വാപ്പച്ചിയുടെ ലെഗസി
http://boolokam.com/wp-content/uploa...133.jpg?d9c344
അമിതാഭ് ബച്ചന്*റെ മകന് ശേഷം, രാജ് കുമാറിന്*റെ മകന് ശേഷം ചിരഞ്ജീവിയുടെ മകന് ശേഷം കമലഹാസ്സന്റെ മകള്‍*ക്ക് ശേഷം മറ്റൊരു മെഗാ താര പുത്രനും സിനിമയിലേക്ക് വന്നിരിക്കുകയാണ്.ഒരു ബ്രഹ്മാണ്ടചിത്രത്തില്* പറന്നിറങ്ങാമായിരുന്നിട്ടും ഒരു കൊച്ചു ചിത്രത്തിലാണ് ദുല്‍*ഖര്* അഭിനയിച്ചത്.ആദ്യ ചിത്രത്തില്‍* തന്നെ വരവറിയിച്ചു.പയ്യന്*റെ ഭാവിയെ കുറിച്ച് പറയാറായിട്ടില്ല. രണ്ടു മൂന്നു പടങ്ങള്‍* കൂടി ചെയ്യട്ടെ നമുക്ക് നോക്കാം പറ്റിയാല്‍* അടുത്ത മെഗാസ്റ്റാര്‍* ആക്കാം.അതിനുള്ള വിത്ത് ഗുണമുണ്ട്.
പിന്നെ വാപ്പച്ചിയുടെ തഴമ്പ് മാത്രം പോര മലയാള സിനിമയില്‍* തമ്പുരാനായി വാഴാന്‍*.ആദ്യ സിനിമയില്‍* തരക്കേടില്ലാതെ അഭിനയിച്ചു.പുതുമുഖം എന്ന തോന്നല്‍* ഉണ്ടാക്കിയില്ല.വാപ്പച്ചിയുടെ പൌരുഷവും ശബ്ദ ഗംഭീര്യവും നടത്തവും ഒക്കെ കിട്ടിയിട്ടുണ്ട്.പിന്നെ വാപ്പച്ചിയുടെ ഭാവാഭിനയവും ഡയലോഗ് ഡെലിവറിയും ഒക്കെ നന്നായി നോക്കി പഠിച്ചാല്‍* ഇളമുറ തമ്പുരാനായി വാഴാം.പക്ഷെ കൊമെഡിയും ഡാന്‍*സും വാപ്പച്ചിയെ കണ്ടു പഠിക്കണ്ടാഅതിനൊക്കെ ബെസ്റ്റ് ലാല്‍* അങ്കിള്‍* തന്നെയാ..വേണെന്നു വെച്ചാല്‍* പെരുമ്പാവൂര്‍* ചേട്ടനോട് പറഞ്ഞാല്‍* ഒരു ടൂഷന്* ഏര്*പ്പാടാക്കാം.
അഹങ്കാരത്തിന്*റെ അസ്കിത ഉണ്ടെങ്കില്‍* അത് വീട്ടില്‍* സേഫ് ആയി വെക്കുന്നതാണ് നല്ലത്.അഹങ്കാരത്തിന്*റെ അസ്കിത യുള്ള ഒരു താര പുത്രന്* ഇപ്പോള്‍* കട്ടപ്പുറത്താണ് എന്നത് ഓര്*മ വേണം.പിന്നെ ഇന്റര്‍*വ്യൂ കളില്‍* വിനയം കോരി ഒഴിക്കുന്നത് നല്ലതാണ്,പക്ഷെ സ്പാനിഷ്* ഭാഷയില്‍* സംസാരിച്ചാലും ഇംഗ്ലീഷില്‍* സംസാരിക്കരുത്,.അപരിചിതരെ കണ്ടാല്‍* തോളില്‍* കയ്യിട്ടു നടക്കുക,നിര്*മാതാക്കള്‍* വന്നാല്‍* എഴുന്നേറ്റു നിന്ന് വന്ദിക്കുക, വാപ്പച്ചിയെയും ലാലങ്കിളിനെയും പുകഴ്ത്തി പറയുക, അവര്‍* അഭിനയം നിര്*ത്തിയാല്* ആത്മഹത്യ വരെ ചെയ്തേക്കുമെന്ന് വരെ പറഞ്ഞേക്കണം,ഇത്യാദി കലാപരിപാടികള്‍* ചെയ്*താല്* തുടക്കത്തില്‍* പിടിച്ചു നില്*ക്കാം.
ആദ്യ പടം ഇറങ്ങുന്നതിനു മുന്‍*പേ ഫാന്‍*സ്* അസോസിയേഷന്* ഉള്ളത് കൊണ്ട് ഇനിയുള്ള പടങ്ങള്‍* അവര്‍* നോക്കിക്കോളും.എന്‍*റെ തല എന്‍*റെ ഫുള്‍* ഫിഗര്‍* എന്‍*റെ തല എന്‍*റെ ഫുള്‍* ഫിഗര്‍* എന്ന രീതിയില്‍* ഫ്ലെക്സുകള്‍* വച്ച് അവന്മാര്* ആര്*ഭാടം ആക്കിക്കോളും.വളരാന്‍* ഒരു ശത്രു നല്ലതാണ്.ആ കാര്യം ഫാന്‍*സ്* അസോസിയേഷന്*കാര്‍* നോക്കിക്കൊള്ളും ഒരു ആജന്മ ശത്രുവിനെ തന്നെ അവര്‍* മുന്നില്‍* കൊണ്ട് നിറുത്തും .പിന്നെ കൂവി തോല്പിക്കല്*,സോഷ്യല്‍* നെറ്റ്വര്*ക്കിംഗ്* സൈറ്റുകളില്‍* കയറി നാറ്റിക്കല്*, ഉറക്കമിളച്ച് ഫാന്‍* പേജ് ലൈക്* ചെയ്യിച്ചു ലക്ഷങ്ങളാക്കല്* തുടങ്ങിയ കലാപരിപാടികള്‍* ചെയ്യുമ്പോഴേക്കും അനിയന്* ഒരു മിനി മെഗാസ്റ്റാര്‍* ആകും ഇല്ലങ്കില്‍* അവര്‍* ആക്കും.പിന്നെ നാല് സ്റ്റേറ്റ് അവാര്*ഡ്*, രണ്ടു നാഷണല്‍* അവാര്*ഡ്,പിന്നെ രാഷ്ട്രീയം, മുഖ്യ മന്ത്രി പദംഹോ(അത്രക്ക് വേണോ..വേണ്ടല്ലേ..)
എന്തായാലും ദുല്‍*ഖര്* സല്*മാന്‍* നസീറിന്*റെയോ സത്യന്*റെയോ സോമന്*റെയോ മകനെ പോലെ സിനിമയില്‍* ഭാവിയില്ലാതാകാതിരുന്നാല്* മതിയായിരുന്നു
എല്ലാ ഭാവുകങ്ങളും നേരുന്നു