-
മുറ്റത്തുവന്നിരിക്കുന്ന പക്ഷിയേതാണെന്നറിയണോ; 'മെര്*ലിന്*' നിങ്ങളെ സഹായിക്കും
https://www.mathrubhumi.com/image/co...10&w=852&q=0.8
തൃശ്ശൂര്‍*: മുറ്റത്തുവന്നിരിക്കുന്ന പക്ഷിയേതെന്നറിയണോ. 'മെര്*ലിന്*' നിങ്ങളെ സഹായിക്കും. സാധാരണക്കാര്‍*ക്ക് പക്ഷികളെ തിരിച്ചറിയാനായി ന്യൂയോര്*ക്കിലെ കോര്‍*ണല്‍* സര്*വകലാശാലയിലെ പക്ഷിശാസ്ത്രവിഭാഗം വികസിപ്പിച്ചെടുത്ത എ.ഐ. സങ്കേതമാണ് മെര്*ലിന്* ഫോട്ടോ ഐ.ഡി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പക്ഷിനിരീക്ഷകര്‍* എടുത്ത ഫോട്ടോകളാണ് മെര്*ലിന്റെ ഡേറ്റയ്ക്ക് കരുത്തേകുന്നത്.
മറ്റുപല ആപ്പുകളെയും അപേക്ഷിച്ച് കൃത്യതയുള്ള ഡേറ്റയുണ്ടെന്നുള്ളതാണ് മെര്*ലിന്* ആപ്പിന്റെ സവിശേഷത. ലോകത്താകമാനം പതിനായിരത്തിലധികം തരം പക്ഷികളുണ്ടെന്നാണ് സ്ഥിരീകരണം. ഇതില്‍* 6090 സ്പീഷിസുകളെ തിരിച്ചറിയാനുള്ള ശേഷി മെര്*ലിന്* ഫോട്ടോ ഐ.ഡി.ക്കുണ്ട്.
വിവരങ്ങള്‍* ലഭിക്കേണ്ട പക്ഷിയുടെ ചിത്രമോ നിറമോ വലുപ്പമോ നല്*കിയാല്‍* പൂര്*ണവിവരങ്ങള്* ലഭിക്കും. മുന്‍*പുള്ള ആപ്പുകളില്‍* മൂവായിരത്തിനടുത്ത് പക്ഷികളെ തിരിച്ചറിയാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ.
കോര്‍*ണല്‍* സര്*വകലാശാല 1915-ല്‍* തുടങ്ങിയ പക്ഷിശാസ്ത്രവിഭാഗം ഈ മേഖലയുമായി ബന്ധപ്പെട്ട അനേകം പഠനങ്ങള്‍* നടത്തുന്നുണ്ട്. ഇവരുടെതന്നെ വെബ്*സൈറ്റായ ഇ-ബേഡിലേക്ക് ലോകത്തെവിടെയുമുള്ള പക്ഷിനിരീക്ഷകര്‍*ക്ക് അവരുടെ നിരീക്ഷണങ്ങള്‍* ഫോട്ടോകളായും ശബ്ദങ്ങളായും നോട്ടുകളായും സമര്*പ്പിക്കാം. ഇവയില്‍*നിന്ന് പക്ഷികളെ കൃത്യമായി തിരിച്ചറിയാന്‍* കഴിയുന്നവ തിരഞ്ഞെടുത്താണ് ഡേറ്റ വികസിപ്പിക്കുന്നത്.
30 ശതമാനത്തോളം ഡേറ്റ വികസിപ്പിക്കാന്‍* കേരളത്തിലെ പക്ഷിനിരീക്ഷകര്‍* ഇ-ബേഡില്‍* അപ്ലോഡ് ചെയ്ത ഫോട്ടോകള്‍* തുണയായിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകന്* മനോജ് കരിങ്ങാമഠത്തില്‍* പറയുന്നു. മനോജിന്റെ 1159 ചിത്രങ്ങളുണ്ട്. കണ്ണൂര്‍* സ്വദേശി അഫ്സര്‍* നായക്കന്* 73,000 ഫോട്ടോകള്‍* ചേര്*ത്തിട്ടുണ്ട്. 25,000-ത്തിലധികം ഫോട്ടോകള്‍* സമര്*പ്പിച്ച ഡോ. മാത്യു തെക്കേത്തലയാണ് കൂടുതല്‍* ഫോട്ടോകള്‍* ചേര്*ത്ത മറ്റൊരാള്‍*.
മെര്*ലിന്* ഫോട്ടോ ഐ.ഡി.യിലേക്കുള്ള ലിങ്ക്: https://merlin.allaboutbirds.org/
-
വെള്ളായണിക്കായലിന്റെ തീരത്ത് ദേശാടനക്കാലം; വിരുന്നെത്തി വർണക്കൊക്കുകളും കഴുത്തുപിരിയനും
https://www.mathrubhumi.com/image/co...10&w=852&q=0.8
പുഞ്ചക്കരിയിൽ എത്തിയ ദേശാടന കൊക്കുകൾ. സമീപം നാടൻ കൊക്കുകളെയും കാണാം
കോവളം(തിരുവനന്തപുരം): വെള്ളായണിക്കായലിന്റെ തീരത്ത് ദേശാടനക്കിളികൾ എത്തി. പുഞ്ചക്കരിപ്പാടത്ത് കഴിഞ്ഞ ദിവസമാണ് പക്ഷിനിരീക്ഷകർ വർണക്കൊക്കുകളെ (പെയിന്റഡ് സ്റ്റോർക്ക്) കണ്ടത്. കഴിഞ്ഞ ദിവസം മുതലാണ് ഇവ സംഘങ്ങളായി വന്നുതുടങ്ങിയത്. കേരളത്തിൽ ഇവ അപൂർവമായേ എത്താറുള്ളു. എന്നാൽ, പുഞ്ചക്കരിപ്പാടത്തെ ചതുപ്പിൽ ഇവ എല്ലാ വർഷവും വന്നുപോകാറുണ്ടെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.
ഇവയ്ക്കൊപ്പം പുഞ്ചക്കരിയിൽ സാധാരണ വിഭാഗത്തിലുള്ള കൊക്കുകളും എത്തുന്നുണ്ട്. പുഞ്ചക്കരിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയും മനുഷ്യനുൾപ്പെടെ മറ്റുജീവികളുടെ ആക്രമണങ്ങൾ ഇല്ലാത്തതും ഈ പക്ഷികളെ ഇവിടേക്ക്* ആകർഷിക്കുന്നതായി പക്ഷിനിരീക്ഷകർ പറഞ്ഞു.
