മലയാള സിനിമയില്‍* അപ്രിയസത്യങ്ങള്‍* മറച്ചുവെക്കണം
http://mangalam.com/imagemanagement/...l_tini_tom.jpg
ടിനിടോം ഭാഗ്യവാനാണ്*. ചടുലമായ ഭാവാഭിനയ തീവ്രതയോടെ മലയാള സിനിമയിലേക്ക്* കടന്നുവന്ന ടിനിടോം ഇപ്പോള്‍* മൂന്ന്* സിനിമകളിലാണ്* നായകനാവാന്‍* പോവുന്നത്*.
വൈവിധ്യമാര്*ന്ന സ്വഭാവസവിശേഷതയുള്ള കഥാപാത്രങ്ങളുടെ മാനറിസങ്ങളുമായി ടിനിടോം ഇഴുകിച്ചേരുകയാണ്*. നായകനാവുന്നതിന്* മുന്നോടിയായുള്ള ഒരു തരം ഹോംവര്‍*ക്ക്* കൂടിയാണ്* ടിനിടോം നടത്തുന്നത്*.
കുടുംബസദസുകള്‍*ക്ക്* പ്രിയങ്കരനായ ടിനിടോം പ്രാഞ്ചിയേട്ടനില്‍* മമ്മൂട്ടിയുടെ ൈഡ്രവറായി അസാമാന്യമായ അഭിനയപാടവം കാഴ്*ചവച്ചതോടെയാണ്* കൂടുതല്‍* ശ്രദ്ധിക്കപ്പെട്ടത്*. പിന്നെ, ടിനിടോമിന്റെ സമയമായിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ടിനിടോം മലയാള സിനിമയില്‍* തന്റേതായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍* റുപ്പിയില്‍* പൃഥ്വിരാജിനോടൊപ്പം നിഴല്‍*പോലെ നിലയുറപ്പിക്കുകയും കഥാപാത്രത്തിന്റെ ഭാവതീവ്രത പ്രേക്ഷകഹൃദയങ്ങളിലേക്ക്* സന്നിവേശിപ്പിക്കുകയും ചെയ്*തതോടെയാണ്* ടിനിടോം ശ്രദ്ധേയനാവാന്‍* തുടങ്ങിയത്*. സെറ്റുകളില്‍* യാതൊരുവിധ നാട്യങ്ങളുമില്ലാതെ ക്യാമറയുടെ മുന്നില്‍* കഥാപാത്രമാവുന്നതില്‍*മാത്രം ശ്രദ്ധ ചെലുത്തുന്ന ടിനിടോമിനെ എറണാകുളത്ത്* ചിത്രീകരണം നടക്കുന്ന 'ബാങ്കിംഗ്* അവേഴ്*സ്*' എന്ന ചിത്രത്തിന്റെ സെറ്റിലാണ്* കണ്ടത്*.
* ടിനിടോം നായകനാവാന്‍* പോവുന്ന ചിത്രങ്ങളെക്കുറിച്ച്*....?
മൂന്ന്* ചിത്രങ്ങളിലാണ്* ഞാന്‍* നായകനാവാന്‍* പോവുന്നത്*. അനൂപ്* ജയകുമാറിന്റെ ഔട്ട്* ഓഫ്* ഫോക്കസ്*, ലിംസന്* ആന്റണിയുടെ ഹൗസ്*ഫുള്‍*, ഹരിദാസിന്റെ വീടില്ലാത്തവന്റെ വീട്* തുടങ്ങിയ ചിത്രങ്ങളിലാണ്* ഞാന്‍* നായകനായി അഭിനയിക്കാന്‍* പോവുന്നത്*.
