നിദ്രയെ തകര്*ക്കാന്‍* ശ്രമം
ഭരതപുത്രന്‍* സിദാര്‍*ഥിന്റെ കന്നിസംവിധാന സംരംഭമായ നിദ്രയെ തകര്*ക്കാന്‍* ശ്രമമെന്ന് ആക്ഷേപം. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടും ഇനീഷ്യല്‍* പുള്ളില്ലെന്ന കാരണം പറഞ്ഞ് ചിത്രം പത്തോളം തിയറ്ററുകളില്‍* നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്.ഇതിനെതിരെ സംവിധായകനും നടനുമായ സിദ്ധാര്*ഥ് രംഗത്തെത്തിക്കഴിഞ്ഞു.
നവാഗതരുടെ ചലച്ചിത്രസ്വ്പനങ്ങളെ തകര്*ക്കുന്നതാണ് ഈ നീക്കമെന്ന് സിദാര്‍*ഥ് വാര്*ത്താചാനലുകളോട് പറഞ്ഞു. ആദ്യദിനങ്ങളില്‍* കളക്ഷനില്ലെന്ന കാരണം പറഞ്ഞാണ് നിദ്ര തിയറ്ററുകളില്‍* നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍* മുന്‍*നിര താരങ്ങളില്ലാത്തതിനാല്‍* ചിത്രം കൂടുതല്‍* പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍* സാവകാശം വേണമെന്ന് സിദ്ധാര്*ഥ് വിശദീകരിയ്ക്കുന്നു.
പുതുമുഖങ്ങള്‍* നായകകഥാപാത്രങ്ങളായ അനിയത്തിപ്രാവ്, നമ്മള്*, നിറം എന്നീ ചിത്രങ്ങള്‍*ക്ക് ആദ്യആഴ്ചകളിലൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍* മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കൂടുതല്‍* പ്രേക്ഷകരിലേക്കെത്തുകയായിരുന്നു.
നിദ്ര കണ്ടവരെല്ലാം നല്ല സിനിമയെന്നാണ് അഭിപ്രായപ്പെടുന്നത്. കലാമൂല്യമുള്ള സിനിമയെന്ന തലത്തില്‍* പിന്തുണ നല്*കാന്‍* തിയറ്ററുടമകളും തയാറാകണം. വാണിജ്യ താത്പര്യങ്ങള്‍* വഴങ്ങാതെ കുടുംബസമേതം കാണാവുന്ന ചിത്രമെന്ന നിലയിലാണ് നിദ്ര റീമേക്ക് ചെയ്തതെന്നും സംവിധായകന്* പറയുന്നു.
ഫെബ്രുവരി 24ന് 46 തിയറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. ഒരാഴ്ച പിന്നിടുമ്പോഴേക്കും നാലോളം തിയറ്ററുകളില്‍* നിന്ന് ചിത്രം മാറ്റിയിരുന്നു. പത്തോളം തിയറ്ററുകളില്‍* നിന്ന് ഈയാഴ്ച ചിത്രം നീക്കുമെന്നാണ് സൂചനകള്‍*.