ഡോക്ടറേറ്റ് നേടി നടന്* ബാല
https://www.mangalam.com/uploads/thu...actor-bala.jpgതമിഴികത്തില്* നിന്നെത്തി മലയാളം കീഴടക്കിയ പ്രിയ നടന്* ബാലയെ തേടി പുതിയ അംഗീകാരം. ബാല ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്*ത്തനങ്ങളെ മുന്‍*നിര്*ത്തി അമേരിക്കയിലെ ഡെലവെയര്‍* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന റോയല്‍* അമേരിക്കന്‍* യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്*കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയം ഏറ്റുമാനൂര്‍* മംഗളം ക്യാമ്പസില്‍* നടക്കുന്ന ചടങ്ങില്‍* ഡോക്ട്രേറ്റ് ലഭിച്ച ബാലയെ ആദരിക്കും. റിട്ട. േൈഹേക്കാടതി ജഡ്ജി ബി കമാല്‍* പാഷയടക്കം ചടങ്ങില്‍* പങ്കെടുക്കും.
കഴിഞ്ഞ ഡിസംബര്‍* 28നായിരുന്നു ഹോണററി ഡോക്ട്രേറ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. അമേരിക്കയില്‍*വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍* കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍* ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്*കുകയായിരുന്നു. സൗത്ത് ഇന്ത്യയില്‍*നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.
ആക്ടര്‍* ബാല ചാരിറ്റബിള്‍* ട്രസ്റ്റ് എന്ന പേരില്‍* സന്നദ്ധ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്*ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍*ക്ക് ചികിത്സാസഹായങ്ങളും താരം നല്*കുന്നുണ്ട്.