മോഹന്‍*ലാല്‍* എന്ന ആകര്*ഷണത്തില്‍* മലയാളത്തിലേക്ക്, 100 കോടി ക്ലബ്ബിലെത്തിയ സിനിമകളേക്കാള്‍* ആനന്ദം: സുരേഷ് നായര്‍*
http://www.southlive.in/sites/defaul...?itok=6LikbOsq
ബോളിവുഡിലെ പണം വാരി പടങ്ങള്‍*ക്കും കലാമികവുള്ള പരീക്ഷണ ചിത്രങ്ങള്‍*ക്കും പിന്നിലുണ്ടായിരുന്ന സുരേഷ് നായര്‍* എന്ന മലയാളി തിരക്കഥാകൃത്ത്.നൂറ് കോടി ക്ലബ്ബിലെത്തിയ ബാംഗ് ബാംഗ്,വന്‍* വിജയമായ സിംഗ് ഈസ് കിംഗ്,നമസ്*തേ ലണ്ടന്‍* എന്നീ ചിത്രങ്ങളുള്‍*പ്പെടെ സുരേഷ് നായരുടെ ക്രെഡിറ്റിലുണ്ട്. ബോളിവുഡിലെ മികച്ച സിനിമകളിലൊന്നായ കഹാനിയുടെ സഹതിരക്കഥാകൃത്തും, ജങ്കാര്‍* ബീറ്റ്*സ്,അലാദിന്‍* തുടങ്ങിയ കലാമികവുള്ള സിനിമകളുടെയും രചനാപങ്കാളിയുമായ സുരേഷ് നായരുടെ കന്നി മലയാള തിരക്കഥയാണ് ലൈലാ ഓ ലൈലാ. ബോളിവുഡിനെ കലാമൂല്യവും വാണിജ്യമൂല്യവുമുള്ള രചനകളിലൂടെ കയ്യിലെടുത്ത തിരക്കഥാകൃത്ത് ലൈലാ ഓ ലൈലയെക്കുറിച്ച് സംസാരിക്കുന്നു
നൂറ് കോടി ക്ലബ്ബിലെത്തിയ ബാംഗ് ബാംഗ്,സമീപകാലത്തെ മികച്ച ഇന്ത്യന്‍* സിനിമയെന്ന അഭിപ്രായം നേടിയെടുത്ത കഹാനി ഈ സിനിമയുടെ തിരക്കഥാകൃത്തായി ബോളിവുഡില്‍* നില്*ക്കുമ്പോഴാണ് മലയാളത്തില്‍* ഒരു ചിത്രം വരുന്നത്. ലൈലാ ഓ ലൈലയിലേക്ക്
എത്തിയതെങ്ങനെയാണ് ?
മലയാളത്തില്‍* സിനിമ ചെയ്യാന്‍* എനിക്ക് നേരത്തേ തന്നെ താല്*പ്പര്യമുണ്ടായിരുന്നു. പക്ഷേ മുംബൈ സെറ്റില്‍*ഡ് ആയ ഒരാളായതില്‍* എനിക്ക് മലയാളം സിനിമയില്‍* ആരെയും കാര്യമായ പരിചയമുണ്ടായിരുന്നില്ല. സംവിധായകന്* സിദ്ദീഖുമായി സൗഹൃദത്തിലായപ്പോള്‍* അദ്ദേഹമാണ് മലയാളത്തില്‍* മോഹന്‍*ലാലിനെ വച്ച് ഒരു സിനിമ ആലോചിച്ചൂടെ എന്ന് ചോദിച്ചത്.
അന്ന് ആലോചിച്ചു തുടങ്ങിയിരുന്നെങ്കിലും സീരിയസ് ആയി എടുത്തിരുന്നില്ല. ലൈലാ ഓ ലൈലയിലേക്ക് എത്തുന്നത് യാദൃശ്ചികമായാണ്. എന്റെ സുഹൃത്താണ് ടെലിവിഷന്‍* അവതാരക രേഖാ മേനോന്*. മോഹന്‍*ലാല്‍*-ജോഷി ചിത്രത്തിനായി അവരുടെ പരിചയത്തിലുള്ള നിര്*മ്മാതാക്കള്* ഒരു സ്*ക്രിപ്ട് അന്വേഷിക്കുന്നതായി രേഖയാണ് എന്നോട് പറയുന്നത്. ഫൈന്‍*കട്ട് എന്റര്‍*ടെയിന്‍*മെന്റിലെ സന്തോഷ് കോട്ടായി എന്നെ കോണ്ടാക്ട് ചെയ്തു. അങ്ങനെയാണ് ഈ സിനിമയിലേക്കെത്തുന്നത്. സത്യത്തില്‍* ഹിന്ദിയില്‍* ചെയ്യാനായി ആലോചിച്ചിരുന്ന സ്*ക്രിപ്ടാണ് ലൈലാ ഓ ലൈലയുടേത്. ജോഷി സംവിധായകനായും മോഹന്‍*ലാല്‍* നായകനായും ഉള്ള ഒരു സിനിമ എന്ന് കേട്ടപ്പോള്‍* മറിച്ചാലോചിച്ചില്ല.
