Thread title il vare DRISHYAM Mayam :cheers:
★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports
Printable View
Thread title il vare DRISHYAM Mayam :cheers:
★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports
Appo this film is doing well. right?/missed the film last week.will surely see this week..
:yahbuhuha: :yahbuhuha: :yahbuhuha:
:yeye::yeye:
എന്തു കൊണ്ട് ഞാന്‍ ഒരു മമ്മൂട്ടി ആരാധകന് ആയി??
ഒരുപക്ഷെ ഒരുപാടു മലയാളികളുടെ മനസ്സില്‍ ഉള്ള
ചോദ്യം ആയിരിക്കാം ഇത്....പലരോടും നിങ്ങള്‍ ഈ
ചോദ്യം ചോദിച്ചിട്ടും ഉണ്ടാകാം...പക്ഷെ തികച്ചും സാധാരണമായ വിശ്വസനീയമായ ഒരു
ഉത്തരം നിങ്ങള്‍ക്ക് ഇതുവരെ കിട്ടിയിടു ണ്ടാവില്ല എന്നത്
തീര്‍ച്ച....അതിനു ഒരുപാടു കാരണങ്ങള്‍ ഉണ്ട്..
തികച്ചും അസാധാരണമായ ഒരു
വ്യക്തിയെ സാധാരണക്കാ രനായി വിശേഷിപ്പിക്കാന്‍ പറ്റുമോ?
...ഇത് കേള്‍ക്കുമ്പോള്‍* നിങ്ങള്‍ കരുതും..ശെടാ മമ്മൂട്ടി ഒരു
അസാധാരണ മനുഷ്യന് ആണോ എന്ന്..?അല്ല..ഒരിക്ക ലും
അല്ല...മമ്മൂട്ടി ചെയ്തിട്ടു ള്ള കഥാപാത്രങ്ങള്‍ ആണ്
ശരിക്കും അസാധാരണം!! !
സാധാരണക്കാരനയുള്ള കഥാപാത്രങ്ങള്‍
മനോഹരമായി അവതരിപ്പിക്കുന്ന ഒരുപാടുനടന്മാര്
മലയാളത്തിനു സ്വന്തമായു ണ്ട്...എന്നാല്‍ അസാധാരണമായ
അഭിനയ ശൈലിയിലൂടെ ആ കഥാപാത്രം അനശ്വരമാക്കാന്‍
മമ്മൂട്ടിക്കെ സാധിക്കൂ... വടക്കന്‍
വീരഗാഥയിലെ ചന്തുവും.. അമരത്തിലെ അച്ചുവും.. തനിയാവര്‍ത്തനത്തിലെ ബാലന്മാഷും എല്ലാം അതിനു ചില
ഉദാഹരണങ്ങള്‍ മാത്രം...
അമരത്തിലെ അച്ചുവിന് 'മേക്കപ്പ്' കൂടിപോയത് കൊണ്ട്
ഒരുപാടു പുരസ്ക്കാരങ്ങള്‍ * നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്ന്
ഞാന്‍ പണ്ട് കേട്ടിടുണ് ട്.." ഒരു അരയനുഇത്ര ഗ്ലാമര്‍ പാടില്ല"
എന്ന് ജൂറി അംഗങ്ങള്‍ പണ്ട് പറഞ്ഞു അത്രേ..!!
ചമയങ്ങളുടെ മികവു കൊണ്ട് കയ്യടി നേടിയ കലാകാരന് അല്ല
മമ്മൂട്ടി...വെറും ഭാവിനയം കൊണ്ട്
മാത്രം കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍
കഴിവ് ഉള്ള നടന് ആണ്..."അമരത്തിലെ അച്ചുവിനെ 'കൂളിംഗ് ഗ്ലാസ്'
വെച്ചായാലും അതി മനോഹരമായി മമ്മൂട്ടി അവതരിപ്പിച്ചേനെ
" എന്ന് പണ്ടു ഒരു നിരൂപകന് വിലയിരിത്തിയതു ഞാന്‍ ഇപ്പോള്‍
ഓര്‍ത്തു പോകുന്നു... കഥാപാത്രങ്ങലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍
ശരീരത്തിലും ശാരീരത്തിലും(body language&
voice modulation) ഉണ്ടാകുന്ന വ്യത്യാനങ്ങള്‍
മമ്മൂട്ടിയില്‍ അല്ലാതെ മറ്റൊരു നടനിലും ഞാന്‍
കണ്ടിട്ടില്ല...സാധാരണ ക്കാരില് സാധാരണക്കാ രനായ ഒരു
അരയനായി മമ്മൂട്ടി വന്നപ്പോള്‍..അതു മലയാള
സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍
ഒന്നായി മാറിയത്,ആ നടന്റെ അസാധാരണമായഅഭിനയ
ശൈലി കൊണ്ടാണെന്ന കാര്യം വിമര്‍ശകര്‍
പോലും അംഗീകരിക്കുനതാണ്..