കഴുത്തുപിരിയനും എത്തി
മരംകൊത്തിയുടെ വിഭാഗത്തിലുള്ള യൂറേഷ്യൻ റൈനെക്ക് എന്നുവിളിക്കുന്ന കഴുത്തുപിരിയൻ പക്ഷിയും കഴിഞ്ഞദിവസം പുഞ്ചക്കരിയിലെ പാടത്ത് കണ്ടു. തെക്കൻ സംസ്ഥാനങ്ങളിൽ വന്നുപോകാറുള്ള ഈ പക്ഷിയെ പുഞ്ചക്കരിയിൽ ആദ്യമായാണ് കാണുന്നതെന്ന്* പക്ഷിനിരീക്ഷകറ്റ പറയുന്നു.
https://www.mathrubhumi.com/image/co...16&w=852&q=0.8
പുഞ്ചക്കരിപ്പാടത്ത് ദേശാടനത്തിന് എത്തിയ കഴുത്തുപിരിയൻ പക്ഷി(യൂറേഷ്യൻ റൈനെക്ക്)
ഇരതേടുന്ന സമയത്ത് തല ഏകദേശം 180 ഡിഗ്രിവരെ തിരിച്ച് നിരീക്ഷണം നടത്തും. ഇതുകൊണ്ടാണ് കഴുത്തുപിരിയൻ എന്നുവിളിക്കുന്നത്.
-
രുചിയും ഗുണവും കൂടിയ മരച്ചീനിയുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
https://www.mathrubhumi.com/image/co...10&w=852&q=0.8
കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്*കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആര്*.ഐ. പ്രിന്*സിപ്പല്* സയന്റിസ്റ്റ് ഡോ. സൂസന്* ജോണാണ് പുതിയ ഇനങ്ങള്‍* പുറത്തിറക്കിയത്. ശ്രീ അന്നം, ശ്രീ മന്ന എന്നു പേരിട്ടിരിക്കുന്ന ഇവയ്ക്ക് കുറഞ്ഞ വളപ്രയോഗം മതിയാകും.
ഒരു ഹെക്ടറില്‍* 30മുതല്‍* 40ടണ്‍*വരെ വിളവ് ലഭിക്കാന്‍* 25:12.5:25 എന്ന അനുപാതത്തില്‍* നൈട്രജന്‍*, ഫോസ്ഫറസ്, പൊട്ടാസ്യം (എന്‍*.പി.കെ.)യാണ് പുതിയ ഇനങ്ങള്‍*ക്കു വേണ്ടത്. ഇതേ വിളവ് ലഭിക്കാന്‍* മറ്റുള്ളവയ്ക്ക് നാലിരട്ടി വളപ്രയോഗം വേണ്ടിവരും. ശ്രീ അന്നം വിളവെടുത്ത് ഒരാഴ്ചയോളവും ശ്രീ മന്ന മൂന്നു ദിവസത്തോളവും കേടുകൂടാതിരിക്കും.
മലയാളികളുടെ ഭക്ഷണരീതിക്ക് അനുയോജ്യമായതും രുചികരവും പാചകഗുണവും ഉള്ളവയാണിവ. ഇരു വകഭേദങ്ങളുടെയും മരച്ചീനിക്കമ്പ് 2025 ഏപ്രില്‍*മുതല്‍* സി.ടി.സി.ആര്*.ഐ. ശ്രീകാര്യം ഓഫീസില്‍*നിന്നു കര്*ഷകര്*ക്കു ലഭ്യമാകുമെന്നും ഡോ. സൂസന്* ജോണ്‍* അറിയിച്ചു.
-
തണുപ്പുകാലത്ത് അയമോദകവെള്ളം കുടിക്കാം ; ഗുണങ്ങള്‍* ഇത്രയേറെ
https://www.mathrubhumi.com/image/co...10&w=852&q=0.8
ആരോഗ്യഗുണങ്ങളാല്‍* സമ്പന്നമാണ് അയമോദകം. ഇവയില്‍* വിറ്റാമിനുകള്‍*, ധാതുക്കള്‍* തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അയമോദകമിട്ട് വെള്ളം കുടിച്ചാല്‍* നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്ത് അയമോദകം ഡയറ്റില്‍* ഉള്*പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഗ്യാസ് വന്ന് വയര്‍* വീര്‍*ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍* എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്*നങ്ങള്‍*ക്ക് അയമോദകം നല്ലൊരു പരിഹാരമാണ്. അതുപോലെ പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍* ഉള്*പ്പെടുത്തുന്നത് നല്ലത്.
ശരീരഭാരം കുറയ്ക്കാന്‍* ശ്രമിക്കുന്നവരും അയമോദക വെള്ളം ഡയറ്റില്‍* ഉള്*പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ പാനീയം വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉപകരിക്കും.
അയമോദകം ചര്*മത്തിന്റെ ആരോഗ്യം മെ്ച്ചപ്പെടുത്തും. അയമോദകത്തിന്റെ ആന്റി ഇന്‍*ഫ്*ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.ചുളിവുകളെ തടയാനും കറുത്ത പാടുകളെയും മുഖക്കുരുവിനെയും ഇല്ലാതാക്കുവാനും ഇവ ഗുണം ചെയ്യും. സ്ത്രീകള്‍*ക്ക് ആര്*ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്.
തയ്യാറാക്കുന്ന രീതി
അയമോദക വെള്ളം തയ്യാറാക്കാനായി ഒരു ടേബിള്‍*സ്പൂണ്‍* അയമോദകം രാത്രി മുഴുവന്‍* വെള്ളത്തില്‍* കുതിര്*ക്കാന്‍* വയ്ക്കുക. രാവിലെ, ഇതെടുത്ത് ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാന്‍* ഉപയോഗിക്കാം. വേണമെങ്കില്‍* ഈ വെള്ളത്തിനൊപ്പം തേനോ, നാരങ്ങാ നീരോ ചേര്*ത്ത് കഴിക്കുന്നതും നല്ലതാണ്.
