-
ജലനിരപ്പ് വലിയതോതിൽ താഴ്ന്നു; 20 വർഷംമുമ്പ് അണക്കെട്ടിൽ മുങ്ങിയ പാലം കണ്ടു
https://newspaper.mathrubhumi.com/im...10&w=852&q=0.8
കാരാപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നപ്പോൾ പ്രത്യക്ഷപ്പെട്ട നത്തംകുനി പാലം |
അമ്പലവയൽ: കാരാപ്പുഴ അണക്കെട്ടിൽ ജലം സംഭരിച്ചുതുടങ്ങിയപ്പോൾ മുങ്ങിയ നത്തംകുനി പാലം വീണ്ടും പ്രത്യക്ഷപ്പെട്ടു. രണ്ടുപതിറ്റാണ്ടുമുമ്പ് വെള്ളത്തിൽ മുങ്ങിയ പാലം കാണാൻ സന്ദർശകരുടെ വരവാണിപ്പോൾ. അണക്കെട്ടിലെ ജലനിരപ്പ് വലിയതോതിൽ താഴ്ന്നതോടെയാണ് പാലം തെളിഞ്ഞുവന്നത്. ഗൃഹാതുരത്വമുള്ള കാഴ്ചകാണാൻ തദ്ദേശീയരും ഇവിടെയെത്തുന്നുണ്ട്.
കാരാപ്പുഴ അണക്കെട്ടിന്റെ കൈവഴികളായ ജലസ്രോതസ്സുകളെല്ലാം കടുത്ത വേനലിൽ വറ്റിയതോടെയാണ് ജലനിരപ്പ് താഴ്ന്നത്. വേനൽക്കാലത്ത് ഇടതുകര, വലതുകര കനാലിലൂടെയുള്ള ജലവിതരണമാണ് സാധാരണ നടന്നിരുന്നത്. പുല്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ വരൾച്ച രൂക്ഷമായതോടെ ചരിത്രത്തിലാദ്യമായി കാരാപ്പുഴ അണക്കെട്ടിലെ വെള്ളം അവിടേക്കൊഴുകി. ഇതോടെ ജലനിരപ്പ് വീണ്ടും താഴ്ന്നു.ഓർമ്മകളിലെ പഴയ നത്തംകുനി പാലത്തിലൂടെ നടക്കാവുന്ന തരത്തിലാണ് ഇപ്പോഴുള്ളത്. വെള്ളത്തിനടിയിൽ കാലമേറെയായെങ്കിലും പഴയപാലത്തിന് കേടുപറ്റിയിട്ടില്ല. ഇരുവശത്തെയും കൈവരികൾ ഒരു കോട്ടവും തട്ടാതെ ഉയർന്നുനിൽക്കുന്നു. പാലത്തിലേക്കുള്ള പഴയ പാതയും തെളിഞ്ഞുവന്നതോടെ ഇതൊരു ഗൃഹാതുരത്വത്തിന്റെ സുഖമുള്ള കാഴ്ചയായെന്ന് പ്രദേശവാസികൾ.
-
അസോള വെറും പായലല്ല
https://www.madhyamam.com/h-upload/2...ntitled-1.webp
കാർഷികവിളകളുടെ ശരിയായ വളർച്ചക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ അടങ്ങിയതാണ് ജീവാണുവളങ്ങൾ. ജൈവവളങ്ങളോടൊപ്പം ജീവാണുവളങ്ങളും ചേർന്ന സംയോജിത വളപ്രയോഗരീതികളാണ് വിളകളുടെ വളർച്ചക്ക് ആഭികാമ്യം. പലതരത്തിലുള്ള ജീവാണുവളങ്ങൾ ഇന്ന് ഉപയോഗിച്ച് വരുന്നു. അതുപോലെ ഉപയോഗിക്കാവുന്ന ശുദ്ധജലത്തിൽ വളരുന്ന ഒരു പന്നൽ ചെടിയാണ് അസോള.
പായൽപോലെ ജലോപരിതലത്തിൽ വളരുന്ന ഈ ചെറുജലസസ്യത്തിന്റെ ഇലകളുടെ ഉപരിതലത്തിലെ അറകളിൽ ജീവിക്കുന്ന അനബിനഅസോള എന്ന പായലിനു അന്തരീക്ഷത്തിലെ പാക്യജനകം (നൈട്രജൻ) ആഗിരണം ചെയ്തു സൂക്ഷിക്കുവാൻ കഴിയുന്നതുകൊണ്ടുതന്നെ ഇതൊരു ഉത്തമ ജൈവവളമാണ്.
കൃഷിയിടത്തിലെ കാർബണിന്റെ അളവ് കൂട്ടുകയും മണ്ണിന്റെ പോഷകചക്രം (ന്യൂട്രിയന്റ് സൈക്കിൾ) നിലനിർത്തുന്നതിനും മണ്ണിന്റെ ജൈവാംശം കൂട്ടുന്നതിനും അസോള സഹായിക്കുന്നു.വിളകളുടെ വളർച്ചയും ഉൽപാദനവും കൂട്ടുവാനും അസോള ഉപയോഗിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ കളനിയന്ത്രണത്തിനായും കൊതുകു നിയന്ത്രണകാരിയായും അസോള ഉപയോഗിക്കാം.
ഉത്തമ കാലിത്തീറ്റകൂടിയാണ് അസോള. ഈ ചെറുജലസസ്യത്തിൻറെ 25 മുതൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നു. കന്നുകാലികളിൽ പാലിന്റെ ഗുണമേന്മയും ഉത്പാദനവും വർദ്ധിപ്പിക്കുന്നു. പന്നി, താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വളരെ പോഷകസമൃദ്ധമായി നൽകാൻ കഴിയുന്ന ഒരു തീറ്റ കൂടിയാണ് അസോള. മത്സ്യകൃഷിയിലും തീറ്റയായി അസോള നൽകാവുന്നതാണ്.
വീട്ടുവളപ്പിൽ വളർത്താം
വീട്ടുവളപ്പിലെ കൃഷിയിലും നഗരകൃഷിയിലും എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും കൃഷിചെയ്തുപയോഗിക്കാവുന്ന ഒന്നാണ് അസോള.
ഇഷ്ടിക, സിമൻറ്, സിൽപോളിൻ ഷീറ്റ് എന്നിവ ഉപയോഗിച്ച് വീടിന്റെ പരിസരത്തോ ടെറസിലോ ടാങ്കുകൾ നിർമിച്ച് അസോള കൃഷി ചെയ്യാം. ശരാശരി രണ്ടര കിലോ അസോള ദിനംപ്രതി ലഭിക്കുവാൻ 5 x 3 മീറ്റർ വിസ്*തീർണവും 15 സെന്റിമീറ്റർ ആഴവുമുള്ള ടാങ്ക് വേണം. 60-70 കിലോഗ്രാം മണലോ മേൽമണ്ണോ നിരത്തി ചാണകം 20 ലിറ്റർ വെള്ളത്തിൽ കലക്കി 80 ഗ്രാം റോക്ക് ഫോസ്*ഫേറ്റ് ചേർത്ത് ടാങ്കിൽ നിക്ഷേപിച്ച് 8 മുതൽ 10 സെന്റിമീറ്റർവരെ ഉയരത്തിൽ വെള്ളം നിറക്കുക.
ടാങ്കിൽ 2 കിലോ അസോള വിത്ത് വിതറി ഒരാഴ്ച കഴിഞ്ഞ് ആദ്യ വിളവെടു്താം. തുടർന്ന് ഓരോ ദിവസവും 2.5 കിലോ അസോളവരെ വിളവെടുക്കാവുന്നതാണ്. ഇത്തരത്തിൽ 4 -5 മാസംവരെ വിളവെടുക്കാൻ കഴിയും. ഇടയ്ക്കിടെ വളപ്രയോഗം നടത്തി ടാങ്ക് സമ്പുഷ്ടീകരിക്കാവുന്നതാണ്.ആറ് മാസത്തിനുശേഷം ടാങ്ക് വൃത്തിയാക്കി പുനർക്രമീകരിച്ചുപയോഗിക്കാവുന്നതാണ്.
അസോള വിത്തുകൾ ലഭിക്കാൻ
കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, കാർഷിക കോളേജുകൾ, കേരള കാർഷിക സർവകലാശാലകളിലെ റിസർച്ച് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ചില സ്വകാര്യ കടകളിലും അസോള വിത്ത് ലഭിക്കും. കൂടാതെ ഓൺലൈനിൽ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിടവിടങ്ങളിൽ നിന്നും 99 രൂപ മുതൽ ലഭ്യമാണ്.
-
എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ടതോ നമ്മൾ കുടിക്കുന്ന കാപ്പി?
ഏതൊരു രാസവസ്തുവും വിഷമാവുന്നത് അതിന്റെ അളവിലാണ്. നൂറ് കപ്പ് ഒരുമിച്ച് കഴിച്ചാൽ മനുഷ്യർക്കും കാപ്പി വിഷമാവും
https://www.mathrubhumi.com/image/co...10&w=852&q=0.8
ലോകത്ത് ഏറ്റവും അധികം ആളുകള്‍* നിത്യം ഉപയോഗിക്കുന്ന പാനീയം ഏതെന്ന് ചോദിച്ചാല്‍* ഒരുപക്ഷേ കാപ്പി എന്ന് തന്നെയാവും ഉത്തരം. മനുഷ്യരെ ഇത്രത്തോളം ഉദ്ദീപിപ്പിക്കുന്ന, ഊര്*ജസ്വലമാക്കുന്ന മറ്റൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം.
എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ട കാപ്പി
കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകള്‍* പ്രചാരത്തില്‍* ഉണ്ടെങ്കിലും ഏറ്റവും അധികം കേള്*ക്കുന്ന കഥ എത്യോപ്യയിലെ ആട്ടിടയന്റേതാണ്. ഇന്നത്തെ എത്യോപ്യ - തെക്കന്‍* സുഡാന്* പ്രദേശത്തെ ഏതോ ഒരു ആട്ടിടയന്* തന്റെ ആടുകള്‍* ഒരു ചെടിയുടെ കായകള്‍* തിന്നതിനു ശേഷം വല്ലാതെ ഉത്തേജിതരായി പരക്കം പായുന്നത് കണ്ടു. ഈ കായകള്‍* പറിച്ചെടുത്ത് ഭക്ഷിച്ചു നോക്കിയ ഇടയനും അതിന്റെ ഊര്*ജസ്വലത അനുഭവിക്കുകയും പിന്നീട് ഒരു ഭക്ഷ്യ പദാര്*ത്ഥമായി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആദ്യകാലങ്ങളില്‍* കാപ്പികുരു മറ്റു ഭക്ഷണപദാര്*ത്ഥങ്ങള്*ക്ക് ഒപ്പം പൊടിച്ചുചേര്*ത്ത് ഊര്*ജദായകമായ ഭക്ഷ്യവസ്തു എന്ന രീതിയില്‍* ഉപയോഗിക്കുകയായിരുന്നു. കാപ്പിയുടെ ഇലകളും മറ്റും തിളപ്പിച്ചുകൊണ്ട് ഉത്തേജക പാനീയം എന്ന രീതിയില്‍* ഉപയോഗിക്കുകയും ചെയ്തിരുന്നു.
https://www.mathrubhumi.com/image/co...3a&w=852&q=0.8
കാപ്പിപ്പൂ |
അറബികളിലൂടെ പ്രചാരം
ആഫ്രിക്കയില്‍* നിന്നുള്ള അടിമകള്‍* വഴി യമനിലേക്കും പിന്നീട് അറേബ്യയിലേക്കും കാപ്പിയുടെ ഉപയോഗം പടര്*ന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍* സൂഫി സന്യാസിമാരുടെ പ്രധാന പാനീയമായിരുന്നു കാപ്പി കൊണ്ടുള്ള ക്വഷീര്*. ഏറെ വൈകിയുള്ള പ്രാര്*ത്ഥനകളില്* ഉണര്*ന്നിരിക്കാന്* അതവരെ സഹായിച്ചിരുന്നുവത്രേ. കാപ്പിയുടെ ഉത്തേജക ഗുണങ്ങള്‍* വളരെ പെട്ടെന്ന് മനസ്സിലാക്കുകയും ആദ്യകാല കോഫി ഹൗസുകള്‍* തുറക്കപ്പെടുകയും ചെയ്തു. ബൗദ്ധിക വ്യാപാരത്തിനുള്ള പ്രധാന കേന്ദ്രങ്ങളായാണ് ഇത്തരം കോഫി ഹൗസുകള്‍* അറിയപ്പെട്ടിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാപ്പിക്കുരു വറുത്തു പൊടിച്ചതിനുശേഷം പാനീയങ്ങള്‍* ഉണ്ടാക്കുന്ന ഇന്നത്തെ രീതി അറേബ്യയില്‍* പ്രചാരത്തില്‍* ആവുകയും അത് തുര്*ക്കി ഈജിപ്ത് തുടങ്ങി മെഡിറ്ററേനിയന്‍* പ്രദേശങ്ങളില്‍* ആകെ വ്യാപിക്കുകയും ചെയ്തു. അറബികളാണ് കാപ്പി ഒരു വ്യാപാര വസ്തുവാക്കി ലോകമെമ്പാടും വിപണനം ചെയ്തു തുടങ്ങിയത്. 16 - 17 നൂറ്റാണ്ടുകളില്‍* കാപ്പി യൂറോപ്പിലെ ഒരു സുപ്രധാന ദൈനംദിന പാനീയമായി സ്ഥാനം പിടിക്കുകയും കോളനിവല്*ക്കരണത്തിന്റെ ഫലമായി ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു.