തമിഴിലെ പ്രമുഖ സംവിധായകനായ വെട്രിമാരന്റെ അസോസിയേറ്റായ അനൂപ്* ജയകുമാറാണ്* ഔട്ട്* ഓഫ്* ഫോക്കസിന്റെ കഥ എന്നോട്* പറഞ്ഞത്*. എല്ലാവിധ കഴിവുകളുണ്ടായിട്ടും ഉഴപ്പിനടക്കുന്ന ആള്*. മുപ്പത്തിയാറ്* വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല. ഒരുപാട്* അഭിനയ മുഹൂര്*ത്തങ്ങളുള്ള വളരെ മൈന്യൂട്ടായ ഭാവങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രം. രഞ്*ജിത്ത്*സാറോട്* വിളിച്ചുചോദിച്ച്* കഥാപാത്രത്തെക്കുറിച്ച്* വിശദീകരിച്ചശേഷമാണ്* ഞാന്‍* 'ഔട്ട്* ഓഫ്* ഫോക്കസില്‍*' നായകവേഷം ചെയ്യുന്നത്*. ഈ ചിത്രത്തിലെ ജോര്*ജ്* ജിജോ കുഞ്ചെറിയ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളുമായി ഞാനിപ്പോള്‍* ഇഴുകിച്ചേര്*ന്ന്* വാരികയാണ്*. കാരണം ഒരുപാട്* ഹോംവര്‍*ക്ക്* ആവശ്യമുള്ള കഥാപാത്രമാണിത്*.
ലിംസന്* ആന്റണിയുടെ ഹൗസ്*ഫുള്ളില്‍* ഒരു ട്രാഫിക്* പോലീസുകാരനായ കേന്ദ്രകഥാപാത്രത്തെയാണ്* ഞാന്‍* അവതരിപ്പിക്കുന്നത്*. ഒരുപാട്* വിവാഹാലോചനകള്‍* നടന്നെങ്കിലും ഒന്നും ശരിയാവാതെ ഒടുവില്‍* ഒരു നേഴ്*സിനെ വിവാഹം കഴിക്കുന്ന ട്രാഫിക്* പോലീസുകാരന്റെ കഥയാണിത്*.
ഹരിദാസിന്റെ വീടില്ലാത്തവന്റെ വീട്ടില്‍* ശ്രദ്ധേയമായ കഥാപാത്രമായാണ്* ഞാന്‍* അഭിനയിക്കുന്നത്*. ജീവിതം വളരെ ഫാസ്*റ്റായ ഇന്നത്തെ അവസ്*ഥയില്‍* ഒരു വീട്*വെക്കാന്‍*വേണ്ടി കഷ്*ടപ്പെടുന്ന സാധാരണക്കാരനായ ഒരാളുടെ മാനസിക വ്യഥയാണ്* ഈ ചിത്രത്തിന്റെ ഇതിവൃത്തം.
കമ്യൂണിസ്*റ്റ്* യൂത്തും കോണ്‍*ഗ്രസ്* യൂത്തും
* 'വീണ്ടും കണ്ണൂര്‍*' എന്ന ചിത്രത്തില്‍* കമ്യൂണിസ്*റ്റ്* നേതാവായാണല്ലോ അഭിനയിച്ചത്*?
സത്യത്തില്‍* ഒരു തരം ഭാഗ്യംപോലെ രണ്ട്* ചിത്രങ്ങളിലാണ്* യുവജനനേതാവിന്റെ വേഷം ചെയ്*തത്*. ഹരിദാസ്* സംവിധാനം ചെയ്*ത 'വീണ്ടും കണ്ണൂര്‍*' എന്ന ചിത്രത്തില്‍* കമ്യൂണിസ്*റ്റ്* യുവജനപ്രസ്*ഥാനത്തിന്റെ യുവജനനേതാവായ പാട്യം സുഗുണന്* എന്ന കഥാപാത്രമായാണ്* ഞാന്‍* അഭിനയിച്ചത്*. 'തല്‍*സമയം ഒരു പെണ്*കുട്ടി'യില്‍* യൂത്ത്*കോണ്‍*ഗ്രസിന്റെ നേതാവായിരുന്നു.
* പഠിക്കുന്ന കാലത്തെ രാഷ്*ട്രീയപ്രവര്*ത്തനം സിനിമയില്‍* ഗുണം ചെയ്*തുവോ...?
