സിലോണ്‍* മനോഹരന്*; ജയന്റെ വില്ലന്‍*, സുരാംഗനിയുടെ കാമുകന്*
അന്തരിച്ച ഗായകനും നടനുമായ സിലോണ്‍* മനോഹരനെക്കുറിച്ച്
http://www.mathrubhumi.com/polopoly_..._450/image.jpg
ദുഷ്ടനാണ് മനോഹര്‍*; ആന്റണി പരമ ശുദ്ധനും. തരിമ്പുമില്ല മനോഹറിന്റെ മനസ്സില്‍* സംഗീതം. ആന്റണിയുടെ ഹൃദയമാകട്ടെ സദാ സംഗീതമയം. തോക്കിന്റെ കാഞ്ചി വലിച്ചു ശീലിച്ചവയാണ് മനോഹറിന്റെ വിരലുകളെങ്കില്‍*, ആന്റണിയുടെ വിരലുകള്‍*ക്ക് പ്രണയം ഗിറ്റാര്‍* തന്ത്രികളോടും കീബോര്*ഡിനോടും. ``ഒരാള്‍* ക്രൂരതയുടെ പര്യായം. മറ്റെയാള്‍* മാന്യതയുടെ പ്രതീകം. പക്ഷേ, രണ്ടു പേരും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവര്‍*. ഒരേ നാണയത്തിന്റെ ഇരു വശങ്ങള്*. മനോഹര്‍* ഇല്ലാതെ ആന്റണി ഇല്ല. തിരിച്ചും അതുപോലെ. ഒരേ സമയം മനോഹറും ആന്റണിയുമായി ജീവിക്കാന്‍* കഴിയുക അപൂര്*വ ഭാഗ്യമല്ലേ?'' ഫോണിന്റെ മറുതലക്കല്‍* നിലക്കാത്ത പൊട്ടിച്ചിരി.
ഓര്*മ്മ വന്നത് ``ശക്തി''യിലെ ക്രൂരനായ വില്ലനെയാണ്. പത്തി വിടര്*ത്തിയ മൂര്‍*ഖന്* പാമ്പിനെ ഒരു തൂവാല കണക്കെ വലതുകയ്യില്‍* ചുറ്റിക്കെട്ടി, നായകനായ ജയന് നേരെ അട്ടഹസിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന ഒറ്റക്കണ്ണന്‍* നാഗപ്പന്*. പിന്നെ, ജീവനുള്ള പുലിയുമായി മല്*പ്പിടുത്തം നടത്തുന്ന ``ആവേശ''ത്തിലെ കാട്ടുജാതിക്കാരന്*. മാമാങ്കത്തിലെ സ്ത്രീലമ്പടനായ കോമപ്പന്‍*; കോളിളക്കത്തില്‍* ജയനെ പാറക്കല്ലു തലയിലിട്ട് വകവരുത്താന്‍* ശ്രമിക്കുന്ന വാടകഗുണ്ട ....നീണ്ടു ചുരുണ്ട മുടിയും തടിച്ചുരുണ്ട ശരീരവും വഷളന്‍* ചിരിയുമായി വെള്ളിത്തിരയില്‍* ഒന്നര ദശകത്തോളം നിറഞ്ഞാടിയ സിലോണ്‍* മനോഹര്‍* എന്ന വില്ലന്‍* നടനെ വെറുക്കാത്തവരുണ്ടായിരുന്നില്ല, ഒരിക്കല്‍*.
അതേ, സിലോണ്‍* മനോഹറാണ് ഒരൊറ്റ പാട്ടിലൂടെ തെന്നിന്ത്യന്‍* സംഗീതപ്രേമികളുടെ മുഴുവന്‍* ഹൃദയം കവര്‍*ന്ന ``സുരാംഗനി'' മനോഹരന്* എന്ന ആന്റണി ഇമ്മാനുവല്‍* മനോഹരന്* എന്നറിഞ്ഞത് ഒരു ടെലിവിഷന്‍* ചാനല്‍* കുറച്ചുകാലം മുന്‍*പ് സംപ്രേക്ഷണം ചെയ്ത അഭിമുഖം കണ്ടപ്പോഴാണ്. സിലോണ്‍* മനോഹറിന്റെ അധികമാരുമാരിയാത്ത മുഖമായിരുന്നു അത്. പിന്നീടൊരിക്കല്‍* ചെന്നൈയിലെ ഫോണ്‍* നമ്പര്‍* തേടിപ്പിടിച്ചു വിളിച്ചപ്പോള്‍* മനോഹരന്* പറഞ്ഞു: ``ഒരു തല്ലിപ്പൊളി വില്ലനായി എന്നെ കാണരുത്. അത് വയറ്റുപിഴപ്പിനു വേണ്ടിയുള്ള അഭ്യാസമായിരുന്നു. സത്യത്തില്‍* ഞാനൊരു പാവമാണ്. സംഗീതമാണ് എന്റെ ജീവനും ആത്മാവും. സുരാംഗനി എന്ന ഒരൊറ്റ പാട്ടിനു വേണ്ടി ജീവിച്ചു മരിച്ച മനുഷ്യന്* എന്ന് വരും കാലം എന്നെ അടയാളപ്പെടുത്തിയെക്കാം. പക്ഷെ അതിലെനിക്ക് തെല്ലും ദുഖമില്ല. അതായിരുന്നല്ലോ ഞാന്‍*..'' വെള്ളിത്തിരയിലെ പഴയ കൊള്ളക്കാരന്* തന്നെയോ ഈ ദാര്‍*ശനികന്* എന്നൊര്*ക്കുകയയിരുന്നു അപ്പോള്‍*.
http://www.mathrubhumi.com/polopoly_..._607/image.jpg വെട്രിക്കാറ്റ് എന്ന ചിത്രത്തില്‍* സിലോണ്‍* മനോഹരന്* ഘനഗാംഭീര്യമാര്*ന്ന ശബ്ദത്തില്‍* മനോഹര്‍* പാടുകയാണ്: ``സുരാംഗനി, സുരാംഗനീത്താ മാല് ഗേനാവാ, മാല് മാല് മാല്, ദെന്‍*ഗെനാപ്പു മാല് സുരാംഗനീത്താ മാല് ഗേനാവാ....'' ഒരൊറ്റ വാക്കിന്റെ പോലും അര്*ത്ഥമറിയാതെ എത്രയോ തവണ കേട്ടു മനസ്സില്‍* പതിഞ്ഞ വരികളും ഈണവും. സുരാംഗനി ആദ്യം കേട്ടത് 1970 കളില്‍* സ്*കൂള്‍* ജീവിതകാലത്താണെന്നാണ് ഓര്*മ്മ; ചുണ്ടേല്‍* ആര്* സി ഹൈസ്*കൂളിലെ ഒരു പൂര്*വവിദ്യാര്*ഥി സംഗമത്തില്‍*. ലാടവൈദ്യനെ പോലെ വേഷം കെട്ടി നൃത്തം ചെയ്യുന്ന മനുഷ്യന്റെ മങ്ങിയ ചിത്രമേ മനസ്സിലുള്ളൂ. പക്ഷെ പിന്നണിയിലെ ടേപ്പ് റെക്കോര്*ഡറില്* നിന്ന് ഒഴുകിവന്ന പാട്ടിന്റെ ശീലുകള്‍* ഇന്നുമുണ്ട് കാതില്‍*. മൈതാനത്തിന്റെ ഒഴിഞ്ഞ മൂലയില്‍* കൂട്ടുകാര്‍*ക്കൊപ്പം സുരാംഗനിയുടെ താളത്തിനൊത്ത് ചുവടുവെച്ചത് എങ്ങനെ മറക്കാന്‍*? ഏതു കൊച്ചു കുട്ടിയേയും അറിയാതെ നൃത്തം ചെയ്യാന്‍* പ്രേരിപ്പിക്കുന്ന, മോഹിപ്പിക്കുന്ന എന്തോ ഉണ്ടായിരുന്നു ആ ഗാനത്തില്‍*.
