മമ്മൂട്ടി ‘വെറും മമ്മൂട്ടി’യായ കഥ
അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് രാജാധിരാജ. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സിബി കെ തോമസ് ഉദയകൃഷ്ണ എന്ന തിരക്കഥാ ഇരട്ടകളാണ്. ഇവര്‍* എഴുതുന്ന സിനിമകള്‍* കൊള്ളാവുന്നവയാണ് എന്ന് എന്നെങ്കിലും ഇവര്‍* പോലും കരുതുമെന്ന് കരുതുക വയ്യ. മൈ ഡിയര്‍* കരടിയും ഹിറ്റ്*ലര്‍* ബ്രദേഴ്*സും അമ്മ അമ്മായിയമ്മയും പോലുള്ള തേഡ് റേറ്റ് കോമഡിപ്പടങ്ങള്‍*ക്കു ചട്ടം ചമച്ചു രംഗത്തുവന്ന ഇവര്‍* സി.ഐ.ഡി മൂസ പോലെ ചില സിനിമകളുടെ ഹിറ്റാകളോട് പന്തലിച്ചുപോയതാണ്.
അതിനിടെ ട്വന്റി ട്വന്റി പോലെ ചില ബ്രഹ്മാണ്ഡപടങ്ങളും. കുറേ ഹിറ്റുകള്‍* മലയാളികാണികളുടെ ചലച്ചിത്രാവബോധത്തിന്റെ അഭിരുചിയുടെയും വേറിട്ട തലം ഉപയോഗപ്പെടുത്തി ഇവരുടെ ചിത്രങ്ങള്‍* കരസ്ഥമാക്കി. അതില്‍* തുറുപ്പുഗുലാനും കാര്യസ്ഥനും മായാമോഹിനിയും പോക്കിരിരാജയുമൊക്കെ വരും.
മമ്മൂട്ടിയെയും ദിലീപിനെയും ഇരട്ടനായകന്മാരാക്കി നടത്തിയ രുചിപ്പരീക്ഷണം കമ്മത്ത് ആന്റ് കമ്മത്ത് എട്ടുനിലയില്‍* പൊട്ടിയതിനുശേഷം വീണ്ടും ഇവരുടെ ഗഡാഗഡിയന്‍* പരിപാടിയാണ് ഈ രാജാധിരാജ. ദോഷം പറയരുതല്ലോ മലയാളത്തിലല്‍* ഇന്നേനാള്‍* വരെയുണ്ടായിട്ടുള്ളവയില്* ഏറ്റവും മികച്ച തമിഴ് പടമാണ് ഈ രാജാധിരാജ എന്നു പറഞ്ഞാല്‍* തെറ്റില്ല.
പോക്കിരിരാജ, രാജാധിരാജ എന്നതെല്ലാം തമിഴില്‍ രജനീകാന്ത് വിലസിനടന്ന കാലത്തെ അദ്ദേഹത്തിന്റെ പടങ്ങളുടെ പേരുകളാണ്. അവ തന്നെ ഇവിടെ എടുത്തിടുമ്പേള്* അതുപോലെ തന്നെയുള്ള പടങ്ങളുമാണ് ഇവര്‍* ഉദ്ദേശിക്കുന്നതെന്നു വ്യക്തം. അതിനിടെ പഴയ മാപ്പിളൈയുടെ എസ്സന്‍*സ് എടുത്ത് മിസ്റ്റര്‍* മരുമകനാക്കുന്ന വേലകളും തകൃതി. ഇതെല്ലാം കാണാനും കണ്ട് പോഷിപ്പിക്കാനും ഹിറ്റാക്കി പ്രോത്സാഹിപ്പിക്കാനും പ്രേക്ഷകര്‍* ഉണ്ടെങ്കില്‍* ഇതെല്ലാം തുടരുമെന്നതിന് ഉത്തമോദാഹരമായി പരിലസിക്കുകയാണ് ഈ രാജാധിരാജ.
