമൻസ്* എടുത്ത്* പറയേണ്ട ഒന്നാണിതിൽ
വളരെ ലളിതമായ ഒരു പ്ലോട്ട്* അത്യുഗ്രനായി എടുത്ത്* പ്രേക്ശകരെ ത്രിപ്ത്തിപ്പെടുത്താൻ മിധുനു സാധിച്ചു. ചിത്രത്തിൽ എല്ലാ ഇലമെന്റ്സും ഫ്രഷ്* ആയിരുന്നു. വളരെ മികച്ച comedies ഉൾകൊള്ളിച്ച്* ചിത്രത്തെ മറ്റൊരു ലെവലിലോട്ട്* എത്തിക്കുന്നതിൽ മിധുൻ നൂറുശതമാനം വിജയിച്ചു. ഷാൻ റഹ്മാന്റെ പാട്ടും സൂരജ്* എസ്* കുറുപ്പിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോടൊത്ത്* പോക്കുന്നതായിരുന്നു.
ഫാമിലി ആയി കണ്ടിരിക്കാവുന്ന നല്ല ഒരു കുടുംബ ചിത്രമാണിത്*. ഞാനും എന്റെ സുഹൃത്തും ഈ ചിത്രം നല്ലപോലെ ആസ്വദിച്ചു. പടം കഴിഞ്ഞപ്പോൾ നല്ല കയ്യടി ഉണ്ടായ്യിരുന്നു. ഈ വർഷത്തെ വിജയ ചിത്രങ്ങലിൽ ഈ കൊച്ചു ചിത്രവും ഉണ്ടാകട്ടെ!!!
Rating : 3.75/5
Theater : Karungapally Carnival
Status : 50% ( 1 pm Show )
Last edited by Louise Pothen; 08-06-2016 at 09:31 PM.
MEGASTAR KA MEGA FAN![]()
![]()
Sponsored Links ::::::::::::::::::::Remove adverts | |
Thanks macha