റാസി
കോളിങ് സെഹ്*മത് എന്ന പുസ്തകം ആണ് തൽവാർ എന്ന ഗംഭീര സിനിമയ്ക്കു ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത റാസിയുടെ കഥക് ആധാരം .
1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന് മുൻപ് ഉള്ള കാലഘട്ടം.
ഒരു കാശ്മീരി പെൺകുട്ടി (സെഹ്*മത് ) ഇന്ത്യയുടെ ചാര വനിതാ ആയി പാകിസ്താനിലെ ഒരു പ്രമുഖ മിലിറ്ററി കുടുംബത്തിൽ വിവാഹിത ആയി പോവുന്നതും രാജ്യത്തിന് വേണ്ടി ചാര പ്രവർത്തി ചെയ്യുന്നതും ആണ് കഥ.
പ്രത്യക്ഷത്തിൽ കുറവുകൾ ഒന്നും ഇല്ല എന്ന് തോന്നിക്കുകയും എന്നാൽ ചില പോരായിമകൾ ഉള്ള സിനിമ എന്ന് പറയാം
ചാരന്മാരുടെ മോഡ്*സ് ഓഫ് ഓപെറേണ്ടി അത്യാവശ്യം ത്രില്ലിംഗ് ആയി തന്നെ കാണിച്ചു തരുന്നുണ്ട് . അതെ സമയം സെക്യൂരിറ്റി ഉള്ള മൂന്ന് മിലിറ്ററി ഉദ്യോഗസ്ഥർ ജീവിക്കുന്ന വീട്ടിൽ നടത്തുന്ന ഈ വിധം ഉള്ള ചാര പണിയുടെ ലോജിക് ഇല്ലായിമഒരു കല്ല് കടി ആണ്
ആലിയ ഭട്ട് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . ശക്*തം ആയ വേഷങ്ങൾ ചെയ്തു ശീലം ഉള്ള ആലിയ ഈ വേഷവും മികച്ചത് ആക്കി. മീർ എന്ന വേഷം ചെയ്ത ജയദീപ് എന്ന നടന്റെ ഉഗ്രൻ പ്രകടനം എടുത്തു പറയണം. മികച്ച യുവ നടൻ ആയ വിക്കി കൗശലിനു താരതമ്യേനെ കാമ്പ് ഇല്ലാത്ത വേഷം ആണ് എങ്കിലും ക്ലൈമാക്സിൽ ആലിയ ആയിട്ടു ഉള്ള കോൺഫ്രൺറ്റേഷൻ രംഗം ഒന്ന് മാത്രം മതി ഈ നടന്റെ മികവ് മനസിലാക്കാൻ .
ഗാനങ്ങൾ കഥയുടെ മൂഡിന് ഒപ്പം നികുന്നവ ആണ് .
തൽവാർ എന്ന അത്യുഗ്രൻ സിനിമ കൊണ്ട് തന്റെ ക്വാളിറ്റി ബാർ മേഘ്ന വളരെ ഉയരത്തിൽ എത്തിച്ചത് കൊണ്ട് കൂടി ആവാം റാസി ആ ലെവൽ ഇമ്പാക്ട് ഉണ്ടാക്കിയോ എന്ന സംശയം ബാക്കി നില്കുന്നത് .
തീർച്ചയായും ഒരു നല്ല ചിത്രം ആണ് റാസി . എന്നാൽ വളരെ ഏറെ ഗ്രിപ്പിങ് ആയ ഒരു മികച്ച സ്പൈ ഇമോഷണൽ ത്രില്ലെർ ആക്കിയെടുക്കാൻ ഉള്ള എല്ലാ സ്കോപ്പ് ഈ കഥ തന്തുവിൽ ഉണ്ടായിരുന്നു .
റേറ്റിംഗ് : 3/5