https://scontent-a-lhr.xx.fbcdn.net/...6f&oe=552688E0
പച്ചക്കറികള്‍* പുഞ്ചിരിച്ചു; നൂറുമേനി സമ്മാനവുമായി മമ്മൂട്ടി
കൊച്ചി: ആ പടവലങ്ങയ്ക്ക് ഒരു ഹോക്കി സ്റ്റിക്കിന്റെ അതേ ഛായയായിരുന്നു. ചേര്*ത്തലയിലെ ചൊരിമണലില്‍* വിഷം തൊടാതെ വിളഞ്ഞ പച്ചക്കറികളില്‍* നിന്ന് യാദൃച്ഛികമായി ഒരെണ്ണം വലിച്ചെടുത്തപ്പോള്‍* മമ്മൂട്ടിയുടെ ൈകയില്‍* വന്നു പെട്ടത്. ഇന്ത്യന്‍* ഹോക്കിയുടെ അഭിമാനതാരം പി.ആര്*. ശ്രീജേഷിന്റെ കൈകളിലേക്ക് നീണ്ട അതിലുണ്ടായിരുന്നു ആ സമ്മാനത്തിന്റെ സത്യസന്ധതയത്രയും.
പുതുവത്സര ദിനത്തില്‍* പുതിയൊരു മാതൃകയ്ക്ക് വിത്തു വിതയ്ക്കുകയായിരുന്നു മമ്മൂട്ടി. ചേര്*ത്തല തിരുവിഴയിലെ 25 സെന്റ് സ്ഥലത്ത് ഡോ. തോമസ് ഐസക് എം.എല്‍*.എ.യുടെ നേതൃത്വത്തിലുള്ള കര്*ഷകക്കൂട്ടായ്മയ്*ക്കൊപ്പം കൈകോര്*ത്ത് വിളയിച്ചെടുത്ത ജൈവ പച്ചക്കറികള്‍* സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍*ക്ക് സമ്മാനിച്ചു കൊണ്ട് മലയാള സിനിമയുടെ വന്‍*മരം പുതിയ വര്*ഷത്തിന്റെ ആഹ്ലാദം പങ്കിട്ടു... വിഷം പുരളാത്ത, മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമര്*പ്പണം.
പവര്‍* വീല്‍*ചെയറില്‍* ജീവിക്കുമ്പോഴും അക്ഷരങ്ങളിലേക്ക് നടന്നുകയറുന്ന ശിവാനന്ദന്* എന്ന ചെറുപ്പക്കാരന് പച്ചക്കറികള്‍* സമ്മാനിച്ചു കൊണ്ടായിരുന്നു ചടങ്ങിന്റെ തുടക്കം. പനമ്പു കുട്ടയില്‍* നിറയെ ചീരയും പടവലവും പാവലും പയറും പീച്ചിങ്ങയും. കണ്ടാല്‍* കൊതിതോന്നുന്ന മട്ടില്‍* പ്രകൃതി നട്ടുനനച്ച സമൃദ്ധി. ഓരോരുത്തര്*ക്കും ഓരോകുട്ട വീതം.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ശസ്ത്രക്രിയാ മുറിയില്‍* നിന്നെത്തിയാണ് മമ്മൂട്ടിയുടെ 'സ്*നേഹസമ്മാനം' ഹൃദയപൂര്*വം സ്വീകരിച്ചത്. കുട്ടിക്കര്‍*ഷകനായ അലന്* ദിലീപ് സ്വന്തം തൊടിയില്‍* വിളഞ്ഞ ഒരു കൂട പച്ചക്കറിയുമായി വന്നു.
മേജര്‍* ആര്*ച്ച് ബിഷപ്പ് കര്*ദിനാള്* മാര്‍* ജോര്*ജ് ആലഞ്ചേരിയുടെ സാന്നിധ്യമായിരുന്നു ചടങ്ങിന്റെ അനുഗ്രഹങ്ങളിലൊന്ന്. ''എനിക്കായി കരുതിവച്ചിരുന്നത് ഇവര്‍*ക്ക് നല്‍കൂ'' എന്ന വാക്കുകളോടെ തൃക്കാക്കരയിലെ കരുണാലയം വൃദ്ധമന്ദിരത്തിലെ പ്രതിനിധികള്‍*ക്കൊപ്പമാണ് അദ്ദേഹമെത്തിയത്. ''മമ്മൂട്ടി സിനിമയില്‍* മാത്രമല്ല ജീവിതത്തിലും മാതൃകയാണ്, ഈ ദൗത്യത്തിന്റെ മഹത്വം വലുതാണ്'' -അദ്ദേഹം പറഞ്ഞു.
വഴിയരികില്‍* നിന്ന് കിട്ടിയ വജ്രാഭരണങ്ങളും പതിനെട്ട് പവന്റെ സ്വര്*ണാഭരണങ്ങളും ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചുനല്‍കിയ ഇതരസംസ്ഥാന തൊഴിലാളി ജിതേന്ദ്രകുമാര്‍* സമ്മാനം ഏറ്റുവാങ്ങുമ്പോള്‍* സദസ്സിന്റെ വലിയ കൈയടി അകമ്പടിയായി. എം.പി. മാരായ കെ.വി. തോമസ്, പി. രാജീവ്, ബെന്നി ബഹനാന്* എം.എല്‍*.എ, എ.ഡി.ജി.പി കെ. പത്മകുമാറിന് വേണ്ടി സ്*പെഷല്‍* ബ്രാഞ്ച് അസി. കമ്മീഷണര്‍* എ.ഡി. ബാലസുബ്രഹ്മണ്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍*ദോസ് കുന്നപ്പിള്ളി, ബി.ജെ.പി. ജനറല്‍* സെക്രട്ടറി എ.എന്‍*. രാധാകൃഷ്ണന്*, സ്റ്റാര്‍*ട്ട് അപ്പ് വില്ലേജ് സി.ഇ.ഒ പ്രണവ്കുമാര്‍* സുരേഷ്, വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ, ഓസ്*ട്രേലിയന്‍* കലാകാരന്* ഡാനിയേല്‍* കോണല്‍*, ബാലചന്ദ്രന്* ചുള്ളിക്കാട്, സംഗീത സംവിധായകന്* അഫ്*സല്* യൂസഫ്, സലാഹുദ്ദീന്* മദനി, ചായക്കടയില്‍* നിന്നുള്ള ചെറിയ വരുമാനംകൊണ്ട് ലോകസഞ്ചാരികളായി മാറിയ ദമ്പതിനാര്* വിജയനും മോഹനയും, തെരുവില്‍* കഴിയുന്നവര്‍*ക്കും അനാഥര്‍*ക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍* ജൂഡ്*സണ്‍* എന്നിവരും മമ്മൂട്ടിയുടെ നൂറുമേനി സമ്മാനം സ്വീകരിച്ചു.
''നമ്മുടെ ഭൂമി പണ്ട് വിഷം നിറഞ്ഞതല്ലായിരുന്നു. രാസവളത്തിന്റെ ഉപയോഗമാണ് ഭൂമിയെ നശിപ്പിച്ചത്. നമ്മളുണ്ടാക്കുന്ന വളം ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍*, നമ്മള്* മണ്ണിന്റെ വിശുദ്ധി തിരിച്ചുപിടിക്കുക കൂടിയാണ്'' -മമ്മൂട്ടി പറഞ്ഞു. സംവിധായകന്* രണ്*ജി പണിക്കരാണ് അതിഥികളെ പരിചയപ്പെടുത്തിയത്.