:yahbuhuha: :yahbuhuha:Quote:
http://www.cinemascoop.in/news/topsc...ie-with-karthi
:yahbuhuha:
ഇന്ത്യയിലെ ചുരുക്കം ചില അഭിനേതാക്കൾക്ക് മാത്രം സിദ്ധിച്ച ആ ഭാഗ്യം നമ്മുടെ ദുൽഖറിനും കൈവരുന്നു എന്നാണ് സൂചന. മാസ്റ്റർ സംവിധായകൻ മണിരത്നം, വീണ്ടും ദുൽഖർ സൽമാനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ദുൽഖറും നിത്യമേനനും ജോടികളായ 'ഓ കാതൽ കണ്മണി' എന്ന 'ഓക്കെ കണ്*മണി'യ്ക്ക് ശേഷം മണിരത്*നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്കാണ് ദുല്‍*ഖറിന് വീണ്ടും അവസരം വന്നിരിക്കുന്നത്.
എന്നാൽ ദുൽഖർ മാത്രമല്ല ദുല്‍*ഖറിനൊപ്പം മറ്റൊരു തമിഴ് നായകന്* കൂടി ഈ ചിത്രത്തിലുണ്ട് എന്നറിയുന്നു. സൂര്യയുടെ സഹോദരന്* കാര്‍*ത്തിയും ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ എന്നുമെന്നും സൂചനയുണ്ട്. എന്നാൽ ഇതാദ്യമായാകും ഒരു മണിരത്നം ചിത്രത്തിൽ കാർത്തി എത്തുന്നത്*
മണിരത്*നത്തിന്റെ ഒരു ചിത്രത്തില്‍* മാത്രമാണ് മമ്മൂട്ടിക്ക് അവസരം ലഭിച്ചത്. രജനീകാന്തിനൊപ്പം തുല്യവേഷം ചെയ്ത 'ദളപതി'യായിരുന്നു ആ ചിത്രം. ദുല്‍*ഖറും കാര്‍*ത്തിയും ഒന്നിക്കുമ്പോള്‍* ദളപതിപോലെ ഒരു സൂപ്പര്‍*ഹിറ്റാണ് മണിരത്*നത്തില്‍* നിന്ന് സിനിമാലോകം പ്രതീക്ഷിക്കുന്നത്. അതേസമയം, ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും പതിവുപോലെ മണിരത്*നം പുറത്തുവിട്ടിട്ടില്ല.
രാവണന്*, കടല്‍* എന്നീ ചിത്രങ്ങളുടെ പരാജയങ്ങള്‍*ക്ക് ശേഷമാണ് മണിരത്*നം ദുല്‍*ഖറിനെ നായകനാക്കി 'ഓക്കെ കണ്*മണി' പരീക്ഷിച്ചത്. 'ഓക്കെ കണ്*മണി'യിലെ ദുല്‍*ഖറിന്റെ അഭിനയം തമിഴ് സിനിമാ ലോകത്ത് ഏറെ ചര്*ച്ചയായിരുന്നു. ചിത്രം വിജയവുമായിരുന്നു. വിവാഹമല്ല പ്രണയജീവിതത്തിനാണ് തങ്ങൾ മുൻ*തൂക്കം നല്‍കുന്നതെന്ന പുതിയ തലമുറയുടെ മനസ്സാണ് ദുല്‍*ഖര്* സല്*മാന്റെ ആദിയും നിത്യാമേനോന്റെ താരയും 'ഓക്കെ കണ്*മണി'യിലൂടെ പ്രേക്ഷകര്‍*ക്ക് മുന്നില്‍* അവതരിപ്പിച്ചത്.
http://staticcs.cinemascoop.in/image...AM-MOVIE-w.png