സസ്യ വര്*ഗീകരണ ക്രമം അനുസരിച്ച് കോഫിയ എന്ന ജനുസ്സില്‍* ഉള്*പ്പെടുന്നതാണ് കാപ്പി. ഇതില്‍* രണ്ടു വ്യത്യസ്ത വിഭാഗങ്ങളുണ്ട് . കോഫിയ അറബിക എന്ന അറബിക്ക കോഫിയും Coffea canephora എന്ന റോബസ്റ്റ കോഫിയും ആണ് ഇവ. കാപ്പി കുടുംബം എന്ന് തന്നെ അറിയപ്പെടുന്ന റൂബിയെസിയെ സസ്യ കുടുംബത്തിലാണ് ഇവ ഉള്*പ്പെടുന്നത്. കഫീനിന്റെ അളവ് കൂടുതലായതിനാലും ധാരാളം വെറൈറ്റികള്‍* ഉള്ളതിനാലും അറബിക് കാപ്പിയാണ് കൂടുതലായി കൃഷിചെയ്യപ്പെടടുന്നത്. കുറ്റിച്ചെടിയായി വളരുകയും വളര്*ച്ചയെത്തുമ്പോള്* ഒരു ചെറിയ മരമായി മാറുകയും ചെയ്യുന്ന പ്രകൃതമാണ് കാപ്പിച്ചെടികള്‍*ക്ക്. കുല കുലയായി ധാരാളമായ സുഗന്ധപൂരിതമായ വെളുത്ത പൂക്കള്‍* ഇതിന്റെ പ്രത്യേകതയാണ്.
ബ്രസീലിനും പറയാനുണ്ട്, വശീകരണത്തിന്റെ കാപ്പിക്കഥ
തെക്കന്‍* അമേരിക്കയിലെ പ്രധാന കാപ്പി ഉത്പാദകരായിരുന്നു ഫ്രഞ്ച് ഗയാന. കോളനിവത്കരണ കാലത്തെ സുപ്രധാന കുത്തക വസ്തുക്കള്‍* കാര്‍*ഷിക വിപണന വസ്തുക്കള്‍* തന്നെയായിരുന്നു. ചായയും കരിമ്പും പരുത്തിയും എല്ലാം കോളനിവത്കരണത്തിന് നേതൃത്വം നല്*കുന്ന രാജ്യങ്ങളുടെ കുത്തകയായി തന്നെ നിലനിര്*ത്തിപ്പോരാന്* അവര്‍* ശ്രമിച്ചിരുന്നു. ഇതിനാല്‍* തന്നെ പല കാര്‍*ഷിക വിപണന വസ്തുക്കളുടെയും വിത്തുകളും മറ്റ് നടീല്‍* വസ്തുക്കളും ഏറ്റവും രഹസ്യമായി സൂക്ഷിക്കാന്‍* ഇത്തരം രാജ്യങ്ങളിലെ ഭരണാധികാരികള്‍* ശ്രമിച്ചിരുന്നു. ഫ്രഞ്ച് ഗയാനയുടെ അയല്‍*രാജ്യമായ ബ്രസീല്‍* അന്ന് പോര്*ച്ചുഗീസ് ഭരണത്തിന് അധീനതയിലായിരുന്നു. ബ്രസീലിലേക്ക് കാപ്പിയുടെ വിത്തുകള്‍* എത്തിക്കാന്‍* പല ശ്രമങ്ങള്‍* നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. വടക്കന്‍* ബ്രസീല്‍* ഭരിച്ചിരുന്ന പോര്*ച്ചുഗീസ് ഭരണാധികാരി Maranhγo e Grγo-Parα ഇതൊരു ദൗത്യമായി സര്*ജന്റ് മേജറായിരുന്ന Francisco de Melo Palheta യേ ഏല്*പ്പിക്കുകയും അദ്ദേഹം അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയും ചെയ്തു. പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയം രുചിച്ച അദ്ദേഹം അവസാന വഴി എന്ന നിലയില്‍* ഫ്രഞ്ച് ഗയാന ഗവര്*ണര്* Cayenne ന്റെ ഭാര്യയായ Madame D'Orvilliers ന്നെ വശീകരിക്കുകയും Palheta യുടെ വ്യാജ പ്രണയത്തില്‍* മതിമറന്ന അവര്‍* കാപ്പി വിത്ത് ഒരു ബൊക്കയില്‍* നിറച്ച് കൈമാറുകയും ചെയ്തു. അങ്ങനെയാണ് ബ്രസീലില്‍* കാപ്പിയെത്തിയത് എന്ന് ചരിത്രം പറയുന്നു.
വിഷമാണ് കാപ്പിയും
സസ്യങ്ങള്‍* അവയുടെ ദ്വിതീയ ഉപാപചയ പ്രവര്*ത്തനങ്ങള്* വഴി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കള്‍* ആണ് നമ്മള്* പല ആവശ്യങ്ങള്‍*ക്കായി സസ്യങ്ങളില്‍* നിന്നും എടുക്കുന്നത്. ഉത്തേജനവസ്തുവായി കാപ്പിയില്‍* അടങ്ങിയിരിക്കുന്ന കഫീന്‍* എന്ന രാസവസ്തുവും സമാനമായ പ്രവര്*ത്തനഫലമായി ഉണ്ടാവുന്നതാണ്. പല ജീവികള്‍*ക്കും ഇത് വിഷമമാണ്. ഏതൊരു രാസവസ്തുവും വിഷമാവുന്നത് അതിന്റെ അളവിലാണ്. മനുഷ്യര്‍*ക്ക് കാപ്പി വിഷം ആവണമെങ്കില്‍* ഏകദേശം നൂറ് കപ്പ് ഒരുമിച്ച് കഴിക്കണം.
https://www.mathrubhumi.com/image/co...45&w=852&q=0.8
കാപ്പിക്കുരു വറുത്തെടുക്കുന്നു |
നെപ്പോളിയന്റെ അതിമോഹം
ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്* ബോണപ്പാര്*ട്ടും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധം പ്രസിദ്ധമാണല്ലോ. കാപ്പി വിപണിയില്‍* കുത്തക ആയിരുന്ന ആ ബ്രിട്ടീഷ് മേല്‍*ക്കോയ്മ ഫ്രാന്*സിലേക്ക് വ്യാപിക്കാതെ തകര്*ക്കുന്നതിനായി നെപ്പോളിയന്* ബ്രിട്ടന്* വഴി ഇറക്കുമതി ചെയ്യുന്ന കോണ്ടിനെന്റല്* വസ്തുക്കള്‍* മുഴുവനും നിരോധിക്കുകയുണ്ടായി. കാപ്പികുടി ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്ന ഫ്രഞ്ച് ജനത ഇതോടെ വലിയ ബുദ്ധിമുട്ടിലായി. കാപ്പിയുടെ വില കുതിച്ചുയര്*ന്നു. ഇതിനു ബദലായി ഫ്രാന്*സിലെ കാപ്പിസ്*നേഹികള്‍* സമാനമായ രുചിയുള്ള മറ്റൊരു സസ്യമായ ചിക്കറിയുടെ കിഴങ്ങ് വറുത്ത് പൊടിച്ച് കാപ്പിയില്‍* ചേര്*ത്ത് കുടിക്കാന്‍* തുടങ്ങി. ഇത് ഒരു അളവു വരെ കാപ്പിയുടെ ബദലായി മാറുകയും ചെയ്തു. ചിക്കറി ചേര്*ത്ത കാപ്പി വലിയ വിജയമാവുകയും വലിയൊരു വിഭാഗം ആളുകള്‍* കാപ്പി മാത്രം കുടിക്കുന്നതിന് പകരമായി കാപ്പിയും ചിക്കറിയും ചേര്*ന്ന മിശ്രിതം കൂടുതലായി ആവശ്യപ്പെടാനും തുടങ്ങി. പിന്നീട് യുദ്ധാനന്തരം കാപ്പി വീണ്ടും ഫ്രാന്*സില്* എത്തിയെങ്കിലും കാപ്പിയും ചിക്കറിയും ചേര്*ന്നുള്ള മിശ്രിതം വലിയ പ്രചാരണം നേടുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍* ഇന്നും അത് ആളുകള്‍* ഉപയോഗിക്കുകയും ചെയ്യുന്നു.
രുചി നിര്*ണയിക്കുന്നത് വറുക്കുന്ന സമയം
കാപ്പിക്കുരു എത്ര സമയം വറുക്കുന്നു എന്നതും അത് ഉണക്കാന്‍* എടുത്ത സമയം, രീതി എന്നിവയൊക്കെയുമാണ് കാപ്പിപ്പൊടിയുടെ രുചി തീരുമാനിക്കുന്നത്. അതിനാല്‍* തന്നെ വിവിധ രുചികളിലും ഫ്ളേവറിലും ഉള്ള കാപ്പിപ്പൊടികള്‍* ലഭ്യമാണ്. കാപ്പി ഉണ്ടാക്കുന്ന രീതിയിലും ഉണ്ട് വലിയ രീതിയിലുള്ള വൈവിധ്യം. എങ്കിലും എത്ര സമയം എടുത്താണ് കാപ്പിക്കുരു വറുക്കുന്നത് എന്നുള്ളത് അവസാനം കാപ്പിക്കുരുവിന്റെ നിറവും രുചിയുമായുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു.
കാപ്പി കുടിയില്‍* ഒന്നാം സ്ഥാനത്ത് നില്*ക്കുന്ന അമേരിക്ക
ലോകത്തില്‍* ഏറ്റവും അധികം കാപ്പി ഉല്*പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്, ഇതില്‍* അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍* ഏറ്റവും അധികം കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്കയാണ്. കാപ്പി ഉപഭോഗത്തില്‍* മുന്‍*പന്തിയില്‍* ഉള്ളതും അമേരിക്കക്കാരാണ്. ഏറ്റവും അധികം കാപ്പി കുടിക്കുന്നത് ഗവേഷകരും സോഫ്റ്റ്വെയര്* ഉള്*പ്പെടെ ടെക്*നിക്കല്‍* മേഖലയില്‍* ജോലി ചെയ്യുന്ന ആളുകളും ആണത്രേ. അമേരിക്കന്‍* യുവത്വത്തിന്റെ പ്രാതല്‍* പലപ്പോഴും നല്ലൊരു കപ്പ് കാപ്പിയാണ്.
https://www.mathrubhumi.com/image/co...ec&w=852&q=0.8
ആനപ്പിണ്ടത്തിൽ നിന്ന് കാപ്പിക്കുരു ശേഖരിക്കുന്നു. ഇതിൽ നിന്നാണ് ലോകത്തെ വിലപിടിപ്പുള്ള ഐവറി കോഫി ഉണ്ടാക്കുന്നത്.
തായ്ലൻഡിൽ നിന്നുള്ള ദൃശ്യം |
കാപ്പിയും ലഹരി ആണ്
ലോകത്തില്‍* ഏറ്റവും അധികം ആളുകള്‍* അടിമപ്പെട്ടിട്ടുള്ള ലഹരി കാപ്പിയാണ് എന്ന് പറയാം. കാപ്പി കുടിക്കാതെ ഉന്മേഷക്കുറവ് തോന്നുന്ന ആളുകളാണ് കാപ്പി ശീലമാക്കിയവരില്‍* പലരും. ഇത് പല തോതിലുള്ള കാപ്പി അഡിക്ഷനുകളിലേക്ക് നയിക്കുന്നുണ്ട്. എങ്കിലും ചായ പോലെ തന്നെ നേരിയ തോതിലുള്ള ഒരു ലഹരി മാത്രമാണ് കാപ്പിയും. കാപ്പി കുടിച്ചു കഴിയുമ്പോള്‍* 15- 20 മിനിറ്റിനകത്ത് തന്നെ ഉന്മേഷം തോന്നി തുടങ്ങുകയും കുടിക്കുന്ന ആളിന്റെ ശരീരപ്രകൃതിയും കാപ്പിയുടെ അളവും അനുസരിച്ച് 8 മുതല്‍* 14 മണിക്കൂര്‍* വരെ സമയത്തേയ്ക്ക് ഈ ഉന്മേഷം നിലനില്*ക്കുകയും ചെയ്യും. കാപ്പി കുടിക്കാന്‍* പറ്റിയ ഏറ്റവും നല്ല സമയമായി പറയുന്നത് ഉച്ചയ്ക്ക് രണ്ടു മണിയാണ്.