തീര്*ച്ചയായും. കമ്യൂണിസ്*റ്റ്* പാര്*ട്ടിയുടെയും കോണ്‍*ഗ്രസിന്റെയും സ്വഭാവസവിശേഷതകള്‍* എനിക്കറിയാവുന്നതാണ്*. എറണാകുളം സെന്റ്* ആല്*ബര്*ട്ട്* സ്*കൂളില്* പഠിക്കുമ്പോള്‍* ഞാന്‍* എസ്*.എഫ്*.ഐയുടെ യൂണിറ്റ്* സെക്രട്ടറിയായിരുന്നു. മഹാരാജാസ്* കോളജിലെത്തിയപ്പോള്‍* ഞാന്‍* കെ.എസ്*.യുവിന്റെ ഭാരവാഹിയായിരുന്നു. കോണ്‍*ഗ്രസിലുള്ളവര്‍*ക്ക്* പ്രായോഗികമായ ഒരു രീതിയുണ്ട്*. ഉള്ളില്‍* ചിന്ത വേറെയാണെങ്കിലും കോണ്‍*ഗ്രസുകാരന്* പുറത്ത്* ചിരിച്ചുകാണിക്കും. കമ്യൂണിസ്*റ്റുകാരന്റെ സ്വഭാവത്തിനാവട്ടെ വല്ലാത്ത ധാര്‍*ഷ്*ഠ്യമുണ്ടായിരിക്കും. അവരുടെ ജീവിതരീതി കഠോരമാണ്*.
* ടിനിടോമിന്* കൃത്യമായൊരു ഐഡന്റിറ്റിയുണ്ടാക്കിയ ഇന്ത്യന്‍* റുപ്പിയിലെ സി.എച്ചിനെയും ബ്യൂട്ടിഫുളിലെ അലക്*സ്* മാളിയേക്കലിനെയും എങ്ങനെ വിലയിരുത്തുന്നു....?
എന്റെ ചുരുങ്ങിയ ചലച്ചിത്രാഭിനയ ജീവിതത്തില്‍* വളരെയധികം ആസ്വദിച്ച്* അഭിനയിച്ച കഥാപാത്രങ്ങളാണ്* ഇന്ത്യന്‍* റുപ്പിയിലെ സി.എച്ചും ബ്യൂട്ടിഫുളിലെ അലക്*സ്* മാളിയേക്കലും. ബ്യൂട്ടിഫുളില്‍* അഭിനയിക്കുമ്പോള്‍* അലക്*സ്* മാളിയേക്കലിന്റെ സ്വഭാവം പൂര്*ണമായും വി.കെ.പി. പറഞ്ഞുതന്നിരുന്നു. കോട്ടയം ഭാഷ സംസാരിക്കുന്ന അലക്*സ്* മാളിയേക്കലായി ഞാന്‍* ജീവിക്കുകയായിരുന്നു. അതേ സമയം ഇന്ത്യന്‍* റുപ്പിയിലെ സി.എച്ച്*. എന്റെ അഭിനയജീവിതത്തിലെ വേറിട്ടൊരു കഥാപാത്രമാണ്*. യഥാര്*ത്*ഥത്തില്* എന്റെ ബോഡിലാഗുവേജിന്* അനുയോജ്യമായ കഥാപാത്രം. റിയല്‍* എസ്*റ്റേറ്റ്* ബിസിനസുമായി ബന്*ധപ്പെട്ട സി.എച്ച്*. എന്ന കഥാപാത്രം ഇന്ന്* നമ്മുടെയൊക്കെ ഇടയിലുണ്ട്*. അവരില്‍* ഒരാളായി മാറാന്‍* എന്റെ സി.എച്ച്*. എന്ന കഥാപാത്രത്തിന്* കഴിഞ്ഞുവെന്നാണ്* എന്റെ വിശ്വാസം.
* സിനിമയില്‍* ടിനി ടോമിന്റെ ഗോഡ്*ഫാദര്‍*....?