ട്രെയിലറില്‍* ഒരു ആക്ഷന്‍* എന്റര്‍*ടെയിനറിന്റെ ഫീല്‍* ആണുള്ളത്. ഗണ്‍*ഫൈറ്റും ആക്ഷനുമൊക്കെയൊള്ള ത്രില്ലറാണോ ഈ ചിത്രം?
ട്രെയിലറില്‍* കണ്ടത് പോലെ ആക്ഷന്‍* മാത്രമുള്ള സിനിമയല്ല ലൈലാ ഓ ലൈല. മോഹന്‍*ലാലിന്റെയും അമലാപോളിന്റെ കഥാപാത്രങ്ങള്‍* തമ്മിലുള്ള അതിതീവ്രമായ ബന്ധത്തിലൂടെയുള്ള ഫാമിലി എന്റര്‍*ടെയിനര്‍* കൂടിയാണിത്. അതിശക്തമയായ ഭാര്യാ-ഭര്*തൃബന്ധത്തിലൂടെയാണ് സിനിമ
നീങ്ങുന്നത്. ആക്ഷന്‍ വലിയ പ്രാധാന്യമുണ്ടെന്ന് മാത്രം. സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് ഈ രണ്ട് കഥാപാത്രങ്ങള്‍*ക്കിടയിലുള്ള ദൃഡ ബന്ധമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍* മുഹൂര്*ത്തങ്ങള്* ക്*ളൈമാക്*സിലെത്തുമ്പോഴും പ്രേക്ഷകര്‍*ക്ക് പ്രതീക്ഷിക്കാം. ഒരു ത്രില്ലര്‍* റോംകോം മിക്*സാണ് ലൈലാ ഓ ലൈലാ എന്ന് പറയാം.
http://www.southlive.in/sites/defaul...?itok=ve7r1PXH
ഹിന്ദിയിലാണെങ്കില്‍* ബജറ്റിന്റെ പരിമിതിയില്ലാതെ താങ്കള്‍*ക്ക് കഥയാലോചിക്കാം ബാംഗ് ബാംഗും നമസ്*തേ ലണ്ടനും സിംഗ് ഈസ് കിംഗുമെല്ലാം അത്തരത്തില്‍* വലിയ കാന്‍*വാസിലാണ്. ബോളിവുഡില്‍* നിന്ന് മലയാളത്തിലെത്തി സ്*ക്രിപ്ട് ഒരുക്കുമ്പോള്‍* ബജറ്റ് വലിയ ചാലഞ്ച് ആയിരുന്നില്ലേ.
ലൈലാ ഓ ലൈലാ ഹിന്ദിയിലോ തമിഴിലോ ആണെങ്കില്‍* വളരെ വലിയ കാന്‍*വാസും ബജറ്റുമായിരിക്കും. അത് അത്രതന്നെ വലിയ മാര്‍*ക്കറ്റ് ആ ഇന്‍*ഡസ്ട്രിക്കുണ്ട് എന്നതിനാലാണ്. ലൈലാ ഓ ലൈലയുടെ സ്*ക്രിപ്ട് ആവശ്യപ്പെടുന്ന മുടക്കുമുതലിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ബജറ്റ് സ്*ക്രിപ്ട് തീര്*ന്നപ്പോള്* വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ പ്രൊഡ്യൂസേഴ്*സ് ആ ചാലഞ്ച് ഏറ്റെടുത്തു. ഈ സിനിമയുടെ സ്*ക്രിപ്ട് ഡിമാന്*ഡ് ചെയ്യുന്ന കാന്‍*വാസിന് വേണ്ടി ബജറ്റില്‍* യാതൊരു കോംപ്രമൈസിനും തയ്യാറായില്ല. ജോഷി സാറും ക്വാളിറ്റിയില്‍* ഒരു കോംപ്രമൈസിനും തയ്യാറാകാത്ത സംവിധായകനാണ്.