പ്രകൃതിയിലെ കാപ്പി അടിമകള്‍*
കാപ്പി മനുഷ്യര്‍*ക്ക് നേരിയ തോതില്‍* ലഹരി ആവുന്നതുപോലെ മറ്റു ജീവികളിലും ആവാറുണ്ട് ഇതില്‍* ഏറ്റവും പ്രധാനമായി എടുത്തു പറയാവുന്നത് തേനീച്ചകളിലാണ്. കാപ്പിപ്പൂവില്* നിന്നും തേന്‍* നുകരുന്നതിനോടൊപ്പം തന്നെ നേരിയ തോതില്‍* കഫീന്‍* എന്ന കാപ്പിയിലെ ഉത്തേജകവസ്തുക്കള്‍* നുകരാറുണ്ട്. ഇത് അവര്‍*ക്ക് വലിയ രീതിയില്‍* പ്രവര്*ത്തന ഊര്*ജം നല്*കുന്നു. മറ്റു സസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍* കാപ്പിയിലെ തേന്‍* നുകരുന്ന തേനീച്ചകള്‍* കൂടുതല്‍* ദൂരം സഞ്ചരിക്കുന്നതായും അവയുടെ വഴി നന്നായി ഓര്*ക്കുന്നതായും പഠനങ്ങള്‍* കാണിക്കുന്നുണ്ട്.
https://www.mathrubhumi.com/image/co...ab&w=852&q=0.8
കോപി ലുവാക്ക് എന്ന മുന്തിയ ഇനം കാപ്പിക്കുരു ലഭിക്കാൻ വെരുകിനെ കൊണ്ട് കാപ്പി പഴം തീറ്റിക്കുന്നു. ഇൻഡൊനീഷ്യയിൽ നിന്നുള്ള ദൃശ്യം |
ഏറ്റവും വിലപിടിപ്പുള്ള കാപ്പി
ലോകത്തില്‍* ഏറ്റവും വിലപിടിപ്പുള്ള കാപ്പി ഏതായിരിക്കും. ബ്ലാക്ക് ഐവറി കോഫി എന്നറിയപ്പെടുന്ന കാപ്പി ആണ് ഒന്നാം സ്ഥാനത്ത്. കാപ്പിത്തോട്ടങ്ങളില്‍* കാപ്പിപ്പഴം രുചിക്കാന്‍* എത്തുന്ന ആനകള്‍* വലിയ തോതില്‍* പഴുത്ത കാപ്പി പഴം ഭക്ഷണമാക്കാറുണ്ട്. ഇതില്‍* പുറംതോട് അഥവാ പഴ ഭാഗം വേഗത്തില്‍* ദഹിക്കുകയും കാപ്പിക്കുരു ചെറിയ അളവില്‍* ദഹിച്ച് കുരു മാത്രമായി ആനപ്പിണ്ടത്തോടൊപ്പം പുറത്തേയ്ക്ക് പോവുകയും ചെയ്യും. ആനപ്പിണ്ടത്തില്‍* നിന്ന് ഇവ ശേഖരിച്ച് കഴുകി ഉണക്കി ഉണ്ടാക്കുന്നതാണ് ഐവറി കോഫി. ആനയുടെ ദഹന വ്യവസ്ഥയില്‍* കൂടെ കടന്നുപോയതിനാല്‍* മറ്റ് കാപ്പികള്‍*ക്ക് ഇല്ലാത്ത പ്രത്യേക ഫ്ളേവര്‍* ഇതിന് ലഭിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. സമാനമായി വെരുക് തിന്ന കാഷ്ഠിക്കുന്ന കാപ്പിക്കുരുവില്‍* നിന്നും ഉണ്ടാക്കുന്ന കോഫി ലുവാക്ക് അഥവാ സിവറ്റ് കോഫി ഏറ്റവും വിലപിടിപ്പുള്ള മറ്റൊരു കാപ്പിയാണ്. ഒരു കപ്പ് കാപ്പിക്ക് ഏകദേശം 2500 രൂപ (30 ഡോളർ) അടുത്താണ് വില.
-
ഒറാങ്ങുട്ടാൻ ഫ്രീ!, പാം ഓയില്‍* വില്‍*ക്കാന്‍* മാര്‍*ഗംതേടി മലേഷ്യ; യൂറോപ്പിന്റെ കടുംപിടിത്തമെന്തിന്?
പാം ഓയിലിനെ ദോഷകരമായി ബാധിക്കുന്ന വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍* യൂണിയന്* കഴിഞ്ഞ വര്*ഷം അംഗീകാരം നല്*കിയതാണ് മലേഷ്യയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയില്‍* ഉത്പാദന രാജ്യമായ രാജ്യമായ മലേഷ്യ ഇ.യുവിന്റെ നിയമത്തെ വിവേചനപരം എന്നാണ് വിശേഷിപ്പിച്ചത്.
https://www.mathrubhumi.com/image/co...10&w=852&q=0.8
ഒറാങ്ങുട്ടാൻ പശ്ചാത്തലത്തിൽ വിളവെടുത്ത ഓയിൽ പാം |
പാം ഓയില്‍* ഇറക്കുമതി ചെയ്താല്‍* ഒറാങ്ങുട്ടാന്‍* ഫ്രീ! ലോകത്തെ പ്രധാന പാംഓയില്‍* ഉത്പാദക രാഷ്ട്രമായ മലേഷ്യയുടേതാണ് വ്യത്യസ്ത ഓഫര്‍*. നയതന്ത്രബന്ധത്തിന്റെ ഭാഗമായി വ്യാപാരപങ്കാളികള്‍*ക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍* യൂണിയന്* (ഇ.യു), ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ ഇറക്കുമതിക്കാര്‍*ക്ക് ഒറാങ്ങുട്ടാനെ സമ്മാനമായി നല്*കുമെന്ന് മലേഷ്യന്‍* പ്ലാന്റേഷന്*സ് ആന്‍*ഡ് കമോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍* ഗനിയാണ് പ്രഖ്യാപിച്ചത്.'ജൈവവൈവിധ്യ സംരക്ഷണത്തിന് മലേഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് ആഗോള സമൂഹത്തിന് ഇത് തെളിയിക്കും', എന്നാണ് ഇതേക്കുറിച്ച് ജോഹാരി സോഷ്യല്‍* മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍* കുറിച്ചത്. 'പാം ഓയില്‍* വിഷയത്തില്‍* മലേഷ്യയ്ക്ക് പ്രതിരോധ സമീപനം സ്വീകരിക്കാനാകില്ല. പകരം, മലേഷ്യ ഒരു സുസ്ഥിര പാം ഓയില്‍* ഉത്പാദകരാണെന്നും വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍* പ്രതിജ്ഞാബദ്ധമാണെന്നും ലോകരാജ്യങ്ങളെ കാണിക്കേണ്ടതുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്*ത്തു.
പാം ഓയിലിനെ ദോഷകരമായി ബാധിക്കുന്ന വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍* യൂണിയന്* കഴിഞ്ഞ വര്*ഷം അംഗീകാരം നല്*കിയതാണ് മലേഷ്യയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയില്‍* ഉത്പാദനരാജ്യമായ മലേഷ്യ ഇ.യുവിന്റെ നിയമത്തെ വിവേചനപരം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരേ ഇന്‍*ഡൊനീഷ്യയും മലേഷ്യയും ലോകവ്യാപാര സംഘടനയ്ക്ക് പരാതിയും നല്*കി. പക്ഷേ നിയമവുമായി മുന്നോട്ട് പോകുകയാണ് യുറോപ്യന്‍* യൂണിയന്* ചെയ്തത്. ഇതോടെയാണ് യൂറോപ്യന്‍* യൂണിയനെ അനുനയിപ്പിക്കാന്‍* ഒറാങ്ങുട്ടാനെ ഉപയോഗിക്കാന്‍* മലേഷ്യ തുനിയുന്നത്. എന്താണ് യൂറോപ്യന്‍* യൂണിയന്റെ പുതിയ വനനശീകരണവുമായി ബന്ധപ്പെട്ട നിര്*ദേശം? ഇത് എങ്ങനെയാണ് മലേഷ്യയെ ബാധിക്കുക? ഒറങ്ങുട്ടാനെ സമ്മാനമായി നല്*കി ഇത് പരിഹരിക്കാന്‍* സാധിക്കുമോ?
പശ്ചിമാഫ്രിക്കയില്‍* നിന്ന് ലോകം മുഴുവന്‍* എത്തിയ പാം ഓയില്‍*
ഓയില്‍* പാം അഥവാ എണ്ണപ്പന ഒരു ഉഷ്ണമേഖലാ സസ്യമാണ്. ഉയര്*ന്ന മഴ, ആവശ്യത്തിന് സൂര്യപ്രകാശം, ഈര്*പ്പമുള്ള അവസ്ഥ എന്നിവയില്‍* ഇത് തഴച്ചുവളരുന്നു. ഭൂമധ്യരേഖയ്ക്ക് ചുറ്റുമുള്ള പ്രദേശത്താണ് ഇത് ഏറ്റവും നന്നായി വളരുന്നത്. ഈര്*പ്പമുള്ള ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍* വളരുന്ന എണ്ണപ്പനകള്‍* പശ്ചിമാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പശ്ചിമാഫ്രിക്കന്‍* രാജ്യങ്ങളില്‍* പാം ഓയില്‍* വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. പിന്നീട് ഇത് ലോകം മുഴുവന്‍* വ്യാപിച്ചു. ഇന്ന് ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍* ഏഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ഓയില്‍* പാം വളരുന്നു. പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍* രാജ്യങ്ങളിലുമാണ് എണ്ണപ്പന വ്യാപകമായി കൃഷി ചെയ്യുന്നത്. പല രാജ്യങ്ങളിലും പാം ഓയില്‍* കൃഷി ചെയ്യുന്നുണ്ടെങ്കിലും ആഗോള വിപണിയില്‍* ആധിപത്യം പുലര്*ത്തുന്നത് ഇന്‍*ഡോനീഷ്യയും മലേഷ്യയും മാത്രമാണ്. ലോകത്തെ ആകെ പാം ഓയില്‍* ഉത്പാദനത്തിന്റെ 85-90 ശതമാനവും ഈ രണ്ടു രാജ്യങ്ങളില്‍* നിന്നാണ്. കൊളംബിയ, നൈജീരിയ, തായ്ലൻഡ് എന്നിവയാണ് മറ്റ് പ്രധാന ഓയില്‍* പാദം ഉത്പാദക രാജ്യങ്ങള്‍*.
പശ്ചിമാഫ്രിക്കന്‍* ജനത കാലങ്ങള്‍*ക്ക് മുമ്പ് തന്നെ പാം ഓയില്‍* പാചകത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍* പടിഞ്ഞാറന്‍* ആഫ്രിക്കയുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍* വ്യാപാരികള്‍* പാം ഓയില്‍* വാങ്ങിയിരുന്നു. എന്നാല്‍* ഉയര്*ന്ന ലാഭം ലഭിച്ചിരുന്ന അടിമക്കച്ചവടത്തില്‍* അവര്‍* ശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍* പാം ഓയില്‍* വ്യാപാരം പശ്ചിമാഫ്രിക്കയ്ക്ക് പുറത്തേക്ക് വളര്*ന്നില്ല. പത്തൊന്*പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍* അടിമക്കച്ചവടത്തിന്റെ ഇടിവും മറ്റ് വാണിജ്യവസ്തുക്കള്‍*ക്ക് യൂറോപ്പിന്റെ ഡിമാന്*ഡ് വര്*ധിച്ചതും പുതിയ വരുമാന സ്രോതസ്സുകള്‍* തേടാന്‍* യൂറോപ്പിനെ നിര്*ബന്ധിതരാക്കി. ഇതിനിടെ പശ്ചിമാഫ്രിക്കയില്‍* പാം ഓയില്‍* തോട്ടങ്ങള്‍* ആരംഭിച്ചിരുന്നു. ബ്രിട്ടനില്‍* വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് യന്ത്രങ്ങള്‍*ക്ക് ലൂബ്രിക്കന്റായി പാം ഓയില്‍* ഉപയോഗിച്ചതോടെ ഇതിന് ബ്രിട്ടീഷ് വ്യാപാരികള്‍*ക്കിടിയില്‍* ആവശ്യം വര്*ധിച്ചു. ബ്രിട്ടീഷ് വ്യാവസായിക വിപ്ലവം പാം ഓയിലിന് ആവശ്യം വര്*ധിപ്പിച്ചതോടെ ഘാന, നൈജീരിയ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍* കര്*ഷകര്* പാം ഓയില്‍* കൃഷിയും കയറ്റുമതി ആരംഭിച്ചു. പക്ഷേ, പിന്നീട് കൊക്കോയ്ക്ക് കൂടുതല്‍* ആവശ്യക്കാരുണ്ടായത് ഈ രാജ്യങ്ങളിലെ പാം ഓയില്‍* വ്യവസായത്തിന്റെ തകര്*ച്ചയിലേക്ക് നയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍* മധ്യആഫ്രിക്കയിലും തെക്കുകിഴക്കന്‍* ഏഷ്യയിലും യൂറോപ്യന്‍*മാര്‍* തോട്ടങ്ങള്‍* സ്ഥാപിച്ചതോടെ പാം ഓയില്‍* ഉത്പാദനവും വ്യാപാരവും സാവധാനത്തില്‍* വളര്*ന്നു. 1930 ആയപ്പോഴേക്കും ഉത്പാദനം പ്രതിവര്*ഷം 2.5 ലക്ഷം മെട്രിക് ടണ്‍* എന്ന നിലയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാം ഓയില്‍* ശുദ്ധീകരണ സാങ്കേതികവിദ്യ കാര്യക്ഷമമായി. ഇതോടെ പാശ്ചാത്യ ഭക്ഷ്യ ഉത്പന്നങ്ങളില്‍* പാം ഓയിലിന്റെ ഉപയോഗം വര്*ധിച്ചു. 1960 മുതല്‍* പാം ഓയില്‍* ഉത്പാദനം അതിവേഗം വര്*ദ്ധിച്ചു. ഒപ്പം ഇന്‍*ഡൊനീഷ്യും മലേഷ്യയും ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍* ഉത്പാദകരാജ്യങ്ങളായി വളര്*ന്നു. 1970-നും 2020-നും ഇടയില്‍*, ലോകത്തിലെ പാം ഓയിലിന്റെ ഉത്പാദനം ഏകദേശം 40 മടങ്ങ് വര്*ദ്ധിച്ചു. ആഗോള ഉത്പാദനം 20 ലക്ഷം ടണ്ണില്‍* നിന്ന് ഏകദേശം എട്ട് കോടി ടണ്ണായി. ഇന്ന് ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയില്‍* മൂന്നിലൊന്നും പാം ഓയിലാണ്. 2023-ല്‍* ലോകത്ത് ആകമാനം എട്ട് കോടി ടണ്‍* പാം ഓയിലാണ് ഉത്പാദിപ്പിച്ചത്. ഇതില്‍* 4.9 കോടി ടണ്‍* ഇന്‍*ഡൊനീഷ്യയുടെ സംഭാവനായായിരുന്നു. മലേഷ്യയുടെ ഉത്പാദനമാകട്ടെ 1.8 കോടി ടണ്ണും. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍* തായ്*ലന്*ഡ് (2.9 കോടി ടണ്‍* ) കൊളംബിയ (1.9 കോടി ടണ്‍*) നൈജീരിയ (1.35 കോടി ടണ്‍*) എന്നിവരുടെ ഉത്പാദനം തുച്ഛമായിരുന്നു.