സ്വപ്*നം കാണുന്നതുപോലെ ഒഴുകുന്ന കടലിലേക്ക്* എത്തിയവനാണ്* ഞാന്‍*. ഗോഡ്*ഫാദര്‍* എന്നത്* ഒരു തരം പ്രയോഗമാണ്*. അനുഗ്രഹങ്ങള്‍* നല്*കുന്നത്* ദൈവമാണ്*. ജീവിതത്തില്‍* ആഗ്രഹങ്ങള്‍* സമ്മാനിച്ചത്* അപ്പനാണ്*. ഇത്* രണ്ടും ഒത്തുചേര്*ന്ന്* നല്*കിയത്* രഞ്*ജിത്ത്* സാറാണ്*. അപ്പോള്‍* സിനിമയില്‍* എന്റെ ഗോഡ്*ഫാദര്‍* എന്നത്* രഞ്*ജിത്ത്*സാറാണ്*. പുതിയ ചിത്രത്തില്‍* നായകനായി അഭിനയിക്കാന്‍* കഥ കേട്ടപ്പോള്‍*പ്പോലും രഞ്*ജിത്ത്*സാറുമായി ഞാന്‍* ഡിസ്*കസ്* ചെയ്*തിരുന്നു.
* ഇന്ത്യന്‍* റുപ്പിയില്‍* പൃഥ്വിരാജിന്റെ സഹകരണംകൂടി സി.എച്ചിനെ വിജയിപ്പിക്കാന്‍* ലഭിച്ചിരുന്നോ....?
തീര്*ച്ചയായും. പൃഥ്വിരാജ്* പ്രതിഭയുള്ള നടനാണ്*. ഇന്ത്യന്‍* റുപ്പിയില്‍* പൃഥ്വിരാജിന്റെ നിഴലുപോലെ ഞാനും ഉണ്ടായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്താണ്*. എല്ലാം തുറന്നു പറയുന്ന നടനാണ്* പൃഥ്വിരാജ്*. മനസില്‍* ഒന്നും വെക്കാറില്ല. ഇന്ത്യന്‍* റുപ്പിയില്‍* ഞങ്ങള്‍* തമ്മിലുള്ള കോമ്പിനേഷന്‍* മനോഹരമായിരുന്നുവെന്നാണ്* എല്ലാവരും പറഞ്ഞത്*. ഇപ്പോള്‍* പൃഥ്വിരാജ്* നായകനായ ദീപന്* സംവിധാനം ചെയ്*ത 'ഹീറോ' എന്ന ചിത്രത്തില്‍* ഞാനും പൃഥ്വിരാജും ഒന്നിച്ചാണ്* അഭിനയിച്ചത്*. പൃഥ്വിരാജിന്റെ വലംകൈയായ ആക്രിസുമിയെന്ന കഥാപാത്രം.
* ഭാവിയില്‍* നര്*മത്തിന്* പുറമെ ഡാന്‍*സും സ്*റ്റണ്ടും ചെയ്യേണ്ടിവരുന്ന ഘട്ടത്തില്‍* സ്വന്തം ബോഡിലാഗ്വേജിനെക്കുറിച്ച്* ആത്*മവിശ്വാസമുണ്ടോ...?