-
മരണക്കടലിനെ ജീവന്റെ സമുദ്രമാക്കി, ഇത് ലോകത്തെ ഞെട്ടിച്ച ചൈനയുടെ 'ദി ഗ്രേറ്റ് ഗ്രീന്‍* വാള്*'
https://www.mathrubhumi.com/image/co...10&w=852&q=0.8
മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തില്‍* സുപ്രധാന നേട്ടവുമായി ചൈന. മരണക്കടലെന്നറിയപ്പെടുന്ന ചൈനയിലെ തക്ലമഖാന്‍* മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍* വിസ്തൃതിയില്‍* പച്ചപ്പ് വളര്*ത്തിയാണ് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. സിന്*ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്‍* വ്യാപിച്ചുകിടക്കുന്നത്. ഈ മരുഭൂമിയുടെ വ്യാപ്തി വര്*ധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയില്‍* പെട്ടിരുന്നു.
ചൈനയിലുടനീളമുള്ള മരുഭൂവത്കരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വനവല്*ക്കരണ സംരംഭത്തിന്റെ ഭാഗമായാണ് വനവത്കരണ പദ്ധതി നടപ്പിലാക്കിയത്. 46 വര്*ഷങ്ങള്* നീണ്ട പരിശ്രമമാണ് ചരിത്രപരമായ നേട്ടത്തിലെത്തിയത്.ത്രീ-നോര്*ത്ത് ഷെല്‍*ട്ടര്*ബെല്‍*റ്റ് ഫോറസ്റ്റ് പ്രോഗ്രാം (TSFP) എന്നപേരില്‍* 1978-ല്‍* ആണ് ചൈനയുടെ വടക്ക്-കിഴക്കന്‍*, വടക്ക്- പടിഞ്ഞാറന്‍* മേഖലകളെ മരുഭൂവത്കരണത്തില്‍* നിന്ന് രക്ഷിക്കാനായി പദ്ധതി തുടങ്ങിയത്.
മരുഭൂമിയില്‍* നിന്നുള്ള മണല്‍*കാറ്റിനെ വനം നിര്*മിച്ച് തടഞ്ഞുനിര്*ത്തി മരുഭൂമിയുടെ വ്യാപനം തടഞ്ഞുനിര്*ത്തുക എന്നതാണ് ചൈന ലക്ഷ്യമിട്ടത്. പ്രോഗ്രാം 2050-ല്‍* പൂര്*ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍* നിര്*ണായകമായ നേട്ടമാണ് തക്ലമഖാന്‍* മരുഭൂമിയില്‍* ചൈന കൈവരിച്ചത്. പതിറ്റാണ്ടുകളുടെ ശ്രമത്തിലൂടെയാണ് ചൈന പ്രശ്*നബാധിത പ്രദേശങ്ങളിലെ വനമേഖല വിപുലീകരിക്കുകയും ജൈവവൈവിധ്യം വര്*ദ്ധിപ്പിക്കുകയും അതിലൂടെ മണ്ണിനെ പരിപോഷിപ്പിക്കുയും ചെയ്തത്.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ പ്രയത്*നങ്ങളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലൂടെ മൂന്ന് കോടി ഹെക്ടറിലധികം (116,000 ചതുരശ്ര മൈല്‍*) പ്രദേശത്ത് മരങ്ങള്‍* നട്ടുപിടിപ്പിച്ചു. വരണ്ട വടക്കു-പടിഞ്ഞാറന്‍* ഭാഗത്ത് മരങ്ങള്‍* നട്ടുപിടിപ്പിച്ചതുവഴി കഴിഞ്ഞ വര്*ഷം അവസാനത്തോടെ ചൈനയുടെ മൊത്തം വനവിസ്തൃതി 25 ശതമാനത്തിന് മുകളില്‍* എത്തിക്കാന്‍* സഹായിച്ചു. 1949-ല്‍* ഇത് 10% ആയിരുന്നു.
കഴിഞ്ഞ 40 വര്*ഷത്തിനിടെ സിന്*ജിയാങ്ങിലെ വനവിസ്തൃതി ഒരു ശതമാനത്തില്‍* നിന്ന് അഞ്ച് ശതമാനമായി ഉയര്*ന്നതായും പീപ്പിള്‍*സ് ഡെയ്ലി റിപ്പോര്*ട്ട് ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവത്കരണ ഉദ്യമമായാണ് ഇതിനെ കണക്കാക്കുന്നത്. മരുഭൂവല്*ക്കരണം നിയന്ത്രണവിധേയമാക്കാന്‍* ചൈന തക്ലമഖാനില്* സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരുമെന്ന് സിന്*ജിയാങ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷു ലിഡോങ് മാധ്യമങ്ങളോട് പറഞ്ഞു.
-
മൂന്നുവര്*ഷത്തിനകം ആര്*ട്ടിക്കില്* മഞ്ഞില്ലാത്ത ദിനങ്ങള്‍* വരും, മുന്നറിയിപ്പ്
https://www.mathrubhumi.com/image/co...10&w=852&q=0.8
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിലേക്ക് വിരല്‍*ചൂണ്ടി ആര്*ട്ടിക് സമുദ്രത്തില്‍* മൂന്നുവര്*ഷത്തിനകം മഞ്ഞില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡിസംബര്‍* മൂന്നിന് പ്രസിദ്ധീകരിച്ച നേച്ചര്‍* കമ്യൂണിക്കേഷന്‍*സ് എന്ന ജേണലിലാണ് 2027-ല്‍* ആര്*ട്ടിക് മഞ്ഞുപാളികളില്ലാതാകുമെന്ന ഗവേഷണഫലമുള്ളത്. അതിനൂതന കംപ്യൂട്ടര്‍* മോഡലുകള്‍* ഉപയോഗിച്ചാണ് ഈ സമയം പ്രവചിച്ചിരിക്കുന്നത്.
ആര്*ട്ടിക് സമുദ്രം ചരിത്രത്തിലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാന്‍* പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗള്‍*ഡര്* യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥന്‍*ബെര്*ഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നില്‍*. 10 ലക്ഷം ചതുരശ്ര കിലോമീറ്ററോ അതില്‍* താഴെയോ ഉള്ള ഹിമപ്രദേശത്താണ് ഇത് സംഭവിക്കുക. അടുത്ത മൂന്നോ ആറോ വര്*ഷത്തിനുള്ളില്* ഇത് സംഭവിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശൈത്യകാലത്തും വസന്തകാലത്തും പ്രദേശത്ത് നിലനിന്ന താപ അന്തരീക്ഷത്തെ മുന്‍*നിര്*ത്തിയാണ് ഈ പഠനത്തിലെത്തിയത്. ഇത് തുടര്‍*ന്നാല്* മഞ്ഞുപാളികളുടെ നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോര്*ട്ടില്* പറയുന്നു. നാസയുടെ കണക്കനുസരിച്ച് 1981 മുതല്‍* 2010 വരെയുള്ള കാലയളവിലെ ശരാശരി വ്യാപ്തിയെ അപേക്ഷിച്ച്, ഇപ്പോള്‍* ആര്*ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവ് ഓരോ ദശകത്തിലും അഭൂതപൂര്*വമായ തോതില്‍* ഉരുകിക്കൊണ്ടിരിക്കുകയാണ്.
മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വര്*ധിച്ചു. ഗവേഷകരുടെ പഠനത്തില്‍* ഒമ്പത് മുതല്‍* 20 വര്*ഷത്തിനുള്ളില്* ആര്*ട്ടിക് പൂര്*ണമായും മഞ്ഞുപാളികളില്ലാത്ത മേഖലയായി മാറുമെന്നാണ് കരുതിയത്. എന്നാല്‍* മൂന്നുവര്*ഷത്തിനകം ഇത് സംഭവിച്ചേക്കാമെന്നതിനാണ് ഇപ്പോള്‍* സാധ്യത കല്*പ്പിക്കുന്നത്. എന്നാല്‍* ആദ്യമൊക്കെ ഇത് വളരെ കുറച്ച് ദിവസത്തേക്ക് മാത്രമേ നീണ്ടുനില്*ക്കു. ഒരുദിവസമോ അതിലധികമോ നീണ്ടുനിന്നേക്കാം. പിന്നീട് ഇതിന്റെ ദൈര്*ഘ്യം കൂടുകയും ആര്*ട്ടിക് മേഖലയിലെ കാലാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍* പറയുന്നത്.
-
'സജിന നീലഗിരിക്ക'; നീലഗിരി കാട്ടിൽനിന്ന് പുതിയ സസ്യം കണ്ടെത്തി
https://www.mathrubhumi.com/image/co...10&w=852&q=0.8
പാലക്കാട്: നീലഗിരി കാടുകളിൽനിന്ന് കാർണേഷൻ (കാരിയോഫില്ലേസീ) സസ്യകുടുംബത്തിലെ സജിന ജനുസ്സിൽ പെടുന്ന പുതിയസസ്യം കണ്ടെത്തി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണി ഗവേഷകവിദ്യാർഥിനി എസ്. ആതിരയാണ് സസ്യം കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട നീലിഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന പർവതമായ ദൊഡ്ഡബെട്ട മലയിൽനിന്നാണ് ഈ സസ്യം കണ്ടെത്തിയത്.
സസ്യത്തിന് 'സജിന നീലഗിരിക്ക' എന്ന് പേര് നൽകി. ആതിരയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് സസ്യത്തെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. രാജ്യാന്തര ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയലക്കത്തിൽ ഈ സസ്യത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. മായ സി. നായരുടെ നേതൃത്വത്തിലാണ് ഗവേഷണം. ഗവേഷക വിദ്യാർഥിനികളായ ജി. കനകാംബിക, എം. സ്മിത, എസ്. രമ്യ, എ.എ. മുഹ്സിന എന്നിവരും സംഘത്തിലുണ്ട്.
-
നെല്ലുസംഭരണരീതി അഴിച്ചുപണിയും;ബേബികമ്മിറ്റി, കേന്ദ്ര ശുപാര്*ശകള്* ഇന്ന് പരിഗണിക്കും
https://www.mathrubhumi.com/image/co...10&w=852&q=0.8
കോട്ടയം: നെല്ലുസംഭരണത്തില്‍* കേന്ദ്രം നിര്*ദേശിച്ചതും സംസ്ഥാനം നിയോഗിച്ച ഡോ. വി.കെ. ബേബി കമ്മിറ്റിയുടെ ശുപാര്*ശകളും ഏതാണ്ട് ഒന്നായിരിക്കെ തീരുമാനമെടുക്കാന്‍* സര്*ക്കാര്*. 10 വര്*ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രോത്സാഹന വിഹിതം സംസ്ഥാനം നല്*കുന്നതിന്റെ കുറവും പരിഹരിക്കേണ്ടതുണ്ട്.
ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി വിഷയം ചര്*ച്ചചെയ്യുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
കേന്ദ്രനിര്*ദേശം
• നെല്ലുസംഭരണരീതി അഴിച്ചുപണിയണം. ഏജന്*സികള്‍* പാടത്തുപോയി വാഹനങ്ങളില്‍* നെല്ല് സംഭരിക്കുന്ന രീതി അവസാനിപ്പിച്ച് പ്രാദേശിക സംഭരണകേന്ദ്രങ്ങള്‍* തുറക്കണം
• ഗോഡൗണ്‍* തുറക്കാനും പരിപാലിക്കാനുമുള്ള ചെലവ് സര്*ക്കാര്* നല്*കണം
• അരി, റേഷന്‍* സംവിധാനത്തിലേക്ക് നല്*കുന്നതിനുപകരം കര്*ഷകനും സംഘത്തിനും ഗുണഭോക്താവിനും യോജ്യമായ വില നിശ്ചയിച്ച് വില്‍*ക്കാമോയെന്ന് നോക്കണം
• കൃഷിക്കാര്‍*ക്ക് കടത്തുകൂലി കേന്ദ്രവിഹിതത്തില്‍*നിന്ന് ഉറപ്പാക്കാം
• നഷ്ടത്തിലുള്ള സംഘമാണ് പാടശേഖരത്തിന് സമീപമുള്ളതെങ്കില്* അവര്‍*ക്ക് പ്രത്യേകസഹായം
ബേബികമ്മിറ്റി ശുപാര്*ശ
• പഞ്ചായത്തുതോറും സംഭരണകേന്ദ്രങ്ങള്‍* വേണം. ഇതിന് സംഘങ്ങളെയോ കര്*ഷക കൂട്ടായ്മകളെയോ ചുമതലപ്പെടുത്തണം. റൊക്കം പണം നല്*കണം
• സര്*ക്കാര്* കണക്കില്‍* ഒരു കിലോഗ്രാം അരിയുണ്ടാക്കാന്‍* 80.4 രൂപയാണ് ചെലവിടുന്നത്. വിപണിവിലയുടെ ഇരട്ടിയാണിത്. ഇത് കുറയ്കണം
• സപ്ലൈകോയ്ക്ക് കീഴില്‍* സ്വതന്ത്ര വിഭാഗം സംഭരണത്തിനു വരണം
• പി.ആര്*.എസ്. (കൈപ്പറ്റ് രസീത്) നല്*കിയാലുടന്* പണം അക്കൗണ്ടില്‍* എത്തണം