മലയാളത്തിലെ മാസ്റ്റര്‍* ക്രാഫ്റ്റ്മാന്* എന്നൊക്കെ വിശേഷണമുള്ള സംവിധായകനാണ് ജോഷി. ആദ്യ മലയാളസിനിമയ്ക്ക് സംവിധായകനായി ജോഷിയെ കിട്ടിയതിനെ എങ്ങനെ കാണുന്നു?
ഈ സിനിമ ഇത് പോലെ ജോഷി സാറിനല്ലാതെ മറ്റൊരാള്‍*ക്കും ചെയ്യാന്‍* പറ്റില്ലെന്നാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ശേഷം കണ്ടപ്പോള്‍* എനിക്ക് തോന്നിയത്. നൂറ്, നൂറ്റിയമ്പത് പേര്* ജോലി ചെയ്ത ഷൂട്ടിംഗ് യൂണിറ്റില്‍* ഏറ്റവും ചെറുപ്പം ജോഷി സാറിനാണെന്ന് തോന്നിയിട്ടുണ്ട്. സാറിന്റെ ഹാര്*ഡ് വര്*ക്കും കമ്മിറ്റ്*മെന്റും കണ്ട് ചിത്രീകരണവേളയില്‍* അതിശയപ്പെട്ട് പോയിട്ടുണ്ട്. ബെല്ലാരിയില്‍* മരുഭൂമിക്ക് സമാനമായ ഒരു സ്ഥലത്ത് ഷൂട്ട് ചെയ്തപ്പോള്‍* ലഞ്ച് പോലും ഒഴിവാക്കിയാണ് കൊടുംചൂടത്ത് സാര്‍* ഷൂട്ട് ചെയ്തത്. എല്ലാ ഭാഷകളിലെയും സിനിമകള്‍* കാണുകളും ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അപ്*ഡേറ്റഡും ആണ് ജോഷി സാര്‍*. അദ്ദേഹം ചെയ്യുന്ന സിനിമകളാണെങ്കിലും നോക്കൂ ഏതെങ്കിലും ഒരു കംഫര്*ട്ട് സോണില്‍* നിന്നല്ല, എല്ലാ ശൈലിയിലുള്ള സിനിമകളും ചെയ്യാന്‍* അദ്ദേഹം ശ്രമിക്കുന്നുണ്.് സത്യത്തില്‍* വലിയ ഇന്‍*സ്പിരേഷനും അനുഗ്രഹവും ആണ് അദ്ദേഹത്തിനൊപ്പം പ്രവര്*ത്തിക്കാനായത്
അമിതാബ് ബച്ചന്*,അക്ഷയ് കുമാര്‍*,സല്*മാന്‍* ഖാന്* ,ഋതിക് റോഷന്*, വിദ്യാബാലന്*,എന്നിവരെ സ്വന്തം തിരക്കഥയില്‍* നായകതാരങ്ങളാക്കാന്* ബോളിവുഡില്‍* താങ്കള്‍*ക്ക് അവസരം ലഭിച്ചു,മലയാളത്തിലെത്തിയപ്പോള്‍* ആദ്യ സിനിമയില്‍* തന്നെ മോഹന്‍*ലാലിനെ നായകനായും ലഭിച്ചു?
പണ്ടുതൊട്ടേ ഞാന്‍* ഒരു കടുത്ത മോഹന്‍*ലാല്‍* ആരാധകന്* ആണ്. ഇന്ത്യയില്‍* ഏതൊരു താരത്തിനൊപ്പം സിനിമ ചെയ്താല്‍* കിട്ടാത്ത സംതൃപ്തിയും സുഖവും അദ്ദേഹത്തിനൊപ്പം ഒരു സിനിമയുടെ ഭാഗമായപ്പോളുണ്ട്. നമ്മളത്രയേറെ ആരാധിച്ചിരുന്ന നടന്* നമ്മള്* എഴുതിയ സ്*ക്രിപ്ടിലെ കഥാപാത്രമാകുന്നതും സംഭാഷണങ്ങള്‍* പറയുന്നതും കാണുമ്പോള്‍* പറഞ്ഞറിയിക്കാനാത്തൊരു അനുഭവം തന്നെയാണത്. എന്റെ വിശ്വാസത്തില്‍* ലോകത്തെ തന്നെ മികച്ച നടന്*മാരിലൊരാളാണ് മോഹന്‍*ലാല്‍*. ഇന്ത്യയിലും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അഭിനേതാക്കളിലൊരാളെയെടുത്താല്* അതിലൊന്ന് മോഹന്‍*ലാലായിരിക്കും. അവിടെ ഒരു താരതമ്യവും സാധ്യമല്ല. എന്നെ ലൈലാ ഓ ലൈയിലേക്ക് സിനിമയിലേക്ക് ആകര്*ഷിച്ച ഒന്നാമത്തെ കാരണവും മോഹന്‍*ലാല്‍* നായകനായ സിനിമ എന്നതാണ്.
