-
enthokke aayalum TN pidicha muyalinu kombu moonu..
100 varshathil athikam pazakamulla oru dam de commission cheythu oru puthiya dam paniyaan enthu kondu TN-inu sammathichu kooda..
kaaranam simple.. avarkku ippo kittunna mecham puthiya karaaril undaavilla...
ini athavaa ee dam surakshthamalla ennirikkatee. tihu inganeyokkeye avasaanikullo...
-
മുല്ലപ്പെരിയാറില്‍* ഇപ്പോള്‍* വേണ്ടത്* പുതിയ ഡാമും, ചര്*ച്ചയും ഒന്നുമല്ല. അതൊക്കെ നടന്നോട്ടെ, ഒരു വഴിക്ക്.
1. അടിയന്തിരമായി ജലനിരപ്പ്* താഴ്ത്തുക.
2. ഡാം പൊട്ടിയാല്‍* ജനങ്ങളെ അറിയിക്കാന്‍* സൈറന്‍* മുതലായവ ഏര്*പ്പെടുത്തുക.
3. അത്യാഹിതം സംഭവിച്ചാല്‍* രക്ഷപെടുവാനുള്ള വഴികള്‍* ജനങ്ങള്‍*ക്ക്* മനസ്സിലാക്കി കൊടുക്കുക.
4. ഡാം പൊട്ടിയാല്‍* 100-200 മീറ്റര്‍* മല കയറിയാല്‍* ബഹുഭൂരിപക്ഷം പേര്*ക്കും രക്ഷപെടാനാകും. സമയമാണ് പ്രശ്നം. എല്ലാവരെയും അത്യാഹിതം അപ്പോള്‍* തന്നെ അറിയിക്കുവാന്‍* ആവതെല്ലാം ചെയണം.
5. ഡാമിനു വളരെയടുത്തുള്ളവരും താഴെയുള്ളവരും ഉള്ളവര്‍* എത്രയും വേഗം മാറി താമസിക്കുക.
6. ഇത്രയും കാര്യങ്ങള്‍* ചെയാന്‍* നമ്മുടെ സര്*ക്കാരിന് പലവിധ പരിമിതികളും ഉണ്ട്.
7. ജനങ്ങള്‍* സ്വയം സഹായ്യിക്കുക
രാഷ്ട്രീയ പാര്*ട്ടികള്* കൂനിമേല്‍* കുരുവെന്ന പോലെ, ഇടുക്കിയില്‍* ഹര്*ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കിയില്‍* ഹര്*ത്താല്‍* നടത്തിയാല്‍* പേടിച്ചു ഭൂകമ്പം പിന്മാറുമോ? ആര്*ക്കെതിരെ ആണ് ഇടുക്കിയില്‍* ഹര്*ത്താല്‍*? മുങ്ങി ചാവാന്‍* പോകുന്ന ജനങ്ങള്‍*ക്കെതിരെയോ? ഡാം പൊട്ടിയാല്‍* വണ്ടി വിളിച്ചു ഒരാള്‍* രക്ഷപെടാന്‍* തീരുമാനിച്ചാല്‍* പോലും രെക്ഷപെടാന്‍* സമ്മതിക്കില്ല എന്ന് തോന്നുന്നു.
ഈ ഇമെയില്‍* വായിക്കുന്ന ആര്*ക്കെങ്കിലും ഈ കാര്യത്തില്‍* എന്തെങ്കിലും ചെയാന്‍* സാധിക്കുമെങ്കില്‍* ദയവായി സഹായിക്കണം.
<script src='http://img600.imageshack.us/shareable/?i=mullaperiyar8.jpg&p=tl' type='text/javascript'></script><noscript>http://img600.imageshack.us/img600/7...laperiyar8.jpg</noscript>
-
ee kaanunna arch dam inu mukalil ullavarkku problems varilla ..aalkkare angottu maattikkode ivanmark ..
-
ithokke aari thanukkan thudangiyo?