https://www.mathrubhumi.com/image/co...1f&w=852&q=0.8
ഇൻഡൊനീഷ്യയിൽ റിയാവു പ്രവിശ്യയിൽ വിളവെടുത്ത പാം ഓയിൽ വിത്തുകൾ ശേഖരിക്കുന്ന തൊഴിലാളി |
ലോകത്തിലെ രണ്ടാമത്തെ വലിയ പാംഓയില്‍* ഉത്പാദകര്‍*
ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയല്‍* ബൊട്ടാണിക് ഗാര്*ഡന്*സില്* നിന്ന് 1870-കളിലാണ് എണ്ണപ്പന ആദ്യമായി മലേഷ്യയില്‍* (അന്ന് മലയ) എത്തുന്നത്. അന്ന് ഇതൊരു അലങ്കാരസസ്യമായാണ് മലേഷ്യയില്‍* എത്തിയത്. 1917-ല്‍*, ഹെൻറി ഫൗക്കോണിയര്* എന്ന ഫ്രഞ്ചുകാരന്* തെന്നമരം എസ്റ്റേറ്റില്‍* കുറച്ച് എണ്ണപ്പന നട്ടുപിടിപ്പിച്ചു. ഇതായിരുന്നു ആദ്യത്തെ പ്രാദേശിക വാണിജ്യ എണ്ണപ്പനത്തോട്ടം. 1920-കളില്‍* ഗുത്രി ഗ്രൂപ്പും (ഇപ്പോള്‍* സൈം ഡാര്*ബി ഗ്രൂപ്പിന്റെ ഭാഗമാണ്) യുണൈറ്റഡ് പ്ലാന്റേഷന്*സ് ഗ്രൂപ്പും പോലുള്ള വ്യാപാര കമ്പനികള്‍* വലിയ തോതില്‍* എണ്ണപ്പനകൃഷി ആരംഭിച്ചു. 1936 ആയപ്പോഴേക്കും രാജ്യത്ത് 34 എണ്ണപ്പന എസ്റ്റേറ്റുകള്‍* ഉണ്ടായിരുന്നു. പിന്നീട് എണ്ണപ്പന തോട്ടങ്ങള്‍* കൂടുതലും നടത്തിവന്നിരുന്നത് ഇംഗ്ലീഷ് ഭൂവുടമകളായിരുന്നു. 1950-കളില്‍* റബ്ബറിന് മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാര്‍*ഷിക വൈവിധ്യവല്*ക്കരണത്തില്‍* ശ്രദ്ധ കേന്ദ്രീകരിക്കാന്‍* സര്*ക്കാര്* തീരുമാനിച്ചതോടെ പാം ഓയില്‍* കൃഷിയില്‍* വലിയ മുന്നേറ്റമുണ്ടായി. റബ്ബറിന് ഏറ്റവും നല്ല ബദലായി എണ്ണപ്പന തിരഞ്ഞെടുത്ത സര്*ക്കാര്* 1960-കള്‍* മുതല്‍* ചെറുകിട കര്*ഷകര്*ക്കിടയില്* എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിച്ചു.
1960-ല്‍* രാജ്യത്ത് 55,000 ഹെക്ടര്‍* എണ്ണപ്പന കൃഷി ഉണ്ടായിരുന്നു. ഏകദേശം 92,000 ടണ്‍* പാം ഓയിലാണ് അക്കാലത്ത് പ്രതിവര്*ഷം ഉത്പാദിപ്പിച്ചിരുന്നത്. ആറ് വര്*ഷത്തിനുശേഷം ഇന്‍*ഡൊനീഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളെ മറികടന്ന് മലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍* കയറ്റുമതിക്കാരായി. 1970-കളില്‍* ഒയില്‍* പാം കൃഷി വീണ്ടും രാജ്യത്ത് വര്*ധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍* പാം ഓയില്‍* കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. പ്രതിവര്*ഷം ഏകദേശം 1.8 കോടി ടണ്‍* പാം ഓയില്‍* രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. ആഗോള പാം ഓയില്‍* ഉത്പാദനത്തിന്റെ ഏകദേശം 24 ശതമാനവും ലോകകയറ്റുമതിയുടെ 31 ശതമാനവും മലേഷ്യയുടെ സംഭാവനയാണ്. 2022-ല്‍* 56 ലക്ഷം ഹെക്ടര്‍* സ്ഥലത്താണ് മലേഷ്യ പാം ഓയില്‍* കൃഷി ചെയ്തത്. മുന്‍* വര്*ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൃഷിയാണ് വര്*ധിച്ചത്. 1.85 കോടി ടണ്‍* ക്രൂഡ് പാം ഓയിലാണ് 2023-ല്‍* ഉത്പാദപ്പിച്ചത്. 1.5 കോടി ടണ്‍* പാം ഓയില്‍* ഇക്കാലയളവില്‍* അവര്‍* കയറ്റുമതി ചെയ്തു. 40 ലക്ഷം ടണ്‍* പാം ഓയില്‍* അവര്‍* ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യ, ചൈന, യൂറോപ്യന്‍* യൂണിയന്* എന്നിവരാണ് പാം ഓയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍*.
https://www.mathrubhumi.com/image/co...0a&w=852&q=0.8
മലേഷ്യയിലെ സെപാങ്ങിനടുത്തുള്ള ഒരു എണ്ണപ്പനത്തോട്ടം |
വനസംരക്ഷണത്തിന് യൂറോപ്യന്‍* യൂണിയന്റെ കടുപിടിത്തം
പാം ഓയില്‍* ഇറക്കുമതി നിയന്ത്രണത്തെച്ചൊല്ലി മലേഷ്യയും ഇന്‍*ഡോനീഷ്യയും യൂറോപ്യന്‍* യൂണിയനുമായി തര്*ക്കത്തിലാണ്. വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍* യൂണിയന്* കഴിഞ്ഞ വര്*ഷം അംഗീകാരം നല്*കിയതാണ് ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചത്. ഇരുരാജ്യങ്ങളിലേയും പാം ഓയില്‍* വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നതാണിത്. കന്നുകാലി, കൊക്കോ, കാപ്പി, എണ്ണപ്പന, റബ്ബര്‍*, സോയ, മരം എന്നിവയോ ഇതില്‍*നിന്നുള്ള ഉത്പന്നങ്ങളോ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പ്ലാന്റേഷനുകളില്‍* നിന്നല്ലെന്ന് ഉല്*പാദകര്* യൂറോപ്യന്‍* യൂണിയനെ ബോധ്യപ്പെടുത്തണമെന്നാണ് ഇ.യുവിന്റെ പുതിയ വനനശീകരണ ചട്ടം. ഇക്കാര്യം ഉത്പാദകര്‍* യൂറോപ്യന്‍* യൂണിയനെ ബോധ്യപ്പെടുത്താത്ത പക്ഷം അവ യൂറോപ്പില്‍* ഇറക്കുമതി ചെയ്യാനാവില്ല. ഈ നിയമത്തെ വിവേചനപരം എന്നാണ് മലേഷ്യ വിശേഷിപ്പിച്ചത്. ഇതിനെതിരേ ഇന്‍*ഡൊനീഷ്യയും മലേഷ്യയും ലോകവ്യാപാര സംഘടനയ്ക്ക് പരാതിയും നല്*കി. പക്ഷേ, നിയമവുമായി മുന്നോട്ട് പോകുകയാണ് ഇ.യു. ചെയ്തത്. 2024 ഡിസംബര്‍* മുതല്‍* ഇ.യു പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങള്‍* കര്*ശനമായി നടപ്പിലാകാനിരിക്കേയാണ് മലേഷ്യയുടെ അനുനയനീക്കം. ഒറാങ്ങുട്ടാനെ ഉപയോഗിച്ച് ഇയുവിന്റെ കടുംപിടിത്തത്തെ തണുപ്പിക്കാനാണ് മലേഷ്യ ശ്രമിക്കുന്നത്.
2020-ന് ശേഷം കൃഷി ഭൂമിയാക്കിമാറ്റിയ വനഭൂമിയില്‍* നിന്ന് വരുന്ന ഉത്പന്നങ്ങള്‍*ക്ക് യൂറോപ്യന്‍* യൂണിയന്* വിലക്ക് ഏര്*പ്പെടുത്തിയാല്‍* അത് മലേഷ്യയെ ദോഷകരമായി തന്നെ ബാധിക്കും. നിര്*ദേശം പാലിക്കല്‍* ചെറുകിട വിതരണക്കാരെ സംബന്ധിച്ചിടത്തോളം സങ്കീര്*ണവും ചെലവേറിയതുമായി മാറിയേക്കാം. തങ്ങളുടെ പൗരന്മാരുടെ ജീവനോപാധി ഭീഷണിയിലാണെന്നാണ് മലേഷ്യന്‍*, ഇന്‍*ഡോനീഷ്യന്* പ്രസിഡന്റുമാര്‍* പ്രതികരിച്ചത്. ഗ്രാമീണമേഖലയില്‍* ദാരിദ്ര്യം കുറയ്ക്കാനും കയറ്റുമതി വഴി വിദേശനാണ്യം കണ്ടെത്താനും തൊഴിലവസരങ്ങള്‍* സൃഷ്ടിക്കാനും പാം ഓയില്‍* കൃഷി മലേഷ്യയെ കുറച്ചൊന്നുമല്ല സഹായിച്ചത്. വേള്*ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് മലേഷ്യയിലും ഇൻഡൊനീഷ്യയിലും ഏകദേശം 4.5 ദശലക്ഷം ആളുകള്‍* ഈ മേഖലയില്‍* ജോലി ചെയ്യുന്നു. പക്ഷേ നിലവിലുള്ള കൃഷിഭൂമി എണ്ണപ്പനത്തോട്ടങ്ങളാക്കി മാറ്റുക മാത്രമല്ല മലേഷ്യ ചെയ്തത്. പകരം, പനത്തോട്ടങ്ങള്*ക്കായി മഴക്കാടുകള്‍* നശിപ്പിക്കുകയും തണ്ണീര്‍*ത്തടങ്ങളും നികത്തുകയും ചെയ്തു. വേള്*ഡ് റിസോഴ്സ് ഇന്‍*സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2001-നും 2022-നും ഇടയില്‍* മലേഷ്യയ്ക്ക് അതിന്റെ ഉഷ്ണമേഖലാ വനത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി. ഒറാങ്ങുട്ടാന്‍*, കരടി, പിഗ്മി ആനകള്‍* എന്നിവയുള്*പ്പെടെ ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകള്‍* നശിപ്പിക്കപ്പെട്ടു. ഇത് ചില മൃഗങ്ങളെ വംശനാശ ഭീഷണിയിലാക്കി.
ഇതോടെ വനനശീകരണം കുറയ്ക്കുന്നതിന് മാനദണ്ഡങ്ങള്‍* നിശ്ചയിക്കാന്‍* 2004-ല്‍* വേള്*ഡ് വൈല്*ഡ് ലൈഫ് ഫണ്ട് പോലെയുള്ള പരിസ്ഥിതി സംഘടനകളും ബഹുരാഷ്ട്ര കമ്പനികളും കര്*ഷകരും ചര്*ച്ചകള്* ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍* മെച്ചപ്പെടുത്തലുകള്‍* ഉണ്ടായിട്ടുണ്ടെങ്കിലും കര്*ശനമായ നിയമങ്ങള്‍* കൊണ്ടുവരണമെന്നും അല്ലത്തപക്ഷം കരാറുകള്‍*ക്ക് വനങ്ങളെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും കഴിയില്ലെന്നും വിമര്*ശകര്* അഭിപ്രായപ്പെട്ടു. പിന്നാലെ ഇക്കാര്യത്തില്‍* നിയമം കര്*ക്കശമാക്കിയത് യൂറോപ്യന്‍* യൂണിയനാണ്. യൂണിയനിലെ 27 രാജ്യങ്ങളില്‍* വില്‍*ക്കുന്ന പാം ഓയില്‍*, കാപ്പി, കൊക്കോ, കന്നുകാലികള്‍*, സോയാബീന്‍*, റബ്ബര്‍*, മരം ഉത്പന്നങ്ങള്‍* കൃഷി ചെയ്യുന്ന ഉത്പാദകര്‍* അവയുടെ കൃത്യമായ ഉരവിടം വ്യക്തമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ചരക്കുകള്‍*ക്ക് വനനശീകരണവുമായി ബന്ധമില്ലെന്ന് തെളിയിക്കണം. വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലും നിയമങ്ങള്‍* പാലിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് കയറ്റുമതിക്കാരാണ്.
https://www.mathrubhumi.com/image/co...de&w=852&q=0.8
ഒറാങ്ങുട്ടാന്‍* |
രക്ഷപെടുമോ പാം ഒയിലും ഒറംഗുട്ടാനും?
