https://preview.redd.it/g89vc9arj6o8...=webp&36193534https://preview.redd.it/g89vc9arj6o8...=webp&36193534
Printable View
Ente pre degree time aayirunnu (98 - 2000). Hari Krishnanu shesham vannathellam gundu... Collegil okke Ikkayude padam irangiyal classile piller ente thalayil kayarumayirunnu.. Ettan annu motham BB's thannukondirunna kalam... Valyettan enna BB varunnathu vare ithu thudarnnu...
ഓഡിയന്*സിനെ അങ്ങനെ ആക്ഷേപിക്കരുത്; ബോധപൂര്*വം ഡീഗ്രേഡ് ചെയ്ത സിനിമകളുണ്ടെങ്കില്‍* ഉറപ്പായും അതിന് തിരിച്ചുവരാന്‍* സാധിക്കും: മമ്മൂട്ടി
മാസ്സെന്നും ക്ലാസെന്നും പറഞ്ഞ് രണ്ട് രീതിയില്‍* സിനിമയെ അടയാളപ്പെടുത്താറുണ്ടല്ലോയെന്നും മാസ്സ് എന്ന് പറയുന്നത് എപ്പോഴും ഫാന്‍*സിന് വേണ്ടി മാത്രം ഉണ്ടാകുന്ന സിനിമയാണോ എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നും സിനിമ കാണാന്‍* വരുന്നവര്‍* എല്ലാവരും സിനിമാ ഫാന്‍*സ് ആണെന്നുമായിരുന്നു മമ്മുട്ടിയുടെ മറുപടി.
സിനിമ കാണാന്‍* വരുന്നവര്‍* എല്ലാവരും സിനിമാ ഫാന്‍*സ് ആണ്. ഒരാളുടെ ഫാന്‍*സ് മറ്റേയാളുടെ ഫാന്‍*സ് അല്ലല്ലോയെന്നും മമ്മൂട്ടി ചോദിക്കുന്നു. എല്ലാ സിനിമകളും എല്ലാവരും അവരവരുടേതായ രീതിയില്‍* ആസ്വദിക്കുന്നുണ്ട്. നമ്മള്* ഓരോ തരത്തില്‍* ആളുകളെ തരംതിരിക്കേണ്ടതില്ല. അത്തരത്തില്‍* ഓഡിയന്*സിനെ നമ്മള്* അങ്ങനെ ആക്ഷേപിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.
മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍* വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവര്‍*ക്ക് അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍* ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിച്ചു.
വിശാലമായ അര്*ത്ഥത്തില്* സിനിമ കാണാന്‍* വരുന്ന ആള്*ക്കാരെ ഒരു ചെറുവിഭാഗം വരുന്ന ആള്*ക്കാര്* അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍* സ്വാധീനിക്കപ്പെടുന്നതും ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഒന്നോ രണ്ടോ പേര്* ഒരു കമന്റ് പറയുന്നതൊന്നും ആരും ശ്രദ്ധിക്കില്ല. പത്ത് പേര്* പറഞ്ഞാലും ഇത് പതിനൊന്നാമത് കാണുന്നവര്‍* ഈ പറഞ്ഞപോലെയൊന്നും അല്ലല്ലോ എന്ന് പറയില്ലേ. ബോധപൂര്*വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍* ഉറപ്പായും അതിന് തിരിച്ചുവരാന്‍* കഴിയും. പിന്നെ വിമര്*ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.
വിമര്*ശനം, നിരൂപണം എന്നതിനും അപ്പുറത്തേക്ക് ഒരു സിനിമയെ നശിപ്പിക്കുക എന്ന അര്*ത്ഥത്തിലേക്ക് ആ വിമര്*ശനം നീണ്ടു പോകുന്നതിനെ എങ്ങനെയാണ് കാണുന്നതെന്നും ആറാട്ട്, മരയ്ക്കാര്‍* പോലുള്ള സിനിമകളുടെ കാര്യം മമ്മൂക്കയ്ക്ക് അറിയാമല്ലോ എന്ന ചോദ്യത്തിന്
സിനിമയെ നശിപ്പിക്കുന്ന രീതിയിലേക്ക് വിമര്*ശനങ്ങള്* നീണ്ടുപോകുന്നതിനേയും ഇത്തരത്തിലുള്ള കാര്യങ്ങള്‍* ബോധപൂര്*വം ചെയ്യുന്നതിനോടും യോജിപ്പില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ അത് സിനിമയെ ബാധിക്കും. ബോധപൂര്*വം ചെയ്യുന്നത് ഒരു തെറ്റാണ്. അതിനെ ന്യായീകരിക്കില്ല. മനപൂര്*വം ഒന്നിനെ മോശമാണെന്ന് പറയുന്നത് നല്ല കാര്യമല്ല. പിന്നെ അഭിപ്രായം എല്ലാവര്*ക്കും പറയാം. അത് പറ്റില്ലെന്ന് പറയാന്‍* കഴിയില്ല. എന്നാല്‍* പറയുന്ന അഭിപ്രായം ശരിയല്ലെന്ന് വേണമെങ്കില്‍* നമുക്ക് പറയാന്‍* സാധിക്കും,’ മമ്മൂട്ടി പറഞ്ഞു