-
പണം വാങ്ങിയവരുടെ പേര് വെളിപ്പെടുത്തണം: പ്രേമചന്ദ്രന്*
Posted on: 07 Dec 2011
http://images.mathrubhumi.com/images...201_352674.jpg വണ്ടിപ്പെരിയാര്‍*: മുല്ലപ്പെരിയാര്‍* വിഷയത്തില്‍* പണം വാങ്ങിയ കേരളത്തിലെ നേതാക്കളുടെ പേര് തമിഴ്*നാട് സര്*ക്കാര്* വെളിപ്പെടുത്തണമെന്ന് മുന്‍* ജലവിഭവ മന്ത്രി എന്‍*.കെ പ്രേമചന്ദ്രന്* ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്* ഉപവാസ സമരം നടത്തുന്ന പന്തലില്‍* സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ നേതാക്കള്‍* തമിഴ്*നാട് സര്*ക്കാരില്*നിന്ന് പണവും ഭൂമിയും വാങ്ങിക്കൂട്ടിയെന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം യഥാര്*ത്ഥ പ്രശ്*നത്തില്‍*നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്*നാടിന് നല്*കുന്ന വെള്ളത്തില്‍* ഒരു തുള്ളിപോലും കുറവ് വരുത്തില്ലെന്ന് കേരള സര്*ക്കാര്* പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ അണക്കെട്ട് നിര്*മ്മിക്കുന്ന കാര്യം തമിഴ്*നാട് തത്വത്തില്‍* അംഗീകരിച്ചാല്‍* ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മാറ്റുകാര്യങ്ങള്‍* ചര്*ച്ചയിലൂടെ പരിഹരിക്കാം. ഇരുസംസ്ഥാനങ്ങള്‍* ചര്*ച്ച ചെയ്താല്‍* പോരെങ്കില്‍* കേന്ദ്രസര്*ക്കാരിനെ മധ്യസ്ഥനാക്കാം. ഇതും പോരെങ്കില്‍* കോടതിയുടെ മധ്യസ്ഥതയില്‍* പ്രശ്*നങ്ങള്‍* പരിഹരിക്കാം എന്നെല്ലാം കേരളം പറഞ്ഞുകഴിഞ്ഞു. എന്നാല്‍* ഏകപക്ഷീയമായ നിഷേധാത്മക നിലപാടാണ് തമിഴ്*നാട് സ്വീകരിച്ചുവരുന്നത്. കേരളത്തിലെ ജനങ്ങളെ മുള്*മുനയില്‍* നിര്*ത്തുന്ന സമീപനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍* കേന്ദ്രസേനയെ വിന്യസിക്കാനുള്ള ഏതു നീക്കത്തെയും കേരളം ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്*ത്തു
-
മുല്ലപ്പെരിയാര്‍*: വി.എസ് ഉപവസിക്കുന്നു
Posted on: 07 Dec 2011
http://images.mathrubhumi.com/images...201_352663.jpg വണ്ടിപ്പെരിയാര്‍*: മുല്ലപ്പെരിയാര്‍* വിഷയത്തില്‍* പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്* ഉപവാസ സമരം നടത്തുന്നു. വണ്ടിപ്പെരിയാറിലെ സമര പന്തലിലാണ് അദ്ദേഹം ഉപവസിക്കുന്നത്. മുല്ലപ്പെരിയാറില്‍* ഉയരുന്നത് ജീവനുവേണ്ടിയുള്ള മുറവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മന:സാക്ഷിയുടെ കണികയുള്ളവര്*ക്ക് ഇത് അവഗണിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്*ത്തു. പുതിയ അണക്കെട്ട് നിര്*മ്മിക്കുക എന്ന ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് മുല്ലപ്പെരിയാറിലെ ജനത പോരാടുന്നത്. പോരാട്ടം അക്രമ മാര്‍*ഗ്ഗത്തിലേക്ക് തിരിയരുത്. ലക്ഷ്യം കാണുന്നതുവരെ സമാധാന മാര്‍*ഗ്ഗത്തില്* സമരം തുടരണം.