മമ്മൂട്ടിയുടെ ഒരു സംഭാഷണ ശകലം കേട്ടാല്‍..ഒരു ചെറിയ ഫോട്ടോ കണ്ടാല്‍..അതു ഏതു സിനിമയിലെ ആണെന്നു ഒരു
ശരാശരി മലയാളിക്ക് പറയാനാകും...
ഓരോ കഥാപാത്രങ്ങളും അതിന്റെതായ തലങ്ങളില്‍
മമ്മൂട്ടി വ്യത്യസ്തമാക്കു ന്നത് കൊണ്ട് മാത്രമാണ് നമുക്ക് അതു
പറയാന്‍ സാധിക്കുന്നതു.
മലയാള ഭാഷ ഒന്നേയുള്ളൂ..പക്ഷെ അതു
മമ്മൂട്ടി കൈകാര്യം ചെയ്തപ്പോള്‍ അതിലെ വ്യത്യസ്ഥതകള്‍
മലയാളി തിരിച്ചറിഞ്ഞു.. തിരുവനന്തപുരം ഭാഷ പറഞ്ഞ
മാണിക്യം..കോട്ടയം ഭാഷ പറഞ്ഞ കുഞ്ഞച്ചന് ..തൃശൂര്‍ ഭാഷ
പറഞ്ഞ പ്രാഞ്ചിയേട്ടന് *..അരയന്റെ ഭാഷപറഞ്ഞ
അച്ചു..വടക്കന്‍ മലബാറിന്റെ ചന്തു..പുതു തലമുറയുടെ ബിഗ്ബി..അങ്ങനെ മമ്മൂട്ടി അനശ്വരമാക്കിയ
അനവധി ഭാഷാ ശൈലികള്‍..
വാ തോരാതെ ഡയലോഗുകള്‍ വാരിയെറിഞ്ഞും.. നിലവാരം ഇല്ലാത്ത
ഹീറോയിസം കാണിച്ചും അല്ല മമ്മൂട്ടി 'പൌരുഷം' നിറഞ്ഞ
കഥാപാത്രങ്ങള്‍ ചെയ്തിട്ടു ള്ളത്...ധ്രുവത്തിലെ നരസിംഹ
മന്നാടിയരോട് കിട പിടിക്കുന്ന ഒരു പൌരുഷം ഉള്ള
കഥാപാത്രം മറ്റൊരു നടനും അവതരിപ്പിച്ചു ഞാന്‍
കണ്ടിട്ടില്ല..
പോലീസ് വേഷങ്ങള്‍ പലരും ചെയ്തിട്ടു ണ്ട്.പക്ഷെ ഇന്‍സ്പെക്ടര്‍
ബെല്‍റാം പോലെ പരുക്കനായ ഒരു യഥാര്ത്ഥപോലീസ് വേഷം ഞാന്‍ വേറെ കണ്ടിട്ടില്ല..
കളക്ടര്‍..സിബിഐ റോളുകള്‍...എന്നൊക്കെ പറയുമ്പോ ജോസഫ്
അലെക്സാണ്ട്ടെരും..സേതുരാമയ്യരു മൊക്കെ മലയാളിയുടെ മനസ്സില്‍
ആദ്യം ഓടി എത്തുന്നത് ആ മഹാ നടന്റെ കഥാപാത്രങ്ങളുടെ
വിജയം ആണെന്നു പറയാതെ വയ്യ...പറഞ്ഞു തുടങ്ങിയാല്‍
തീരില്ല...തീര്‍ക്കാന്‍ പറ്റില്ല...അതാണ്മമ്മൂട്ടി ചെയ്ത
കഥാപാത്രങ്ങളുടെ ശക്തി..കാലം മാറുന്നു.. ചിന്താഗതികള്‍
മാറുന്നു...പുതിയ കലാകാരന്മാര് വരുന്നു... പുതിയ
കലാ സൃഷ്ടികള്‍ വരുന്നു..നല്ലതു തന്നെ..ഒരു
മാറ്റം അനിവാര്യം ആണു...പക്ഷെ പുതു തലമുറയോടു ഒരു അപേക്ഷ
ഉണ്ട്..എത്ര നല്ല കലാകാരനായാ ലും...എത്രനല്ല
സൃഷ്ടി ആയാലും.... 'മമ്മൂട്ടി യുമായി താരതമ്യം ചെയ്യരുത്'...
പാതി വഴിയില്‍ ശ്രമം ഉപേക്ഷിച്ചു കീഴടങ്ങേണ്ടി വരും..അതു തീര്‍ച്ച... കാരണം...അത്ര
ശക്തമാണു 'മമ്മൂട്ടി കഥാപാത്രങ്ങള്‍' അതു കാലത്തിനു
മായിക്കാന്‍ ആവില്ല..അതു പതിഞ്ഞത്
മലയാളിയുടെ ഹൃദയങ്ങളില്‍ ആണു