• സംഭരണത്തിന് സംഘങ്ങള്‍*, കൃഷിക്കൂട്ടങ്ങള്‍*, ലൈസന്*സുള്ള സ്വകാര്യസ്ഥാപനങ്ങള്‍* എന്നിവയെയും പരിഗണിക്കാം
• നെല്ലെടുപ്പ് മുതല്‍* റേഷന്‍*കട വരെയുള്ള നീക്കം ട്രാക്ക് ചെയ്യണം
അരിവില കൂടുന്നു, കൃഷിക്കാരന് ഗുണമില്ല
അരിക്ക് പൊതുവിപണിയില്‍* കിലോഗ്രാമിന് 50 രൂപയ്ക്ക് മേലെയാണ് വില. കൃഷിക്കാരന് കിട്ടുന്നത് 28.20 രൂപയും. കേരളം കേന്ദ്രത്തിന് ആനുപാതികമായി വിഹിതം കൂട്ടിയാല്‍* താങ്ങുവില 35 രൂപയെങ്കിലുമാക്കാം. 2014-'15-ല്‍* സംഭരണവില 19 രൂപയായിരുന്നു. കേന്ദ്രതാങ്ങുവില 13.60 രൂപയും കേരളവിഹിതം 5.4 രൂപയും. 2024-'25-ല്‍* കേന്ദ്രതാങ്ങുവില 23 രൂപ. സംസ്ഥാനം 5.2 രൂപ. കേരളം ഇരുപത് പൈസ കുറച്ചു. ഇത് അപര്യാപ്തമാണെന്ന് കേരളാ കോണ്‍*ഗ്രസ് എം. ചെയര്‍*മാന്‍* ജോസ് കെ. മാണി പ്രതികരിച്ചു. സംഭരണവില 40 രൂപയാക്കണമെന്ന് കൃഷിക്കാരനും നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞു.
-
30.25 കോടിയുടെ പദ്ധതി; കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ
https://www.mathrubhumi.com/image/co...10&w=852&q=0.8
തൃശ്ശൂർ:സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ. ഓരോ ജില്ലയിലും കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ്. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പാക്കുന്നത്. ഉത്പാദക യൂണിറ്റുകൾക്കൊപ്പം സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്പോസ്റ്റ്, പായ്ക്ക് ഹൗസ്, കൂൺ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്*സിഡി ലഭ്യമാക്കും.
ഉത്പാദനോപാദികൾ കൂൺ വില്ലേജിനുള്ളിൽ ലഭ്യമാക്കും. കൂൺ വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്യും. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും രണ്ടു വൻകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും മൂന്ന് കൂൺ സംസ്കരണ യൂണിറ്റുകളുടെയും രണ്ടു പായ്ക്ക് ഹൗസുകളുടെയും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളുടെയും പ്രവർത്തനങ്ങളാണ് 20 ബ്ലോക്കുകളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുക.
രണ്ടു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന ഈ പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷകസംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫോൺ: 0471 2330856, 2330857.
കൂൺ മാഹാത്മ്യം
നാരുകളും പ്രോട്ടീനും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂൺ. കൂടാതെ വൈറ്റമിൻ ബി കോംപ്ലക്*സുകളായ നിയാസിൻ, റൈബോഫ്ളാവിൻ, പാന്റോത്തെനിക് ആസിഡ്, വിറ്റാമിൻ-ഡി, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറവാണെന്നു മാത്രമല്ല, മനുഷ്യശരീരത്തിലെ വിറ്റാമിൻ-ഡി സംശ്ലേഷണത്തിന് സഹായകമായി പ്രവർത്തിക്കുന്ന എർഗോസ്റ്ററോളും കൂണിലുണ്ട്. ഒട്ടേറെ മൂല്യവർധിത ഉത്പന്നങ്ങളും കൂണിൽനിന്ന് തയ്യാറാക്കാം.
കൃഷിരീതി
കുറഞ്ഞചെലവിൽ കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം ലഭിക്കുന്ന സംരംഭമാണ് കൂൺകൃഷി, അധികം സ്ഥലം അവശ്യമില്ല. വൈക്കോലിനു പുറമേ, അറക്കപ്പൊടി, വാഴത്തണ്ട്, കരിമ്പിൻചണ്ടി തുടങ്ങി വിവിധ മാധ്യമങ്ങളിൽ ചിപ്പിക്കൂൺ വളരും. പോളിപ്രൊപ്പിലീൻ കവറുകളിൽ 2.5 ഇഞ്ച് കനത്തിൽ ഇവ അമർത്തിനിറയ്ക്കുക. ശേഷം ചുറ്റിലും കൂൺവിത്തുവിതറും. മുറികളിൽ ചാക്കോ കർട്ടനോകൊണ്ട് മറച്ച് ഇരുണ്ട അന്തരീക്ഷം സൃഷ്ട*ിക്കാം. വായുസഞ്ചാരത്തിനായി ദ്വാരങ്ങൾ ഇടാം. 14 ദിവസം കഴിയുമ്പോൾ ഇരുണ്ട അന്തരീക്ഷം മാറ്റി നല്ല വായുപ്രവാഹമുള്ള വളർത്തുമുറികളിലേയ്ക്കു മാറ്റണം. കൂൺമൊട്ടുകൾ മൂന്നു-നാലു ദിവസത്തിനുള്ളിൽ പുറത്തുവരാൻ തുടങ്ങും. രണ്ടു-മൂന്നു ദിവസത്തിനുള്ളിൽ വിളവെടുപ്പും നടത്താം.