യൂറോപ്യന്‍* യൂണിയന്റെ നിയമം രാജ്യത്തെ ലൈസന്*സിങ്, വനനശീകരണ നിയമങ്ങള്‍* എന്നിവയെ അവഗണിക്കുന്നതായാണ് മലേഷ്യയുടെ പരാതി. മലേഷ്യയില്‍*, 2020 ജനുവരി ഒന്ന് മുതല്‍* എല്ലാ കര്*ഷകരും വ്യാപാരികളും മലേഷ്യന്‍* സുസ്ഥിര പാം ഓയില്‍* ബോര്*ഡിന്റെ സാക്ഷ്യപ്പെടുത്തല്‍* വാങ്ങേണ്ടതുണ്ട്. യൂറോപ്യന്‍* യൂണിയന്* നിശ്ചയിച്ചിട്ടുള്ള പല മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഇതെന്നാണ് മലേഷ്യയുടെ വാദം. എന്നാല്‍*, വനനശീകരണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍* നിരോധിക്കുന്ന യൂറോപ്യന്‍* യൂണിയന്* നിയമം വലിയ പാം ഓയില്‍* കമ്പനികളെ ബാധിക്കില്ലെന്ന് മലേഷ്യയിലെ വലിയ ഉത്പാദകര്‍* നേരത്തെ അവകാശപ്പെട്ടിരുന്നു. മലേഷ്യയിലെ ഒട്ടുമിക്ക വന്‍*കിട കമ്പനികളും 10 മുതല്‍* 15 വര്*ഷത്തിനിടയില്* പാം ഓയില്‍* വനനശീകരണം നടത്തിയിട്ടില്ലെന്നാണ് അവര്‍* ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍* തന്നെ യൂറോപ്യന്‍* യൂണിയന്റെ നിയമം പാലിക്കാന്‍* ബുദ്ധിമുട്ടില്ലെന്നും അവര്‍* വ്യക്തമാക്കുന്നു. പക്ഷേ, ഇത് ചെറുകിട കര്*ഷകരെ വലിയ തോതില്‍* ബാധിക്കുമെന്നാണ് പൊതുവില്‍* ഉയര്*ന്ന അഭിപ്രായം. ഇതിനിടെ യൂറോപ്യന്‍* യൂണിയന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍* ചൈനയിലേക്ക് ഉള്*പ്പെടെ കയറ്റുമതി വര്*ധിപ്പിക്കുന്നതും മലേഷ്യ പരിഗണിച്ചുവരികയാണ്.
ഇതെല്ലാമാണെങ്കിലും ഇറക്കുമതിക്കാരെ ആകര്*ഷിക്കാന്* ഒറാങ്ങുട്ടാനെ സമ്മാനമായി നല്*കുന്നതില്* വന്യജീവിസംരക്ഷണ ഗ്രൂപ്പുകള്‍* ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചു. ഒറാങ്ങുട്ടാനെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍* സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫ്. അഭിപ്രായപ്പെട്ടത്. മലേഷ്യ, ഇന്‍*ഡൊനീഷ്യ എന്നിവിടങ്ങളില്‍* മാത്രം കാണുന്ന ഇവ, വംശനാശഭീഷണി നേരിടുന്ന വന്യജീവിവര്*ഗമാണ്. ബോര്*ണിയോ ദ്വീപില്‍* ഏകദേശം 105,000 ഒറാങ്ങുട്ടാനുകളും സുമാത്രയില്‍* ആയിരത്തോളവും ഉണ്ടെന്നാണ് കരുതുന്നത്. മരംമുറിക്കലും കാര്‍*ഷിക വ്യാപനവും പ്രത്യേകിച്ച് എണ്ണപ്പനത്തോട്ടങ്ങള്‍* ഇവ താമസിക്കുന്ന പ്രകൃതിദത്ത മഴക്കാടുകള്‍* ചുരുങ്ങുന്നതിന് കാരണമാകുന്നു എന്നാണ് വിമര്*ശനം. ഒറാങ്ങുട്ടാനുകളെ രാജ്യത്തിന് പുറത്തേയ്ക്ക് അയക്കുന്നതിന് പകരം ഇവയുടെ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി പങ്കാളികളെ മലേഷ്യയിലേക്ക് കൊണ്ടുവരണമെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫ്. ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും യൂറോപ്യന്‍* യൂണിയനെ ആകര്*ഷിക്കാന്* ഒറാങ്ങുട്ടാനെ കൂട്ടുപിടിച്ച് മലേഷ്യ നടത്തുന്ന നീക്കം വിജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.
-
വനനയം കുഴിച്ചു മൂടി വനംവകുപ്പ്; വീണ്ടും യൂക്കാലി നടുന്നു, വന്യജീവി-മനുഷ്യ സംഘർഷം രൂക്ഷമാകും
https://newspaper.mathrubhumi.com/im...10&w=852&q=0.8
കൊല്ലം: മഴക്കാടുകളെപ്പോലും ഊഷരഭൂമിയാക്കിനശിപ്പിക്കുന്ന യൂക്കാലിമരങ്ങൾ നമ്മുടെ കാട്ടിനുള്ളിൽ വീണ്ടും നടുന്നു. വന നയം കാറ്റിൽപ്പറത്തി യൂക്കാലിമരങ്ങൾ നടാൻ വനം മേധാവി അനുമതി നൽകി. കേരള വനംവികസന കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി.) വനഭൂമിയിലാണ് യൂക്കാലി നടുന്നത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽപ്പോലും വീണ്ടും യൂക്കാലിത്തൈ നടാനാണ് നീക്കം.
കാട്ടിനുള്ളിലെ ജലാംശം ഇല്ലാതാവുന്നതിനും മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനും കാരണമാകുന്ന തീരുമാനം മലയോരജനതയ്ക്ക് ഭീഷണിയാകും. വന്യജീവി-മനുഷ്യ സംഘർഷം സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചതിനുപിന്നാലെ ഈ തീരുമാനം വൈരുധ്യമാണ്.
യൂക്കാലി, അക്കേഷ്യ എന്നിവനടുന്നത് വിലക്കി 2017-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2021-ൽ വന നയം പ്രഖ്യാപിച്ചപ്പോൾ ഇത്തരം മരങ്ങൾ ഉന്മൂലനംചെയ്ത് പകരം തദ്ദേശീയ ഇനങ്ങളായ മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി, മലവേപ്പ്, ഞാവൽ, അത്തി തുടങ്ങിയമരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിച്ചു. 2017-ലെ ഉത്തരവിനും 2021-ലെ വന നയത്തിനും കടകവിരുദ്ധമാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം.
യൂക്കാലിത്തൈ നടാൻ അനുമതിതേടി കെ.എഫ്.ഡി.സി. എം.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വനംമേധാവി, യൂക്കാലിയെ വീണ്ടും കാടുകയറ്റാനുള്ള ഉത്തരവിറക്കിയത്.
യൂക്കാലി, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങളിൽ അടിക്കാടുകൾ വളരുകയില്ല. ഇതോടെ മൃഗങ്ങൾക്ക് വെള്ളവും തീറ്റയും കിട്ടാതെവരുകയും അവ കാടിറങ്ങുകയുംചെയ്യും. അടുത്തകാലത്ത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലധികവും ഏകവിളത്തോട്ടങ്ങളോട് ചേർന്നയിടങ്ങളാണ്.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കെ.എഫ്.ഡി.സി.യുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാലാണ് യൂക്കാലിത്തെ വീണ്ടും നടാൻ അനുവദിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഇപ്പോഴും യൂക്കാലിത്തോട്ടങ്ങൾ പരിപാലിക്കുന്നുണ്ടെന്നും ഘട്ടംഘട്ടമായി നിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെ.എഫ്.ഡി.സി. എം.ഡി. ജോർജി പി. മാത്തച്ചൻ മാതൃഭൂമിയോട് പറഞ്ഞു.
യൂക്കാലി നടാനും നശിപ്പിക്കാനും പണം ചെലവഴിച്ച് KFDC; പരിസ്ഥിതി പുനഃസ്ഥാപനത്തിന് യു.എൻ. ഫണ്ടും വാങ്ങി
https://newspaper.mathrubhumi.com/im...10&w=852&q=0.8
കൊല്ലം: കാട്ടിനുള്ളിൽ യൂക്കാലി നടാൻ പണം ചെലവഴിക്കുന്ന കേരള വനംവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) അധിനിവേശ സസ്യങ്ങൾ നശിപ്പിക്കാനും വൻതുക ചെലവിട്ടു. ഇടുക്കി മീശപ്പുലിമലയിലെ 10 ഹെക്ടർ വനഭൂമിയിലെ യൂക്കാലി വെട്ടിനശിപ്പിച്ച് വരയാടുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിക്കായി യു.എൻ.ഫണ്ടും കോർപ്പറേഷൻ കൈപ്പറ്റി. യൂക്കാലി, അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുകയും യു.എൻ.സഹായത്തോടെയുള്ള പദ്ധതിയുടെ ബോർഡ് മീശപ്പുലിമലയിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കോർപ്പറേഷന്റെ കൈവശമുള്ള 500 ഹെക്ടറിലേറെ സ്ഥലത്തെ അധിനിവേശസസ്യങ്ങൾ മൂടോടെ നശിപ്പിച്ച് സ്വാഭാവിക വനം വച്ചുപിടിപ്പിക്കണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശവും നിലവിലുണ്ട്. ഇതിനിടെയാണ് വീണ്ടും യൂക്കാലിത്തോട്ടങ്ങളുണ്ടാക്കാൻ വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങൾ പൂർണമായി ഒഴിവാക്കണമെന്നിരിക്കെ കെ.എഫ്.ഡി.സി. ഇത്തരം തോട്ടങ്ങൾ ഇപ്പോഴും പരിപാലിക്കുന്നതും വിവാദമായിരിക്കുകയാണ്. മരം വെട്ടിയ ഭാഗത്തുണ്ടാകുന്ന കുറ്റിച്ചുവട് കിളിർപ്പുകളാണ് പരിപാലിക്കുന്നത്. മുറിച്ച മരങ്ങളുടെ ചുവട്ടിൽ വളരുന്ന കിളിർപ്പുകളിൽ രണ്ടെണ്ണം നിലനിർത്തുകയും ബാക്കി മുറിച്ചുകളയുകയുമാണ് (ഇടവെട്ട്) രീതി. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുമ്പോൾ പോലും ഇത് ഒഴിവാക്കിയിട്ടില്ല. 30 ഡിഗ്രി ചരിവുള്ള വനഭൂമിയിലും നീരുറവകളുടെ 30 മീറ്റർ ചുറ്റളവിലുമുള്ള മരങ്ങൾ മുറിക്കരുതെന്ന നിർദേശത്തിനും പുല്ലുവിലയാണ്.
എതിർപ്പുമായി സി.പി.ഐ.
കാട്ടിനുള്ളിൽ യൂക്കാലി നടുന്നതിന് അനുമതി നൽകിയ തീരുമാനത്തിൽ എതിർപ്പുമായി സി.പി.ഐ.. കേരളം മുഴുവൻ വെള്ളമില്ലാതെ വലയുമ്പോൾ വേണ്ടത്ര ചർച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യൂക്കാലിയും അക്കേഷ്യയും ഭൂഗർഭജലം ഊറ്റിക്കുടിക്കും. ഇപ്പോൾത്തന്നെ കാട്ടിൽ വെള്ളമില്ല. അതുകൊണ്ടാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ജലമാണ് ഇപ്പോഴത്തെ ഏറ്റവുംവലിയ വികസനപ്രശ്നമെന്നിരിക്കെ ജലലഭ്യത കുറയ്ക്കുന്ന ഒരു തീരുമാനവും ചർച്ചകൂടാതെയും വീണ്ടുവിചാരമില്ലാതെയും എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വനഭൂമിയിൽ യൂക്കാലി നടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ഒ.കെ.മുരളീകൃഷ്ണൻ എന്നിവരും ആവശ്യപ്പെട്ടു.
തീരുമാനം കെ.എഫ്.ഡി.സി.യുടെ നിലനിൽപ്പിനെന്ന് വനംമന്ത്രി
വനനയം നിലവിൽ വരുന്നതിനുമുൻപുതന്നെ കേന്ദ്രസർക്കാർ അംഗീകരിച്ച, വനംവികസന കോർപ്പറേഷന്റെ വർക്കിങ് പ്ലാൻ പ്രകാരമാണ് യൂക്കാലി നടാൻ അനുമതി നൽകിയത്. ഇത് മറ്റാർക്കും ബാധകമല്ല. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ നിലനിൽപ്പിനുവേണ്ടി ഒറ്റത്തവണത്തേക്ക് മാത്രമായാണ് അനുമതി നൽകിയത്.
യൂക്കാലി വളര്*ത്തല്*, മുറിക്കാന്‍* പറഞ്ഞത് നടാന്‍* എന്നാക്കി; അനുമതി കേന്ദ്ര വിലക്ക് മറച്ചുവെച്ച്
ഭരണഘടനയുടെ കണ്*കറന്റ് പട്ടികയിലാണ് വനം. അതിനാല്‍* കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ല. ഉത്തരവ് പിന്*വലിക്കേണ്ടിവരും. ഇതുസംബന്ധിച്ച് വനംവകുപ്പ് സര്*ക്കാരിന് റിപ്പോര്*ട്ട് നല്*കും. ഇതനുസരിച്ച് പിന്*വലിക്കാനോ മരവിപ്പിക്കാനോ ആണ് സാധ്യത.
https://newspaper.mathrubhumi.com/im...10&w=852&q=0.8
തിരുവനന്തപുരം: വനം വികസന കോര്‍*പ്പറേഷന് കാട്ടില്‍* വീണ്ടും യൂക്കാലിമരങ്ങള്‍* നടാന്‍* അനുമതിനല്‍*കിയത് കേന്ദ്ര വനംമന്ത്രാലയത്തിന്റെ വിലക്ക് മറികടന്ന്. കോര്‍*പ്പറേഷന്* ഇതിനായി നല്*കിയ അപേക്ഷ വനം മന്ത്രാലയം തള്ളിയിരുന്നു. കേരളത്തിലെ വനം കണ്*സള്*ട്ടേറ്റീവ് കമ്മിറ്റിയും ഈ അപേക്ഷ നിരസിച്ചിരുന്നു. ഇതൊല്ലാം മറച്ചുവെച്ചാണ് കേര്*പ്പറേഷന്* മാനേജിങ് ഡയറക്ടറുടെ അപേക്ഷ സ്വീകരിച്ച് സര്*ക്കാര്* അനുമതി നല്*കിയത്.
