സിദ്ദിഖിന്റെ സംവിധാനത്തില്‍* മമ്മൂട്ടി വീണ്ടും അഭിനയിക്കും
Story Dated: June 27, 2013 4:27 pm
http://www.reporteronlive.com/wp-con...10_630x420.jpgനിരവധി ഹിറ്റ് ചിത്രങ്ങള്‍* ചെയ്ത സംവിധായകന്* സിദ്ദിഖും നടന്* മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. പത്തു വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിദ്ദീഖും മമ്മൂട്ടിയും വിവിധ ചിത്രങ്ങളുടെ തിരക്കിലാണ്. ഇതിനാല്‍* തന്നെ അടുത്ത വര്*ഷം മാത്രമേ പുതിയ ചിത്രം തുടങ്ങൂവെന്നാണ് റിപ്പോര്*ട്ട്.
സിദ്ദീഖ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണെങ്കില്‍* മമ്മൂട്ടി ഒരു വര്*ഷത്തേക്ക് ഡേറ്റ് നല്*കി കഴിഞ്ഞു. മമ്മൂട്ടി ചിത്രം സംബന്ധിച്ച് ഒറ്റവരി ആശയം മാത്രമാണ് മനസ്സിലുള്ളതെന്നും പൂര്*ണ്ണ കഥ രൂപപ്പെടുത്തേണ്ടത് ഇനിയും സമയമെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ആശയങ്ങള്‍* മമ്മൂട്ടിയുമായി ഉടന്‍* തന്നെ ചര്*ച്ച ചെയ്യും. മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍* ഹൗസായിക്കും ചിത്രം നിര്*മ്മിക്കുകയെന്നും സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ്-മമ്മൂട്ടി കൂട്ടുകെട്ടില്‍* നിന്നിറങ്ങിയ ഹിറ്റ്*ലര്‍*, ക്രോണിക് ബാച്ച്**ലര്‍* ചിത്രങ്ങള്‍* വലിയ ഹിറ്റുകളായിരുന്നു.