116 വര്*ഷമായി വെള്ളം നല്*കുന്ന ജനങ്ങളെ കൊല്ലരുതേയെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാല്‍* ബന്ധപ്പെട്ടവര്‍* ഇത് ചെവിക്കൊള്ളുന്നില്ല. മുല്ലപ്പെരിയാറില്‍* പുതിയ അണക്കെട്ട് നിര്*മ്മിക്കണമെന്ന് 1979 ല്‍* തന്നെ കേന്ദ്രസര്*ക്കാര്* നിര്*ദ്ദേശിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്*മ്മിക്കേണ്ട സ്ഥലവും കേന്ദ്രസര്*ക്കാര്* ചൂണ്ടിക്കാട്ടി. അതിനിടെ അറ്റകുറ്റപ്പണികള്‍* നടത്തിയശേഷം അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്*നാട് പറയുന്നത്. അടിക്കടി ഭൂകമ്പങ്ങള്‍* ഉണ്ടാകുന്ന സാഹചര്യത്തില്‍* ശിഥിലമായ അണക്കെട്ട് ഒരുതരത്തിലും സംരക്ഷിക്കാന്‍* കഴിയിയാത്ത അവസ്ഥയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
-
മുല്ലപ്പെരിയാറില്‍* 24 മണിക്കൂറും നിരീക്ഷണം ഏര്*പ്പെടുത്തും
Posted on: 07 Dec 2011
http://images.mathrubhumi.com/images...201_352654.jpg ഇടുക്കി: മുല്ലപ്പെരിയാര്‍* അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍* ഉടന്‍* ജനങ്ങള്‍*ക്ക് മുന്നറിയിപ്പ് നല്*കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇതിന്റെ ഭാഗമായി അണക്കെട്ടില്‍* 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്*പ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍* നടന്നതുപോലെയുള്ള പ്രതിഷേധ സമരങ്ങള്‍* ഇനി അനുവദിക്കില്ലെന്ന് അണക്കെട്ട് സന്ദര്*ശിച്ചശേഷം അദ്ദേഹം മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷ വര്*ദ്ധിപ്പിക്കും. ആവശ്യമെങ്കില്‍* കൂടുതല്‍* പോലീസിനെ പ്രദേശത്ത് വിന്യസിക്കും. അക്രമ സംഭവങ്ങളെ തുടര്‍*ന്ന് തമിഴ്*നാട്ടില്‍* കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍* നടപടി സ്വീകരിക്കും. ഇതിനുവേണ്ടി തമിഴ്*നാട് ഡി.ജി.പിയുടെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ സുരക്ഷാ സംവിധാനങ്ങള്‍* വിലയിരുത്താനാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് ബുധനാഴ്ച രാവിലെ അണക്കെട്ട് സന്ദര്*ശിച്ചത്.
-
മുല്ലപ്പെരിയാര്‍*: ജോസ് കെ മാണി ഇറങ്ങിപ്പോയി
Posted on: 07 Dec 2011
http://images.mathrubhumi.com/images...201_352667.jpg ന്യൂഡല്*ഹി: മുല്ലപ്പെരിയാര്‍* പ്രശ്*നത്തില്‍* അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍* പ്രതിഷേധിച്ച് ജോസ് കെ മാണി എം.പി ലോക്*സഭയില്‍*നിന്ന് ഇറങ്ങിപ്പോയി. വിഷയം ചര്*ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവരാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍*ന്ന് കേരളത്തില്‍*നിന്നുള്ള എം.പിമാര്‍* ലോക്*സഭയില്‍* ബഹളമുണ്ടാക്കി. തുടര്‍*ന്ന് മുതിര്*ന്ന നേതാക്കള്‍* ഇടപെട്ട് എം.പിമാരെ ശാന്തരാക്കി. പാര്*ലമെന്റ് സമ്മേളിക്കുന്നതിന് മുന്‍*പ് ജോസ് കെ മാണി എം.പി ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍* സമരം നടത്തി.
-
[ame=http://www.youtube.com/watch?v=JgdPdyW6bAk]Advocate General attend Cabinet meeting - YouTube[/ame]
-
വൈകോയുടെ സമരവേദി തേനി ടൗണിലേക്ക് മാറ്റി
Posted on: 07 Dec 2011
http://images.mathrubhumi.com/images...201_352652.jpgചെന്നൈ: മുല്ലപ്പെരിയാര്‍* വിഷയത്തില്‍* എം.ഡി.എം.കെ നേതാവ് വൈകോ നടത്താന്‍* നിശ്ചയിച്ച ഉപവാസ സമരത്തിന്റെ വേദി കമ്പത്തുനിന്ന് തേനി ടൗണിലേക്ക് മാറ്റി. അണക്കെട്ടുമായി ബന്ധപ്പെട്ട് കേരള - തമിഴ്*നാട് അതിര്*ത്തിയില്* നേരിയ സംഘര്*ഷാവസ്ഥ നിലനില്*ക്കുന്ന സാഹചര്യത്തിലാണ് ഉപവാസ വേദി മാറ്റിയതെന്ന് എം.ഡി.എം.കെ വൃത്തങ്ങള്‍* പറഞ്ഞു. വ്യാഴാഴ്ചയാണ് വൈകോ ഒരുദിവസത്തെ ഉപവാസ സമരം നടത്തുന്നത്. മുല്ലപ്പെരിയാറില്‍* പുതിയ അണക്കെട്ട് നിര്*മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍* പ്രതിഷേധിച്ചാണ് സമരം.