ഭരണഘടനയുടെ കണ്*കറന്റ് പട്ടികയിലാണ് വനം. അതിനാല്‍* കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ല. ഉത്തരവ് പിന്*വലിക്കേണ്ടിവരും. ഇതുസംബന്ധിച്ച് വനംവകുപ്പ് സര്*ക്കാരിന് റിപ്പോര്*ട്ട് നല്*കും. ഇതനുസരിച്ച് പിന്*വലിക്കാനോ മരവിപ്പിക്കാനോ ആണ് സാധ്യത.
മുറിക്കാന്‍* പറഞ്ഞത് നടാന്‍* എന്നാക്കി
തിരുവനന്തപുരം: വനം വികസന കോർപ്പറേഷന്റെ 2020-21 മുതൽ 2024-25 വരെയുള്ള മാനേജ്*മെന്റ് പ്ലാനിൽ യുക്കാലിമരങ്ങൾ നടുന്നത് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ മാറ്റംവരുത്തി യൂക്കാലിമരം നടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനംവികസന കോർപ്പറേഷൻ നൽകിയ അപേക്ഷ 2023 ഫെബ്രുവരി 24-ന് കേന്ദ്ര വനംമന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫീസ് തള്ളിയിരുന്നു. പകരം നിലവിലുള്ള യൂക്കാലിമരങ്ങൾ മുറിക്കുന്നത് പ്ലാനിൽ ഉൾപ്പെടുത്താൻ അനുമതിനൽകി.
ഇത് യൂക്കാലി നടാനുള്ള അനുമതിയായി തെറ്റിദ്ധരിപ്പിക്കുകയാണ് വനം വികസന കോർപ്പറേഷൻ ചെയ്തത്. യൂക്കാലി നടാനുള്ള അപേക്ഷയിൽ വനം കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ അഭിപ്രായം അറിയിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിൽ നടന്നത്
ഇത്തരത്തിലുള്ള ഭേദഗതികൾക്ക് സംസ്ഥാനത്ത് അംഗീകാരം നൽകേണ്ടത് വനംവകുപ്പ് മേധാവി അധ്യക്ഷനായ സ്റ്റാൻഡിങ് കൺസൾട്ടേറ്റീവ് കമ്മിറ്റിയാണ്. ഈ വർഷം ജനുവരി രണ്ടിന് നടന്ന കമ്മിറ്റിയോഗത്തിൽ ഒന്നാമത്തെ അജൻഡയായി കേർപ്പറേഷന്റെ ഇതേ ആവശ്യമെത്തി. നട്ടുവളർത്താൻ ചെലവുകുറവും രോഗപ്രതിരോധശേഷി കൂടിയതിനാലും സ്വദേശിസസ്യങ്ങളെ കവച്ചുവെക്കുന്നതാണ് ഇത്തരം സസ്യങ്ങളെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.
സംസ്ഥാന വനം നയത്തിന് വിരുദ്ധമായതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റിയും തീരുമാനമെടുത്തു.
ഉത്തരവിൽ ഒന്നുമില്ല
യൂക്കാലിമരങ്ങൾ നടാൻ അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിട്ടതിൽ മേൽപ്പറഞ്ഞ കമ്മിറ്റികളുടെ പരിശോധനകളെയോ തീരുമാനത്തെയോ പറ്റി പരാമർശമില്ല. കോർപ്പറേഷൻ മേധാവിയുടെ മുൻ കത്തുകളെപ്പറ്റിമാത്രമാണ് പരാമർശം.
പ്രകടനപത്രികയ്ക്കും വിരുദ്ധം
വനഭൂമിയിലെ അക്കേഷ്യ, യൂക്കാലി, ഗ്രാന്റിസ് തുടങ്ങിയവ പിഴുതുമാറ്റി കാട്ടുമരങ്ങൾ നടും -2021-ലെ സി.പി.എം. പ്രകടനപത്രികയുടെ അനുബന്ധം എട്ടാം അധ്യായത്തിൽ 728-ാമത്തെ പ്രഖ്യാപനമാണിത്.
കാടിനുള്ളില്‍* യൂക്കാലി നടുന്നതിനുള്ള ഉത്തരവ് പിന്*വലിക്കണമെന്ന് വനംമേധാവി
യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും ശുപാർശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോർട്ടോടെ തെളിയുന്നു
https://newspaper.mathrubhumi.com/im...10&w=852&q=0.8
തിരുവനന്തപുരം: വനംനയത്തിന് വിരുദ്ധമായും കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ചും കാടിനുള്ളിൽ യൂക്കാലി നടാൻ വനം വികസന കേർപ്പറേഷന് നൽകിയ അനുമതി പിൻവലിക്കണമെന്ന് വനംമേധാവി. ഉത്തരവ് നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി വനംമേധാവി ഗംഗാസിങ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് റിപ്പോർട്ട്* നൽകി.
വനംവികസന കേർപ്പറേഷന് നയം ലംഘിച്ച് യൂക്കാലി നടാൻ അനുമതി നൽകിയ വാർത്ത മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് വനംമേധാവി റിപ്പോർട്ട് നൽകിയത്. യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും ശുപാർശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോർട്ടോടെ തെളിയുന്നു.
ഉത്തരവ് വിവാദമായ സാഹചര്യത്തിൽ ഈ പ്രശ്നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഘടകകക്ഷി നേതൃത്വംനൽകുന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് സർക്കാർ നൽകിയ അനുമതി സർക്കാർതന്നെ പിൻവലിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
വനംവകുപ്പിന്റെ പ്രവർത്തനപരിപാടി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിച്ചാണ് വനംമേധാവി സർക്കാരിന് കൈമാറിയത്.
യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോർപ്പറേഷൻ കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നൽകിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. ഇക്കാര്യങ്ങളൊക്കെ മറച്ചാണ് കോർപ്പറേഷൻ വീണ്ടും കത്തുനൽകി സംസ്ഥാനസർക്കാരിന്റെ അനുമതി നേടിയത്. വനംമേധാവിയും മൗനംപാലിച്ചു. കേന്ദ്രമന്ത്രാലയം അനുമതി നൽകിയതുകൊണ്ടാണ് സംസ്ഥാനസർക്കാർ അനുവദിച്ചതെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ വാദിച്ചിരുന്നത്.
വന്യജീവി-മനുഷ്യ സംഘർഷം പെരുകുമ്പോൾ, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങൾ ഒഴിവാക്കണമെന്ന വനംനയത്തിനെതിരായ നടപടികളാണ് വിവാദമായത്.
-
വാർഷിക വരുമാനം 50 ലക്ഷം രൂപ; പൊന്നരശിയുടെ മുരിങ്ങവിപ്ലവം
ഇരുപതില്‍*പ്പരം മുരിങ്ങ ഉത്പന്നങ്ങളുണ്ടാക്കി വില്‍*ക്കുന്ന വീട്ടമ്മ, വാർഷിക വരുമാനം 50 ലക്ഷം രൂപ
https://www.mathrubhumi.com/image/co...10&w=852&q=0.8
കേരളത്തില്‍* മുരിങ്ങയെ ഒരു പച്ചക്കറി മാത്രമായാണ് നാം കാണുന്നത്. എന്നാല്‍*, മുരിങ്ങയില പൗഡര്‍*മുതല്‍* മുരിങ്ങക്കുരു എണ്ണവരെയുള്ള ഉത്പന്നങ്ങള്‍*ക്ക് ഇന്ത്യയിലും വിദേശത്തും വലിയ പ്രിയമാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തി ഇരുപതില്‍*പ്പരം മുരിങ്ങ ഉത്പന്നങ്ങള്‍* ഉണ്ടാക്കി വിപണനംചെയ്യുന്ന ഗൃഹവ്യവസായം പടുത്തുയര്*ത്തിയിരിക്കുകയാണ് പൊന്നരശി എന്ന തമിഴ്*നാട്ടുകാരി വീട്ടമ്മ.
ജൈവകൃഷിയിലേക്ക്
വരള്*ച്ചയുള്ള പ്രദേശമാണ് തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള നൊച്ചിപ്പട്ടി. പൊന്നരശിയുടെ നൊച്ചിപ്പട്ടിയിലുള്ള 20 ഏക്കര്‍* തോട്ടത്തില്‍* 15 ഏക്കറിലും വരള്*ച്ചയെ താങ്ങാന്‍* കെല്*പ്പുള്ള മുരിങ്ങയാണ് കൃഷി. കൂടാതെ ചെറുധാന്യങ്ങളും എള്ളും ചോളവും പച്ചക്കറികളും നെല്ലി, മാതളം, നാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും വേപ്പുപോലുള്ള മരങ്ങളും തോട്ടത്തിലുണ്ട്. മുമ്പ് മുരിങ്ങക്കായമാത്രം ആശ്രയിച്ചായിരുന്നു കൃഷി. എന്നാല്‍*, ഇടത്തട്ടുകാരുടെ ചൂഷണംമൂലം നാലുമാസംനീളുന്ന വിളവെടുപ്പുകാലത്ത്, പറിക്കാന്‍* നല്*കുന്ന കൂലിപോലും ആദായമായി കിട്ടിയിരുന്നില്ല.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശത്തില്‍*നിന്നാണ് ജൈവരീതിയില്‍* മുരിങ്ങ കൃഷിചെയ്താല്‍* സമാന്തരമായി തേനീച്ച വളര്*ത്തലും നടത്താമെന്നു തിരിച്ചറിയുന്നത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കൃഷിചെയ്തിരുന്ന ഭര്*ത്താവ് പെരുമാള്‍*, പൊന്നരശിയുടെ നിര്*ബന്ധത്തിനു വഴങ്ങി 2011 മുതല്‍* മുരിങ്ങകൃഷി ജൈവമാക്കി മാറ്റി. പൊന്നരശി അന്*പതോളം ചെമ്മരിയാടുകളെയും ഇരുനൂറോളം കോഴികളെയും ഉഴവുമാടുകളെയും പശുക്കളെയും എരുമകളെയും വളര്*ത്തുന്നുണ്ട്. ഇവയുടെ കാഷ്ഠമൊക്കെ വിളകള്‍*ക്ക് വളമാക്കി.
തേന്‍*മധുരം
'മൂളന്നൂര്‍*' എന്ന നാടന്‍* മുരിങ്ങയാണ് കൃഷിചെയ്യുന്നത്. ഒരേക്കറില്‍* 20 മീറ്റര്‍* അകലത്തില്‍* 75 മരങ്ങള്‍* എന്നതോതില്‍* ആകെ ആയിരത്തോളം മരങ്ങള്‍*. 2012-ഓടെ അവയ്ക്കിടയില്‍* 50 ഞൊടിയല്‍* ഇനം തേനീച്ചപ്പെട്ടികള്‍* വെച്ചു. കൂടാതെ വീട്ടുപരിസരത്ത് 50 ചെറുതേനീച്ചക്കൂടുകളും. മുരിങ്ങയെയും വേപ്പിനെയും പ്രധാനമായും ആശ്രയിച്ചുതുടങ്ങിയ തേനീച്ച വളര്*ത്തല്* മികച്ചവരുമാനം നല്*കി. തേനിന്റെ ഗുണനിലവാരം ബോധ്യപ്പെട്ടവര്‍* നല്ലവില നല്*കാന്‍* തയ്യാറായെന്നതാണ് കാരണം. തോട്ടത്തിലെ മരപ്പൊത്തുകള്‍*, മണ്*പുറ്റുകള്‍*, കരിങ്കല്‍*വിടവുകള്‍* തുടങ്ങിയവയില്‍* പ്രകൃത്യാകാണുന്ന *തേനും ശേഖരിക്കാന്‍* കഴിഞ്ഞു. തേനീച്ചകള്‍* മുരിങ്ങക്കായുടെ വിളവും മെച്ചപ്പെടുത്തി. തേന്‍*, 'ജൈവതേന്*' എന്നനിലയില്‍* ബ്രാന്*ഡുചെയ്തു വില്‍*ക്കാന്‍* തുടങ്ങി.
https://www.mathrubhumi.com/image/co...d4&w=852&q=0.8
മുരിങ്ങ ഉത്പന്നങ്ങൾ
മൂല്യവര്*ധനയുടെ പാത
മുരിങ്ങയ്ക്കു വേനലില്‍* തുള്ളിനനയാണ് നല്*കുന്നത്. മുരിങ്ങ നന്നായി വിളയുന്നവേളയില്* കച്ചവടക്കാര്‍* വില കുറയ്ക്കും. അതിനെ മറികടക്കാന്‍* കൃഷിയെ മൂല്യവര്*ധനയുടെ പാതയിലേക്ക് മാറ്റി. കൃഷിവകുപ്പിന്റെ 'ആത്മ' പദ്ധതിയും തമിഴ്*നാട് കാര്‍*ഷിക സര്*വകലാശാലയും തുണയായി. പരിശീലനങ്ങളില്‍* പങ്കെടുത്തും സ്വയം പരീക്ഷണങ്ങള്‍* നടത്തിയും മുരിങ്ങയുടെ ഉത്പന്നനിര്*മാണത്തില്* വൈദഗ്ധ്യം നേടി. മുരിങ്ങ ഉത്പന്നങ്ങളുണ്ടാക്കി വില്‍*ക്കാന്‍*തുടങ്ങി. ചെറുകിടയന്ത്രങ്ങള്‍* ഉപയോഗിച്ച് വീട്ടില്‍*വെച്ചാണ് ഇന്ന് ഉത്പന്നനിര്*മാണം. മുരിങ്ങ കായ്ക്കൊപ്പം ഇല, പൂവ്, പിഞ്ചുകായ് തുടങ്ങി മുരിങ്ങ പശയെവരെ ഉത്പന്നങ്ങളാക്കുന്നു.