-
'കല്പവൃക്ഷമാണ്, വേലിചാടിയാല്‍* മഹാ തോന്നിയവാസി', 350 വർഷം മുമ്പ് കേരളത്തില്‍* നിന്നു മറഞ്ഞ നീറ്റിപ്പന
വാന്റീഡിന്റെ കാലത്തിനു ശേഷം എന്തോ കാരണങ്ങള്‍* കൊണ്ട് ഈ ജലപ്പനയ്ക്ക് കേരളത്തില്‍* വംശനാശമുണ്ടായി എന്നു കരുതണം. കേരളത്തിലെ കണ്ടല്‍*ചതുപ്പുകളില്‍* നിന്ന് മുതലകള്‍* അപ്രത്യക്ഷമായതു പോലെയൊരു തിരോധാനം!.
https://www.mathrubhumi.com/image/co...10&w=852&q=0.8
നീപ്പാപ്പനയുടെ കുല ശേഖരിക്കുന്ന ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്ന ടി.എ. രാഘവൻ|
ചെറായിക്കായലോരത്ത് ടി.എ.രാമന്റെ വീട്ടരികില്‍* പശ്ചിമ തീരത്തെ നൈസര്‍*ഗിക ചുറ്റുപാടില്‍* വളരുന്ന ഏക നീപ്പ പനക്കൂട്ടം ഇപ്പോഴും പൂത്തും കായ്ച്ചും വിലസി നില്‍ക്കുന്നുണ്ട്. 80 മില്യണ്‍* വര്*ഷം മുമ്പ് പനകളുടെ ഉദ്ഭവ കാലത്ത് തെക്കന്‍* കായല്‍* പ്രദേശങ്ങളില്‍* വര്*ക്കല മുതല്‍* കൊച്ചിവരെയെങ്കിലും വളര്*ന്നു നിന്നിരുന്ന ആദിമമായ ഈ തമാലവൃക്ഷങ്ങള്* പൂമ്പൊടികള്‍* മാത്രം ജീവാംശമായി മണ്ണില്‍* ബാക്കിയാക്കി ഇവിടെ നിന്ന് മറഞ്ഞതെന്നാകാം? വേമ്പനാട്ടു കായലിന്റെ തീരത്ത് മൂന്നര നൂറ്റാണ്ടു മുമ്പു വരെ ഓലപ്പീലി നിവര്*ത്തി നിന്നിരുന്നുവെന്ന് കരുതുന്ന പന വര്*ഗ്ഗത്തില്* പെട്ട ഒരു സസ്യമാണ് നീറ്റിപ്പന. ലോകമെമ്പാടും കായല്‍* നിലങ്ങളില്‍* ഇന്നും വല്ലാത്ത അതിജീവന ശേഷിയോടെ പടരുന്ന ഈ കണ്ടല്‍*പ്പന കേരളത്തില്‍* നിന്നു മാത്രം മറഞ്ഞു പോയത് എങ്ങനെയാകാം?
ഇത്തരം ചോദ്യങ്ങള്‍*ക്ക് ഉത്തരം കണ്ടെത്താനുള്ള ഉത്തരവാദിത്വം വരുംതലമുറയെ എല്‍*പ്പിച്ചാണ് സസ്യ വര്*ഗീകരണശാസ്ത്രത്തിലും വംശീയ സസ്യശാസ്ത്രത്തിലും മഹത്തായ സംഭാവനകള്‍* നല്*കിയ ഡോ.കെ. എസ് മണിലാല്‍* നമ്മെ വിട്ടു പിരിഞ്ഞത്. കായല്‍*ച്ചതുപ്പുകളുടെ അയരുറപ്പില്* തഴച്ചുവളരുന്ന ലോകത്തിലെ ഒരേയൊരു കണ്ടല്‍*പ്പനയാണ് നീപ്പ. സസ്യ പരിണാമ ശ്രേണിയില്‍* ഏറ്റവുമാദ്യമുണ്ടായ പനയിനം. കള്ള് ചെത്താനും പനനൊങ്ക് തിന്നാനും എണ്ണയാട്ടാനും പന്നിക്ക് തീറ്റയായും ബീഡി തെറുക്കാനും ഒക്കെ ലോകമെങ്ങും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ പൂങ്കുല പോലും കറിവെക്കാമത്രേ. അടര്*ത്തിയെടുക്കാന്* പറ്റാത്ത വിധം ഞെട്ടടുപ്പത്തോടെയാണ് ഇതിന്റെ തേങ്ങാക്കുലകള്‍*. വെട്ടി നാലഞ്ചു ദിവസം വെച്ചാല്‍* പനന്തേങ്ങയെല്ലാം ഞെട്ടടര്*ന്ന് നാനാവിധമാകും. ഞെട്ടിന്റെ ഈ പ്രത്യേകത കൊണ്ടാകണം 'ഞെട്ടിപ്പന ' എന്ന പേരും ഇതിനുണ്ട്. തായ്ത്തടിയില്ലാതെ അതിവേഗം ചിനപ്പുകള്‍* പൊട്ടി വളര്*ന്ന് മതിലുറപ്പോടെ നിലനില്‍ക്കുന്ന നീപ്പപ്പനകള്* തീരസംരക്ഷണത്തിന് ഉത്തമമാണ്. നീപ്പയുടെ സംഘവളര്*ച്ചാ മതില്*ക്കെട്ടുകള്‍* സുനാമിത്തിരകള്‍*ക്കും തകര്*ക്കാനായില്ല എന്നാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള അനുഭവസാക്ഷ്യങ്ങള്‍*.
സസ്യശാസ്ത്ര സംബന്ധിയായ ഇതിഹാസ ഗ്രന്ഥമായ ഹോര്*ത്തൂസ് ഇന്‍*ഡിക്കൂസ് മലബാറിക്കൂസില്‍* ഈ സസ്യത്തെപ്പറ്റി പറയുന്നുണ്ട്. ഡച്ച് ഗവര്*ണരായ വാന്റീഡ് മൂന്നര ശതകം മുമ്പ് ഇട്ടിഅച്ചുതനെന്ന മലയാള വൈദ്യന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഹോര്*ത്തൂസ് ഇന്‍*ഡിക്കൂസ് മലബാറിക്കൂസ്. ലാറ്റിന്‍* ഭാഷയിലായതിനാല്‍* നൂറ്റാണ്ടുകളായി മലയാളിയുടെ മുമ്പില്‍* പൊതിയാത്തേങ്ങയായി കിടന്നു ഈ ഹരിത പൈതൃകജ്ഞാനം. ജീവിതം മുഴുവന്‍* ഈ കൃതിയുടെ പഠനത്തിനും വിശദീകരണത്തിനുമായി നീക്കിവെച്ച സസ്യ ശാസ്ത്രജഞനായിരുന്നു കെ. എസ് മണിലാല്‍* എന്ന കാട്ടുങ്ങല്‍* സുബ്രഹ്*മണ്യന്* മണിലാല്‍*. കോഴിക്കോട് സര്*വകലാശാലയിലെ ഈ മുന്‍*ബോട്ടണി പ്രഫസറുടെ പ്രയത്*നഫലമായാണ് ഹോര്*ത്തൂസ് ലോകത്തിനു മുന്നില്‍* തുറന്നു വെക്കപ്പെട്ടത്. കെ.എസ്.മണിലാല്‍* ലാറ്റിനില്‍* നിന്നും ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും നടത്തിയ മൊഴി മാറ്റത്തിലൂടെയാണ് മലയാളിക്ക് തന്നെ ഇതിന്റെ അകപ്പൊരുള്‍* അറിയാനായത്.
https://www.mathrubhumi.com/image/co...ea&w=852&q=0.8
ചെറായി കായൽ കരയിൽ തഴച്ചുവളരുന്ന നീപ്പാപ്പന, നീപ്പാപ്പനയുടെ പൂങ്കുല.
