eriyaakkonthan ennu njaanum kettittundu, kozhikkunjine raanchan varunnathine.
But, raanchan varunna ellathineyum eriyaakonthan ennu vilikkum :lol:
Printable View
nalla prayogam :lol: ... pandu okke kozhi kunjungale parunthu raanchunathu sthiram ayirunu ....ente 4 vayassu vare nammal oru rural setup sthalathu ayirunu ...parunthu raanchumpo thalla kozhiyum ente ammayum njgal pilleru ellam pirake odiyirunathu okke orma undu
chakkarayudeyum sharkkarayudeyum taste diffrerent alle? atho about the same?
also used in chukku kappi...veettil pani, chuma okke varumbol grandma undakki thararundayirunnu.
pinne kappalandimittayiyil undu..
panchasarakku pakaram upayogikkunnathu taste different aayathu kondanu...also jaggery may have lower calories than sugar....
ഇറച്ചിത്താറാവുകള്‍*ക്ക് പ്രിയമേറുന്നു
http://www.deshabhimani.com/images/n...cks-616755.jpg
മലയാളിയുടെ നാവിലെ പുതുരുചിയാണ് ബ്രോയിലര്‍* താറാവുകള്‍*. കൊയ്ത്തുകഴിഞ്ഞ നെല്‍*പ്പാടങ്ങളില്‍* വിരുന്നുണ്ണാനെത്തുന്ന താറാവിന്*പറ്റങ്ങള്‍* ഗ്രാമീണജീവിതത്തിന്റെ നേര്*ക്കാഴ്ചകളിലൊന്നായിരുന്നു. ഇത്തരം ചിത്രങ്ങള്‍*ക്ക് ഒളിമങ്ങിയെങ്കിലും താറാവിന്റെ മുട്ടയ്ക്കും, മാംസത്തിനും വിപണിയില്‍* പ്രിയമേറുകയാണ്. നാടന്‍*താറാവിനങ്ങളുടെ പൂവന്മാരെയും, മുട്ടയുല്*പ്പാദനം കഴിഞ്ഞ പിടത്താറാവുകളെയും മാംസത്തിന് ഉപയോഗിക്കുന്ന രീതിയില്‍*നിന്നു വ്യത്യസ്തമായി മാംസാവശ്യത്തിനായി മാത്രം വളര്*ത്തുന്ന ബ്രോയിലര്‍* ഇനം താറാവുകള്‍* ഇപ്പോള്‍* ലഭ്യമാണ്.
വൈറ്റ് പെക്കിന്* ഇനത്തില്‍*പ്പെട്ട താറാവുകളാണ് ബ്രോയിലര്‍*വിപണിയില്‍* ലോകമെങ്ങും പുകള്‍*പെറ്റത്. ദ്രുതഗതിയിലുള്ള വളര്*ച്ച, ഉയര്*ന്ന തീറ്റ പരിവര്*ത്തനശേഷി, മേന്മയേറിയ മാംസം എന്നീ ഗുണങ്ങള്‍* ഇവയെ മികച്ച ഇറച്ചിത്താറാവുകളാക്കുന്നു. കേവലം 42 ദിവസംകൊണ്ട് 2.2-2.5 കിലോഗ്രാം ഭാരമെത്തുന്ന ഇവയുടെ തീറ്റ പരിവര്*ത്തനശേഷി ഒരുകിലോഗ്രാം തൂക്കംവയ്ക്കാന്* 2.3-2.7 കിലോഗ്രാം തീറ്റ എന്ന വിധത്തിലാണ്. കേന്ദ്രസര്*ക്കാരിന്റെ കീഴില്‍* ബംഗളൂരുവിലെ ഹെസര്‍*ഗട്ടയിലുള്ള സെന്‍*ട്രല്* പൌള്‍*ട്രി ഓഫ് ഡെവലപ്മെന്റ് ഓര്*ഗനൈസേഷന്* 1996-ല്‍* വിയറ്റ്നാമില്‍*നിന്ന് വിഗോവ സൂപ്പര്‍*-എം എന്ന മികച്ചയിനം ഇറച്ചിത്താറാവുകളെ അവരുടെ ഫാമിലെത്തിച്ചു. ഈ മാതൃശേഖരത്തില്*നിന്നുള്ള കുഞ്ഞുങ്ങളാണ് ഇറച്ചിത്താറാവിന്റെ ഗുണങ്ങള്‍* ഇന്ത്യയിലെമ്പാടും, പ്രത്യേകിച്ച് താറാവിറച്ചിക്ക് ഏറെ പ്രിയമുള്ള കേരളത്തിലെത്തിച്ചത്.
വെണ്*മേഘങ്ങളെ മേനിയിലടുക്കിവച്ചതുപോലെയുള്ള ചിറകുകളും കടും മഞ്ഞ നിറമുള്ള കൊക്കുകളും കാലുകളുമൊക്കെയായി അരയന്നഭംഗി തുളുമ്പുന്നവയാണ് വിഗോവ ഇറച്ചിത്താറാവുകള്‍*. ലോകമെമ്പാടും മാംസാവശ്യത്തിനു കീര്‍*ത്തികേട്ട വൈറ്റ് പെക്കിന്*, അയില്*സ് ബെറി താറാവിനങ്ങളുടെ സങ്കരയിനമാണിത്. ഇറച്ചിക്കോഴികളെക്കാള്* വേഗത്തിലാണ് വളര്*ച്ച. ഉയര്*ന്ന തീറ്റ പരിവര്*ത്തനശേഷിയും മാംസഗുണവുംകൂടിയായപ്പോള്* ഇവര്‍* വിപണിയിലെ താരങ്ങളായി. വിരിഞ്ഞിറങ്ങുന്നസമയത്തെ 48 ഗ്രാം തൂക്കത്തില്‍*നിന്ന് ആറാഴ്ചകൊണ്ട് കേവലം ആറുകിലോഗ്രാം തീറ്റമാത്രം അകത്താക്കി 2.5 കി.ഗ്രാം തൂക്കത്തിലെത്താന്‍* വേറെ ഒരു താറാവിനത്തിനും കഴിയില്ല.
ഇറച്ചിക്കോഴി വളര്*ത്തുന്ന ഷെഡ്ഡുകളില്‍* ചെറിയ വ്യത്യാസങ്ങള്‍* വരുത്തിയാല്‍* ബ്രോയിലര്‍* താറാവുകള്‍*ക്ക് കൂടൊരുക്കാം. പരമാവധി 60 ദിവസത്തെ പരിപാലനമാണ് വേണ്ടത്. ഷെഡിന്റെ തറയില്‍* അറക്കപ്പൊടിയോ ചിന്തേരോ വിരിച്ച് കോഴികളെ വളര്*ത്തുന്ന ഡീപ് ലിറ്റര്‍* രീതിയില്‍* ഇറച്ചിത്താറാവുകളെ വളര്*ത്താം. തറ കോണ്‍*ക്രീറ്റ്ചെയ്ത വശങ്ങളില്* കമ്പിവലകളുമിട്ട് മേല്‍*ക്കൂര (ഓല, ഓട്, ഷീറ്റ്) എന്നിവ ഉപയോഗിച്ച് നല്*കിയാല്‍* പാര്*പ്പിടമായി. ഇറച്ചിക്കോഴി വളര്*ത്തലില്*നിന്നും വ്യത്യാസമായി വെള്ളപ്പാത്രങ്ങള്‍* ഒരുവശത്ത് മാത്രം വയ്ക്കുക. വെള്ളം തെറുപ്പിച്ച് ലിറ്റര്‍* അമിതമായി നനയാതിരിക്കാനാണിത്. ഇതിനായി ഷെഡ്ഡിന്റെ വശങ്ങളിലായി അറക്കപ്പൊടി വിതറണം. അറക്കപ്പൊടി വിതറാത്ത ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാവുന്നവിധത്തില്* വെള്ളപ്പാത്രങ്ങള്‍* വയ്ക്കണം.
ഇറച്ചിത്താറാവിന്റെ കുഞ്ഞുങ്ങള്‍*ക്ക് ആദ്യത്തെ 2-3 ആഴ്ചക്കാലം ചൂട് നല്*കണം. അറക്കപ്പൊടി തിന്നുന്നതൊഴിവാക്കാന്* ആദ്യത്തെ രണ്ട് മൂന്ന് ദിവസം പത്രക്കടലാസ് വിരിക്കാം. ഒരു കുഞ്ഞിന് രണ്ടു വാട്ട് എന്ന വിധത്തില്‍* ഇലക്ട്രിക്ക് ബള്*ബുകളോ ഇന്‍*ഫ്രാറെഡ് ബള്*ബുകളോ ഉപയോഗിച്ച ചൂട് നല്*കാം. അന്തരീക്ഷ ഊഷ്മാവും താറാവിന്* കുഞ്ഞുങ്ങളുടെ അവസ്ഥയും നിരീക്ഷിച്ച് ചൂട് ക്രമീകരിക്കണം. ആദ്യ ആഴ്ച ചൂട് 29-32 ഡിഗ്രി സെല്‍*ഷ്യസ് എന്ന വിധത്തിലാകണം. പിന്നീട് ആഴ്ചയില്‍* മൂന്നുഡിഗ്രി സെല്‍*ഷ്യസ്വീതം കുറച്ചുകൊണ്ടുവരാം. മൂന്നാഴ്ച പ്രായംവരെ താറാവൊന്നിന് അര ചതുരശ്രയടി സ്ഥലം വേണം.
ഈ കാലയളവില്‍* വെള്ളപ്പാത്രത്തിന് കേവലം 5-7.5 സെ. മീറ്റര്‍* ആഴമേ പാടുള്ളൂ. അതായത് ശരീരം നനയാതെ കേവലം വെള്ളംകുടിക്കാന്‍* മാത്രമുള്ള സൌകര്യം. തല മുക്കാന്‍* ഈ പ്രായത്തില്‍* അനുവദിക്കരുത്. ചൂടുനല്*കി വളര്*ത്തുന്ന സമയം (ബ്രൂഡിങ് സമയം) കഴിഞ്ഞാല്‍* കുഞ്ഞുങ്ങളെ ഗ്രോവര്‍* ഷെഡ്ഡിലേക്ക് മാറ്റുകയോ അല്ലെങ്കില്‍* അതേ ഷെഡ്ഡില്‍* കൂടുതല്‍* സ്ഥലസൌകര്യം നല്*കി വളര്*ത്തുകയോ ചെയ്യാവുന്നതാണ്. ബ്രൂഡിങ് സമയമാണ് അതിതീവ്ര പരിചരണം ആവശ്യമുള്ളത്. ലിറ്റര്‍* നനവില്ലാതെ സൂക്ഷിക്കണം. നനവുള്ളഭാഗത്ത് അറക്കപ്പൊടിയും, കുമ്മായവും ഇടണം. ലിറ്റര്‍* ഇടയ്ക്കിടെ ഇളക്കിയെടുക്കണം.
മൂന്നാഴ്ച മുതലുള്ള സമയം വളര്*ച്ചയുടെ കാലമാണ്. ഈ സമയത്ത് താറാവൊന്നിന് മൂന്നു ചതുരശ്രയടി എന്ന വിധത്തില്‍* സ്ഥലം നല്*കണം. ഈ സമയത്ത് വെള്ളപ്പാത്രങ്ങള്‍* അരയടിവരെ ആഴമുള്ളതാകണം. താറാവുകള്‍*ക്ക് വെള്ളത്തില്‍* തല മുക്കാനുള്ള സൌകര്യത്തിനാണിത്. ഷെഡ്ഡിനു പുറത്തേക്കു പോകാനുള്ള സൌകര്യം ആവശ്യമെങ്കില്‍* നല്*കാം. വലിയ താറാവുകള്‍*ക്ക് നീന്തിക്കളിക്കാന്‍* വെള്ളം വേണമെന്ന് നിര്*ബന്ധമില്ലെങ്കിലും തല മുക്കാനുള്ള വെള്ളം നല്*കിയില്ലെങ്കില്* കണ്ണുകള്‍*ക്ക് പ്രശ്നമുണ്ടാകും. ഇടയ്ക്ക് കൊക്ക് വൃത്തിയാക്കാനും വെള്ളം നല്*കണം.
