അരിവാള്‍* ചുറ്റിക നക്ഷത്രം’ - മമ്മൂട്ടി കനിയണം!
http://a5.sphotos.ak.fbcdn.net/hphot..._7163519_n.jpg
കടുത്ത ചില തീരുമാനങ്ങള്‍* കൈക്കൊണ്ട് തന്*റെ പരാജയകാലത്തിന് അറുതിവരുത്താനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. മലയാള സിനിമയുടെ ഇപ്പോഴത്തെ അധികാരിയായ രഞ്ജിത്തിന്*റെ രണ്ട് ചിത്രങ്ങളില്‍* തുടര്‍*ച്ചയായി അഭിനയിക്കുന്നു. ഷോമാന്* ലാല്‍* ജോസിന്*റെ ‘ഇമ്മാനുവല്‍*’ എന്ന ചിത്രത്തിന് തത്*കാല്* ഡേറ്റ് കൊടുക്കുന്നു. നല്ല തിരക്കഥ ലഭിച്ചപ്പോള്‍* നവാഗത സംവിധായകനെ വച്ച് ‘ജവാന്* ഓഫ് വെള്ളിമല’ ചെയ്യുന്നു.
മമ്മൂട്ടിയുടെ ഈ മാറ്റത്തില്‍* നഷ്ടം സംഭവിച്ച ചിലരുണ്ട്. സംവിധായകരായ ദീപന്*, വി എം വിനു, അമല്‍* നീരദ്, വിനോദ് വിജയന്* തുടങ്ങിയവര്‍*ക്കാണ് അടിപറ്റിയത്. ഇവര്‍* മമ്മൂട്ടി ഡേറ്റുതരുന്നതും കാത്ത് ഓരോ പ്രൊജക്ടുകളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍* അതൊന്നും ഇപ്പോള്‍* ചെയ്യുന്നില്ലെന്നും താരസിംഹാസനം ഇളകാതെ നില്*ക്കാനുള്ള വഴി ആദ്യം നോക്കട്ടെയെന്നുമാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ നിലപാട്.
അമല്‍* നീരദ് സംവിധാനം ചെയ്യാനിരുന്ന ‘അരിവാള്‍* ചുറ്റിക നക്ഷത്രം’ ആണ് ഇതില്‍* ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട്. ശങ്കര്‍* രാമകൃഷ്ണന്* തിരക്കഥയെഴുതുന്ന ഈ സിനിമ പൃഥ്വിരാജിന്*റെ ആഗസ്റ്റ് സിനിമയായിരുന്നു നിര്*മ്മിക്കാനിരുന്നത്. മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമായി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് സംരംഭം മമ്മൂട്ടി മാറ്റിവച്ചത് സിനിമാലോകത്ത് വലിയ ചര്*ച്ചയായിരുന്നു.
ഈ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? നിര്*മ്മാതാവ് പൃഥ്വിരാജിന്*റെ വാക്കുകള്‍* ശ്രദ്ധിക്കൂ - “അരിവാള്‍* ചുറ്റിക നക്ഷത്രം ഇനി എന്ന് നടക്കും എന്നത് മമ്മൂട്ടി തന്നെ പറയണം. അദ്ദേഹം പറയുന്ന സമയത്തേ അത് ചെയ്യാന്‍* സാധിക്കൂ”.
എന്തായാലും അരിവാള്‍* ചുറ്റിക നക്ഷത്രം മാറ്റിവച്ച ഒഴിവില്‍* അമല്‍* നീരദ് സംവിധാനം ചെയ്ത ‘ബാച്ച്*ലര്‍* പാര്*ട്ടി’ പ്രദര്*ശനത്തിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തേക്കുറിച്ച് ഗംഭീര അഭിപ്രായമാണ് സിനിമാലോകത്ത് ഉയര്*ന്നിരിക്കുന്നത്.
__________________
അഭിനയിക്കുകയാണ് എന്ന് തോന്നാത്ത വിധത്തില്‍* അനവധി ഉജ്ജ്വല കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുള്ള പ്രതിഭയാണ് മമ്മൂട്ടി. അതുകൊണ്ടാണ് കഴിഞ്ഞ 30 വര്*ഷമായി അദ്ദേഹം എതിരാളികളില്ലാത്ത താരമായി നിലനില്*ക്കുന്നതും