ആരാധകര്‍*ക്ക് ആവേശമായി മമ്മൂട്ടി തൊടുപുഴയില്‍*
തൊടുപുഴ: ചലച്ചിത്രതാരം മമ്മൂട്ടി തൊടുപുഴയിലെത്തിയത് ആരാധകര്‍*ക്ക് ആവേശമായി. കാരവനില്‍*നിന്ന് ഓരോ ഷോട്ടിലും അഭിനയിക്കാന്‍* മമ്മൂട്ടി ഇറങ്ങുമ്പോള്‍* ചുറ്റും തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആരവം മുഴക്കി. 'ജവാന്* ഓഫ് വെള്ളിമല' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ഞായറാഴ്ച തൊടുപുഴയിലെത്തിയത്. ചാഴിക്കാട്ട് ആസ്പത്രിയിലും പരിസരത്തുമായിരുന്നു ചിത്രീകരണം.
മമ്മൂട്ടിയുടെ നിര്*മാണ കമ്പനിയായ പ്ലേഹൗസിന്റെ സംരംഭമാണ് ചിത്രം. നവാഗതനായ അനൂപ് കണ്ണനാണ് സംവിധായകന്*. ജയിംസ് ആല്*ബര്*ട്ട് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമന കൈകാര്യം ചെയ്യുന്നത് 'അന്*വര്*' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സതീഷ്*കുറുപ്പാണ്. പ്രശാന്ത് മാധവനാണ് കലാസംവിധാനം. മമ്ത നായികവേഷത്തിലെത്തുന്ന ചിത്രത്തില്‍* ശ്രീനിവാസന്*, ആസിഫ് അലി, ബാബുരാജ്, ലിയോണ തുടങ്ങി വന്‍* താരനിരതന്നെയുണ്ട്.വെള്ളിമല ഗ്രാമത്തിന്റെ മുഖമുദ്രയായ അണക്കെട്ടിനെ ചുറ്റിപ്പറ്റി ഗ്രാമീണ ജീവിതം ആവിഷ്*കരിക്കുന്നതാണ് ചിത്രം. അണക്കെട്ടിലെ ഓപ്പറേറ്റര്‍*മാരില്‍* ഒരാളായ ഗോപീകൃഷ്ണന്റെ വേഷത്തില്‍* മമ്മൂട്ടിയും ക്യാമ്പ് ഓഫീസര്‍* ആയ അനിതയുടെ വേഷത്തില്‍* മമ്തയും എത്തുന്നു. ബാബുരാജ്, ആസിഫ് അലി, ലിയോണ എന്നിവരാണ് മറ്റ് താരങ്ങള്‍*.