പിന്നീട് എത്രയോ തവണ ആ പാട്ടു കേട്ടു-- സൌഹൃദക്കൂട്ടായ്മകളില്‍*, യാത്രയയപ്പു സല്*ക്കാരങ്ങളില്‍*, വിനോദയാത്രാ വേളകളില്‍*, മദ്യപാന സദസ്സുകളില്‍*, സിനിമകളില്‍*... ഗോവയില്‍* വെച്ച് മാണ്ഡവി നദിയിലൂടെയുള്ള ഒരു ക്രൂസിംഗിനിടെ, സുരാംഗനിയുടെ താളത്തിനൊത്ത് നടുക്കടലില്‍* നൃത്തം വെക്കുന്ന ആള്*ക്കൂട്ടത്തിന്റെ ചിത്രം ഓര്*മ്മയിലെത്തുന്നു. ബംഗാളികള്‍*, പഞ്ചാബികള്‍*, തമിഴര്‍*, അമേരിക്കക്കാര്‍*, ജപ്പാന്*കാര്‍*, ഇംഗ്ലീഷുകാര്‍*....അങ്ങനെ പല ദേശക്കാര്‍*, പല പ്രായക്കാര്‍*, പല ഭാഷകള്‍* സംസാരിക്കുന്നവര്‍*. സുരാംഗനിയുടെ താളം അവരെ മനസ്സ് കൊണ്ട് ഒന്നാക്കി മാറ്റുന്നു. കയ്യില്‍* ബിയര്‍* ജഗ്ഗുകളും എരിയുന്ന സിഗരറ്റുമായി സര്*വവും മറന്നു ചുവടുവെക്കുന്നു അവര്‍*.
അന്നൊക്കെ വിശ്വസിച്ചിരുന്നത് സുരാംഗനി ഒരു കൊങ്കണിപ്പാട്ട് ആണെന്നാണ്. ഏതാണ്ട് അതേ താളക്രമവും രൂപഭാവങ്ങളും ഉള്ള പാട്ടുകള്‍* വേറെയും പാടിക്കേട്ടിട്ടുണ്ട് ഗോവക്കാര്‍*. അത്തരം പാട്ടുകള്‍* ചില്ലറ ഭേദഗതികളോടെ ബോളിവുഡ് സിനിമക്കാര്‍* അടിച്ചുമാറ്റിയിട്ടും ഉണ്ട്-- ബോബിയിലെ നാ ചാഹൂ സോനാ ചാന്ദി (മന്നാഡേ, കോറസ്) ഉദാഹരണം. ``നിങ്ങളുടെ വിശ്വാസം ശരിയല്ല.'' മനോഹരന്* പറയുന്നു. ``സുരാംഗനി അസ്സല്* സിംഹള ഗാനമാണ്. ശ്രീലങ്കയുടെ മണ്ണില്‍* പിറന്ന പാട്ട്. ബൈലാ എന്ന് വിളിക്കും ഞങ്ങള്‍* ഇതിനെ. ഗോവന്‍* സംഗീതവുമായി സാമ്യം തോന്നാന്‍* കാരണം രണ്ടു നാടുകള്‍*ക്കും ഉള്ള പോര്*ച്ചുഗീസ് ബന്ധമാകാനേ വഴിയുള്ളൂ.'' ബൈലാ എന്ന വാക്കിനു കടപ്പാട് പോര്*ച്ചുഗീസ് ഭാഷയില്‍* നൃത്തത്തെ സൂചിപ്പിക്കുന്ന ബയിലാ എന്ന പ്രയോഗത്തോടാണ്. പോര്*ച്ചുഗീസ് സ്വാധീനം ഏറ്റവും ശക്തമായ ശ്രീലങ്കയുടെ കടലോര പ്രദേശങ്ങളിലാണ് അഞ്ഞൂറോളം വര്*ഷങ്ങള്*ക്കു മുന്‍*പ് ഈ സംഗീത-നൃത്ത രൂപം പിറന്നതും പടര്*ന്നു പന്തലിച്ചതും. പോര്*ച്ചുഗലില്* നിന്ന് കപ്പലേറി വന്ന വ്യാപാരികളും, ആഫ്രിക്കയുടെ പശ്ചിമ തീരത്തു നിന്ന് അവര്‍* തന്നെ കൊണ്ടുപോന്ന അടിമകളുടെ വലിയൊരു സമൂഹവും ഉള്*പ്പെട്ടതായിരുന്നു അന്നത്തെ കടലോരജനത. സ്വാഭാവികമായും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആശയങ്ങളും ബിംബങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു ബൈലാ ഗാനങ്ങള്‍*.
പ്രണയത്തിന്റെ ഗ്രാമ്യഭാവം
``സുരാംഗനി എന്നാല്‍* മനോഹരിയായ മുക്കുവപ്പെണ്ണ് എന്നേ ഈ പാട്ടില്‍* അര്*ത്ഥമുള്ളു. സൌന്ദര്യമുള്ള സ്ത്രീകളെ വിശേഷിപ്പിക്കാന്‍* പൊതുവായി ഉപയോഗിക്കുന്ന ഒരു പദം മാത്രമാണത്.''-- മനോഹരന്റെ വിശദീകരണം. മാല് എന്നാല്‍* സിംഹള ഭാഷയില്‍* മീന്‍* എന്നര്*ത്ഥം. സുരാംഗനി എന്ന പാട്ടിന്റെ ഏകദേശ തര്*ജമ ഇതാണ്: ``സുരാംഗനി, നിനക്ക് വേണ്ടി ഞാന്‍* മീന്‍* കൊണ്ടുവന്നിരിക്കുന്നു; നല്ല പിടയ്ക്കുന്ന മീന്‍*. ഇനിയും തെരുവില്‍* നിന്നുകൊണ്ട് കരയാന്‍* നാണമില്ലേ-- അതും നാട്ടുകാര്‍* എല്ലാം നോക്കി നില്*ക്കെ? എന്നിട്ടും നീ കരയുകയാണ്. കണ്ണുകള്‍* കലങ്ങിയിരിക്കുന്നു. അത് കണ്ട് എനിക്ക് പോലും കരച്ചില്* വരുന്നു. എന്തേ നീ ഞാന്‍* കൊണ്ടുവന്ന മീന്‍* സ്വീകരിക്കാത്തത്? മീനെല്ലാം എന്റെ ശരീരത്തില്‍* കിടന്ന് പിടയ്ക്കുകയാണ്. ഇതെന്താണ് ഇങ്ങനെ? എന്നോട് ദേഷ്യമാണോ?'' ഗഹനമായ അര്*ത്ഥതലങ്ങളുള്ള പാട്ടൊന്നും അല്ലെങ്കിലും നിഷ്*കളങ്കമായ ഒരു പ്രണയത്തിന്റെ ഗ്രാമ്യഭാവമുണ്ട് തികച്ചും ലളിതമായ ആ വരികളില്‍*. ``മിക്കവാറും ബൈല ഗാനങ്ങള്‍* എല്ലാം ഇത്തരത്തില്‍* ഉള്ളവയാണ്. ആരാണ് അവയുടെ കര്*ത്താവ് എന്നറിയില്ല. തലമുറ തലമുറയായി മത്സ്യത്തൊഴിലാളികള്‍* പാടിവന്ന ആ പാട്ടുകള്‍* പില്*ക്കാലത്ത് ലങ്കയുടെ മുക്കിലും മൂലയിലും എത്തി. പിന്നീട് ഏതോ ഘട്ടത്തില്‍* കടല്‍* കടന്ന് വിദേശത്തേക്കും യാത്രയായി അവ. സംഗീതം സാര്‍*വലൗകികമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സുരാംഗനി പോലൊരു പാട്ട് പുതിയ തലമുറ പോലും ഹൃദയപൂര്*വം ഏറ്റുപാടുന്നു എന്നതാണ് കൗതുകം. എന്റെ സ്റ്റേജ് ഷോകളില്‍* ആ ഗാനത്തോടൊപ്പം ചുവടു വെക്കുന്നവര്‍* ഏറെയും കുട്ടികളാണ്.'' മനോഹരന്* പറയുന്നു.
