Originally Posted by
Rarish
പൃഥ്വിയെ നായകനാക്കി ജിത്തു ജോസഫ്..
ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍* പൃഥ്വിരാജ് നായകനാകുന്നു. അനന്ത വിഷനു വേണ്ടി ശാന്ത മുരളിയാണ് ചിത്രം നിര്*മിക്കുന്നത്. ദിലീപിനെ നായകനാക്കി ജിത്തു ഒരുക്കുന്ന മൈ ബോസിന്റെ ചിത്രീകരണം കഴിഞ്ഞാല്‍* പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് ജിത്തു അറിയിച്ചു...
സുരേഷ്*ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയാണ് ജിത്തു മലയാള സിനിമയില്‍* ശ്രദ്ധിക്കപ്പെട്ടത്. സുരേഷ് ഗോപി ഇരട്ടവേഷത്തില്‍* അഭിനയിച്ച ചിത്രമായിരുന്നു ഇത്.
ദിലീപും മംമ്ത മോഹന്‍*ദാസുമാണ് ജിത്തുവിന്റെ പുതിയ ചിത്രമായ മൈ ബോസില്‍* അഭിനയിക്കുന്നത്. വിജി തമ്പി സംവിധാനംചെയ്യുന്ന നാടോടി മന്നനു ശേഷമായിരിക്കും ദിലീപിന്റെ മൈ ബോസ് റിലീസ് ചെയ്യുക. ഉദ്യോഗസ്ഥയും കീഴുദ്യോഗസ്ഥനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
അതേ സമയം മോളി ആന്റി റോക്ക്*സ് എന്ന ചിത്രത്തോടെ പൃഥ്വിരാജ് വ്യത്യസ്ത പ്രമേയങ്ങളുമായി എത്തുന്ന സംവിധായകര്‍*ക്കൊപ്പം സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര്‍* സംവിധാനം ചെയ്ത മോളി ആന്റി നല്ലൊരു ചിത്രം എന്ന പേരു നേടിയതോടെയാണ് പൃഥ്വി പുതിയ തീരുമാനമെടുത്തത്. ലാല്‍* ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍* അത്തരത്തിലുള്ള ചിത്രമാണ്.
ഈ മാസം 17നാണ് ചിത്രം തിയേറ്ററില്‍* എത്തുന്നത്. അതിനു ശേഷം കമല്‍* സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് റിലീസ് ചെയ്യും. തുടര്‍*ന്ന് ഷാജി കൈലാസുമായി ചേര്*ന്ന് വര്*ഷങ്ങള്*ക്കു മുമ്പ് ചിത്രീകരണം തുടങ്ങിവച്ചിരുന്ന രഘുപതി രാഘവരാജാറാം പൂര്*ത്തിയാക്കും. അതിനു ശേഷമാണ് ജിത്തുവിന്റെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.
ശാന്ത മുരളി പൃഥ്വിരാജിനെ നായകനാക്കി നിര്*മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ക്ലാസ്*മേറ്റ്*സ്, ചോക്ലേറ്റ്, റോബിന്*ഹുഡ്, തേജാഭായി എന്നിവയാണ് പൃഥ്വിരാജിനെ നായകനാക്കി അനന്തവിഷന്‍* നിര്*മിച്ച ചിത്രങ്ങള്‍*. അതില്‍* ആദ്യ മൂന്നു ചിത്രങ്ങള്‍* വന്‍* നേട്ടമുണ്ടാക്കിയതാണ്. തേജാഭായി കോടികള്‍* ചെലവിട്ടെങ്കിലും തിരികെ കിട്ടയത് കുറച്ചു ലക്ഷങ്ങള്‍* മാത്രമായിരുന്നു. പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍* വിവരങ്ങള്‍* ഉടന്‍* തന്നെ അറിയിക്കുമെന്നാണ് ജിത്തു പറയുന്നത്.
-http://malayalam.oneindia.in/movies/news/2012/10/prithviraj-jithu-joseph-new-film-104858.html