താരങ്ങള്‍*ക്ക് ശനിദശ
http://www.asianetnews.tv/images/M_i...rintButton.png http://www.asianetnews.tv/images/M_i...mailButton.png
Entertainmentnews - News http://www.asianetnews.tv/images/sto...mohanlal90.jpg മലയാളത്തിലെ മൂന്ന് ചലച്ചിത്രതാരങ്ങള്‍*ക്കെതിരെ നിയമനടികള്‍* ഉണ്ടായ ആഴ്ചയാണിത്. ആനക്കൊമ്പ് കൈവശം വച്ചകേസില്‍* മോഹന്‍*ലാലിന്*റെ മൊഴിയെടുക്കാന്‍* വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സിനിമയില്‍* പുകവലി രംഗത്തില്‍* അഭിനയിച്ച ഫഹദ് ഫാസിലിന് പൊലീസ് സ്റ്റേഷനില്‍* ഹാജരാകേണ്ടതായിവരും. കാറില്‍* സണ്‍*ഫിലിം ഒട്ടിച്ചതിന് മൊബൈല്‍* കോടതി പിടികൂടിയ കുഞ്ചാക്കോ ബോബനോട് മൂന്നുദിവസത്തിനുളളില്‍* മജിസ്ട്രേറ്റിനുമുന്നിലെത്തിനാണ് നിര്*ദേശം. ഈ വാര്*ത്തകളുടെ വിശദാംശങ്ങളിലേക്കാണ് എഫ് ഐ ആര്* കടന്നുചെല്ലുന്നത്
കഴിഞ്ഞ ജൂലൈയില്‍* ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍*ലാലിന്*റെ തേവരയിലെ വീട്ടില്‍* നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. തുടര്‍*ന്ന് വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്*ന്നാണ് മോഹന്‍*ലാലിനെതിരെ പ്രഥമവിവരറിപ്പോര്*ട്ട് തയാറാക്കിയത്. വന്യജീവി സംരക്ഷണ നിയമപ്രകരാമാണ് കേസ്. എന്നാല്‍* ആനക്കൊമ്പുമായി ബന്ധപ്പെട്ട ചില * മോഹന്‍*ലാലിന്*രെ പക്കലുണ്ട് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ പി.എന്‍* കൃഷ്ണകുമാര്‍*, കെ .കൃഷ്ണകുമാര്‍* എന്നിവരാണ് ആനക്കൊമ്പിന്*റെ ഉടമസ്ഥര്‍*. ഇവരുടെ കൈവശം ഇതിന് ലൈസന്*സുണ്ട്, ഇവര്‍* പോയപ്പോള്‍* സൂക്ഷിക്കാന്‍* മോഹന്‍*ലാലിനെ ഏല്*പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍*. ഇതിനും താരത്തിന്*രെ പക്കല്‍* രേഖയുണ്ട്. ഇത് നിയമപരമാണോയെന്ന് തീര്*പ്പുകല്*പ്പിക്കേണ്ടത് കോടതിയായതിനാലാണ് പ്രഥമവിവര റിപ്പോര്*ട്ട് നല്*കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്‍* അന്വേഷണത്തിന്*റെ ഭാഗമായി മോഹന്‍*ലാലിന്*റെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്,
ഡയമണ്ട് നെക്ലേസിലെ പുകവലി രംഗത്തില്‍* അഭിനയച്ചതിന്*റെ പേരിലാണ് ഫഹദ് ഫാസിലിനെതിരെ കൊച്ചി സെന്‍*ട്രല്* പൊലീസ് കേസെടുത്തത്. സിനിമയിലെ ഈ രംഗത്തില്‍* നിയമപരമായ മുന്നറിയിപ്പ് എഴുതികാണിച്ചില്ലെന്നാണ് കുറ്റം. താരത്തിന് സ്റ്റേഷനില്‍* ഹാജരായി പിഴയൊടുക്കുകയോ ജാമ്യമെടുക്കുകയോ ചെയ്യേണ്ടതായി വരും. കാറിലെ സണ്‍*ഫിലിം നീക്കാത്തതിനും പൊല്യൂഷന്‍* സര്*ട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് കുഞ്ചാക്കോ ബോബന്* കുടുങ്ങിയത്. എറണാകുളം മൊബൈല്‍* കോടതി 400 രൂപ പിഴയും വിധിച്ചു. സണ്‍* ഫിലിം നീക്കിയശേഷം മൂന്നു ദിവസത്തിനുളളില്‍* കാര്‍* കോടതിയില്‍* ഹാജരാക്കണമെന്നാണ് നിര്*ദേശം. ഇതിനിടെ അഭിനയിപ്പിക്കാന്‍* പണം വാങ്ങിപറ്റിച്ചെന്നാരോപിച്ച് ഒരു പ്രമുഖ സംവിധായകനും നടനുമെതിരെ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്.