രാജ എന്ന നാടന്‍* മനുഷ്യന്*. അയാള്‍* നാട്ടില്‍* ഒരു പെട്രോള്‍* പമ്പൊക്കെ നടത്തി, ബഷീറിന്റെ ഭാഷയില്‍* പറഞ്ഞാല്‍* രൊക്കം ഒരു ഭാര്യയും മകളുമായി കഴിഞ്ഞുകൂടുന്നു. അതിനിടെ, രാജയെ കാണാന്‍* ബോംബെയില്‍* നിന്ന് ചില താപ്പാനകള്‍* നമ്മുടെ ജോയി മാത്യൂവിന്റെയും മറ്റും രൂപത്തിലും ഭാവത്തിലും വന്നു ചാടുന്നു. അവരുദ്ദേശിക്കുന്ന രാജാധിരാജയാണോ ഇവിടെ കുടുംബം വെച്ചു ജീവിക്കുന്ന രാജയെന്നുള്ളത് പിടിയും കുടയും കിട്ടാതെ കുറേനേരം കിടന്നു കളിക്കുന്നു. ഇതിനിടെ, വായില്‍* കുത്തിയാല്‍* പോലും കടിക്കാത്ത രാജയുടെ ഭാര്യയുടെ മുറച്ചെറുക്കനും ലോക്കല്‍* പോക്കിരിയുമായ ഒരുവന്* കുറേ തമാശയും കുറേ പുക്കാറുമുണ്ടാക്കുന്നു.
ഒടുക്കം ഒരു ഘട്ടത്തില്‍* സ്വാഭാവികമായും രാജ പ്രതികരിച്ചുതുടങ്ങുന്നു. പിന്നെ, ആരുമറിയാതെ, മേല്‍*ച്ചൊന്ന ലോക്കല്‍* പോക്കിരി അളിയനുമായി ബോംബെയില്‍* ചെന്ന് വില്ലന്മാരെയെല്ലാം കശാപ്പാക്കി പാഴ്*സല്* ചെയ്ത ശേഷം വീണ്ടും തിരിച്ചു കുടുംബത്തും പെട്രോള്‍* പമ്പിലുമെത്തി അപ്പാവിയായി ജീവിക്കുന്നു. ഇതോ മറ്റോ ആണെന്നു തോന്നുന്നു ഈ രാജാധിരാജയുടെ കഥ. കഥയയേതായാലും കാശുവാരിയാല്‍* മതി എന്ന പുണ്യശ്ലോകം അനുസരിച്ചുണ്ടായിരിക്കുന്ന ഈ സിനിമയ്ക്കു മലയാളിയുടെ ഭാഗ്യമെന്നേ പറയേണ്ടൂ. ജനത്തിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല എന്നു കാണാം.
മുന്നറിയിപ്പിലെ മനോഹരമായ പ്രകടനത്തിനു ശേഷം മമ്മൂട്ടി വീണ്ടും മമ്മൂട്ടിയാകുന്ന കാഴ്ചയാണ് ഈ സിനിമ കാട്ടിത്തരുന്നത്. ഒരു അടിപ്പടമെന്ന നിലയില്‍* അതിലെ അമാനുഷതാരനായകനെ ആരാധകപ്രീതിക്കു പാത്രമാകുംവിധം അദ്ദേഹം കൈകാര്യം ചെയ്തുവെന്ന് സംശയലേശമെന്യേ പറയാം. ലക്ഷ്മി റായ് മറ്റു നടീനടന്മാര്*ക്കൊന്നും തന്നെ ഒന്നും ചെയ്യാനോ ചെയ്യിപ്പിക്കാനോ ഇല്ല. കൊച്ചിന്* ഹനീഫ കിരീടത്തിലും ചെങ്കോലിലും ചെയ്ത ഹൈദ്രോസ് എന്ന വേഷത്തിന്റെ വിദൂരാനുകരണമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണെങ്കിലും ജോജു വളരെ നന്നായിത്തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു രജനിപ്പടം കെ.എസ്.രവികുമാറോ സുരേഷ് കൃഷ്ണയോ ഒരുക്കുന്നതുപോലെ ഒരുക്കാന്‍* അജയ് വാസുദേവിനു കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാനമായ കാര്യമാണ്. അത്തരമൊരു പടം നിങ്ങള്‍*ക്കിഷ്ടമാണെങ്കില്* അത്തരമൊരു വേഷത്തില്‍*് മമ്മൂട്ടിയെയും അദ്ദേഹത്തിന്റെയും പ്രകടനവും കാണാന്‍* നിങ്ങള്‍* ആകാംക്ഷപ്പെടുന്നുവെങ്കിള്* നിങ്ങള്‍*ക്കായി പ്രത്യേകം ചുട്ട അപ്പമാണ് ഈ രാജാധിരാജ. അതുപോലെ, എഡിറ്ററും പശ്ചാത്തലസംഗീതകാരനും ക്യാമറാമാനും ഈ സിനിമയ്ക്ക് ഒരു രജനിപ്പട രവികുമാര്‍* ഗമ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതാണ് രാജാധിരാജയെപ്പറ്റി പറയാവുന്ന കൊള്ളാവുന്ന കാര്യം. അച്ഛനുമമ്മയും കുട്ടിയും കൂടിയുള്ള പാട്ടും കൗതുകകരമായിട്ടുണ്ട്.