വിഗോവ വളര്*ത്തൂ; ഹൃദയ സംബന്ധമായ അസുഖങ്ങള്‍*ക്ക് മുട്ട ഉത്തമം
സാധാരണ താറാവുകളേക്കാള്‍* രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങാന്‍* കഴിയുന്നവയാണ് വിഗോവ താറാവുകള്‍*.
http://www.mathrubhumi.com/polopoly_..._607/image.jpg
മുട്ടയ്ക്കും ഇറച്ചിക്കും യോജിച്ച താറാവിനങ്ങള്‍* ഇപ്പോള്‍* നമ്മുടെ നാട്ടില്‍* ലഭ്യമാണ്. ഇവയില്‍* വിഗോവയിനം താറാവ് ബ്രോയിലര്‍* ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യമാണ്.
വൈറ്റ് പെക്കിന്*, ഐന്‍*സ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പര്‍*-എം. ജന്മദേശമായ വിയറ്റ്*നാമില്‍* നിന്നും 1996ല്‍* ആണ് വിഗോവ താറാവുകള്‍* കേരളത്തില്‍* എത്തുന്നത്.
തൂവെള്ള നിറവും പെട്ടെന്നുള്ള വളര്*ച്ചാ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്*ത്തന ശേഷിയുമുണ്ട്. വൈറ്റ് പെക്കിന്*,ഐന്‍*സ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉദ്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പര്‍*-എം. ജന്മദേശമായ വിയറ്റ്*നാമില്‍* നിന്നും 1996 ല്‍* ആണ് വിഗോവ താറാവുകള്‍* കേരളത്തില്‍* എത്തുന്നത്.
പ്രത്യേകതകള്‍*
സാധാരണ താറാവുകളേക്കാള്‍* രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ്* വിഗോവ താറാവുകള്‍*. ശത്രുക്കളെ കൂട്ടത്തോടെ എതിര്*ക്കാന്‍* കഴിവുള്ളവയാണ് ഇവ. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാന്‍* വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണുകള്‍* നനയ്ക്കാന്‍* വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീര്*ത്തും ഇണങ്ങുന്നവയാണ് ഇവ.
പരിപാലനം
ഒരു ദിവസമോ ഒരാഴ്ചയോ പ്രായമുള്ള വിഗോവക്കുഞ്ഞുങ്ങള്‍* വിപണിയില്‍* ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍*ക്ക് 70 രൂപയാണ് വില. രണ്ടാഴ്ച വരെ കുഞ്ഞുങ്ങള്‍*ക്ക് കൃത്രിമവെളിച്ചവും ചൂടും നല്*കുന്ന ബ്രൂഡിംഗ് സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങള്‍*ക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബള്*ബ് എന്ന രീതിയില്‍* കൃത്രിമച്ചൂട് നല്*കണം. ആദ്യത്തെ രണ്ടു മുതല്‍* മൂന്നാഴ്ച വരെ സ്റ്റാര്‍*ട്ടര്* തീറ്റ നല്*കണം. തീറ്റ ഏഴും, എട്ടും തവണകളായി പേപ്പര്‍* വിരിയിലോ, ഫീഡര്‍* പാത്രത്തിലോ നല്*കുക.
അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങള്‍*ക്ക് 15 ഗ്രാം സ്റ്റാര്‍*ട്ടര്* തീറ്റ നല്*കണം. തീറ്റ ഏഴും എട്ടും തവണകളായി പേപ്പര്‍* വിരിയിലോ, ഫീജര്* പാത്രത്തിലോ നല്*കുക. അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങള്‍*ക്ക് 15 ഗ്രാം സ്റ്റാര്‍*ട്ടര്* തീറ്റ എന്ന തോതില്‍* നല്*കാം.
തീറ്റവെള്ളത്തില്* നനച്ചു നല്*കുന്നത് ശ്വാസതടസ്സം ഒഴിവാക്കാന്‍* സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിന് മാത്രം നല്*കുക. ആഴംകുറഞ്ഞ പരന്ന പാത്രത്തില്‍* തല നനയ്ക്കാന്‍* വേണ്ടി മാത്രം അധികവെള്ളം കൊടുത്താല്‍* മതിയാകും. അതല്ലെങ്കില്‍* നേത്രരോഗത്തിന് ഇടയാകും.
മൂന്നാമത്തെ ആഴ്ച മുതല്‍* വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളര്*ത്താം. ഈ ഘട്ടത്തില്‍* ഗ്രോവര്‍*തീറ്റ നല്*കാം. ചോര്‍*ച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളില്‍* ഇവയെ വളര്*ത്താം. താറാവൊന്നിന് മൂന്ന് ച.അടി സ്ഥലം വേണം. വെള്ളംകെട്ടി നില്*ക്കാതെ അല്‍*പം ഉയര്*ന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്. തറ സിമന്റ് ചെയ്താല്‍* ഈര്*പ്പം തങ്ങി നില്*ക്കുന്നത് ഒഴിവാക്കാനും രോഗങ്ങള്‍* തടയാനും സഹായിക്കും.
നാലാഴ്ച മുതല്‍* ദിവസം രണ്ടുനേരം വീതം തീറ്റ കൊടുത്താല്‍* മതിയാകും. ഗ്രോവര്‍*തീറ്റയുടെ അളവ് കുറയ്ക്കാന്‍* ചോറ്, ഓമക്കായ, അസോള തുടങ്ങിയവയും നല്*കാം. അഴിച്ചുവിട്ടു വളര്*ത്തുന്നതിനാല്‍* തീറ്റയ്ക്കുള്ള മാര്‍*ഗം അവ തന്നെ കണ്ടുപിടിക്കും. രണ്ടുമാസം കഴിഞ്ഞാല്‍* ശബ്ദം കൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാന്‍* സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളര്*ച്ചാനിരക്കും പിടയില്‍* നിന്നും പൂവനെ തിരിച്ചറിയാന്‍* സഹായിക്കുന്നു. വേര്*തിരിച്ച ആണ്*താറാവിനെ ഇറച്ചിയ്ക്കും പെണ്ണിനെ മുട്ടയ്ക്കായും സജ്ജമാക്കാം.
വിപണനം
എട്ടാഴ്ച പ്രായമായ ആണ്*താറാവുകള്‍*ക്ക് ഏകദേശം 2.85 കിലോ ഗ്രാം തൂക്കമുണ്ടായിരിക്കും. നാലാം മാസം മുതല്‍* പിട മുട്ടയിടാന്‍* തുടങ്ങും. മറ്റുതാറാവുകളെപ്പോലെ കൂടിനുള്ളില്‍* മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടല്‍*. പ്രതിവര്*ഷം 160-180 മുട്ടകള്‍* വരെ ഇടാറുണ്ട്.
താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് വിഗോവയുടേത്. മുട്ടയുടെ തോടിനു കട്ടികൂടുതലായതിനാല്‍* പൊട്ടിപ്പോകാനുള്ള സാധ്യത കുറവാണ്. ഒരു മുട്ടയ്ക്ക് 20 രൂപ വരെ വിപണിയില്‍* കിട്ടുന്നു. അരാകിഡോണിക്ക് അമ്ലം, ഒമേഗ-3-കൊഴുപ്പ് എന്നിവയടങ്ങിയ വിഗോവമുട്ട ഹൃദയസംബന്ധമായ അസുഖങ്ങള്‍*ക്ക് ഉത്തമമാണ്.
വിഗോവ കുഞ്ഞുങ്ങള്‍*ക്ക് : ബെംഗളുരുവിലെ സെന്‍*ട്രല്* പൗള്‍*ട്രി ഡവലപ്*മെന്റ് ഓര്*ഗനൈസേഷന്* ട്രെയിനിംഗ് ഇന്‍*സ്റ്റിറ്റ്യൂട്ടില്* കുഞ്ഞുങ്ങള്‍* ലഭ്യമാണ്. മുന്‍*കൂര്* ബുക്കിങ്ങും ട്രെയിനില്‍* എത്തിച്ചുകൊടുക്കാനുള്ള സൗകര്യവുമുണ്ട്.
karinkozhiye valathanmele entha athinteoru glamour
http://img-mm.manoramaonline.com/con...ge.784.410.jpg