http://www.mathrubhumi.com/movies/malayalam/553497/
ചാര്*ലിയുമായി ദുല്‍*കര്*-മാര്‍*ട്ടിന്* പ്രക്കാട്ട് ടീം വീണ്ടും
എബിസിഡി ടീം വീണ്ടും വരുന്നു ചാര്*ലിയുമായി. പ്രേമം തകര്*ത്തോടുമ്പോള്* മാര്‍*ട്ടിന്* പ്രക്കാട്ടും ദുല്‍*കര്* സല്*മാനും ചാര്*ലിയിലൂടെ ഒരു സംഗീതസാന്ദ്രമായ പ്രണയചിത്രമാണ് സമ്മാനിക്കാന്‍* ഒരുങ്ങുന്നത്. ബാംഗ്ലൂര്‍* ഡെയ്*സിന് ശേഷം ഈ സിനിമയിലൂടെ പാര്*വതി മേനോന്* വീണ്ടും ദുല്‍*കറിന്റെ നായികയാകുന്നു. എബിസിഡിയിലൂടെ സിനിമയിലെത്തിയ അപര്*ണ ഗോപിനാഥും ഒരു പ്രധാന വേഷത്തിലുണ്ട്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍* അണിയറപ്രവര്*ത്തകര്* പുറത്തുവിട്ടപ്പോള്‍* ദുല്‍*കറിന്റെ താടിവച്ച ഗെറ്റപ്പാണ് എങ്ങും ചര്*ച്ച. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍* കുട്ടിക്കാനത്ത് പൂര്*ത്തിയായി. രണ്ടാം ഷെഡ്യൂള്‍* കൊച്ചിയില്‍* ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഗുജറാത്തും ലൊക്കേഷനാണ്. ഉണ്ണി ആറും മാര്‍*ട്ടിനും ചേര്*ന്നാണ് തിരക്കഥ ഒരുക്കിയത്. ജോമോന്* ടി ജോണാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്-ഗോപി സുന്ദര്‍* ടീമിന്റെ ആറ് ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
നെടുമുടി വേണു, ജോജു ജോര്*ജ്, ജോയ് മാത്യു, രണ്*ജി പണിക്കര്‍*, ടൊവിനോ തോമസ്, നീരജ് മാധവ്, ചെമ്പന്‍* വിനോദ്, ജേക്കബ് ഗ്രിഗറി, സീത, കല്*പന എന്നിവരും ചിത്രത്തിലുണ്ട്.
ഷെബിന്‍* ബക്കര്‍*, ജോജു ജോര്*ജ്, മാര്‍*ട്ടിന്* പ്രക്കാട്ട് എന്നിവര്‍* ചേര്*ന്ന് ഫൈന്‍*ഡിങ് സിനിമയുടെ ബാനറിലാണ് ചാര്*ലി നിര്*മ്മിക്കുന്നത്.