വാളെടുത്തവനെല്ലാം വെളിച്ചപ്പാടല്ലെങ്കിലും കേരളത്തില്‍* നിന്നു ബോംബെയില്‍* പോയവനെല്ലാം അണ്ടര്‍*വേള്*ഡ് കിംഗുമാരാണ്. പണ്ട് ആനന്ദിന്റെ ആള്*ക്കൂട്ടം നോവലില്‍* അന്ന് വിക്ടോറിയ ടെര്*മിനസായിരുന്ന ഇന്നത്തെ സി.എസ്.ടി.യില്‍*് വണ്ടിയിറങ്ങിയ ഒരു ജോസപ്പോ മറ്റോ കാണും അധോലോകം കീഴടക്കാന്‍* പറ്റാതെ പോയവരായി. ഇവിടെയും ബോംബെയില്‍* ചെന്ന് ടാക്*സി ഓടിച്ചുനടന്നിരുന്ന രാജ നേരമിരുട്ടിവെളുക്കുമ്പോഴാണ് ഡോണ്‍* ആകുന്നത്. വിചിത്രം തന്നെ.
ഈ സിനിമയുടെ ഇന്റര്‍*വെല്‍* വരെയുള്ള സമയം ഒരു നേരംപോക്ക് അടിപിടിത്തമാശപ്പടമെന്ന നിലയില്‍* കണ്ടിരിക്കാന്‍* പ്രയാസമില്ല. ഇന്റര്‍*വെല്ലിനു ശേഷമാണ് മനുഷ്യന്റെ ക്ഷമയെ പരീക്ഷിച്ചു പാസാക്കിയും പൂസാക്കിയും വിടുന്നത്. അങ്ങനെവന്നപ്പോള് ആലോചിച്ചുപോയതിങ്ങനെയാണ്. ലോകസിനിമയില്‍ത്തന്നെ പലതരം പരീക്ഷണങ്ങളും ആദ്യമായി നടന്ന ഇടമാണു മലയാളസിനിമ. ഉദാഹരണത്തിന്, ലോകസിനിമാചരിത്രത്തില്* ആദ്യമായി തളത്തില്‍* ദിനേശന്റെ കഥ അഭ്രപാളികളില്‍* ആവിഷ്*കരിച്ചത് മലയാളസിനിമയിലാണ്. വടക്കുനോക്കിയന്ത്രത്തില്‍*.
അതുപോലെ, ലോകസിനിമയിലാദ്യമായി ഇന്റര്‍*െവെല്* വരെ മാത്രമുള്ള സിനിമ നമുക്കു മലയാളത്തില്‍* പരീക്ഷിച്ചുനോക്കാവുന്ന സുവര്*ണാവസരമായിരുന്നു രാജാധിരാജയുടേത്. അങ്ങനെയങ്കിലല്* ആളുകള്‍*ക്ക് ഇതിന്റെ പാതി പീഡയേ താങ്ങേണ്ടിവരുമായിരുന്നുള്ളൂ.
link:
http://www.reporterlive.com/2014/09/21/129719.html
:band: