RAVEENA TANDON DOING GUEST ROLE IN "BLACK COFFEE"
ബ്ലാക്ക് കോഫി കുടിക്കാന്‍* രവീണ മലയാളത്തില്‍* !
http://malayalam.webdunia.com/articl...802043_1_1.jpg
ഒരുകാലത്ത് ബോളിവുഡിന്*റെ സ്വപ്നനായികയായിരുന്ന രവീണ ഠണ്ടന്* മലയാളത്തിലേക്ക്. നവാഗതനായ സോജന്* ജോസ് സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിലൂടെയാണ് രവീണ മലയാളത്തിലെത്തുന്നത്. എന്നാല്‍* രവീണ ഈ ചിത്രത്തില്‍* നായികയല്ല.
“ബ്ലാക്ക് കോഫിയില്‍* രവീണ നായികയാകുമെന്ന് ചില ഓണ്‍*ലൈന്‍* മാധ്യമങ്ങള്‍* റിപ്പോര്*ട്ട് ചെയ്തിരുന്നു. എന്നാല്‍* അതില്‍* വാസ്തവമില്ല. രവീണ ഈ ചിത്രത്തില്‍* നായികയല്ല, അതിഥിതാരമാണ്. രവീണ എന്‍*റെ നല്ല സുഹൃത്താണ്. ഈ കഥാപാത്രത്തിനായി ഞാന്‍* സമീപിച്ചയുടന്‍* അവര്‍* ഓകെ പറയുകയായിരുന്നു” - സോജന്* ജോസ് വ്യക്തമാക്കി.
രാജേഷ് കെ നാരായണന്* തിരക്കഥ രചിക്കുന്ന ബ്ലാക്ക് കോഫി ത്രില്ലര്‍* മൂഡിലുള്ള ഒരു എന്‍*റര്*ടെയ്നറാണ്. രണ്ട് ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.
നിഷാന്ത് സാഗറും മധുരിമയുമാണ് ഇതില്‍* ഒരു ദമ്പതികളെ അവതരിപ്പിക്കുന്നത്. ഇവര്‍* ഹണിമൂണിനായി കേരളത്തിലേക്ക് വരികയാണ്. സിദ്ദാര്‍*ത്ഥ് ഭരതനും പാര്*വതി മേനോനുമാണ് അടുത്ത ജോഡി.