മുരിങ്ങ ടാബ്ലറ്റ്മുതല്* ബ്യൂട്ടി ഓയില്‍*വരെ
മുരിങ്ങയിലയില്‍*നിന്ന് പൗഡര്‍*, ക്യാപ്*സ്യൂള്‍*, ടാബ്ലറ്റ്, സൂപ്പ് പൗഡര്‍*, മുരിങ്ങ ടീ ബാഗ്, മുരിങ്ങയില പൗഡര്‍*ചേര്*ത്ത ഇഡ്ഡലി-ദോശപ്പൊടി, മുരിങ്ങ-ഹെയര്‍* ഓയില്‍*, മുരിങ്ങയിലസത്ത് ചേര്*ത്ത നെയ്യ് തുടങ്ങിയവ ഉണ്ടാക്കുന്നു. മുരിങ്ങപ്പൂവില്‍*നിന്ന് പൗഡര്‍*, ഹെല്*ത്ത് മിക്*സ്, തേന്‍* ചേര്*ത്തുണ്ടാക്കുന്ന ഗുല്‍*കണ്ട് എന്നിവ നിര്*മിക്കുന്നു. മുരിങ്ങ പശ, പിഞ്ചു മുരിങ്ങക്കായ് എന്നിവയും തേനിലിട്ട് ഗുല്‍*കണ്ട് ഉണ്ടാക്കുന്നു. മുരിങ്ങക്കായ് തണലത്തുണക്കിപ്പൊടിച്ച് പൗഡര്‍* ആക്കുന്നുണ്ട്. മൂത്ത മുരിങ്ങക്കായ് ഉപയോഗിച്ച് അച്ചാര്‍* ഉണ്ടാക്കും. കുരുവില്‍*നിന്നു വേര്*തിരിക്കുന്ന എണ്ണ, ബ്യൂട്ടി ഓയില്‍*, ഫേസ് ക്രീം, പെയ്ന്* ബാം തുടങ്ങിയവ ഉണ്ടാക്കാന്‍* ഉപയോഗിക്കുന്നു.
https://www.mathrubhumi.com/image/co...37&w=852&q=0.8
മുരിങ്ങ എണ്ണ, മുരിങ്ങ ഫേസ് വാഷ്
കുരു പൗഡര്‍* ആക്കിയും വില്‍*ക്കുന്നുണ്ട്. പ്രമേഹത്തിനടക്കം പല രോഗങ്ങള്‍*ക്കുമുള്ള മരുന്നായ ഉണക്കിയ ആവാരംപൂ, ചെമ്പരത്തി പൗഡര്‍*, തേനീച്ച മെഴുക് ചേര്*ത്ത ബീറ്റ്*റൂട്ട് ലിപ് ബാം, മുരിങ്ങയില, മുരിങ്ങയെണ്ണ, ചെമ്പരത്തി, വേപ്പ് എന്നിവയില്‍*നിന്നുള്ള സോപ്പ് തുടങ്ങിയവയും ഉത്പന്നങ്ങളില്‍* ഉള്*പ്പെടുന്നു. ഉത്പന്നങ്ങള്‍*ക്കു ഫുഡ് സേഫ്റ്റി രജിസ്*ട്രേഷനുണ്ട്. 'തഞ്ചാവൂര്‍* ഫുഡ് ടെക്*നോളജി ഇന്‍*സ്റ്റിറ്റ്യൂട്ടില്*' പരിശോധിച്ച് ഉത്പന്നങ്ങള്‍* കീടനാശിനി വിമുക്തമാണെന്ന സര്*ട്ടിഫിക്കറ്റും പൊന്നരശി സ്വായത്തമാക്കി. 'അരശി മുരിങ്ങ' എന്ന ബ്രാന്*ഡിലാണ് മുരിങ്ങയുടെ മൂല്യവര്*ധിത ഉത്പന്നങ്ങള്‍* വില്‍*ക്കുന്നത്. വലിയ അളവില്‍* ഉണ്ടാക്കിവെക്കാതെ ഓര്*ഡര്* അനുസരിച്ചുണ്ടാക്കുക എന്നതാണ് രീതി. പ്രധാനമായും സാമൂഹികമാധ്യമങ്ങളെ ആശ്രയിച്ചാണ് വിപണനം. പല സംസ്ഥാനങ്ങളിലും ഉത്പന്നങ്ങള്‍* വില്‍*ക്കാനാവുന്നുണ്ട്.
ബില്യണ്‍* ഡോളര്‍* വിപണി
മുരിങ്ങയെ ലോകം 'സൂപ്പര്‍* ഫുഡായി' അംഗീകരിച്ചകാര്യം മലയാളികള്‍* തിരിച്ചറിയുന്നതേയുള്ളൂ. ലോകവിപണിയില്‍* മുരിങ്ങയില പൗഡര്‍*, ടാബ്ലറ്റ്, ക്യാപ്*സ്യൂള്‍*, എണ്ണ, ടീ തുടങ്ങിയവയ്ക്ക് നല്ല പ്രിയമാണ്. മുരിങ്ങയിലയുടെ അസാമാന്യമായ പോഷകഗുണംതന്നെയാണ് ഇതിനു പ്രധാന കാരണം.
https://www.mathrubhumi.com/image/co...5c&w=852&q=0.8
മുരിങ്ങ സോപ്പ്, മുരിങ്ങ ലിപ്പ്ബാം
ജീവിതശൈലീരോഗങ്ങള്‍* അകറ്റാനുള്ള ശേഷിയാണ് മറ്റൊന്ന്. മുരിങ്ങയുടെ കുരുവില്‍*നിന്നും വേര്*തിരിക്കുന്ന മുരിങ്ങയെണ്ണ ഒരു പ്രീമിയം ഉത്പന്നമാണ്. ഇതില്‍* മോണോ അണ്*സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍*, പ്രോട്ടീന്‍*, സ്റ്റീറോളുകള്*, ടോക്കോഫെറോളുകള്‍* എന്നിവയൊക്കെയുണ്ട്. സൗന്ദര്യവര്*ധകവസ്തുക്കളില്* ചേര്*ക്കാന്‍* ഇത് ഉപയോഗിക്കുന്നു. വീക്കം കുറയ്ക്കാന്‍* കഴിവുള്ളതിനാല്‍* അത്തരം ക്രീമുകളിലും മുരിങ്ങയെണ്ണ ചേര്*ക്കുന്നുണ്ട്. ഇന്ത്യയാണ് മുരിങ്ങയുത്പന്നങ്ങളുടെ ആഗോള ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.
ആദായം മൂന്നിരട്ടി
പൊന്നരശിയുടെ ഉദ്യമങ്ങള്‍* വിജയിച്ചതോടെ കൃഷിയില്‍*നിന്നുള്ള വാര്*ഷികാദായവും മൂന്നിരട്ടിയോളം കൂടി. ഇപ്പോള്‍* ഒരുവര്*ഷം 50 ലക്ഷം രൂപ വരുമാനമുണ്ട്. ചെലവുകഴിച്ച് 25 ലക്ഷംരൂപ ലാഭവും. മികച്ച സംരംഭകയ്ക്കുള്ള തമിഴ്നാട് സര്*ക്കാരിന്റെ അവാര്*ഡ് ഉള്*പ്പെടെ പല പുരസ്*കാരങ്ങള്‍* പൊന്നരശിക്ക് ലഭിച്ചു. വേനല്‍*ച്ചൂടും ജലദൗര്‍*ലഭ്യവും കേരളത്തില്‍* ഓരോവര്‍*ഷം കഴിയുംതോറും കൂടിവരുകയാണ്. വരള്*ച്ചയെ തരണംചെയ്ത് ഉപ്പുരസമുള്ള മണ്ണില്‍*പോലും വളരാന്‍* കെല്*പ്പുള്ള മുരിങ്ങപോലുള്ള വിളകള്‍*ക്ക് നമ്മുടെ നാട്ടിലും പ്രസക്തിയേറുകയാണ്.
-
ദേ, സ്വന്തം നാട്ടിലേക്ക് ചക്ക കപ്പലേറിവരുന്നു... അങ്ങ് വിയറ്റ്നാമിൽനിന്ന്
ചക്കലഭ്യത കുറഞ്ഞു; ഇറക്കുമതിക്കൊരുങ്ങി കേരളം
https://www.mathrubhumi.com/image/co...10&w=852&q=0.8
തൃശൂരിലെ ചക്ക ഫാമിലെ ദൃശ്യം|
പന്തളം: കാലാവസ്ഥാ വ്യതിയാനം ചക്കയെയും ബാധിച്ചതോടെ വിയറ്റ്*നാമില്‍*നിന്ന് ഇറക്കുമതിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ചക്കയും മൂല്യവര്*ധിത ഉത്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതിചെയ്ത കേരളമാണ് ഇറക്കുമതിക്കൊരുങ്ങുന്നത്.
കഴിഞ്ഞവര്‍*ഷം നാലുതവണ വിയറ്റ്*നാമില്‍*നിന്നു കപ്പലില്‍* ചക്ക കേരളത്തിലെത്തിച്ചു. ഇത്തവണ ഇത് അഞ്ചിരട്ടിയോളം വേണ്ടിവരുമെന്നാണ് കണക്ക്. ചക്കയുടെ മൂല്യവര്*ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകള്‍* പൂട്ടാതിരിക്കാനാണ് ഇറക്കുമതിയെന്ന് ചക്കക്കൂട്ടം സംഘടന പറയുന്നു. 150ലധികം മൂല്യവര്*ധിത ഉത്പന്നങ്ങളാണ് കേരളത്തിലെ സംസ്*കരണ യൂണിറ്റുകളില്‍* ഉത്പാദിപ്പിക്കുന്നത്.
ചക്ക ഇറക്കുമതിക്ക് ചെലവേറെയാണ്. നാട്ടിലെത്തിച്ച് കിലോക്ക് 150 രൂപയെങ്കിലും ലഭിച്ചാലേ മുതലാവൂ. കേരളത്തില്‍*നിന്നു ലഭിക്കുന്ന ചക്കയില്‍*നിന്ന് 25 ശതമാനം ഉത്പന്നം ലഭിക്കും. എന്നാല്‍*, ഇറക്കുമതിച്ചക്കയില്*നിന്ന് 16 ശതമാനം മാത്രമേ കിട്ടൂ. ശീതീകരിച്ച് എത്തിക്കുന്നതിനാല്‍* രുചിയും ഗുണമേന്മയും കുറയും.
കേരളത്തിലെ ചക്ക ഇത്തവണ മുന്‍*വര്*ഷത്തെ അപേക്ഷിച്ച് പകുതിയില്‍* താഴെയായി. മൊത്തവിലയില്‍* കിലോക്ക് അഞ്ചു രൂപമുതല്‍* ലഭിച്ചിരുന്ന ചക്കയ്ക്ക് വില 20 രൂപയോളം കൂടി.
മേയ് പകുതിയായിട്ടും മിക്കസ്ഥലങ്ങളിലും ചക്ക മൂപ്പെത്തിത്തുടങ്ങിയിട്ടേയുള്ളൂ. ചക്ക ഉണ്ടായിത്തുടങ്ങേണ്ട കാലത്ത് ശക്തമായ മഴയായിരുന്നു. തടിയില്‍* മഞ്ഞും വെയിലും ഒരുപോലെ ലഭിച്ചാലേ നല്ല വിളവുലഭിക്കൂ. ഒക്ടോബര്‍*മുതല്‍* ചക്ക പിടിച്ചുതുടങ്ങിയാല്‍* ജനുവരിമുതല്‍* ജൂണ്‍*മാസംവരെ ഇത് മൂത്ത് പഴുത്ത് എടുക്കാനാകും.
-
അധ്യാപകന്റെ ചികിത്സയിൽ ഈന്തുമരങ്ങൾക്ക് പുനർജനി
https://www.mathrubhumi.com/image/co...10&w=852&q=0.8
ശൽക്കകീടബാധയേറ്റ ഈന്തുമരങ്ങളിൽ ഡോ. പി. ദിലീപ്, നവനീത് എസ്. രാജ, കെ.എ. ഷിംന എന്നിവർ തീയിട്ട് പ്രതിരോധപ്രവർത്തനം നടത്തുന്നു
കോഴിക്കോട്: ശൽക്കകീടങ്ങളുടെ (സൈക്കഡ് സ്കെയിൽസ്) ആക്രമണം കാരണം വംശനാശഭീഷണി നേരിടുന്ന ഈന്തുമരങ്ങളെ സംരക്ഷിക്കാൻ അധ്യാപകന്റെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷണപ്രവർത്തനങ്ങൾ വിജയം കാണുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് 2022 അവസാനംമുതൽ ഈന്തുകൾ രോഗം പടർന്ന് നശിക്കാൻ തുടങ്ങിയത്.
രോഗബാധയുള്ള മരങ്ങളുടെ ഇലകൾ കത്തിച്ച് കീടങ്ങളെ തുരത്തുകയെന്ന തന്ത്രമാണ് വിജയം കാണുന്നത്. മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂൾ സസ്യശാസ്ത്രാധ്യാപകൻ ഡോ. പി. ദിലീപിന്റെ നേതൃത്വത്തിലാണ് ഈന്തുമരങ്ങളെ രക്ഷിച്ചെടുക്കാൻ തീവ്രശ്രമം നടക്കുന്നത്. ശൽക്കകീടങ്ങൾ ബാധിച്ച ഈന്ത് ഉണങ്ങിനശിക്കുകയാണ് ചെയ്യുന്നത്. ഇത് തടയാനായി കീടനാശിനികൾ ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് ഇലകൾ കത്തിക്കുന്നത് കീടങ്ങൾ നശിക്കാൻ സഹായിക്കുമെന്ന് ദിലീപ് നിരീക്ഷിക്കുന്നത്.