ലങ്കന്‍* ഫോക് സംഗീതത്തെ പോപ്, റോക്ക് ശാഖകളുമായി സമന്വയിപ്പിച്ച് പുതിയൊരു ശ്രവ്യ സംസ്*കാരത്തിന് രൂപം നല്*കിയ സംഗീതജ്ഞരില്‍* ഒരാളായിട്ടാവും ശ്രീലങ്കയിലെ പുതുതലമുറ മനോഹരനെ അറിയുക. പോപ് ചക്രവര്*ത്തി എന്നൊരു പട്ടം തന്നെ സ്വന്തം നാട്ടിലെ സംഗീത പ്രേമികളുടെ സംഘടനയില്‍* നിന്ന് സ്വീകരിക്കാന്‍* ഭാഗ്യമുണ്ടായിട്ടുണ്ട് അദ്ദേഹത്തിന്. ശ്രീലങ്കന്‍* പ്രസിഡണ്ട് സമ്മാനിച്ച കലാഭൂഷണ്* ബഹുമതി വേറെ. ``പരമ്പരാഗത ഗാനങ്ങള്‍*ക്ക് പുറമേ സ്വയം എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകളും വേദിയില്‍* പാടാറുണ്ട് ഞാന്‍*. ഈ ഗാനങ്ങള്‍* എല്ലാം റെക്കോര്*ഡുകളായി പുറത്തിറങ്ങിയിട്ടും ഉണ്ട്.'' മനോഹരന്* പറയുന്നു. സുരാംഗനിയോളം തന്നെ പ്രശസ്തമായ പാട്ടുകളാണ് ഇവയില്‍* പലതും. ``പട്ടു മാമിയേ'' ഉദാഹരണം. എല്‍* ആര്* ഈശ്വരി ഉള്*പ്പെടെ നിരവധി ഗായികമാര്‍*ക്കൊപ്പം ഈ ഗാനം ആലപിച്ചു കയ്യടി നേടിയിട്ടുണ്ട് മനോഹരന്*. അന്*പു മച്ചാലെ, ബ്രാണ്ടി ബിയര്‍* വിസ്*കി, ഗോമാല പാപ, ഇളങ്കൈ എമ്പത്, ഓഹോ ലേഡി ബോള്‍*ഡ് ബോഡി.... മനോഹരന്റെ ജനകീയ ബൈലാ ഗാനങ്ങളുടെ നിര ഇനിയും നീളും. ``പൊതുവെ ഹാസ്യരസവും റൊമാന്*സും ഇടകലര്*ന്ന ആശയങ്ങളാവും ഇത്തരം പാട്ടുകള്‍*ക്ക് ഉണ്ടാവുക. ആരും നൃത്തം ചെയ്തുപോകുന്ന ആകര്*ഷകമായ താളവും നിര്*ബന്ധം. ലങ്കയിലെ കല്യാണ വിരുന്നുകളില്‍* ഇവയൊക്കെ സൂപ്പര്‍* ഹിറ്റാണ് ഇന്നും. റീമിക്*സുകളിലൂടെ ആണെങ്കിലും യുവതലമുറയും ആ പാട്ടുകള്‍* ആസ്വദിക്കുന്നു.''
1960 കളുടെ തുടക്കത്തിലാണ് മനോഹരന്* സ്വയം ഈണമിട്ട് സുരാംഗനി ആദ്യമായി പൊതുവേദിയില്‍* പാടിയത്. അര നൂറ്റാണ്ടിനിടക്ക് മുപ്പതോളം രാജ്യങ്ങളിലായി ആയിരക്കണക്കിന് വേദികളില്‍* ആ ഗാനം അവതരിപ്പിച്ചിരിക്കുന്നു അദ്ദേഹം. ഇംഗ്ലണ്ട്, ജര്*മനി, സ്വീഡന്*, യു എസ്, റഷ്യ, സിംഗപ്പൂര്‍*...ചെന്നിടത്തെല്ലാം ജനങ്ങള്‍* സുരാംഗനിക്ക് ആവേശപൂര്*വമായ വരവേല്*പ്പാണ് നല്‍കിയത്. സുരാംഗനി ഉള്*പ്പെടെ ബൈലാ ഗാനങ്ങള്‍* മാത്രം ഉള്*പ്പെടുത്തി മുന്നൂറോളം ആല്*ബങ്ങളും ഉണ്ട് മനോഹരന്റെ ക്രെഡിറ്റില്‍*. പില്*ക്കാലത്ത് ഇതേ ഗാനം തമിഴും മലയാളവും തെലുങ്കും ഹിന്ദിയും പോര്*ച്ചുഗീസും കൊങ്കണിയും ഉള്*പ്പെടെ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയും വേദിയില്‍* അവതരിപ്പിച്ചു അദ്ദേഹം-- ഏറ്റവും ഒടുവില്‍* മലായ് ഭാഷയില്‍* വരെ. ഭാഷക്ക് അതീതമായ താളഭംഗിയാണ് സുരാംഗനിയുടെ വിജയരഹസ്യമെന്ന് വിശ്വസിക്കുന്നു മനോഹരന്*. ``മലയാളത്തിലും ഞാനിതു പാടി അവതരിപ്പിച്ചിട്ടുണ്ട്. ഒരു തൃശൂര്‍* യാത്രക്കിടെ മലയാളികളായ ചില സുഹൃത്തുക്കളാണ് നിങ്ങളുടെ ഭാഷയില്‍* പാടാന്‍* നിര്*ബന്ധിച്ചത്. ഒടുവില്‍* അവരുടെ സഹായത്തോടെ തന്നെ ഞാന്‍* വരികള്‍* മാറ്റിയെഴുതി. സുന്ദരം സുന്ദരം കേരളം, സുന്ദരം എവിടെയും പച്ചമയം എന്നാണ് അതിന്റെ തുടക്കം.''
ഇത് ഗായകനായ എ ഇ മനോഹരന്റെ ജീവിതരേഖ. സമാന്തരമായി ഒരു അഭിനയ ജീവിതം കൂടിയുണ്ട് മനോഹരന്. പൂര്*വാശ്രമം എന്ന് പറയും അദ്ദേഹം. മലയാളത്തില്‍* തടവറ, ശക്തി, കഴുകന്*, മാമാങ്കം, പടയോട്ടം, അങ്കക്കുറി, ആവേശം, പൌര്‍*ണമിരാവില്*, തമിഴില്‍* ഗുരു, മാങ്കുടി മൈനര്‍*, നാന്* പോട്ട സവാല്*, എന്‍* കേള്*വിക്കെന്ന ബദല്‍*, ഹിന്ദിയില്‍* ദേശ് കി ദുശ്മനി...അങ്ങനെയങ്ങനെ നിരവധി ചിത്രങ്ങള്‍*. ``മിക്കവാറും ചിത്രങ്ങളില്‍* തെമ്മാടിയുടെ റോളായിരുന്നു. എന്റെ മുഖവും ശരീരഭാഷയും അത്തരം കഥാപാത്രങ്ങള്‍*ക്ക് ഇണങ്ങിയത് കൊണ്ടാവാം. പക്ഷെ നിത്യജീവിതത്തില്‍* ഞാന്‍* നേരെ മറിച്ചാണ്; ഉറുമ്പിനെ പോലും നോവിക്കാത്തയാള്‍*. ഉറച്ച ദൈവ വിശ്വാസി; സിനിമയില്‍* ജയന്* മുതല്‍* മമ്മുട്ടി വരെയുള്ളവരുമായി ഏറ്റുമുട്ടിയിട്ടുണ്ട് ഞാന്‍*. പക്ഷെ യഥാര്*ത്ഥ ജീവിതത്തില്‍* എന്റെ ആത്മ സുഹൃത്തുക്കളായിരുന്നു അവരൊക്കെ.''
