-
ഭ്രമയുഗം review
അങ്ങനെ നോമും മനയിലേക്ക് പോയിരുന്നു ഇന്നലെ
അടുത്തകാലത്തൊന്നും ഒരു പടം ഇറങ്ങുന്നതിനു വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല
നല്ല പടം ആയിരിക്കും എന്നുള്ള ഉറപ്പു മാത്രമല്ല അതിനു കാരണം
പഴയകാലഘട്ടത്തോടുള്ള ഇഷ്ടം ചെറുതൊന്നുമല്ല
പൂമണിമാളിക എന്ന song ഇന്നലെ വരെ എത്ര വട്ടം കേട്ടു എന്നറിയില്ല. അപ്പോഴൊക്കെ കുറച്ചൊക്കെ അവിടെയെത്തിയെങ്കിലും ഇന്നലെ പൂർണമായും അവിടെ എത്തിയതോടെ തിരിച്ചു ഇങ്ങോട്ട് വരാൻ തോന്നാത്ത അവസ്ഥയായി
പ്രതീക്ഷതിൽ നിന്നും നൂറിരട്ടി യാണ് മനയിൽ പോയപ്പോൾ അനുഭവിച്ചത്
എന്താ പറയുക 'അതിഗംഭീരം' വല്ലപ്പോഴും മലയാളസിനിമയിൽ സംഭവിക്കുന്ന മഹാത്ഭുതം എന്നൊക്കെ പറയാം
എത്ര മനോഹരമായാണ് ഓരോ Frame ഉം കാണിച്ചിരിക്കുന്നത്
മഴയൊക്കെ ശരിക്കും
കൊണ്ടത് പോലുള്ള ഫീൽ ആണ് തോന്നിയത്.
സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ ഒന്നും പറയാൻ ഇല്ല career best performance.
ഇക്കയുടെ മികച്ച 5 കഥാപാത്രങ്ങൾ എടുത്തു നോക്കിയാൽ ഇനി തീർച്ചയായും അതിൽ പോറ്റിയുമുണ്ടാവും . ആ കണ്ണുകളിൽ വരുന്ന ഭാവമൊക്കെ പൊന്നോ ഒരു രക്ഷയുമില്ല
രാഹുൽ സദാശിവനോട് ഒരുപാടു നന്ദി ഇതുപോലെയൊരു മാസ്റ്റർപീസ് മലയാളസിനിമക്ക് സമ്മാനിച്ചതിന്
-
-
-
-
Thank you for your review