ഹോര്*ത്തൂസിലെ മുഴുവന്‍* സസ്യങ്ങളെയും വാന്റീഡിന്റെ പുസ്തകത്തില്‍* പറഞ്ഞ അതേ ദേശങ്ങളില്‍* കണ്ടെത്തി ശാസ്ത്രീയമായി തിരിച്ചറിഞ്ഞും ലാറ്റിന്‍* ഭാഷ സ്വയം പഠിച്ചെടുത്തുമാണ് മണിലാല്‍* സമ്പൂര്*ണ വിവര്*ത്തനം നടത്തിയത്. ഹോര്*ത്തൂസിലെ ചെടികളെ സസ്യ ശാസ്ത്രപരമായി തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ സി.ആര്*.സുരേഷ് എന്ന ഗവേഷകന്* മണിലാലിന്റെ മാര്‍*ഗനിര്*ദേശത്തിലും സ്മിത്ത്*സോണിയന്‍* സര്*വകലാശാലയിലെ നിക്കോള്‍*സന്റെ മേല്‍*നോട്ടത്തിലും 1988 ല്‍* പി.എച്ച്.ഡിക്ക് ചേര്*ന്നതോടെയാണ് ഹോര്*ത്തൂസിലെ ചെടികളെ സ്വാഭാവിക പര്യാവരണത്തില്* കണ്ടെത്താനുള്ള ശ്രമങ്ങള്‍* ഊര്*ജിതമായത് . ഇതിന്റെ ഫലമായി ഹോര്*ത്തൂസിലെ എഴുനൂറ്റിനാല്പത്തിരണ്ട് സസ്യ ചിത്രങ്ങളില്‍* നിന്ന് ചെന്താന്നി എന്ന ഒന്നൊഴികെ മറ്റെല്ലാം ശാസ്ത്രനാമസഹിതം കൃത്യതയോടെ തിരിച്ചറിയാനായി. ഹോര്*ത്തൂസില്* 'നീറ്റിപ്പന്ന' യെന്ന ഒരു സസ്യത്തെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍* ഈ ചെടിയുടെ ചിത്രം കൊടുത്തിട്ടില്ല. അതു കൊണ്ടു തന്നെ ഇതിനെ ശരിയായി തിരിച്ചറിയുകയെന്നത് പ്രയാസകരമായി.
ഹോര്*ത്തൂസ് മലബാറിക്കൂസിന് 1988 ല്‍* തയ്യാറാക്കിയ വ്യാഖ്യാന പഠനത്തില്‍* ഒരു പന്നല്*ച്ചെടിയെയാണ് നീറ്റിപ്പന്നയായി വിവരിച്ചിട്ടുള്ളത്. നീറ്റില്‍* വളരുന്നതോ ജലസാമിപ്യം ഇഷ്ടപ്പെടുന്നതോ ആയ ഒരു പന്നല്* ചെടിയാകണം നീറ്റിപ്പന്ന എന്ന ഊഹത്തിലാകണം എലിക്ട്രം ഓറിയന്റല്‍* എന്ന പന്നല്* ച്ചെടിയെ നീറ്റിപ്പന്നയായി തീര്*ച്ചപ്പെടുത്തിയത്. ഇല പന പോലെ തോന്നിക്കുന്നതും ജലനനവുള്ള ചുമരിലും കിണറ്റുപടവിലും സാധാരണമായതുമായ ഫേണ്‍* ആണിത്. ഡച്ച് ഭാഷയിലുള്ള മൂലകൃതിയില്‍* വാന്റീഡ് കുടപ്പനയുടെ കൂടെയാണ് നീറ്റിപ്പന്നയെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഓല ഒരു നിര്*മാണ വസ്തുവായി ഉപയോഗിക്കാമെന്ന പരാമര്*ശത്തെ മുന്‍*നിര്*ത്തി 'പന്ന ' എന്നത് 'പന' തെറ്റായി എഴുതപ്പെട്ടതായിരിക്കാം എന്ന യുക്തിയില്‍* നീപയാണ് നീറ്റിപ്പന്നയെന്ന് മണിലാല്‍* തന്നെ 2003 ല്‍* പ്രസിദ്ധീകരിച്ച ഹോര്*ത്തു സിന്റെ ഇംഗ്ലീഷ് വിവര്*ത്തനത്തില്* തിരുത്തുവരുത്തുന്നുണ്ട്. ഒരു കാലത്ത് ഈ നീര്*പ്പന കേരളത്തില്‍* ധാരാളം വളര്*ന്നിരുന്നു എന്നതിന് വര്*ക്കല തീരത്തുനടന്ന ഫോസില്‍* പഠനത്തില്‍* മണ്ണടരില്* നിന്ന് കണ്ടെത്തിയ പൂമ്പൊടി തെളിവാണ്. മലബാറിലെ സസ്യ പ്രകൃതിയെ ആകമാനം ശാസ്ത്രീയമായി വിവരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെഴുതപ്പെട്ട ഗാംബിളിന്റെ ഫ്*ലോറയില്‍* ഇത്തരമൊരു ചതുപ്പുപന വിവരിക്കപ്പെടുന്നതുമില്ല. വാന്റീഡിന്റെ കാലത്തിനു ശേഷം എന്തോ കാരണങ്ങള്‍* കൊണ്ട് ഈ ജലപ്പനയ്ക്ക് കേരളത്തില്‍* വംശനാശമുണ്ടായി എന്നു കരുതണം. കേരളത്തിലെ കണ്ടല്‍*ചതുപ്പുകളില്‍* നിന്ന് മുതലകള്‍* അപ്രത്യക്ഷമായതു പോലെയൊരു തിരോധാനം!.