ഇത്തരമൊരു ചിന്ത എന്നെയും ബാധിക്കുന്നുണ്ട്*. എന്റെ ഭാര്യ രൂപ 'ഇന്ത്യന്‍* റുപ്പി' കണ്ടപ്പോള്‍* പറഞ്ഞത്* എന്റെ നടത്തം ശരിയാക്കണമെന്നാണ്*. ഇന്ത്യന്‍* റുപ്പിയില്‍* അഭിനയിക്കുമ്പോള്‍* എന്റെ ശരീരഘടന സിനിമാഭിനയത്തിന്* പറ്റിയതല്ലെന്ന്* തോന്നിയതാണ്*. പക്ഷേ, രഞ്*ജിത്ത്*സാറാണ്* ആത്*മവിശ്വാസം പകര്*ന്നത്*. നൃത്തം ചെയ്യാനൊക്കെ എനിക്ക്* കഴിയുമെന്ന വിശ്വാസമുണ്ട്*. സ്*റ്റണ്ട്*രംഗങ്ങളില്‍* സജീവമാവാന്‍* എനിക്ക്* പറ്റും. ഞാന്‍* മാര്‍*ഷല്‍* ആര്*ട്ട്*സ്* പഠിച്ചിട്ടുണ്ട്*. 'ഓക്കിനാവ ഐക്കി' എന്ന സ്*റ്റൈയില്‍* എനിക്ക്* കരാട്ടേയില്‍* ബ്ലാക്ക്*ബെല്‍*റ്റ്* ലഭിച്ചിട്ടുണ്ട്*. നാല്* വര്*ഷമാണ്* ഞാന്‍* കരാട്ടേ പഠിച്ചത്*. ഇതാവട്ടെ ഫൈറ്റ്* രംഗങ്ങളില്‍* എനിക്ക്* ഏറെ ഗുണകരമായി മാറിയിട്ടുണ്ട്*.
* ടിനിടോം സിനിമയില്‍* ഏതെല്ലാം ജില്ലകളിലെ ഭാഷ ഉപയോഗിച്ചുകഴിഞ്ഞു...?
പ്രാഞ്ചിയേട്ടനില്‍* തൃശൂര്‍*ഭാഷയാണ്* പറഞ്ഞത്*. ഇന്ത്യന്‍* റുപ്പിയില്‍* കോഴിക്കോടന്‍* ഭാഷയിലും ബ്യൂട്ടിഫുളില്‍* കോട്ടയം ഭാഷയിലും ശൈലിയിലും ഞാന്‍* സംസാരിച്ചു കഴിഞ്ഞു. എന്റെ സ്വന്തം ഭാഷയായ കൊച്ചിയിലെ ഭാഷ സംസാരിക്കാനുള്ള അവസരം ദീപന്റെ 'ഹീറോ' എന്ന ചിത്രത്തിലെ ആക്രിസുമിയെന്ന കഥാപാത്രത്തിലൂടെ എനിക്ക്* ലഭിച്ചു.
* ചുരുങ്ങിയ കാലത്തെ സിനിമാഭിനയത്തില്‍*നിന്നും ടിനിടോം പഠിച്ച കാര്യം...?
മലയാള സിനിമയില്‍* അപ്രിയസത്യങ്ങള്‍* മറച്ചുവെക്കണമെന്ന ഏറ്റവും ഗുണകരമായ കാര്യമാണ്* ഞാന്‍* പഠിച്ചത്*.
* ടിനിയുടെ പുതിയ ചിത്രങ്ങള്‍*....?
ഔട്ട്* ഓഫ്* ഫോക്കസ്*, ഹൗസ്*ഫുള്‍*, വീടില്ലാത്തവന്റെ വീട്* എന്നീ ചിത്രങ്ങള്‍*ക്കുശേഷം അനൂപ്*മേനോനും ഞാനും സഹോദരങ്ങളായി അഭിനയിക്കുന്ന 'നമുക്ക്* പാര്*ക്കാന്‍*', ക്യാമറാമാന്* എം.ഡി. സുകുമാരന്‍* സംവിധാനം ചെയ്യുന്ന 'താക്കോല്‍*' ജോഷി സാറിന്റെയും ബാബു ജനാര്‍*ദ്ദനന്റെയും പുതിയ പ്രോജക്*ടുകള്‍*, സ്*പിരിറ്റ്*, ബാങ്കിംഗ്* അവേഴ്*സ്* തുടങ്ങിയ ചിത്രങ്ങളിലാണ്* ഞാന്‍* അഭിനയിക്കുന്നത്*. വിനു ആനന്ദിന്റെ 'പേരിനൊരു മകന്*' എന്ന ചിത്രത്തില്‍* ഞാനും പക്രുവും സുരാജ്* വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്*.