Originally Posted by
KARNAN
വിക്കിപീഡിയ തയ്യാറാക്കിയ
എക്കാലത്തേയും മോശം സിനിമകളുടെ
പട്ടികയില്‍ റാം ഗോപാൽ വർമ്മയുടെ
"ആഗ്" ഉൾപ്പെടെ മൂന്ന് ഇന്ത്യന്‍
ചിത്രങ്ങള്‍ക്ക് ഇടം. മച്ച്ലി ജല്‍ കീ
റാണി ഹേ, ഹംഷകല്‍സ് എന്നിവയാണ് മറ്റ്
ചിത്രങ്ങള്‍. ലോകത്തെ പ്രശസ്തരായ
സിനിമാ നിരൂപകരാണ് പട്ടിക തയ്യാറാക്കാന്‍
വിക്കിപീഡിയയെ സഹായിച്ചത്.
ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ്
ചിത്രം "ഷോലെ"യുടെ റീമേക്ക്
ആയിരുന്നു ആഗ്. രാംഗോപാല്‍ സംവിധാനം
ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗനും,
അമിതാബ് ബച്ചനും ആയിരുന്നു മുഖ്യ
വേഷം ചെയ്തത്. മലയാളത്തിലെ
സുപ്പർ സ്റ്റാർ മോഹൻലാലും ഒരു വേഷം ഈ
ചിത്രത്തിൽ ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ എക്കാലത്തേയും മികച്ച
സിനിമയെ നശിപ്പിച്ച സിനിമ എന്ന
വിശേഷണമാണ് ടൈംസ് ഓഫ് ഇന്ത്യ ആഗിന്
നൽകിയിരുന്നത്. ആഗ് ഒരു മിസ്റ്റേക്
ആയിരുന്നുവെന്ന് അമിതാഭ് ബച്ചനും
സമ്മതിക്കുകയുണ്ടായി.
അടുത്തിടെ ഇന്ത്യയിലെ ഏറ്റവും
മികച്ച നടനായ മമ്മൂട്ടിക്ക് എതിരെ റാം
ഗോപാൽ വർമ്മ വിവാദ പരാമർശം നടത്തി പല
പ്രഗൽഭർ അടക്കം ഒരുപാട് പേരുടെ
പഴികേട്ടിരുന്നു.
ആ വർമ്മയ്ക്ക് ഏറ്റവും കൂടുതൽ
നാണക്കേട് ഉണ്ടാക്കുന്ന ഒരു വാർത്തയാകും
ഇത്.