തിലകന്* ചിത്രത്തിന് വമ്പന്‍* സാറ്റലൈറ്റ് റേറ്റ്
തിലകനും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് വന്‍* സാറ്റലൈറ്റ് റേറ്റ്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ഗാന്ധി സ്*ക്വയര്‍* എന്ന ചിത്രമാണ് ഷൂട്ടിങ് തുടങ്ങും മുമ്പെവന്*തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്.
രണ്ട് കോടി മുടല്‍*മുതക്ക് പ്രതീക്ഷിയ്ക്കുന്ന ചിത്രം ഒരു കോടി നാല്*പത് ലക്ഷം രൂപയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. അറുപത് ലക്ഷം മുടക്കിയാല്‍* നിര്*മാതാവിന് ഗാന്ധിസ്*ക്വയര്‍* പിടിയ്ക്കാമെന്ന് ചുരുക്കം.
ഗാന്ധിസത്തിലേക്ക് ആധുനിക തലമുറയെ അടുപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിര്*മിയ്ക്കുന്ന ചിത്രത്തിന്റെ രചന സുനീഷ് വാരനാടാണ്. സംവിധായകനായ എംഎ നിഷാദ് തന്നെയാണ് ചിത്രം നിര്*മിയ്ക്കുന്നത്. ഗാന്ധി സ്*ക്വയറിന്റെ കഥയില്‍* താത്പര്യം തോന്നിയാണ് സൂര്യ ടിവി വന്‍*തുക കൊടുത്ത് സിനിമ വാങ്ങിയതെന്ന് അറിയുന്നു.
സെന്‍*സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമ പ്രവര്*ത്തനത്തെ പരിഹസിച്ച്, മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കുന്ന ഗാന്ധി സ്*ക്വയറിന് ലഭിച്ചിരിയ്ക്കുന്ന സാറ്റലൈറ്റ് റേറ്റ് മോളിവുഡില്‍* ചര്*ച്ചയായിക്കഴിഞ്ഞു.
തിലകന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രത്തില്‍* തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ഫഹദ് ഫാസിലിന്റെ ഡേറ്റിനു കാത്തിരിക്കുകയാണ് അണിയറ പ്രവര്*ത്തകര്*. രമ്യ നമ്പീശനോ മൈഥിലിയോ നായികയാവുന്ന ചിത്രം ഫഹദിന്റെ ഡേറ്റ് കിട്ടിയാലുടന്‍* ചിത്രീകരണം തുടങ്ങും.