http://www.southlive.in/sites/defaul...?itok=8lD6k79M
ആക്ഷന്‍* രംഗങ്ങള്‍* ചെയ്യുന്നതിനൊപ്പം, സംഘട്ടന രംഗങ്ങള്‍* കമ്പോസ് ചെയ്യുന്നതിലും വലിയ താല്*പ്പര്യമുളളയാളാണ് മോഹന്‍*ലാല്‍* എന്നാണ് കേട്ടിരിക്കുന്നത്. ഡ്യൂപ്പില്ലാതെ വലിയ സാഹസികരംഗങ്ങള്‍* അദ്ദേഹം ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്,ലൈലാ ഓ ലൈ ലാലിന്റെ മികച്ച ആക്ഷന്‍* രംഗങ്ങള്‍* ഉള്ള സിനിമ കൂടിയാണോ?
സംഘട്ടനരംഗങ്ങളോട് വലിയ കമ്പമുള്ളയാളാണ് മോഹന്‍*ലാല്‍* സാര്‍*. ഡ്യൂപ്പുകളില്ലാതെ റിയലിസ്റ്റിക്കായി ഇത്തരം രംഗങ്ങള്‍* ചെയ്യാനാണ് അദ്ദേഹത്തിന് താല്*പ്പര്യവും. ഈ സിനിമയിലെ എല്ലാ ഫൈറ്റ് സീനുകളും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തത്. ഭയങ്കര എക്*സൈറ്റഡായാണ് ഫൈറ്റ് സീക്വന്*സുകള്* ഷൂട്ട് ചെയ്യുന്ന വേളയില്‍* ലാല്‍* സാറിനെ കാണാനാവുക. ഈ സീന്‍* ഇങ്ങനെ ചെയ്താല്‍* നന്നാവില്ലേ എന്ന രീതിയില്‍* നിര്*ദ്ദേശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇതില്‍* തന്നെ ആക്ഷന്‍* കൊറിയോഗ്രഫര്‍* സ്റ്റണ്ട് സില്*വയ്*ക്കൊപ്പം ഒന്ന് രണ്ട് സീനൊക്കെ ലാല്‍* സര്* തന്നെ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. എന്തായാലും അടുത്തകാലത്തെങ്ങും അദ്ദേഹം ചെയ്യാത്ത തരത്തിലുള്ള ആക്ഷന്‍* സീക്വന്*സുകളായിരിക്കും ലൈലാ ഓ ലൈലയുടെ ആകര്*ഷണം.
നായകന് ക്*ളൈമാക്*സിലോ ഇടയിലോ രക്ഷിക്കാന്‍* മാത്രം പാകത്തില്‍* ഒരു നായിക എന്നാണല്ലോ ഇത് പോലൊരു സിനിമയില്‍* പതിവ്. ലൈലാ ഓ ലൈലയില്‍* മോഹന്‍*ലാലിനോളം പ്രാധാന്യം അമലാ പോളിന്റെ കഥാപാത്രത്തിനും ഉണ്ടോ?
അമലാ പോളിന്റെ കഥാപാത്രത്തിന് നായകനോളം പ്രാധാന്യമുണ്ട്. മോഹന്‍*ലാല്‍*-അമലാ പോള്‍* കെമിസ്ട്രിയില്‍* തന്നെയാണ് സിനിമ. അമലാ പോള്‍* വളരെ നന്നായി ചെയ്തിട്ടുമുണ്ട്. അമലയുടെ ഫൈറ്റ് സീക്വന്*സുകളും സിനിമയില്‍* കാണാം.
ബോളിവുഡ് തിരക്കഥാകൃത്തെന്ന നിലയില്‍* ലൈലാ ഓ ലൈല ഹിന്ദി റീമേക്കും എളുപ്പമല്ലേ?
