സൂപ്പറുകള്‍*ക്കെതിരെ മുകേഷ്
http://malayalam.oneindia.in/img/201...l-surya-aw.jpg
മലയാളത്തിലെ പ്രമുഖ ചാനലുകള്‍* സംഘടിപ്പിക്കുന്ന അവാര്*ഡ് നിശയില്‍* സ്ഥിരം കാണാറുള്ള കുറേ മുഖങ്ങളുണ്ട്. സൂപ്പര്‍*താരങ്ങളായ
മമ്മൂട്ടിയേയും മോഹന്‍*ലാലിനേയും ഒഴിച്ചു നിര്*ത്തി ഒരു അവാര്*ഡ് ദാനചടങ്ങ് സംഘടിപ്പിക്കാന്‍* മിക്ക ചാനലുകളും മുതിരാറില്ല. പ്രേക്ഷകര്‍*ക്കിടയില്* ഇവര്‍*ക്കുള്ള മാര്‍*ക്കറ്റ് തന്നെ ഇതിന്റെ മുഖ്യകാരണം.
എല്ലാ വര്*ഷവും അവാര്*ഡ് പ്രഖ്യാപിക്കുമ്പോള്‍* ഇരുവര്‍*ക്കും എന്തെങ്കിലുമൊക്കെ പുരസ്*കാരങ്ങള്‍* നല്*കും. ജനപ്രിയ നടന്*, നല്ല നടന്* ഇങ്ങനെ നീളുന്ന പ്രമുഖ പുരസ്*കാരങ്ങളിലേതെങ്കിലുമാവും ഇവര്‍*ക്ക് ലഭിക്കുക.
ജനങ്ങളാണ് അവാര്*ഡ് നിശ്ചയിക്കുന്നതെന്ന പേരില്‍* ചില ചാനലുകള്‍* പ്രേക്ഷകര്‍*ക്ക് വോട്ടു ചെയ്യാനുള്ള അവസരവും നല്*കി അവരെ മണ്ടന്‍*മാരാക്കാറുണ്ട്. ജനങ്ങള്‍* ആര്*ക്ക് വോട്ടു ചെയ്താലും മാര്‍*ക്കറ്റുള്ള താരങ്ങളെ വേദിയിലെത്തിച്ചാലെ പരിപാടി കൊഴുക്കൂവെന്ന്് ചാനല്‍* മാനേജര്‍*മാര്‍*ക്ക് അറിയാം.
സിനിമാലോകത്തെ പലര്*ക്കും ഈ കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ആരും പ്രതികരിക്കാന്‍* മുതിരാറില്ല. വെറുതേ തങ്ങളായിട്ടൊരു പൊല്ലാപ്പ് വരുത്തി വയ്ക്കുന്നതെന്തിനെന്ന് കരുതിയിട്ടാവാം. എന്നാല്‍* അടുത്തിടെ നടന്ന് സൂര്യ അവാര്*ഡ് നിശയില്‍* മുകേഷ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. വേദിയില്‍* സൂപ്പര്‍*താരങ്ങള്‍* ഇരിക്കവേയാണ് മുകേഷ് അവര്‍*ക്കെതിരേയും ചാനലിനെതിരേയും വിമര്*ശനം ഉയര്*ത്തിയത്.