Originally Posted by
silverscreenfan
പ്രിയപ്പെട്ട സുഹൃത്തുക്കളെ ,
മാസ്റ്റർ പീസ് സിനിമക്ക് നമ്മുടെ ഫാൻസ്* പ്രവർത്തകർ നൽകുന്ന ആവേശകരമായ സ്വീകരണം നമ്മൾ എല്ലാവരിലും ആവേശം ജനിപ്പിക്കുന്നു . സിനിമയുടെ ആദ്യ പ്രദര്‍ശനം റിലീസ് ദിവസം രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട് .സിനിമയുടെ അണിയറപ്രവർത്തകർ മമ്മൂക്കയുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു തീരുമാനം . അത് പ്രീമിയർ ഷോ ആയിരിക്കും . അതായതു പൊതു ജനത്തിനും പ്രവേശനം ഉണ്ടായിരിക്കും . പക്കാ എന്റർ ട്രെയിനർ ആയതിനാൽ
പൊതുജനം ഫാൻസുകാരുടെ ആവേശത്തിനിടയിൽനിന്നാണ് ഈ സിനിമ കാണേണ്ടത് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു . അപ്പോൾ ആ ആവേശം സാധാരണ ജനങ്ങളിലേക്കും പകരും , അതൊരു തരംഗമായി മാറും .
ആദ്യ ഷോ ഫാൻസ്* ഷോ ആയി മാറുന്ന
ഒരു സാഹചര്യം ഉണ്ടായാൽ ,പൊതുജനത്തിന് കൂടി ടിക്കറ്റു ലഭ്യമാക്കുന്ന കാര്യം ഫാൻസ്* പ്രവർത്തകർ ഉറപ്പു വരുത്തേണ്ടതാണ് .
ഈ സിനിമയുടെ മെഗാ വിജയം ഉറപ്പു വരുത്തുവാൻ അന്നേ ദിവസം തേർഡ് ഷോ പരമാവധി ഉറപ്പു വരുത്തുക .
റിലീസ് ദിവസം ഏറ്റവും അധികം ഫാൻസ്* ഷോ
( തേർഡ് ഷോ) കളിച്ച പടമെന്ന റെക്കോർഡ് കൂടി നമുക്ക് സ്വന്തമാക്കണം .
വനിതകളുടെ ഫാൻസ്* ഷോ എന്നത് പിറ്റേ ദിവസം രാവിലെ ആക്കിയാൽ കൂടുതൽ മൈലേജ് സിനിമക്ക് ഉറപ്പാക്കും .
പ്രത്യേകം ഓർക്കുക സിനിമ കളിക്കുന്നതിനുള്ള ലൈസൻസ് രാവിലെ ഒൻപതു മണിക്ക് മാത്രമാകും തിയേറ്ററിൽ ലഭിക്കുക .
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സസ്നേഹം
ജോർജ്
(nb ഈ വിഷയത്തിൽ ഇനി മറ്റു ചർച്ചകൾക്ക് പ്രസക്തിയില്ല , ആയതിനാൽ മമ്മുക്കയെ സ്നേഹിക്കുന്ന നമ്മൾ സിനിമയുടെ മറ്റു പ്രൊമോഷൻ കാര്യങ്ങൾ ശ്രദ്ധിക്കുക)