പള്ളിപ്പാട്ടും ഫോക് സംഗീതവും
തേയിലത്തോട്ടങ്ങള്‍*ക്ക് പ്രശസ്തമായ ശ്രീലങ്കയിലെ ബോഗവണ്ടലാവയിലാണ് മനോഹരന്റെ ജനനം. ലങ്കന്‍* വംശജനായ അച്ഛന്* ജാഫ്*നയില്‍* സ്*കൂള്‍* ഹെഡ് മാസ്റ്റര്‍*. തമിഴ്*നാട്ടില്‍* വേരുകളുള്ള അമ്മ അധ്യാപികയും. രണ്ടുപേരും സംഗീത പ്രേമികള്‍*. അമ്മയുടെ പാട്ടിന് അച്ഛന്* ഹാര്*മോണിയത്തില്* അകമ്പടി സേവിക്കുന്ന കാഴ്ച മനോഹരന്റെ ശൈശവ സ്മരണകളില്‍* ഇപ്പോഴും മിഴിവാര്*ന്നു നില്*ക്കുന്നു. ``അവരുടെ പാട്ട് കേട്ടാണ് ഞാന്‍* വളര്*ന്നത്. ഗായകരോട് വല്ലാത്തൊരു ആരാധനയായിരുന്നു അന്ന്. എവിടെ സംഗീത പരിപാടി ഉണ്ടെങ്കിലും അവിടെ കൃത്യമായി എത്തിച്ചേരും ഞാന്‍*. ആരാധന മൂത്ത് പാട്ടുകാരുടെ പെട്ടി പിടിച്ചു ഒപ്പം നടക്കുക ചെയ്തിട്ടുണ്ട്. എന്നെങ്കിലും അവരുടെ ട്രൂപ്പില്‍* പാടാന്‍* അവസരം ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു അത്തരം സാഹസങ്ങള്‍*ക്കെല്ലാം പിന്നില്‍*.'' കുട്ടിക്കാലത്തേ പള്ളിയിലെ ക്വയറില്‍* പാടിത്തുടങ്ങിയെങ്കിലും സ്റ്റേജ് പരിപാടികളില്‍* സാന്നിധ്യമറിയിക്കാന്‍* പിന്നേയും ഏറെ കാത്തിരിക്കേണ്ടി വന്നു മനോഹരന്.
ശ്രീലങ്കന്‍* ഫോക് സംഗീതത്തില്‍* ബൈല ഒരു ജനപ്രിയ ശൈലിയായി വളര്*ന്ന കാലമായിരുന്നു അത്. 1940 കളില്‍* വാലി ബാസ്റ്റിയന്‍* തുടക്കമിട്ട ബൈലാ ``വിപ്ലവം'' പച്ചപിടിച്ചതും ലങ്കന്‍* അതിര്*ത്തികള്*ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങിയതും 1960 കളിലാണ്. എം എസ് ഫെര്*ണാണ്ടോ, നിധി കനകരത്തിനം, ആന്റന്‍* ജോണ്‍*സ്, ഡസ്മണ്ട് ഡിസില്‍*വ, പോള്‍* ഫെര്*ണാണ്ടോ തുടങ്ങി നിരവധി ബൈലാ കലാകാരന്മാര്* രംഗത്തെത്തി. ഇവരില്‍* പലരും പില്*ക്കാലത്ത് തമിഴ് പോപ് സംഗീത ലോകത്തെ അതികായന്മാരായി വളര്*ന്നു. 1960 കളിലും 70 കളിലും ബൈലയെ ജനപ്രിയ സംഗീത ശാഖയാക്കി വളര്*ത്തിയതില്‍* റേഡിയോ സിലോണിനും ഉണ്ട് നല്ലൊരു പങ്ക്.
`സുരാംഗനി' ആദ്യം കേട്ടത് എന്നാണെന്ന് ഓര്*മ്മയില്ല മനോഹരന്. പ്രാദേശികമായ ഏതെങ്കിലും ചടങ്ങില്‍* വെച്ചായിരിക്കണം. എന്തായാലും ആദ്യം കേട്ട നിമിഷം മുതല്‍* ആ പാട്ടും അതിന്റെ ഈണവും മനസ്സില്‍* തങ്ങി. പൊതുവെ കല്യാണവേദികളിലാണ് അന്നൊക്കെ ബൈലാ ഗാനങ്ങള്‍* മുഴങ്ങിക്കേട്ടിരുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ മാതൃകയില്‍* രചിക്കപ്പെട്ട ഇത്തരം ഗാനങ്ങള്‍*ക്ക് ഹാസ്യത്തിന്റെ മേമ്പൊടിയും ഉണ്ടാകും. പോര്*ച്ചുഗീസ് സ്വാധീനം മൂലമാകാം ബൈലാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍* പാശ്ചാത്യ വാദ്യോപകരണങ്ങള്‍* ഉപയോഗിക്കുന്നതാണ് പണ്ട് മുതലേയുള്ള പതിവ് -- വയലിന്*, ഗിറ്റാര്‍*, ബോംഗോ ഡ്രംസ്, മാന്‍*ഡലിന്* എന്നിങ്ങനെ. പില്*ക്കാലത്ത് ലങ്കന്‍* സംസ്*കൃതിയില്‍* നിന്ന് ബൈല കൂടുതല്‍* വിശാലമായ ആകാശങ്ങളിലേക്ക് പറന്നുയര്*ന്നത്തോടെ പശ്ചാത്തല സംഗീതത്തിലും കേട്ടു പ്രകടമായ ആധുനികീകരണം. കീബോര്*ഡും ഇലക്ട്രിക് ഗിറ്റാറും ഒക്റ്റാപാഡുമൊക്കെ പിന്നണിയില്‍* പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും അതോടെ തന്നെ. ശ്രീലങ്കയുടെ സാംസ്*കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രചനകള്‍*ക്ക് പകരം പുതു തലമുറയുടെ അഭിരുചികള്‍*ക്ക് ഇണങ്ങുന്ന റാപ് ശൈലിയിലുള്ള വരികള്‍* ബൈലയില്‍* സര്*വസാധാരണമായി. ആധുനികതയുടെ ഈ കുത്തൊഴുക്കിനിടയിലും ജനപ്രീതിക്ക് പോറല്‍* പോലും ഏല്*ക്കാതെ പിടിച്ചു നിന്ന പാട്ടുകളില്‍* ഒന്ന് ``സുരാംഗനി'' ആയിരുന്നു.