ഇതിനകം രോഗം ബാധിച്ച 410 ഈന്തുമരങ്ങളെ കീടബാധയിൽനിന്ന് ദിലീപും സംഘവും മോചിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ 23 ഗ്രാമപ്പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 8640 ഈന്തുമരങ്ങൾക്കും കണ്ണൂർ ജില്ലയിൽ 14 ഗ്രാമപ്പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റിയിലുമായി 5270 മരങ്ങൾക്കും രോഗബാധയുള്ളതായി ദിലീപിന്റെയും ഡോ. പി.കെ. സുമോദന്റെയും നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
കാറ്റുവഴിയാണ് കീടങ്ങൾ വ്യാപിക്കുന്നതെന്നതിനാൽ എല്ലാ പ്രദേശങ്ങളിലും ഒരുമിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ദിലീപും ബ്രണ്ണൻ കോളേജ് ജന്തുശാസ്ത്രവിഭാഗം ഗവേഷണവിദ്യാർഥികളായ നവനീത് എസ്. രാജയും കെ.എ. ഷിംനയും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് ഈന്തുകളെ കീടമുക്തമാക്കുന്നത്.
ജുറാസിക് കാലഘട്ടംമുതൽ ഭൂമിയിലുള്ള ഈന്ത് ജീവിക്കുന്ന ഫോസിൽ എന്നാണ് അറിയപ്പെടുന്നത്. മലബാറിൽമാത്രമാണ് ഈന്ത് (സൈക്കസ് സിർസിനാലിസ്) വ്യാപകമായി കാണപ്പെടുന്നത്.
രോഗം തടയാൻ ചെയ്യേണ്ടത്
അസുഖം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി ഈന്തിന്റെ സമീപത്തുതന്നെവെച്ച് കത്തിക്കുക.
മുറിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇലകൾ ഈന്തിന്റെ മുകളിൽവെച്ചുതന്നെ കത്തിക്കുക. കത്തിക്കുന്നത് ഈന്തിന്റെ ആരോഗ്യത്തെ ഒരുതരത്തിലും ബാധിക്കുകയില്ല, മറിച്ച്* കീടങ്ങൾ നശിക്കും
സോപ്പിൻമിശ്രിതം അടങ്ങിയ വെള്ളം ഈന്തുമരത്തിൽ നല്ല ശക്തിയിൽ അടിക്കുക. അതിനുശേഷം വേപ്പെണ്ണ തളിച്ച് കാറ്റുവഴിയുള്ള ഇവയുടെ വ്യാപനം തടയുക.
-
കെ.എഫ്.ഡി.സി. വാണിജ്യസ്ഥാപനമാണെന്ന വാദം തെറ്റ്; പ്രധാനചുമതല വനസംരക്ഷണം
https://www.mathrubhumi.com/image/co...10&w=852&q=0.8
കൊല്ലം: കേരള വനംവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) വാണിജ്യസ്ഥാപനമാണെന്ന വനംവകുപ്പിന്റെയും മന്ത്രിയുടെയും വാദം തെറ്റ്. വനപരിപാലനവും വന്യജീവി സംരക്ഷണവുമാണ് കോർപ്പറേഷന്റെ ചുമതലയെന്ന് 45 വർഷംമുൻപ്* സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 1979 മേയ് രണ്ടിന് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
കെ.എഫ്.ഡി.സി.യുടെ തോട്ടങ്ങളിലെ വന്യജീവി പരിപാലനം സംബന്ധിച്ച കത്ത് ഇടപാടുകൾക്കു മറുപടിയായാണ് ഉത്തരവിറക്കിയത്. വന്യജീവി സംരക്ഷണവും പരിപാലനവും ഏറ്റെടുത്തുകൊള്ളാമെന്ന്, ഇതിനുശേഷം സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഉറപ്പും നൽകിയിട്ടുണ്ട്.വനഭൂമിയിൽ തോട്ടങ്ങളുള്ള ഫാമിങ് കോർപ്പറേഷൻ, പ്ലാൻറേഷൻ കോർപ്പറേഷൻ എന്നിവയിൽനിന്നു വ്യത്യസ്തമായി വനം വികസന കോർപ്പറേഷന് വനസുരക്ഷാ ചുമതലയും നൽകിയിട്ടുണ്ട്. കെ.എഫ്.ഡി.സി. ഫീൽഡ് ജീവനക്കാർക്ക് വനംവകുപ്പിനു സമാനമായി യൂണിഫോമും നൽകിയത് ഇതിനാണ്. വേട്ടയടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാനുള്ള അധികാരവും ഇവർക്കുണ്ട്.
1975-ൽ വിവിധ സംസ്ഥാനങ്ങളിൽ വനംവികസന കോർപ്പറേഷനുകൾ രൂപവത്*കരിച്ചതുതന്നെ ദേശീയ വനനയത്തിന്റെ ഭാഗമായാണ്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന ഇപ്പോഴത്തെ വാദം ദേശീയ വനനയത്തിന് കടകവിരുദ്ധമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യക്ഷാമം ഉണ്ടായിരുന്ന 1970-കളിൽ വനഭൂമിയിലെ തോട്ടങ്ങൾക്കിടയിൽ കിഴങ്ങുവിളകളും മറ്റും കൃഷിചെയ്യുകയും ഉത്പാദന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്തിരുന്നു. 1980-ൽ വനസംരക്ഷണനിയമം നിലവിൽവന്നതോടെ വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി വിലക്കി. ആ കാലയളവിൽത്തന്നെ ഉത്പാദന പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുകയും പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വനംവികസന കോർപ്പറേഷനുകൾ ഇത് നടപ്പാക്കി.
കാടിനുള്ളില്‍* യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി
https://www.mathrubhumi.com/image/co...10&w=852&q=0.8
വനത്തിൽ യൂക്കാലി നടുന്നതിനെ കുറിച്ച് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്തകൾ
കോഴിക്കോട്: കാടിനുള്ളില്‍* യൂക്കാലി മരങ്ങള്‍* നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്*. വനംവികസന കേര്*പ്പറേഷന് നയം ലംഘിച്ച് യൂക്കാലി നടാന്‍* അനുമതി നല്*കിയ 'മാതൃഭൂമി' വാര്*ത്ത ചര്*ച്ചയായതിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് കേരള വനം വികസന കോര്‍*പ്പറേഷന്* എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍* ചീഫ് സെക്രട്ടറിയോട് റിപ്പോര്*ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
കെ.എഫ്.ഡി.സി. നഷ്ടത്തിലായപ്പോഴാണ് യൂക്കാലി നടാനുള്ള ആലോചന ഉണ്ടായത്. ഉത്തരവ് നടപ്പാക്കിയപ്പോള്‍* അശ്രദ്ധ ഉണ്ടായി. വന നയം ലഘിച്ച് ഒരു നടപടിയും സര്*ക്കാര്* ചെയ്യില്ല. നയം നടപ്പാക്കാന്‍* സര്*ക്കാര്* പ്രതിജ്ഞാബദ്ധരാണ്. യൂക്കാലി ഉള്*പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍* വനത്തില്‍* നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്*ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി.
വനംനയത്തിന് വിരുദ്ധമായും കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ചും കാടിനുള്ളില്‍* യൂക്കാലി നടാന്‍* വനം വികസന കേര്*പ്പറേഷന് നല്*കിയ അനുമതി പിന്*വലിക്കണമെന്ന് നേരത്തേ വനംമേധാവി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വനംമേധാവി ഗംഗാസിങ് വനംവകുപ്പ് അഡീഷണല്‍* ചീഫ് സെക്രട്ടറി കെ.ആര്*. ജ്യോതിലാലിന് റിപ്പോര്*ട്ട് നല്*കിയത്. യൂക്കാലി നടാന്‍* അനുമതി നല്*കിയ വാര്*ത്ത 'മാതൃഭൂമി' പ്രസിദ്ധീകരിച്ചതിനെ തുടര്‍*ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വനംമേധാവിയോട് റിപ്പോര്*ട്ട് ആവശ്യപ്പെട്ടിരുന്നു.
യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതല്‍* വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും റിപ്പോര്*ട്ടില്* ശുപാര്*ശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോര്*ട്ടോടെ തെളിയുന്നു.
ഉത്തരവ് വിവാദമായ സാഹചര്യത്തില്‍* ഈ പ്രശ്*നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഘടകകക്ഷി നേതൃത്വംനല്*കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് സര്*ക്കാര്* നല്*കിയ അനുമതി സര്*ക്കാര്*തന്നെ പിന്*വലിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
വനംവകുപ്പിന്റെ പ്രവര്*ത്തനപരിപാടി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്*സര്*വേറ്റര്* പ്രമോദ് ജി. കൃഷ്ണന്* തയ്യാറാക്കിയ റിപ്പോര്*ട്ട് അംഗീകരിച്ചാണ് വനംമേധാവി സര്*ക്കാരിന് കൈമാറിയത്.
യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോര്‍*പ്പറേഷന്* കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നല്*കിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. ഇക്കാര്യങ്ങളൊക്കെ മറച്ചാണ് കോര്‍*പ്പറേഷന്* വീണ്ടും കത്തുനല്*കി സംസ്ഥാനസര്*ക്കാരിന്റെ അനുമതി നേടിയത്. വനംമേധാവിയും മൗനംപാലിച്ചു. കേന്ദ്രമന്ത്രാലയം അനുമതി നല്*കിയതുകൊണ്ടാണ് സംസ്ഥാനസര്*ക്കാര്* അനുവദിച്ചതെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്* വാദിച്ചിരുന്നത്.
വന്യജീവി-മനുഷ്യ സംഘര്*ഷം പെരുകുമ്പോള്‍*, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങള്‍* ഒഴിവാക്കണമെന്ന വനംനയത്തിനെതിരായ നടപടികളാണ് വിവാദമായത്.
-
ആന കാടിറങ്ങിയാൽ എന്തു ചെയ്യാം? പ്രധാന നിര്*ദേശങ്ങള്‍* എന്തെല്ലാം
https://www.mathrubhumi.com/image/co...10&w=852&q=0.8
കൊച്ചി: മനുഷ്യനും കാട്ടാനകളും തമ്മിലുള്ള ഏറ്റുമുട്ടൽ നേരിടാനുള്ള പ്രോജക്ട് എലിഫന്റ് ടീമിന്റെ മാർഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ വീഴ്ച. കാടിറങ്ങിയ ആനകളിൽനിന്ന് 250 മീറ്റർ അകലെയാണ് ജനങ്ങൾ നിൽക്കുന്നതെന്ന് ഉറപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് ലംഘിക്കപ്പെടുന്നത്.ഇത് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. വനമേഖലയിൽ ആനയ്ക്ക് വെള്ളം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊന്നും ഫലപ്രദമായി നടപ്പാകുന്നില്ല. ഗുരുതരമായി പരിക്കേൽക്കുകയോ രോഗം ബാധിക്കുകയോ ചെയ്ത കാട്ടാനകളെമാത്രമേ പിടികൂടി കൂട്ടിലാക്കാവൂ. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായാലും കൂട്ടിലാക്കാം. 2022-ൽ ഡബ്ള്യു.ഡബ്ള്യു.എഫ്. ഇന്ത്യയുമായി ചേർന്നാണ് മൂന്നുവർഷത്തിൽ പുതുക്കേണ്ട മാർഗരേഖ തയ്യാറാക്കിയത്. കാട്ടാനകളുടെ ആക്രമണത്തിൽ വർഷം ഇന്ത്യയിൽ ഏകദേശം 500 പേരാണ് കൊല്ലപ്പെടുന്നത്. വൈദ്യുതാഘാതമേറ്റും വിഷം ഉള്ളിൽച്ചെന്നും ട്രെയിൻ തട്ടിയും മറ്റും പ്രതിവർഷം 100 ആനകളും കൊല്ലപ്പെടുന്നു.
പ്രധാന നിർദേശങ്ങൾ
ആന കാടിറങ്ങിയാൽ റാപ്പിഡ് റെസ്*പോൺസ് ടീം ഉടൻ സ്ഥലത്തെത്തണം.
ജനങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണം.
മാധ്യമങ്ങളെ കൃത്യമായി കാര്യങ്ങൾ അറിയിക്കണം.
പോലീസ്, റവന്യു, അഗ്നിശമന സേന, വൈദ്യുതിബോർഡ്, തദ്ദേശസ്ഥാപനം എന്നിവയുടെ സഹായം തേടണം.
കാടിറങ്ങിയ വഴി തന്നെ ആനയെ കാടുകയറ്റണം
മദ്യം, ലഹരി പദാർഥങ്ങൾ ഉപയോഗിച്ചവർ സ്ഥലത്തില്ലെന്ന് ഉറപ്പാക്കണം
കൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകണം
ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ഏത് ആനയാണ് ആക്രമിച്ചതെന്നു കണ്ടെത്തണം
റാപിഡ് റെസ്*പോൺസ് ടീമിന്*റെ സേവനം 24 മണിക്കൂറും ഉറപ്പാക്കണം
ടോൾഫ്രീ ഫോൺ നമ്പർ നൽകണം
കാടുകയറ്റാനുള്ള ശ്രമം പകൽമാത്രമേ നടത്താവൂ.
ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെങ്കിൽമാത്രമേ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിക്കാവൂ. കണ്ണിലോ തലയിലോ വെടിവെക്കരുത്
കാടുകയറിയാലും രണ്ടുദിവസത്തോളം നിരീക്ഷണം തുടരണം
കാടിറങ്ങിയെത്തുന്ന ആനകളുടെ ഫോട്ടോയെടുക്കണം.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുവദിച്ചാൽ ഡി.എൻ.എ. സാംപിൾ എടുക്കാം.
ആനകളുടെ ആവാസമേഖലയിലേക്ക്* കടക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യരുത്.
അനധികൃത വൈദ്യുതവേലികൾ സ്ഥാപിക്കരുത്