ഞാന്‍* അങ്ങനെ നീണ്ട പദ്ധതികളോ ആലോനകളോ നടത്തിയിട്ടില്ല. അത് അടുത്ത സ്*റ്റെപ്പ് അല്ലേ.മലയാളി പ്രേക്ഷകര്‍* ഈ സിനിമ സ്വീകരിക്കട്ടെ എന്നിട്ട് ബാക്കി കാര്യങ്ങള്‍* നോക്കാം
മലയാളത്തില്‍* കൂടുതല്‍* സിനിമകള്‍* ആലോചനയിലുണ്ടോ?
മലയാളത്തില്‍* നിന്ന് ഓഫറുകളുണ്ട്. മലയാളത്തില്‍* ഒന്നോ രണ്ടോ പടം ചെയ്തുകൂടായ്കയില്ല. പക്ഷേ ഹിന്ദിയിലും മലയാളത്തിലും ഒരേ പോലെ സിനിമ ചെയ്യാനാവണമെന്നതാണ് ആഗ്രഹിക്കുന്നത്.
http://www.southlive.in/sites/defaul...?itok=5-d67GtK
മാധ്യമപ്രവര്*ത്തനത്തില്* നിന്നാണല്ലോ തിരക്കഥാകൃത്തിലേക്കുള്ള ചുവടുമാറ്റം,ഹിന്ദി സിനിമയുടെ ഭാഗമായതെങ്ങനെയാണ് ?
സിനിമയില്‍* വരണമെന്നോ തിരക്കഥയെഴുതണമെന്നോ ആഗ്രഹമോ പ്*ളാനോ ഉണ്ടായിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയില്‍* മുംബെയില്‍* ആയിരുന്നു ജോലി. സംവിധായകന്* സുജോയ് ഘോഷ് ആണ് സിനിമയിലേക്കുള്ള വരവിന് നിമിത്തമായത്. എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുജോയ്. ജംഗാര്‍* ബീറ്റ്*സ് എന്ന പേരില്‍* സുജോയ് ആദ്യ സിനിമ സംവിധാനം ചെയ്തപ്പോള്‍* തിരക്കഥയിലും സംഭാഷണത്തില്‍* പങ്കാളിയായി. സുജോയ് നല്*കിയ ധൈര്യം പിന്നീടങ്ങോട്ട് വലിയ പ്രോത്സാഹനമായി. ആ ചിത്രത്തിന് കിട്ടിയ അംഗീകാരം പിന്നീട് ്അലാദിന്*,ഹോം ഡെലിവറി,കഹാനി എന്നീ സുജോയ്*ഘോഷ് ചിത്രങ്ങളുടെ രചനയിലേക്കുള്ള കൂട്ടുകെട്ടായി. പിന്നെ പ്രോത്സാഹനവും പിന്തുണയും നല്*കിയ ഒരാള്‍* രാംഗോപാല്‍* വര്*മ്മയാണ്. പിന്നെ നമസ്*തേ ലണ്ടന്‍*,സിംഗ് ഈസ് കിംഗ് എന്നീ സിനിമകള്‍* വലിയ ഹിറ്റായി മാറി. തുടര്‍*ന്ന് ജോലി ഉപേക്ഷിച്ച മുഴുവന്‍* സമയം സ്*ക്രിപ്ടിംഗിലെത്തി.
വലിയ ഹിറ്റ് ചിത്രങ്ങളൊരുക്കാനായെങ്കിലും കഹാനിയുടെ രചയിതാവ് എന്ന വിശേഷണമാണ് സുരേഷ് നായരെ കൂടുതല്‍* പരിചിതനാക്കിയത്?
കഹാനി വലിയ ഒരു ടീം വര്*ക്കാണ്. സുജോയ് എന്ന സംവിധായകനാണ് അതിന്റെ മുഴുവന്‍* ക്രെഡിറ്റും. ബൗണ്ട് സ്*ക്രിപ്ട് എന്നൊരു ബാനറില്‍* സുജോയും ഞാനും ചേര്*ന്നാണ് ചിത്രം നിര്*മ്മിച്ചതും. പക്ഷേ സ്*ക്രിപ്ടിംഗ് സമയത്തും ഷൂട്ടിംഗ് സമയത്തും അതിന് ഇത്ര വലിയ സ്വീകാര്യത കിട്ടുമെന്നോ പിന്നീട് ആ സിനിമയുടെ ഗുഡ് വില്‍* നമുക്കൊപ്പം വലിയ അംഗീകാരമായി ഉണ്ടാകുമെന്നോ കരുതിയിരുന്നില്ല.
