Originally Posted by
Jishnu Anand
what ikka said at the function...
സിനിമയെക്കുറിച്ച് പറയാന്‍ ഞാനാളല്ല. എങ്കിലും, ഈ സിനിമയുടെ ഭാഗമായി മാറിയത് ചരിത്രം എന്നിലേല്‍പ്പിച്ച ബാധ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറിപ്പിന്റെ ഭാഗങ്ങള്‍: വര്‍ഷങ്ങള്‍ക്കു മുമ്പ്, മതിലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നിറതമാശകളുമായി ബഷീര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ 'ബാല്യകാലസഖി'യിലെ, അദ്ദേഹം സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളിലൊ ന്നായ മജീദിനെ അവതരിപ്പിക്കാന്‍* എനിക്ക് അവസരം കിട്ടുമ്പോള്‍ അദ്ദേഹം നമ്മുടെ കൂടെയില്ല. എന്നാല്‍, വരും തലമുറകള്‍ക്കു കൂടി ആസ്വദിക്കാനുള്ള സൃഷ്ടികള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. ഇതിഹാസതുല്യനായ ആ എഴുത്തുകാരനെ സ്മരിച്ചു കൊണ്ടാണ് ബാല്യകാലസഖിയിലെ മജീദാവാന്‍ ഞാന്‍ മനസ്സൊരുക്കിയത്. ബഷീറിന്റെയും മജീദിന്റെയും ദേശമായ തലയോലപ്പറമ്പിനടുത്തുള്ള ചെമ്പ് ഗ്രാമത്തില്‍നിന്നുള്ള ഞാന്‍ ആദ്യമായി കൊല്‍ക്കത്തയില്‍* പോയത് മജീദ് ആയാണ് എന്നത് ആകസ്മികതയാവാം. മജീദിന്റെ ജീവിതത്തിലെ സങ്കീര്‍ണ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, മഹാനായ ആ എഴുത്തുകാരന് കഥാപാത്രത്തിനു നല്കിയ ആഴവും വികാരങ്ങളും അറിഞ്ഞനുഭവിക്കു കയായിരുന്നു. സിനിമയെക്കുറിച്ച് പറയാന്‍ ഞാനാളല്ല. എങ്കിലും, ഈ സിനിമയുടെ ഭാഗമായി മാറിയത് ചരിത്രം എന്നിലേല്‍പ്പിച്ച ബാധ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങേയറ്റം ആത്മാര്‍ത്ഥമായി അത് നിറവേറ്റാനാണ് ഞാന്‍ ശ്രമിച്ചത്... -