വേമ്പനാട്ടു കായലിന്റെ തെക്കന്‍* ഭാഗമായ തെക്കുംകൂര്‍* പ്രദേശത്ത് ആണ് നീറ്റിപ്പന്നകള്* കാണപ്പെടുന്നതെന്നാണ് വാന്‍* റീഡ് ഹോര്*ത്തൂസില്* പറയുന്നത്. കേരളത്തിലെ കണ്ടല്‍* സമൃദ്ധമായ തീരത്തെവിടെയെങ്കിലും ഇപ്പോഴും നീറ്റിപ്പനകള്* ശേഷിക്കുന്നുണ്ടോ എന്ന അന്വേഷണം രസകരമായ ചില വിവരങ്ങള്‍* വെളിവാക്കി. വടക്കന്‍* പറവൂരിലെ പട്ടണത്തെ കായല്‍* പാടത്ത് നിന്നും നീപ്പ എന്ന നീര്*പ്പനയെ കേരളത്തില്‍* ആദ്യമായി 'കണ്ടെത്തി'യതായി 2016 ല്‍* ഇന്റര്‍*നാഷനല്‍* ജേര്*ണല്‍* ഓഫ് അഡ്വാന്*സ് റിസര്*ച്ചില്* വായിച്ച ഒരു ലേഖനത്തിന്റെ ചുവട് പിടിച്ച് കൂടുതലന്വേഷിച്ചപ്പോഴാണ് ആര്*ക്കിയോളജി വകുപ്പിലെ മുന്‍* ജീവനക്കാരനായ ടി.എ.രാമന്റെ വീടിനോട് ചേര്*ന്ന പൊക്കാളിപ്പാടത്തിന് അതിരിട്ട് വീട്ടുപറമ്പിന് ഒരു സസ്യമതിലായി നില്ക്കുന്ന ഈ കായല്‍*പ്പനക്കൂട്ടം കണ്ടത്.
https://www.mathrubhumi.com/image/co...c9&w=852&q=0.8
നീപ്പാപ്പന നൊങ്ങ്.
പട്ടണം എന്നത് പഴയ മുസിരിസിന്റെ ഓര്*മ പേറുന്ന പ്രാചീന തുറമുഖമാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍* പട്ടണം ഖനനത്തിലൂടെ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍* സമുദ്ര വാണിജ്യങ്ങളുടെയും പഴന്തമിഴ് സംസ്*കൃതിയുടെയും മഹാപെരുംകാലങ്ങളില്* പഴയ കപ്പലോട്ട വഴികളില്‍* നിറഞ്ഞു നിന്നിരുന്ന ഈ വൃക്ഷത്തെ അന്നത്തെ നൈതല്‍*ത്തിണ വാസികള്‍* വീടു നിര്*മാണത്തിനോ കരകൗശല നിര്*മാണത്തിനോ ആഹാരത്തിനോ മദ്യ നിര്*മാണത്തിനോ പ്രയോജനപ്പെടുത്തിയിരിക്കാം .
മൂന്നര നൂറ്റാണ്ടിനിപ്പുറത്ത് അന്യംനിന്നതായി കരുതാവുന്ന ഒരു ചെടിയെ ജീവനോടെ കാണാനുള്ള ഔത്സുക്യത്തോടെയാണ് പട്ടണത്തിലെത്തിയത്. എന്നാല്‍* എത്തിച്ചേര്*ന്നത് കൗതുകമുണ്ടാക്കിയ മറ്റൊരു അറിവിലാണ്. ഈ ചെടി 2006ല്‍* മറ്റൊരു കൂട്ടം ഗവേഷകര്‍* അന്*ഡമാനില്* നിന്ന് വിത്ത് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് എന്നതാണിതിന്റെ ആന്റി ക്ലൈമാക്*സ്. ഏറണാകുളത്തെ മാലിയങ്കര എസ്.എന്‍* എം കോളേജിലെ സസ്യ ശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ പരീക്ഷണകുതുകിയായ സജീവനെന്ന ചെറുപ്പക്കാരന്* ചെറായി കായലോരത്ത് നട്ടുപിടിപ്പിച്ച നീറ്റിപ്പനച്ചെടികളില്* അവശേഷിച്ചതത്രേ ഈ പനക്കൂട്ടം! ഏതാണ്ടാ കാലത്തു തന്നെ കേരള വനം ഗവേഷണ കേന്ദ്രത്തിലെ പാമേറ്റത്തില്* നീപ്പ ഫ്*റൂട്ടസന്*സ് നട്ടുപിടിപ്പിച്ചിരുന്നു.
കറുപ്പിന്റെ കരുത്തുള്ള ഇതിന്റെ വേരുപടലങ്ങള്‍* കടലാക്രമണത്തെ തടയാന്‍* അനുയോജ്യമാണ്. എങ്കിലും നീറ്റിപ്പനയുടെ സംഘവളര്*ച്ചാ പ്രവണത അതിനെ ഉപദ്രവകാരിയായ കളയാക്കി മാറ്റുന്ന അനുഭവം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്നാല്‍* വിവേകപൂര്*വ്വം ഉപയോഗിച്ചാല്‍* തീരസംരക്ഷണം സാധ്യമാക്കാന്‍* ഇവയ്ക്ക് കഴിയും. ചെമ്മീന്‍* കെട്ടുകളുടെയും വിനോദ പാര്*ക്കുകളിലെ കൃത്രിമ തടാകങ്ങളുടെയും അതിരുകള്‍* സംരക്ഷിക്കാന്‍* ഇവയ്ക്ക് സാധിക്കും. കടല്‍* ഭിത്തികളൊക്കെയും കടലെടുത്ത, ആഗോള താപനം അനതിവിദൂര ഭാവിയില്‍* വെള്ളത്തിലാഴ്ത്തുന്ന കേരള തീരത്ത് വേരഴുകി തല പോയതെങ്ങുകളുടെ സ്ഥാനത്ത് ഈ ചതുപ്പുപന വളര്*ത്തി കള്ളെടുത്ത് നീര പോലുള്ള പാനീയനിര്*മാണത്തിന് സാധ്യത തേടാനാകുമോ? സൂക്ഷിച്ചു പയോഗിച്ചാല്‍* നീറ്റിപ്പന്ന കല്പവൃക്ഷമാണ്. വേലിചാടിയാല്‍* മഹാ തോന്നിയവാസിയും