മലര്* തിരിച്ചുവരുന്നു; ദുല്‍*ഖറിന്റെ നായികയായി
http://www.mangalam.com/sites/defaul...9649_malar.jpg
മലര്* ആരാധകര്‍*ക്ക് സന്തോഷ വാര്*ത്ത. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്*ന്ന സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചു വരുന്നു. നീലാകാശം പച്ചക്കടല്‍* ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍* താഹിറും ദുല്‍*ഖര്* സല്*മാനും ഒന്നിക്കുന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.
പ്രേമത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രത്തിലൂടെ സായ് പല്ലവി വീണ്ടും മലയാളത്തില്‍* എത്തുമെന്ന് വാര്*ത്തകളുണ്ടായിരുന്നെങ്കിലും ദുല്‍*ഖര്* ചിത്രത്തിലൂടെയാകും സായ് പല്ലവി വീണ്ടും മലയാളികളുടെ മുന്നിലെത്തുകയെന്ന് വ്യക്തമായിരിക്കുകയാണ്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
കോയമ്പത്തൂര്‍* സ്വദേശിയായ സായ് പല്ലവി ജോര്*ജിയയില്‍* മെഡിക്കല്‍* വിദ്യാര്*ത്ഥിനിയാണ്. പ്രേമത്തിലൂടെ അപ്രതീക്ഷിതമായി സിനിമയില്‍* എത്തിയ സായ് പല്ലവി ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടനായികയായിക്കഴിഞ്ഞു.
-