നെയ്യാര്‍* സിംഹ സഫാരിപാര്*ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍*|
17 സിംഹങ്ങള്‍* വരേയുണ്ടായ പ്രതാപ കാലമുണ്ടായിരുന്നു നെയ്യാറിന്. നാല് ഹെക്ടര്‍* വിസ്തൃതിയുള്ള പാര്*ക്കിലെ കാട്ടിനുള്ളില്‍* ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. ഇരുമ്പു ഗ്രില്ലുകള്‍* കൊണ്ട് മറച്ച ജനലുകള്‍* ഉള്ള ഒരു മിനി ബസില്‍* ആണ് സന്ദര്*ശകരെ ഈ പാര്*ക്കിലേക്ക് കൊണ്ടുപോയിരുന്നത്. പാര്*ക്കിലേക്ക് പ്രവേശിക്കുന്നതിന് ഒരു സ്ഥലത്ത് തന്നെ രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ആദ്യത്തെ ഗേറ്റ് തുറന്ന് വാഹനം അകത്തു കയറി ആ ഗേറ്റ് അടച്ചതിന് ശേഷമാണ് രണ്ടാമത്തെ ഗേറ്റ് തുറക്കുന്നത്. വണ്ടി രണ്ടാമത്തെ ഗേറ്റ് കടക്കുന്ന ഉടനെ രണ്ടാമത്തെ ഗേറ്റും അടയ്ക്കും. രണ്ടാമത്തെ ഗേറ്റിന് ഉള്ളിലാണ് സിംഹങ്ങള്‍* സ്വതന്ത്രമായി വിഹരിച്ചിരുന്നത്. ബസില്‍* അതിനകത്ത്കൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. പാറപ്പുറത്ത് ഭക്ഷണം കഴിച്ച് മയങ്ങി കിടക്കുന്ന സിംഹങ്ങളും, വണ്ടിക്കരികിലൂടെ വന്ന് കൗതുകത്തോടെ വണ്ടിയിലേക്ക് നോക്കുന്ന സിംഹങ്ങളുമെല്ലാം ഏറെ കൗതുകമുയര്*ത്തി.
പക്ഷേ, 2005 ല്‍* നടപ്പിലാക്കിയ വന്ധ്യംകരണ പ്രക്രിയ വിജയിച്ചതോടെ നിയന്ത്രണം വിചാരിച്ചതിലും വേഗത്തില്‍* ആയിരുന്നു സംഭവിച്ചത്.ഇതിനെ തുടര്‍*ന്നുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാര്*ക്കിന്റെ നാശത്തിന് തുടക്കമിട്ടത്. ആ വര്*ഷം തന്നെ മൂന്ന് സിംഹങ്ങള്‍* ചത്തുപോയി. പിന്നെ പതിയെ പതിയെ മറ്റു സിംഹങ്ങളുടെ അന്ത്യവും സംഭവിച്ചു. സിംഹങ്ങളില്ലാതെ പോയതോടെ പാര്*ക്കില്‍* ചികിത്സയ്ക്കായി പുലികളെയും കടുവകളെയും എത്തിച്ചതോടെ സിംഹ സഫാരി പാര്*ക്കിന്റെ അടച്ചുപൂട്ടലിന്റെ വേഗതയും കൂടി.
രോഗം ബാധിച്ച പുലിയുടെ കാഷ്ഠവും മൂത്രവും ഒഴുകിക്കിടക്കുന്നത് കാരണം രോഗം വായുവിലൂടെ പകരുമെന്നും ഇത് ആപത്താണെന്നും ഡോക്ടര്‍*മാര്‍* മുന്നറിയിപ്പ് നല്*കിയിരുന്നു. ലയണ്‍* സഫാരി പാര്*ക്കില്‍* മറ്റ് മൃഗങ്ങളെ പാര്*പ്പിക്കാന്* പാടില്ലെന്ന നിര്*ദേശം നിലനില്*ക്കെയാണ് പുലിയെ ഇവിടെ പാര്*പ്പിച്ചത്. പാര്*ക്കിലേക്ക് പുതുതായി സിംഹങ്ങളെ എത്തിക്കാന്‍* ശ്രമിച്ചെങ്കിലും കേന്ദ്ര വനം മന്ത്രാലയത്തിന്റെ സെന്‍*ട്രല്* സൂ അതോറിട്ടി അനുമതി നല്*കിയില്ല. അതോറിട്ടിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് ഏറ്റവും കുറഞ്ഞ വിസ്തീര്*ണ്ണം 20 ഹെക്ടര്‍* എങ്കിലും വേണം. നെയ്യാറിലെ പാര്*ക്കിന് നാല് ഹെക്ടര്‍* വിസ്തൃതിയേയുള്ളൂ. ഇതാണ് പാര്*ക്കിന്റെ അംഗീകാരം നഷ്ടപെടാന്‍* പ്രധാന കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍*.