ഈ കാര്യത്തിൽ പൂർണ്ണമായും കോക്കിനോട് വിയോജിക്കുന്നില്ല.
കാരണം ആഷിക് അബു ഗ്യാങ്-ൽ പെട്ടവരുടെ സിനിമകളിൽ അനാവശ്യമായി ഒരു മോഹൻലാൽ വിമർശനം കാണാറുണ്ട്. അതിന്റെ ഒരു ആവശ്യവും ഉണ്ടാവില്ല എന്നാലും മോഹൻലാലിന്റെ പേര് എവിടെയെങ്കിലും ഇട്ട് ഒന്ന് ചൊറിഞ്ഞില്ലെങ്കിൽ ഇവർക്ക് സമാധാനം ആവില്ല.
പണ്ട് സോൾട്ട് ആൻഡ് പെപ്പറിൽ ദിലീഷ് അവതരിപ്പിച്ച കഥാപാത്രം correct ഷാജി കൈലാസിനയാണ് ചെയ്തത്. നല്ല അസ്സൽ ചെറ്റത്തരം ആണ് അതൊക്കെ പക്ഷേ ഈ ടീം ആയതുകൊണ്ട് ആരും ചോദിക്കില്ല.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ മോഹൻലാൽ ഹൈ ക്ലാസ് നായർ വർമ്മ നമ്പൂതിരി മാത്രമേ എടുക്കൂ എന്നൊന്ന് ചെറുതായി കൊട്ടിയിട്ട് പോയി.
കൂടാതെ ഈ കൊച്ചി ടീമിന് മോഹൻലാലിനോട് ഉള്ള വിരോധം മറ്റ് രീതിയിലും പാട്ടാണ്... ഉദാഹരണത്തിന് അലൻസിയറുടെ പഴയ തോക്ക് വിവാദം. മോഹൻലാലിന്റെ കൈയിൽനിന്ന് അവാർഡ് സ്വീകരിക്കില്ല എന്നൊക്കെ പറഞ്ഞ് ഉണ്ടായ പ്രഹസനം ഓർക്കുന്നുണ്ടോ ??
മോഹൻലിനെ ബോധപൂർവ്വം വലതുപക്ഷ പൊളിറ്റിക്സിന്റെ ആളാക്കി ചുമ്മാ ചൊറിയുക മമ്മൂട്ടിയെ ലിബറൽ ലെഫ്റ്റ് ആയി കാണുക!!!
Rifle club ile വിനീത് അവതരിപ്പിച്ച കഥാപാത്രം മോഹൻലാലിനുള്ള ഒരു കൊട്ടായി തന്നെയാണ് തോന്നിയത് എന്നാൽ അത് മോഹൻലാൽ ആണെന്ന് claim ചെയ്യാനും പറ്റാത്ത വിധത്തിൽ എഴുതിവെച്ചു. ഫാസിൽ എന്ന ഡയറക്ടറുടെ പേര് കൃത്യമായി എടുത്തു പറയുന്നുണ്ട്...
ഒപ്പം ഇങ്ങേ അറ്റത്ത് മൃഗയ വിവരണം കൂടിയാവുമ്പോൾ അത് മോഹൻലാലിനെതിരെ ഉള്ള ഒരു സൈലന്റ് അറ്റാക്ക് പോലെയാണ് തോന്നുന്നത്.
അതിനെതിരെ വല്ലതും പറഞ്ഞു പോയാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം!!!
പക്ഷേ ഈ ആഷിക് അബു & കൊച്ചി ഗ്യാംഗ് വർഷങ്ങളായി ഒരു കാര്യവുമില്ലാതെ മോഹൻലാലിനെ ഇടക്കും തലക്കും ഇട്ട് കൊട്ടുന്നത് ഒരു പ്രശ്നവുമില്ല അതൊക്കെ ചുമ്മാ ആവിഷ്കാര സ്വാതന്ത്ര്യം ഇത് മമ്മൂട്ടിയോടാണ് ചെയ്യുന്നതെങ്കിൽ മമ്മൂട്ടി ഫാൻസ് ചുമ്മാ ഇരിക്കുമോ??
Cpc അടക്കമുള്ള കൊച്ചിൻ വിധേയത്വമുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ എല്ലാം even party(bjp) ye vare quote ചെയ്ത് മോഹൻലാലിനെ ഹിന്ദുത്വ സിനിമകളുടെ ആളാക്കാനുള്ള പോസ്റ്റുകൾ ഒക്കെ ഒരുപാട് തവണ കണ്ടിട്ടുള്ളതാണ് പുള്ളി ശരിക്കും എല്ലാവർക്കും കൊട്ടാനുള്ള ഒരു ചെണ്ടയാണ് എന്തുപറഞ്ഞാലും മോഹൻലാൽ മോഹൻലാൽ... അതിനെതിരെ ആരെങ്കിലും ഒന്ന് സംസാരിച്ചു പോയാൽ അവൻ വലിയ കുറ്റക്കാരൻ
Nb : fk yil നിന്നോ മറ്റേതോ സർക്കിളിൽ നിന്നോ കിട്ടിയ ഒരു ഇൻഫർമേഷൻ ആണ് authentic aayi ഒന്നും കാണണ്ട. പണ്ട് ഓർക്കൂട്ടിൽ we hate mohanlal എന്നൊരു ഗ്രൂപ്പ് ഉണ്ടായിരുന്നു.. ഞാനൊക്കെ ഓർക്കൂട്ട് ഉപയോഗിക്കുന്ന കാലത്ത് കണ്ടിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്ത് ആഷിക്ക് അബു ഉണ്ടായിരുന്നു എന്നൊരു ആരോപണം കേട്ടിട്ടുണ്ട്.