Thanks jomon
ഊഴം » A RETROSPECT
✦ ഓരോ മലയാളിയും ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സംവിധായകൻ എന്ന പദവിയിലേക്ക്*, ജീത്തു ജോസഫ്* ഉയർന്നത്*, കേവലം ആറു ചിത്രങ്ങളിലൂടെയാണ്*. അവതരണത്തിലെ പെർഫെക്ഷൻ തന്നെയാണ്* അതിനു കാരണം. ഓരോ ചിത്രങ്ങൾ കഴിയും തോറും, പക്വതയോടുകൂടിയ തിരഞ്ഞെടുപ്പുകൾ കൊണ്ട്*, ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന യുവതാരം പൃഥ്വിരാജിനൊപ്പം, മൂന്നുവർഷങ്ങക്കുശേഷം, വീണ്ടും കൈകോർക്കുകയാണ്* ജീത്തു ജോസഫ്*.
■It's just a matter of time' എന്ന ടാഗ്* ലൈനും, ചിത്രത്തിന്റെ പോസ്റ്ററുകളിൽ, 'ഊഴം' എന്നെഴുതിയിരിക്കുന്നതിനു ചുറ്റുമുള്ള ചിലന്തിവലയും നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ത്രില്ലർ സിനിമകൾക്ക്* പുതുതായി ഒരു മാനം കൊണ്ടുവന്ന ജീത്തു ജോസഫ്*, പ്രേക്ഷകരുടെ ചിന്തകൾക്കുമപ്പുറമുള്ള മറ്റെന്തോ, നമുക്കായി കരുതിവച്ചിട്ടുണ്ടെന്നുള്ളത്* ഇതിലൂടെ വ്യക്തമാണ്*.
»SYNOPSIS
■140മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ഹെൽത്ത്* ഇൻസ്പെക്ടറായ കൃഷ്ണമൂർത്തിയുടെയും കുടുംബത്തിന്റെയും കഥയാണ്*. അമേരിക്കയിൽ ജോലി ചെയ്യുന്ന മൂത്തമകൻ സൂര്യ, രണ്ടു വർഷത്തിനുശേഷം നാട്ടിലെത്തി കുടുംബവുമൊത്ത്* സമയം ചിലവഴിച്ചശേഷം തിരികെ പോവുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒന്ന് ആ കുടുംബത്തിൽ സംഭവിക്കുന്നു.
CAST & PERFORMANCES
■സൂര്യ കൃഷ്ണമൂർത്തി എന്ന കേന്ദ്രകഥാപാത്രത്തെ പൃഥ്വിരാജ്* അവതരിപ്പിച്ചു. മുൻപ്*, ഡോ. രവി തരകനായും, ആന്റണി മോസസ്* ആയും, സാം അലക്സായും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള പൃഥ്വിരാജ്*, വീണ്ടും ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെ, ശരിക്കും പ്രേക്ഷകനെ അമ്പരപ്പിച്ചുകളഞ്ഞു എന്നുതന്നെ പറയാം. രണ്ടു ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ്*, ആത്മനിയന്ത്രണം പ്രകടമാക്കേണ്ടതായ സന്ദർഭങ്ങൾ ഉൾപ്പെട്ട രംഗങ്ങളിലും, സെന്റിമെൻസ്* രംഗങ്ങളിലും സ്വാഭാവിക പ്രകടനങ്ങൾ കാഴ്ചവച്ചു.
■സൂര്യയുടെ പിതാവ്* കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ബാലചന്ദ്രമേനോൻ. തൊഴിലിനോട്* അർപ്പണബോധമുള്ള ഹെൽത്ത്* ഇൻസ്പെക്ടറായും, കുടുംബത്തോട്* അതിയായ സ്നേഹമുള്ള പിതാവായും, ഏൽപ്പിക്കപ്പെട്ട വേഷം വളരെ നന്നായി അദ്ദേഹം അവതരിപ്പിച്ചു. സുബ്ബലക്ഷ്മി എന്ന അമ്മവേഷം അവതരിപ്പിക്കുന്നത്* സീത.
■സു.സു.സുധി വാത്മീകം, KQ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആൻസൺ പോൾ, എഡ്വേർഡ്* വിൽഫ്രഡ്* എന്ന, പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. കൃഷ്ണമൂർത്തിയുടെ വളർത്തുമകനായ അജു (അജ്മൽ മുഹമ്മദ്*) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* നീരജ്* മാധവ്*. ദൃശ്യത്തിലൂടെ പ്രേക്ഷകശ്രദ്ധനേടുകയും, ശേഷം ചെറിയ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത നീരജ്* മാധവിന്റെ മികച്ച പ്രകടനം എന്ന് ഈ കഥാപാത്രത്തെ വിലയിരുത്താം.
■'അയാൾ ഞാനല്ല' എന്ന ഫഹദ്* ഫാസിൽ ചിത്രത്തിൽ നായികയായി അഭിനയിച്ച ദിവ്യ പിള്ള എന്ന ഗായത്രി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇര്*ഷാദ്, കിഷോര്* സത്യ, ടോണി ലൂക്ക്*, പശുപതി, ജയപ്രകാശ്, രസ്*ന പവിത്രന്* എന്നിവര്* മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
CINEMATOGRAPHY Oozham - My Take....
■ഉത്തമവില്ലൻ, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ഷാംദത്ത്* സൈനുദ്ദീനാണ്*. ഊഴത്തിന്റെ ഛായാഗ്രഹണനിർവ്വാഹകൻ. ടീസറിലും ട്രൈലറിലും ഉൾപ്പെടുത്തിയ രംഗങ്ങളിൽത്തന്നെ ക്യാമറാമികവ്* വ്യക്തമായിരുന്നു. വളരെ നന്നായിത്തന്നെ അദ്ദേഹം തന്റെ ജോലി നിർവ്വഹിച്ചു.
MUSIC & ORIGINAL SCORES
■ജീത്തു ജോസഫിനൊപ്പം, ദൃശ്യം, ലൈഫ്* ഓഫ്* ജോസൂട്ടി, മെമ്മറീസ്* എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഗീതസംവിധായകനായ അനിൽ ജോൺസനാണ്* 'ഊഴ'ത്തിന്* ഈണം നൽകുന്നത്*. സന്തോഷ്* വർമ്മയുടെ വരികളിലുള്ള, 'തിരികെ വരുമോ' എന്നുതുടങ്ങുന്ന ഗാനം പശ്ചാത്തലത്തോട്* ചേർന്നുനിന്നു. ടീസറിന്റെ ഏറ്റവും ആകർഷണീയത പശ്ചാത്തലസംഗീതമായിരുന്നു. ചിത്രത്തിന്റെ കാര്യവും മറിച്ചല്ല. മുൻചിത്രങ്ങളിലേതുപോലെതന്നെ, സന്ദർഭോചിതമായ വിധത്തിൽ അനിൽ ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. ചിത്രത്തിന്റെ ത്രില്ലർ മൂഡ്* നിലനിറുത്തുന്നതിൽ അതൊരു വലിയ പങ്കുവഹിച്ചു.
»OVERALL VIEW
■ചിത്രത്തോടുള്ള നമ്മുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ആക്ഷൻ ഡ്രാമ ത്രില്ലർ. കഥയിൽ സസ്പെൻസ്* ഇല്ലെന്നുതന്നെ പറയാം. എന്നാൽ വ്യത്യസ്തമായ സംഭവങ്ങളെ കോർത്തിണക്കിയ മികച്ച തിരക്കഥയുയും, പൂർണ്ണതയുള്ള സംവിധാനവും ചിത്രത്തെ ഒരു നല്ല അനുഭവമാക്കിമാറ്റി ആവിഷ്കാരം.
■നായകൻ ഉൾപ്പെട്ട സംഘട്ടനരംഗങ്ങളിൽ നിന്നും ആരംഭിച്ച ചിത്രം, ഒപ്പം തന്നെ കുടുംബപശ്ചാത്തലവും കൂട്ടിച്ചേർത്തുകൊണ്ട്* രസാവഹമായി ആരംഭിച്ചു. അരമണിക്കൂറിനകത്ത്* ചിത്രം മറ്റൊരു തലത്തിലേക്ക്* വഴിമാറുന്നു. ഒരു നിമിഷം പോലും ചിന്തിക്കുവാനിടതരാതെ നീങ്ങിയ ആദ്യപകുതിക്കൊടുവിലെ സംഭാഷണരംഗങ്ങൾ വീര്യം പകരും വിധമായിരുന്നു. എന്നാൽ രണ്ടാം പകുതി, ആദ്യപകുതിയോളം മികവു പുലർത്തിയില്ല. ക്ലൈമാക്സ്* കഥയ്ക്കനുയോജ്യമായിരുന്നെങ്കിലും, ചില ചോദ്യങ്ങൾ നമ്മിൽ അവശേഷിപ്പിക്കുകയുണ്ടായി.
■ആക്ഷൻ ചിത്രമാണെങ്കിലും, സൗഹൃദം, കുടുംബബന്ധങ്ങൾ ഇവയ്ക്കെല്ലാം ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്*. തമിഴ്* കലർന്ന മലയാളമാണ്* കഥാപാത്രങ്ങളെല്ലാം സംസാരഭാഷയായി ഉപയോഗിച്ചിരിക്കുന്നത്*. മൾട്ടിനാഷണൽ കമ്പനികളേക്കുറിച്ചുള്ള അജുവിന്റെ കാഴ്ചപ്പാടുകൾ സ്വാഗതാർഹമാണ്*.
■സസ്പെൻസ്* അല്ല ചിത്രത്തെ മുന്നോട്ട്* നയിക്കുന്നതെന്ന് സംവിധായകൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്*. എന്നാൽ പ്രേക്ഷകന്* ഉദ്വേഗം പകർന്നു തരുന്ന ചില രംഗങ്ങൾ ചിത്രത്തിലടങ്ങിയിട്ടുണ്ട്*. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ബ്ലാസ്റ്റുകൾ കൃത്രിമത്വം നിറഞ്ഞതായിരുന്നു. വിജയത്തിലേക്കുള്ള നായകന്റെ വേഗതയും, നായകനുമുന്നിൽ ദുർബ്ബലരാവുന്ന വില്ലന്മാരും, ചിത്രത്തിന്* ശാപമായിട്ടുണ്ട്*.
■ഇന്നത്തെ നിയമവ്യവസ്ഥയുടെ പൊള്ളത്തരങ്ങളേയും, പണപരമായ സ്വാധീനങ്ങളേയും ചിത്രത്തിൽ വിമർശനാത്മകമയി പ്രതിപാദിച്ചിട്ടുണ്ട്*. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ അതിക്രൂരമായ ചില നയങ്ങളേയും മാർക്കറ്റിംഗ്* തന്ത്രങ്ങളേയും തുറന്നുകാണിച്ചതിനൊപ്പം, അതിനിരയാവുന്നവരേക്കുറിച്ചും ചിത്രം ഒരാകമാനവീക്ഷണം തരുന്നുണ്ട്*.
■ആഖ്യാനത്തിലെ വ്യത്യസ്തതയും, പക്വതയും, ചിത്രത്തെ ഒരു മലയാളചിത്രത്തിനുമപ്പുറമുള്ള വേറിട്ട സിനിമാനുഭവമാക്കിമാറ്റുന്നു. എനിക്ക്* ചിത്രത്തിലൂടെ ലഭിച്ച സംതൃപ്തിയുടെ അടിസ്ഥാനത്തിൽ അഞ്ചിൽ മൂന്നേകാൽ മാർക്കാണ്* ഊഴത്തിനു ഞാൻ നൽകുന്നത്*. വളരെ വ്യത്യസ്തമായ, ആക്ഷൻ മൂഡിലുള്ള ഒരു പ്രതികാര കഥ ആസ്വദിക്കുവാനായി, നിങ്ങൾക്കും ടിക്കറ്റെടുക്കാവുന്നതാണ്*.
➟വാൽക്കഷണം:
■'Revenge has many faces"-ചിത്രത്തിന്റെ ടീസറിൽ ഇങ്ങനെ ഒരു തലവാചകം കാണാം. ഇതൊരു വ്യത്യസ്തതരം പ്രതികാരകഥയാണ്*. ഇത്* മനസ്സിൽപ്പിടിച്ചുകൊണ്ടുവേണം ചിത്രത്തെ സമീപിക്കാൻ. മുൻപ്* കണ്ടതോ, പ്രതീക്ഷിച്ചതോ ആയവയിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം. ആ വിധത്തിൽ നോക്കിയാൽ, ഒരു മലയാള ചിത്രം എന്നതിനേക്കാളുപരിയായ സംതൃപ്തി പ്രേക്ഷകനു നൽകിത്തരാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്*.
Last edited by Jomon Thiru; 09-08-2016 at 12:14 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks jomon
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Thanks Jomon
Uske Kathl par mein bhi chup tha meri baari ab aayi
Mere Kathl par aap bhi chup ho Agla number AApka hein....
Thanks for the review..
തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ്മമ്മൂക്ക
thanx for rthe review
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!