ithokke ulla news ano kaumudiyil vannathanu ippol thanne 100 days maniratnam okke theeran kidakkunnu appol dha ithum chumma rumours news akunna paniyanennu thonunnu..........
http://news.keralakaumudi.com/news.p...a232b0709e2cca
ദുൽഖറിന് കന്നട നടി നായിക
മറ്റൊരു അന്യ ഭാഷാ നടി കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കന്നട നടിയായ ഇഷ രംഗനാഥാണ് മലയാള സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്ന പുതിയ അന്യഭാഷാ താരം. ദുൽഖർ സൽമാന്റെ നായികയായാകും ഇഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുക. വിപിൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.
വളരെ രസകരമായൊരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും എന്നാൽ അതിനെപ്പറ്റി കൂടുതലൊന്നും ഇപ്പോൾ പുറത്തു പറയില്ലെന്നും ഇഷ പറഞ്ഞു. ഡിസംബർ അവസാന ആഴ്ച മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മലയാളം തനിക്ക് അറിയില്ലെന്നും ഇപ്പോൾ താൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദുൽഖർ സൽമാന്റെ ഒപ്പം അഭിനയിക്കാനായി താൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇഷ വ്യക്തമാക്കി.
പല സിനിമാ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും തന്റെ പ്രഥമ പരിഗണന കന്നട സിനിമയ്ക്കായിരിക്കുമെന്ന് താരം പറഞ്ഞു. ബാംഗ്ലൂരിൽ നിന്നുള്ള പെൺകുട്ടിയാണ് താനെന്നും അതിനാൽത്തന്നെ കൂടുതൽ കന്നട സിനിമയിൽ അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും ഇഷ വ്യക്തമാക്കി. ഇപ്പോൾ കന്നട ചിത്രമായ ദീവാരാവ്നീ ബിഡു ഗുരു എന്ന ചിത്രത്തിലാണ് ഇഷ അഭിനയിക്കുന്നത്. ചിത്രത്തിൽ അകുൽ ബാലാജിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു തെലുങ്കു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.