ബിരുദപഠനത്തിനായി ഇന്ത്യയില്‍* എത്തിയ മനോഹരന്* തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്*സ് കോളേജിലെ വേദിയിലാണ് സുരാംഗനി ആദ്യം അവതരിപ്പിച്ചത് -- 1963 ല്‍*. ``ട്രിച്ചിയില്‍* സഹപാഠികളും അധ്യാപകരും ഭൂരിഭാഗവും മലയാളികള്‍* ആയിരുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍* വാര്*ഡന്* ആയിരുന്ന ഒരു ഫാദര്‍* മാളിയേക്കലിനെ ഓര്*മ്മയുണ്ട്. പിന്നെ തോമസ് കുരുവിള, ജോര്*ജ്ജ് കുരിയന്‍* തുടങ്ങിയ സുഹൃത്തുക്കളെയും. കോളേജ് വാര്*ഷികച്ചടങ്ങില്* ഒരു പാട്ട് പാടണമെന്ന് ആവശ്യം ഉയര്*ന്നപ്പോള്* പെട്ടെന്ന് ചുണ്ടില്‍* വന്നത് ഈ ഗാനമാണ്. എല്ലാവര്*ക്കും അത്ഭുതമായിരുന്നു. അതുവരെ ഇവിടെ ആരും കേട്ടിരുന്നില്ല ആ പാട്ട്. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം വീണ്ടും വീണ്ടും പാടേണ്ടി വന്നു എനിക്ക് സുരാംഗനി. ആ പാട്ട് എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍* പോകുകയാണെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. പിന്നെയും പിന്നെയും ഞാന്‍* സുരാംഗനി പാടിക്കൊണ്ടേയിരുന്നു. കോളേജില്‍* മാത്രമല്ല പുറത്തെ വേദികളിലും...'' തൃശ്ശിനാപ്പള്ളിയിലെ കോളേജില്‍* ഈ പാട്ടിനൊത്ത് ചുവടുവെച്ച മലയാളി വിദ്യാര്*ഥികള്* ആയിരുന്നിരിക്കണം സുരാംഗനിയെ കേരളത്തിന്റെ മണ്ണില്‍* എത്തിച്ചത്.
തിരിച്ചു ലങ്കയില്‍* ചെന്നിട്ടും സുരാംഗനിയെ കൈവിട്ടില്ല മനോഹരന്*. ധാരാളം സ്റ്റേജ് പരിപാടികളില്‍* അക്കാലത്ത് സുരാംഗനി പാടിയിട്ടുണ്ട്. ``അപ്പോഴും എന്റെ മനസ്സ് ഇന്ത്യയില്‍* തന്നെയായിരുന്നു. എന്നിലെ പാട്ടുകാരനെ ഇത്ര ആത്മാര്*ത്ഥമായി പ്രോത്സാഹിപ്പിച്ച മറ്റൊരു ആസ്വാദക സമൂഹമില്ല. തിരിച്ചു ഇന്ത്യയില്‍* ചെല്ലണമെന്ന് മനസ്സു നിര്*ബന്ധിച്ചുകൊണ്ടിരുന്നു; ഇന്ത്യയിലെ സംഗീതപ്രേമികള്‍*ക്കായി സുരാംഗനി ആല്*ബമായി ഇറക്കണമെന്നും. അന്ന് എച്ച് എം വി ആണ് സംഗീത വ്യവസായത്തിലെ മുടിചൂടാമന്നന്മാര്*. എച്ച് എം വിയുടെ ലേബലില്‍* ഒരു റെക്കോര്*ഡ് ഇറക്കുക എന്നത് പുതിയൊരു പാട്ടുകാരനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ്. എന്തായാലും ചെന്നൈയില്‍* ഞാന്‍* എച്ച് എം വിയുടെ മാനേജരെ ചെന്ന് കണ്ടു. കണ്ണന്* എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹത്തിന് തമാശ തോന്നിയിരിക്കണം. കേട്ടുകേള്*വി പോലുമില്ലാത്ത ഒരു പയ്യനാണ് സ്വന്തം പേരില്‍* റെക്കോര്*ഡ് പുറത്തിറക്കാന്‍* വന്നിരിക്കുന്നത്-- അതും ഒരു ശ്രീലങ്കക്കാരന്*. ഇറക്കാന്‍* ഉദ്ദേശിക്കുന്നതാകട്ടെ ആര്*ക്കും അറിയാത്ത ഒരു പാട്ടും. സംഗീതം പഠിച്ചു വരൂ എന്ന ഉപദേശത്തോടെ എന്നെ യാത്രയാക്കുകയാണ് അദ്ദേഹം ചെയ്തത്.
സങ്കടം തോന്നി. ലങ്കയില്‍* അതിനകം എന്റെ ഗാനമേളകള്‍* ജനപ്രീതി നേടിയിരുന്നെങ്കിലും ഇവിടെ എന്നെ അറിയുന്നവര്‍* ആരുമില്ലല്ലോ. ഒരു മാസം കൂടി ഞാന്‍* ചെന്നൈയില്‍* തങ്ങി. കൂടെക്കൂടെ മാനേജരെ ചെന്ന് കാണും. എങ്ങാനും അദ്ദേഹത്തിന്റെ മനസ്സ് മാറിയാലോ. കാര്യമൊന്നും ഉണ്ടായില്ലെന്ന് മാത്രം. തുടര്‍*ച്ചയായുള്ള ശല്യപ്പെടുത്തലില്‍* മനം മടുത്താവണം, ഒരു ദിവസം അദ്ദേഹം പറഞ്ഞു; ശരി നീ ചെന്നൈയില്‍* ഒരു സംഗീത പരിപാടി നടത്തി കഴിവ് തെളിയിച്ചു താ. എന്നാല്‍* നോക്കാം. സംഗീത പരിപാടി നടത്തുക എന്നത് ചില്ലറ ഏര്*പ്പാടല്ല. അതിനു ഹാള്‍* ബുക്ക് ചെയ്യണം. പക്കമേളക്കാര്‍* വേണം. പണച്ചെലവുള്ള കാര്യമാണ്. കയ്യിലെ സമ്പാദ്യമാണെങ്കില്‍* അതിനകം തീരാറായിരുന്നു. അപ്പോഴാണ് ദൈവദൂതനെ പോലെ ഒരാള്‍* മനോഹരന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വുഡ് ലാന്*ഡ്സ് ഹോട്ടലില്‍* വെച്ച് യാദൃഛികമായി മനോഹരനെ കണ്ടപ്പോള്‍* വിടര്*ന്ന ചിരിയോടെ അടുത്തു വരുകയായിരുന്നു അയാള്‍*. ശ്രീലങ്കയിലെ വലിയ ഏതോ ബിസിനസ്സുകാരനാണ്. സ്വയം പരിചയപ്പെടുത്തിയ ശേഷം അപരിചിതന്* പറഞ്ഞു: ``നിങ്ങള്‍*ക്ക് എന്നെ അറിയില്ലെങ്കിലും എനിക്ക് നിങ്ങളെ അറിയാം. നാട്ടില്‍* വെച്ച് നിങ്ങളുടെ പരിപാടികള്‍* ധാരാളം കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍* നിങ്ങളുടെ ആരാധകനാണ് ഞാന്‍*.''
അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ച എന്ന് പറയും മനോഹരന്*. തന്റെ സ്വപ്നത്തിന്റെ കഥ അദ്ദേഹം ലങ്കന്‍* ആരധകനോട് വിശദമായി പറഞ്ഞു. പിന്നീടെല്ലാം നടന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. താമസിച്ചിരുന്ന ഹോട്ടലില്‍* മനോഹരന് ഒരു മാസം കൂടി തങ്ങാന്‍* വേണ്ട വാടക ബിസിനസ്സുകാരന്* കൌണ്ടറില്‍* ഏല്*പ്പിക്കുന്നു. സംഗീത പരിപാടി നടത്താന്‍* പ്രശസ്തമായ വാണിമഹല്* ഹാള്‍* ബുക്ക് ചെയ്തുകൊടുത്തതും ആ ആരാധകന്* തന്നെ. മുന്‍* നിരയില്‍* തന്നെ ഇരുന്ന് മനോഹരന്റെ സംഗീത പരിപാടി ആസ്വദിച്ച ശേഷമേ അയാള്‍* ചെന്നൈ വിട്ടുള്ളൂ. എന്തായാലും, പാട്ടു കേള്*ക്കാനെത്തിയ കണ്ണന് ഗായകന്റെ കഴിവ് ബോധ്യമായി. താമസിയാതെ എച്ച് എം വി മനോഹരന്റെ സുരാംഗനി റെക്കോര്*ഡ് ആയി പുറത്തിറക്കുകയും ചെയ്തു. ``അവിടെ നിന്നായിരുന്നു തുടക്കം. ഇന്ത്യയിലും ലങ്കയിലുമായി മുന്നൂറോളം റെക്കോര്*ഡുകള്* പുറത്തിറക്കാന്‍* കഴിഞ്ഞു എനിക്ക്. ഓരോ റെക്കോര്*ഡും പുറത്തിറങ്ങുമ്പോള്‍* സ്*നേഹസമ്പന്നനായ ആ മനുഷ്യന്റെ മുഖമാണ് എന്റെ മനസ്സില്‍* തെളിയുക.''
മനോഹരന്* എന്ന നടന്*
പാട്ടുകാരനായി പേരെടുക്കുന്നതിനു വര്*ഷങ്ങള്* മുന്‍*പേ തുടങ്ങിയതാണ് മനോഹരന്റെ അഭിനയജീവിതം. ആദ്യം അഭിനയിച്ചത് പാശനിലാ (1966) എന്ന ലങ്കന്‍* ചിത്രത്തില്‍*. ജാഫ്*നയില്‍* നിര്*മിച്ച ആദ്യ ചിത്രം എന്ന ഖ്യാതിയുണ്ട് പാശനിലായ്ക്ക്. സ്*കൂള്‍* അധ്യാപകനായ ജോ ദേവ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍* അഭിനയിച്ചതെരെയും പുതുമുഖങ്ങളായിരുന്നു. തമിഴില്‍* നിര്*മിച്ച് സിംഹള ഭാഷയിലേക്ക് ഡബ് ചെയ്ത പാശനിലാ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മനോഹരന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അഭിനയജീവിതത്തില്‍* നാഴികക്കല്ലായി മാറിയ ``വാടക്കാറ്റ്ര്'' എന്ന ചിത്രത്തിലെ നായക കഥാപാത്രം മനോഹരനെ തേടിവന്നത് പത്തു വര്*ഷം കൂടി കഴിഞ്ഞാണ്. ശ്രീലങ്കയിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായിരുന്നു പ്രേംനാഥ് മൊറെയ്*സ് സംവിധാനം ചെയ്ത ``വാടക്കാറ്റ്ര്''. ലങ്കന്‍* തീരപ്രദേശത്ത് ജനിച്ചു വളര്*ന്ന മത്സ്യത്തൊഴിലാളി സമൂഹം കുടിയേറ്റക്കാരില്‍* നിന്ന് നേരിട്ടുപോന്ന പീഡനങ്ങളുടെ യഥാതഥമായ ചിത്രമാണ് ആ സിനിമ നല്*കിയത്. ലങ്കന്‍* സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാമൂഹ്യ ചിത്രങ്ങളില്‍* ഒന്നായി വിലയിരുത്തപ്പെടുന്ന ``വാടക്കാറ്റ്രി''ല്‍* ചന്ദ്രകല ആയിരുന്നു മനോഹരന്റെ നായിക. പില്*ക്കാലത്ത് ഉലകം ചുട്രും വാലിബന്* പോലുള്ള സൂപ്പര്‍* ഹിറ്റ് ചിത്രങ്ങളില്‍* എം.ജി.ആറിന് ഒപ്പം അഭിനയിച്ച അതേ ചന്ദ്രകല തന്നെ. മികച്ച ചിത്രത്തിനുള്ള ശ്രീലങ്കന്‍* പ്രസിഡന്റ്റിന്റെ അവാര്*ഡ് ``വാടക്കാറ്റ്ര്'' നേടി.
http://www.mathrubhumi.com/polopoly_..._607/image.jpg
``അഭിനയപാടവം പ്രകടിപ്പിക്കാന്‍* പോന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം. നിര്*ഭാഗ്യവശാല്‍* അത്തരം അവസരങ്ങള്‍* അപൂര്*വമായേ പിന്നീട് എന്നെ തേടിവന്നുള്ളൂ.''-- മനോഹരന്* ദുഖത്തോടെ പറയുന്നു. ആദ്യമായി അഭിനയിച്ച ഇന്ത്യന്‍* സിനിമ തെലുങ്കിലെ `തൂഫാന്* മെയില്‍*'. ഒരു കള്ളക്കടത്തുകാരന്റെ റോളായിരുന്നു അതില്‍*. മുടിയൊക്കെ നീട്ടി വളര്*ത്തി ശരീരത്തിലെ മാംസപേശികള്‍* ഒക്കെ പ്രദര്*ശിപ്പിച്ചു നടക്കുന്ന കഥാപാത്രം. ആദ്യത്തെ വില്ലന്‍* റോള്‍* തന്നെ ക്ലിക്ക് ചെയ്തതോടെ, മനോഹരനെ തേടി അത്തരം റോളുകളുടെ പ്രവാഹമായി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി നൂറു കണക്കിന് ചിത്രങ്ങള്‍*. മലയാളത്തില്‍* ആദ്യം അഭിനയിച്ചത് വിജയാനന്ദ് സംവിധാനം ചെയ്ത ``ആവേശ''ത്തിലാണ് എന്നാണോര്*മ്മ. ജയനും എം എന്‍* നമ്പ്യാരും ഷീലയും അഭിനയിച്ച ``ആവേശ''ത്തില്‍* പുലിയുമായി ഏറ്റുമുട്ടുന്നുണ്ട് മനോഹര്‍*. പിന്നീട് ശിലായുഗത്തിലെ സുന്ദരികള്‍* എന്ന ചിത്രത്തിലും ആ ഏറ്റുമുട്ടല്‍* ആവര്*ത്തിച്ചു. പൌര്‍*ണമിരാവില്* എന്ന സിനിമയില്‍* സിംഹമായിരുന്നു എതിരാളി. ``സിനിമയില്‍* സിലോണ്‍* മനോഹര്‍* ഉണ്ടെങ്കില്‍* സഹനടനായി പുലി, സിംഹം, പാമ്പ് ഇവയില്‍* ഏതെങ്കിലും ഒന്ന് ഉറപ്പ്. അന്നതായിരുന്നു സ്ഥിതി.''
തുടര്‍*ന്ന് അങ്കക്കുറി, കഴുകന്*, ശക്തി, പടയോട്ടം, മാമാങ്കം, കോളിളക്കം തുടങ്ങി നിരവധി ചിത്രങ്ങള്‍*. ചന്ദ്രകുമാര്‍* സംവിധാനം ചെയ്ത തടവറയിലെ ഇരട്ട റോള്‍* ആയിരുന്നു കൂട്ടത്തില്‍* ഭേദം. ``ഞാന്‍* അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും ജയനായിരുന്നു നായകന്*. ആദ്യത്തെ കൂടിക്കാഴ്ചയില്‍* തന്നെ ഞങ്ങള്‍* സുഹൃത്തുക്കളായി. സിനിമയില്‍* എതിരാളികള്‍* ആയിരുന്നെങ്കിലും സിനിമക്ക് പുറത്ത് ദൃഡമായിരുന്നു ഞങ്ങളുടെ ബന്ധം-- ഒരമ്മ പെറ്റ മക്കളെ പോലെ. ചെന്നൈയില്‍* വന്നാല്‍* എന്റെ വീടായിരുന്നു ജയന്റെ താവളം. എത്രയോ സംവിധായകരോട് പറഞ്ഞു എനിക്ക് അവസരങ്ങള്‍* വാങ്ങിത്തരുക വരെ ചെയ്തിട്ടുണ്ട്. ചിലപ്പോള്‍* മറ്റു ഭാഷകളിലെ തിരക്ക് കാരണം എനിക്ക് മലയാള സിനിമകളുടെ ചിത്രീകരണത്തിന് സമയത്തിന് എത്താന്‍* കഴിയാതെ പോയ സന്ദര്*ഭങ്ങളുണ്ട്. അപ്പോഴൊക്കെ എനിക്ക് വേണ്ടി കാത്തു നില്*ക്കാന്‍* തയ്യാറായിരുന്നു അദ്ദേഹം. ജയന്റെ സമയത്തിന് പൊന്നുവില ഉണ്ടായിരുന്ന കാലമായിരുന്നു എന്നോര്*ക്കണം.''
മനോഹരന്* മറക്കാന്‍* ആഗ്രഹിക്കുന്ന സിനിമയാണ് ``കോളിളക്കം'' (1981). ജയന്* നായകനായ ആ സിനിമയില്‍* പതിവുപോലെ മുഖ്യ വില്ലന്‍* ബാലന്* കെ നായരുടെ ശിങ്കിടിയാണ് മനോഹര്‍*. `` ഷെഡ്യൂള്‍* തീര്*ത്ത് വീട്ടിലേക്കു മടങ്ങിയ ശേഷമായിരുന്നു എന്നെ നടുക്കിയ ആ വാര്*ത്ത വന്നത് -- ജയന്* ഷൂട്ടിംഗിനിടെ കൊല്ലപ്പെട്ടിരിക്കുന്നു. ശരിക്കും ഞെട്ടിത്തരിച്ചു നിന്നുപോയി. ലൊക്കേഷനില്‍* നിന്ന് തിരിച്ചു പോരും മുന്‍*പ് ഒരു കുതിരയെ വാങ്ങുന്ന കാര്യം ജയന്* എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് കുതിരയെ വാങ്ങി നാട്ടില്‍* എത്തിക്കാനുള്ള ഏര്*പ്പാടുകള്* ഞാന്‍* ചെയ്തതുമാണ്. പക്ഷെ ആ കുതിരപ്പുരത്തിരുന്നു രാജകീയമായി സവാരി ചെയ്യാന്‍* വിധി അദ്ദേഹത്തെ അനുവദിച്ചില്ല. ജയന്റെ മരണം എന്നെ ശരിക്കും തളര്*ത്തി. സിനിമയെ തന്നെ വെറുത്തു തുടങ്ങുന്നത് അന്ന് മുതലാണ്. ജയനെ മരണത്തിലേക്ക് നയിച്ച സിനിമാലോകത്തേക്ക് ഇനിയില്ല എന്ന് മനസ്സ് കൊണ്ടൊരു തീരുമാനമെടുത്തു ഞാന്‍*.''
പുതിയൊരു ജീവിത മാര്‍*ഗം തേടി പിന്നെ മനോഹരന്* യാത്രയായത് ലണ്ടനിലേക്ക്. അവിടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍*പ്പറേഷന്റെ തമിഴ് വിഭാഗത്തില്‍* ഒന്*പതു വര്*ഷം പ്രക്ഷേപകന്റെ കുപ്പായം. സിനിമയില്‍* അഭിനയിക്കുന്ന കാലത്തു തന്നെ ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോര്‍*പ്പറേഷന്റെ തമിഴ് വിഭാഗത്തില്‍* പാര്*ട്ട് ടൈം അനൌണ്‍*സറായി ജോലി ചെയ്തിട്ടുണ്ട് മനോഹരന്*. അതുകൊണ്ട് പുതിയ ജോലിയുമായി പൊരുത്തപ്പെടാന്‍* ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. ജോലി റേഡിയോയില്‍* ആയിരുന്നതിനാല്‍* സംഗീതവുമായുള്ള ബന്ധം നിലനിര്*ത്താനും കഴിഞ്ഞു. പക്ഷെ സിനിമാഭിനയം അതിനകം മടുത്തു തുടങ്ങിയിരുന്നു മനോഹരന്. ദീര്*ഘകാലത്തെ ഇടവേളയ്ക്കു ശേഷമാണ് 2006 ല്‍* മമ്മുട്ടിയുടെ തുറുപ്പുഗുലാന്‍* എന്ന മലയാള ചിത്രത്തില്‍* അഭിനയിച്ചത്. ചോലത്തടം രാഘവന്* എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേരെന്ന് ഓര്*ക്കുന്നു മനോഹരന്*. ``സിനിമ ഏറെ മാറി എന്നറിഞ്ഞത് അപ്പോഴാണ്-- വില്ലന്റെ രൂപഭാവങ്ങളും. പഴയ ടൈപ്പ് വില്ലന്മാരെ കണ്ടാല്‍* ജനം പേടിക്കാതായി. നായകന്മാരും വില്ലന്മാരും തമ്മിലുള്ള വേര്*തിരിവുകളും കുറഞ്ഞുവരുന്നു.'' ഒന്*പത് ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍* പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മനോഹര്‍*. ഗുരു, മാങ്കുടി മൈനര്‍*, നാന്* പോട്ട സവാല്*, എന്‍* കേള്*വിക്കെന്ന ബദല്‍* (തമിഴ്), ഓപ്പറേഷന്* ഡയമണ്ട് റാക്കറ്റ്, റൌഡി (കന്നഡ), ദോസ്തി ദുശ്മനി, പുരാണ പുരുഷ് (ഹിന്ദി) എന്നിവ അവയില്‍* ചിലത് മാത്രം.
പിന്നണിപ്പാട്ടിന്റെ ലോകത്ത്
തമിഴില്‍* പിന്നണി ഗായകനായി ഭാഗ്യം പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഉയരങ്ങള്‍* കണ്ടെത്താനായില്ല മനോഹരന്. ഓരോ സൂപ്പര്‍* താരത്തിനും സംഗീത സംവിധായകനും പ്രിയപ്പെട്ട ഗായികാഗായകന്മാര്* ഉണ്ടായിരുന്ന കാലം. അവസരങ്ങള്‍* ചോദിച്ചു വാങ്ങുന്ന ശീലമില്ലായിരുന്നതിനാല്* മനോഹരന്* ആ മേഖലയില്‍* പിന്നിലായിപ്പോയത് സ്വാഭാവികം. എങ്കിലും പാടിയ അപൂര്*വ്വം പാട്ടുകള്‍* ഹിറ്റായിരുന്നു. ശിവാജി ഗണേശന്* നായകനായ പൈലറ്റ് പ്രേംനാഥ് (1978) എന്ന ചിത്രത്തില്‍* എം എസ് വിശ്വനാഥന്റെ ഈണത്തില്‍* എല്‍* ആര്* ഈശ്വരിക്കൊപ്പം പാടിയ `കോപ്പിത്തോട്ട മുതലാളിക്ക്' എന്ന ഹാസ്യഗാനം ഓര്*ക്കുക. ബൈലാ ശൈലിയിലുള്ള പാട്ടായിരുന്നു അത്. കാശ്മീര്‍* കാതലിയില്* അഭിനയിച്ചു പാടിയ തമിഴ് പോപ് ഗാനവും ഹിറ്റായി. ജി കെ വെങ്കിടേഷാണ് ആ ഗാനം ചിട്ടപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍* ശബ്ദം പകര്*ന്ന ശ്രദ്ധേയ ഗാനം ജയം രവി അഭിനയിച്ച ഇദയത്തിരുടനില്* ആയിരുന്നു- ഭരദ്വാജിന്റെ ഈണത്തില്‍* ഉരിക്ക ഉരിക്ക.