ബ്രാഡ്പിറ്റും ആഞ്ചലീനാ ജോളിയും അഭിനയിച്ച മിസ്റ്റര്‍* ആന്‍*ഡ് മിസ്സിസ് സ്മിത്ത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ പകര്*പ്പാണ് ലൈലാ ഓ ലൈലാ എന്ന രീതിയില്‍* കേട്ടിരുന്നു,അതില്‍* വസ്തുതയുണ്ടോ?
ഒരിക്കലുമില്ല. മിസ്റ്റര്‍* ആന്‍*ഡ് മിസ്സിസ് സ്മിത്ത് എന്ന സിനിമയുമായി യാതൊരു ബന്ധവും ഈ ചിത്രത്തിനില്ല. എന്തുകൊണ്ടാണ് അങ്ങനെ രണ്ട് ചിത്രങ്ങളുമായി ആരെങ്കിലും കണക്ട് ചെയ്തത് എന്നും അറിയില്ല.
മാസ് മസാല എന്റര്‍*ടെയിനറുകള്* തമിഴില്‍* നിന്നും തെലുങ്കില്‍* നിന്നും ഹിന്ദിയില്‍* നിന്ന് വരുമ്പോള്‍* വലിയ സ്വീകാര്യതയാണ് മലയാളത്തില്‍* ലഭിക്കുന്നത്. ബോളിവുഡിലെ മികച്ച കമേഴ്*സ്യല്‍* സിനിമയുടെ തിരക്കഥയൊരുക്കിയ ആളെന്ന നിലയില്‍* നോക്കുമ്പോള്‍* എന്താവും മലയാളത്തിലെ ന്യൂനതയായി കാണുന്നത്? ബജറ്റ് മാത്രമാണോ പ്രശ്*നം നിലവാരം കൂടിയല്ലേ?
മലയാളം സിനിമകളെന്ന് പറയുമ്പോള്‍* കേരളത്തിനപ്പുറത്തേക്ക് മാര്‍*ക്കറ്റോ ഓഡിയന്*സോ കിട്ടാത്തവയാണ്. പക്ഷേ തമിഴിനും തെലുങ്കിനും ഹിന്ദിക്കുമെല്ലാം കുറച്ചുകൂടി വൈഡായ മാര്‍*ക്കറ്റും റീച്ചുമുണ്ട്. യൂണിവേഴ്*സല്* അപ്പീലുള്ള ട്രീറ്റ്*മെന്റിലേക്കും സിനിമകളിലേക്കും എത്താനുള്ള വെല്ലുവിളി മലയാളത്തില്‍* നിന്നുണ്ടാകണം. ലൈലാ ഓ ലൈലാ മലയാളത്തിന് പരിചിതമല്ലാത്ത ശൈലിയിലുള്ളൊരു സിനിമയാണ്. ഞാന്‍* പറഞ്ഞല്ലോ ഇത് ബോളിവുഡ് ചിത്രമായാണ് ഞാന്‍* പഌന്‍* ചെയ്തിരുന്നതാണ്. അതുകൊണ്ട് തന്നെ ട്രീറ്റ്*മെന്റില്‍* ഒരു വൈഡ് കമേഴ്*സ്യല്‍* അപ്പീലുണ്ടാക്കാന്* നന്നായി ശ്രമിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ഉള്ള ഓഡിയന്*സിനും സ്വീകാര്യമാകുന്ന ഒരു കഥയും ശൈലിയും തന്നെയായിരിക്കും ഈ സിനിമയുടേത്.
പ്രേക്ഷകര്‍* ലൈലാ ഓ ലൈലാ എന്ന സിനിമയില്‍* നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?
പ്രേക്ഷകര്‍*ക്ക് എന്‍*ഗേജ്ഡ് ആകാനും നന്നായി എന്‍*ജോയ് ചെയ്യാനുമാകുന്ന സിനിമയായിരിക്കും ലൈലാ ഓ ലൈലാ. മലയാളത്തില്‍* ചെയ്യാവുന്നതില്‍* മാക്*സിമം എഫര്*ട്ട് ലൈലാ ഓ ലൈലയുടെ ടീം ഈ ചിത്രത്തിനായി എടുത്തിട്ടുണ്ട്. ബാക്കി പ്രേക്ഷകര്‍*ക്ക് വിട്ടുകൊടുക്കുന്നു.