Originally Posted by
sha
രാജാധിരാജ ചരിത്രമായി, ഇനി ദിലീപ് രാജ!
ബുധന്‍*, 10 സെപ്*റ്റംബര്‍* 2014 (16:09 IST)
Share on facebookShare on twitter More Sharing Services
ദിലീപ്, അജയ് വാസുദേവ്, മമ്മൂട്ടി, മോഹന്‍*ലാല്‍*, ദുല്‍*ക്കര്*
രാജാധിരാജ തകര്*പ്പന്* ഹിറ്റായതോടെ മലയാള സിനിമാ ലോകത്ത് വീണ്ടും മാസ് ചിത്രങ്ങളുടെ ചാകര വരുന്നു. മമ്മൂട്ടി, മോഹന്‍*ലാല്‍*, ദിലീപ് തുടങ്ങിയ താരങ്ങളെല്ലാം വമ്പന്‍* മുതല്‍*മുടക്കുള്ള മാസ് ചിത്രങ്ങള്‍*ക്ക് തയ്യാറെടുക്കുകയാണ്.
ഇതില്‍* ദിലീപ് നായകനാകുന്ന മാസ് എന്‍*റര്*ടെയ്നര്* സംവിധാനം ചെയ്യുന്നത് രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് തന്നെ. ദിലീപ് തന്നെയാണ് ഈ ചിത്രം നിര്*മ്മിക്കുന്നത്. രാജാധിരാജ റിലീസാകുന്നതിന് മുമ്പുതന്നെ ദിലീപ് ഈ അവസരം അജയ് വാസുദേവിന് വാഗ്ദാനം ചെയ്തിരുന്നു.
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തന്നെയാണ് അജയ് വാസുദേവിന്*റെ പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. അടുത്ത വര്*ഷം വിഷുവിന് പ്രദര്*ശനത്തിനെത്തിക്കത്തക്ക വിധത്തില്‍* ആദ്യഘട്ട ചര്*ച്ചകളും എഴുത്തുജോലികളും പുരോഗമിക്കുകയാണ്.
അതേസമയം, രാജാധിരാജ മെഗാഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ മൂന്നുദിനങ്ങള്‍* കൊണ്ടുതന്നെ മുടക്കുമുതല്‍* തിരിച്ചുപിടിച്ച സിനിമ നിര്*മ്മാതാവിന് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.