:cheerleader:Quote:
എന്റെ സിനിമയെ തോല്*പ്പിക്കാന്*ശ്രമം നടന്നു -ബാലചന്ദ്രമേനോന്*
December 14, 2015, 01:00 AM ISTT- T T+
http://www.mathrubhumi.com/polopoly_..._607/image.jpg
ദുബായ്: ഏറെക്കാലത്തിനു ശേഷം ഒരുക്കിയ സിനിമയെ തോല്*പ്പിക്കാന്* കേരളത്തില്‍* ബോധപൂര്*വമായ ശ്രമങ്ങള്‍* നടന്നതായി സംവിധായകന്* ബാലചന്ദ്രമേനോന്*. അദ്ദേഹം സംവിധാനംചെയ്ത 'ഞാന്‍* സംവിധാനംചെയ്യും' എന്ന സിനിമ ദേനോവ സിനിമയില്‍* ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍* പ്രദര്*ശിപ്പിച്ചശേഷം നടന്ന ചര്*ച്ചയിലായിരുന്നു ഈ പ്രതികരണം.
സിനിമകണ്ട് ആസ്വദിച്ചിരുന്ന തലമുറ ഇന്ന് മുതിര്*ന്നു. അതേസമയം ആദ്യദിവസങ്ങളില്‍*ത്തന്നെ ചിത്രംകണ്ട പുതുതലമുറയിലൊരു വിഭാഗം സിനിമയ്*ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയായിരുന്നു. ഇതുകാരണം എന്റെ സ്ഥിരം പ്രേക്ഷകരും തിയറ്ററിലെത്തിയില്ല. കരിയറില്‍* അനാഥമായിപ്പോയ ആദ്യസിനിമയായി ഇത് മാറിപ്പോയെന്നും ബാലചന്ദ്രമേനോന്* പറഞ്ഞു. സിനിമയ്ക്ക് പേരിട്ടതുമുതല്‍* വിമര്*ശനങ്ങള്* തുടങ്ങി. പറയാനുള്ള കാര്യങ്ങളാണ് സിനിമയിലൂടെ പറയാന്‍* ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിര്*മാതാവ് കെ.പി.ആര്*. മേനോന്*, കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീധന്യ, ദക്ഷിണ എന്നിവരും ചടങ്ങില്‍* പങ്കെടുത്തു. തിരക്കഥാകൃത്ത് ജോഷി മംഗലത്ത്, യു.എ.ഇ. എക്*സ്*ചേഞ്ച് സി.ഒ.ഒ. വൈ. സുധീര്‍*കുമാര്‍* ഷെട്ടി, രമേഷ് പയ്യന്നൂര്‍*, കെ.കെ. മൊയ്തീന്* കോയ, വിനോദ് നമ്പ്യാര്‍* തുടങ്ങിയവര്‍* ചര്*ച്ചയില്* പങ്കെടുത്തു. പുതിയ സിനിമയുടെ പ്രഖ്യാപനവും ബാലചന്ദ്രമേനോന്* ചടങ്ങില്‍* നിര്*വഹിച്ചു. ദുബായില്‍* വ്യവസായിയായ അമ്പലപ്പുഴസ്വദേശി ഹരികുമാറാണ് നിര്*മാതാവ്
eni 10 padam pottiyaalum engheru ethu thanne parayum