എത്ര പാട്ടുകള്‍* പാടിയാലും ``സുരാംഗനി''യിലൂടെ അറിയപ്പെടാനാണ് തന്റെ യോഗം എന്ന് തിരിച്ചറിയുന്നു മനോഹരന്*. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് സുരാംഗനി പാടാത്ത ഒരൊറ്റ സ്റ്റേജുമില്ല എന്റെ ജീവിതത്തില്‍*. ചിലപ്പോഴൊക്കെ നാലും അഞ്ചും തവണ ആവര്*ത്തിച്ചു പാടേണ്ടി വന്നിട്ടുണ്ട്. ഭാഷയ്ക്ക് അതീതമാണ് സംഗീതത്തിന്റെ ആകര്*ഷണ ശക്തി എന്ന് ഇന്നും എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു ആ ഗാനം.'' കെട്ടിലും മട്ടിലും ചില്ലറ മാറ്റങ്ങളോടെ നിരവധി സിനിമകളില്‍* പുനര്‍*ജനിച്ചിട്ടുണ്ട് തന്റെ പ്രിയഗാനം എന്ന് കൂട്ടിച്ചേര്*ക്കുന്നു മനോഹരന്*. ആദ്യം അതു കേട്ടത് തങ്കപ്പതക്കത്തിലെ ഏതോ സീനിലാണ്. പിന്നെ `അവര്‍* എനക്ക് സൊന്തം' എന്ന ചിത്രത്തില്‍* ഇളയരാജയും സുരാംഗനി അവതരിപ്പിച്ചു. തമിഴില്‍* പുതിയതായി എഴുതിയ വരികളാണ് മലേഷ്യ വാസുദേവനും രേണുകയും പാടിയ ആ ഗാനത്തിന്റെ ചരണത്തില്‍* രാജ ഉപയോഗിച്ചത്. ``ഈണം പഴയത് തന്നെയായിരുന്നു. പക്ഷെ പരാതിയൊന്നുമില്ല. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ സ്വന്തമല്ലല്ലോ ആ പാട്ട്. ഒരു വലിയ സംസ്*കാരത്തിന്റെ സൃഷ്ടിയാണ്.'' പന്തയ (2008) ത്തില്‍* വിജയ് ആന്റണിയുടെ ഈണത്തില്‍* കേട്ട സുരാംഗനി റീമിക്*സും, മറ്റനേകം ചിത്രങ്ങളില്‍* വന്ന സുരാംഗനി സ്വാധീനമുള്ള പാട്ടുകളും ജനം എളുപ്പം സ്വീകരിച്ചു എന്നത് തന്നെ മനോഹരന്റെ ദൌത്യത്തിനുള്ള ഏറ്റവും വലിയ അംഗീകാരം. 1978 ല്‍* പുറത്തുവന്ന പരമാത്മ എന്ന ഹിന്ദി ചിത്രത്തിലും ഉണ്ട് സുരാംഗനിയുടെ സാന്നിധ്യം. ``സുരാംഗനി കമാല്‍* കരേഗി'' എന്ന് തുടങ്ങുന്ന ഗാനത്തിന് ശബ്ദം പകര്*ന്നത് ആശ ഭോസ്ലെയും ഭുപീന്ദറും.
ചെന്നൈ വേളാച്ചേരിയിലെ പെരുങ്കുടിയില്‍* ഏകാന്തജീവിതത്തിലാണ് മനോഹരന്*. സ്*കൂള്‍* അധ്യാപികയായി വിരമിച്ച ഭാര്യ ശ്രീലങ്കയില്‍* താമസിക്കുന്നു. മക്കളില്‍* ഒരാള്‍* ലങ്കയില്‍* എഞ്ചിനീയര്‍*. രണ്ടു പേര്* ലണ്ടനില്‍*. ``അഞ്ചു പേരക്കിടാങ്ങളാണ് എനിക്ക്. അപ്പൂപ്പനെ ക്രൂരനായ വില്ലനായിട്ടല്ല, നല്ലൊരു കൊമേഡിയനായി കാണാനാണ് അവര്‍*ക്കിഷ്ടം..'' മനോഹരന്* പൊട്ടിച്ചിരിക്കുന്നു. ``എന്റെ ഉള്ളില്‍* എന്നും നല്ലൊരു ഹാസ്യനടന്* ഉണ്ടായിരുന്നു. അധികമാരും ആ വശം തിരിച്ചറിഞ്ഞില്ലെന്നു മാത്രം. എന്നും വെള്ളിത്തിരയില്‍* ആര്*ത്തട്ടഹസിക്കാനായിരുന്നു എനിക്ക് യോഗം.'' എങ്കിലും പരാതിയൊന്നുമില്ല മനോഹരന്. പ്രതീക്ഷിച്ചതില്‍* ഏറെ പ്രശസ്തി നേടിത്തന്നു സിനിമ; കുറെയേറെ നല്ല സുഹൃത്തുക്കളേയും. ഒരിക്കലും കണ്ടുമുട്ടാന്‍* ഇടയില്ലാത്ത മഹദ് വ്യക്തികളെ കണ്ടുമുട്ടാന്‍* കഴിഞ്ഞു എന്നതാണ് സിനിമാജീവിതം കനിഞ്ഞു നല്*കിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയും അദ്ദേഹം. അവരില്‍* പലരും കഥാവശേഷരായിരിക്കുന്നു. ടെലിവിഷന്‍* സ്*ക്രീനില്* ആ മുഖങ്ങള്‍* മിന്നിമറയുമ്പോള്‍* ദുഃഖം തോന്നും-- ജയന്*, സുകുമാരന്‍*, സോമന്*, ജോസ് പ്രകാശ്, സുധീര്‍*, വിന്*സന്റ്.....അങ്ങനെ പലരും.
``സിനിമയില്‍* ഞാന്‍* ഏറ്റവുമധികം അടിവാങ്ങിയത് ജയനില്‍* നിന്നാവണം. ജീവിതത്തില്‍* എന്നെ ഏറ്റവും സ്*നേഹിച്ചതും ആ മനുഷ്യന്* തന്നെ.. ജയനെ ഓര്*ക്കാത്ത, ജയന് വേണ്ടി പ്രാര്*ഥിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍*...'' മനോഹരന്റെ ശബ്ദം ഇടറുന്നു. ഇന്നും രാത്രിയുടെ എകാന്തയാമങ്ങളില്* ഇടയ്*ക്കൊക്കെ ഞെട്ടിയുണരുമ്പോള്‍*, ജയന്റെ സൂര്യതേജസ്സാര്*ന്ന രൂപം മുന്നില്‍* തെളിയും. ചുളിവു വീഴാത്ത സഫാരി സൂട്ട് അണിഞ്ഞ്, ഇരുളിന്റെ പാളികള്‍* വകഞ്ഞുമാറ്റി, ഉറച്ച കാല്*വെപ്പുകളോടെ നടന്നു വരുന്ന ജയന്*. കൈ പിടിച്ചു കുലുക്കിയ ശേഷം സൌമ്യമധുരമായ ചിരിയോടെ ആ പതിവുചോദ്യം: ``ഹായ് മനോഹര്‍*, ഹൌ ആര്* യു?'' മറുപടിയൊന്നും പറയാതെ നിശബ്ദമായി വിതുമ്പുക മാത്രം ചെയ്യും പഴയ പ്രതിയോഗി; ഒരിക്കലും അവസാനിക്കരുതേ ഈ സുന്ദര സ്വപ്നം എന്ന പ്രാര്*ത്ഥനയോടെ.