മീര നന്ദന്* പ്രണയത്തില്‍*?
http://malayalam.oneindia.in/img/201...meeranadan.jpg
ഐഡിയ സ്റ്റാര്‍* സിങ്ങറിലൂടെ മലയാളികള്‍*ക്ക് സുപരിചിതയായി തീര്*ന്ന മീര നന്ദനെ സിനിമയിലെത്തിച്ചത് ലാല്‍* ജോസാണ്. അരങ്ങേറ്റം സൂപ്പര്‍* സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നെങ്കിലും മുല്ല എന്ന ആ ചിത്രം പക്ഷേ സൂപ്പര്‍*ഹിറ്റായില്ല. എന്നാല്‍* മീര ശ്രദ്ധിയ്ക്കപ്പെട്ടു.
തുടര്‍*ന്ന് മീരയ്ക്ക് തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍* അവസരം ലഭിച്ചെങ്കിലും തിരക്കുള്ള നായികയായി മാറാന്‍* കഴിഞ്ഞില്ല. മലയാളത്തിലൂടെ സിനിമാരംഗത്തെത്തിയ തന്റെ മുന്‍*ഗാമികളെ പോലെ തമിഴകത്തേയ്ക്ക് പൂര്*ണ്ണമായും ചേക്കേറാനും ഈ നടി തയ്യാറായിട്ടില്ല.
ലിമിറ്റേഷന്‍*സ് ഉള്ള നടിയാണ് താനെന്നാണ് മീര സ്വയം വിശേഷിപ്പിയ്ക്കാറുള്ളത്. അമിത ഗ്ലാമര്‍* പ്രദര്*ശനത്തിന് താന്‍* തയ്യാറല്ലെന്നാണ് നടി ഉദ്ദേശിയ്ക്കുന്നത്.
ഇതു വരെ ആരോടും പ്രണയം തോന്നിയിട്ടില്ല, പ്രണയിക്കാന്‍* സമയമില്ല, തുടങ്ങിയ ന്യായവാദങ്ങളുമായി നടന്നിരുന്ന മീരയുടെ ഉള്ളിലും ഒരു പ്രണയമുണ്ടെന്നാണ് അടുപ്പക്കാര്‍* പറയുന്നത്.
ഒരു സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തത്. തന്റെ പ്രണയം മൂലം മീരയ്ക്ക് ഒട്ടേറെ പൊല്ലാപ്പുകള്‍* ഉണ്ടായതായാണ് റിപ്പോര്*ട്ട്.
തമിഴ്*സിനിമയില്‍* അഭിനയിക്കാന്‍* ചെന്നപ്പോള്‍* നടിയോട് ഒരു സംവിധായകന്* പ്രണയാഭ്യര്*ത്ഥന നടത്തിയത്രേ. എന്നാല്‍* ഇതിനെ മീര എതിര്*ത്തു. നടിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്ന കാര്യം അറിയാത്തതിനാലാണ് സംവിധായകന്* ഇത്തരമൊരു കടുംകൈ ചെയ്യാന്‍* മുതിര്*ന്നത്.
തന്റെ പ്രണയം രഹസ്യമാക്കി വയ്ക്കുന്നത് കൂടുതല്‍* കുഴപ്പമാവുമെന്ന് യുവനടി തിരിച്ചറിഞ്ഞിരിയ്ക്കുന്നു. അതുകൊണ്ട് ഉടന്‍* തന്നെ തന്റെ പ്രണയം മീര പരസ്യമാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.