മമ്മൂട്ടിയെ കണ്ട് ടെന്‍*ഷനടിച്ച് മാറി നിന്നു.. അദ്ദേഹം നല്*കിയ വിശേഷണത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്
മുഖ്യധാരാ സിനിമാപ്രവര്*ത്തകരില്* നിന്നും ഏറെ വ്യത്യസ്തനാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തം സിനിമയുമായി മുന്നേറുന്നതിനിടയിലാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള സുവര്*ണ്ണാവസരം അദ്ദേഹത്തിന് ലഭിച്ചത്. അജയ് വാസുദേവന്‍* സംവിധാനം ചെയ്ത മാസ്റ്റര്‍*പീസില്‍* പ്രധാന കഥാപാത്രമായി സന്തോഷ് പണ്ഡിറ്റും എത്തുന്നുണ്ട്.
മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍*പീസിന്റെ ടീസര്‍* കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍* മീഡിയയിലൂടെ ടീസര്‍* വൈറലായിരുന്നു. മമ്മൂട്ടിയോടൊപ്പം പ്രവര്*ത്തിക്കാന്* കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്* പരിപാടിയില്‍* പങ്കെടുക്കവെയാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.
https://malayalam.filmibeat.com/img/...1498131336.jpg
ടെന്‍*ഷനോടെയാണ് ലൊക്കേഷനിലേക്കെത്തിയത്
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ഏറെ പേടിച്ചാണ് ചെന്നത്. ടെന്‍*ഷനുണ്ടായിരുന്നു. മമ്മൂട്ടിയുടെ പെരുമാറ്റത്തെക്കുറിച്ചോര്*ത്തായിരുന്നു താന്‍* ആശങ്കപ്പെട്ടതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
https://malayalam.filmibeat.com/img/...amankam-02.jpg
മമ്മൂട്ടി എത്തിയപ്പോള്‍*
മമ്മൂട്ടി സെറ്റിലെത്തുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍* തന്നെ തന്റെ കൈയ്യും കാലും വിറച്ചു തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടി സെറ്റിലെത്തിയതിന് ശേഷം താന്‍* ഒരു ഭാഗത്തേക്ക് മാറി നില്*ക്കുകയാണ് ചെയ്തത്.
https://malayalam.filmibeat.com/img/...amankam-01.jpg
സന്തോഷ് എത്തിയില്ലേ
സെറ്റിലെത്തിയ മമ്മൂട്ടി ആദ്യം തിരക്കിയത് തന്നെയായിരുന്നു. സന്തോഷ് ജോയിന്‍* ചെയ്തില്ലേയെന്ന് ചോദിക്കുകയും ആളെ വിട്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാമ് എന്തിനാണ് ഇങ്ങനെ മാറി നില്*ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചത്.
https://malayalam.filmibeat.com/img/...mmootty-03.jpg
മറുപടി പറയാന്‍* സാധിച്ചില്ല
മമ്മൂട്ടിയുടെ ചോദ്യത്തിന് പരിഭ്രമം കാരണം മറുപടി നല്*കാന്‍* കഴിഞ്ഞില്ല. തന്റെ ടെന്‍*ഷന്* അദ്ദേഹത്തിന് മനസ്സിലായിരുന്നു. പേടി കൊണ്ടാണ് മാറി നിന്നതെന്ന് പറഞ്ഞപ്പോള്‍* പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
https://malayalam.filmibeat.com/img/...-pandit-01.jpg
സന്തോഷിന്റെ ഫാനാണ്
സത്യത്തില്‍* ഞാന്‍* സന്തോഷിന്റെ ഫാനാണെന്നും അഞ്ച് ലക്ഷം രൂപ മുടക്കി 35 ലക്ഷം നേടുന്ന ബുദ്ധിരാക്ഷസനല്ലേ താനെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ആദ്യമായിട്ടായിരുന്നു തനിക്ക് ഇത്തരത്തിലൊരു പ്രശംസ ലഭിച്ചതെന്ന് താന്‍* അദ്ദേഹത്തിനോട് പറഞ്ഞിരുന്നു.
https://malayalam.filmibeat.com/img/...mmootty-01.jpg
വിമര്*ശകരോട് പോവാന്‍* പറ
സിനിമയില്‍* എന്തിനാണ് ക്ലാപ് ബോര്*ഡ് അടിക്കുന്നതെന്ന് പോലും അറിയാത്തവരാണ് തന്നെ വിമര്*ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍* പറയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
https://malayalam.filmibeat.com/img/...mmootty-02.jpg
വലിയ മനസ്സിന്റെ ഉടമ
മമ്മൂട്ടിക്ക് ജാഡയാണെന്നായിരുന്നു താന്‍* കരുതിയിരുന്നത്. എന്നാല്‍* വലിയ താരമം മാത്രമല്ല വളരെ വലിയ മനസ്സിനുടമയാണ് അദ്ദേഹമെന്ന് മനസ്സിലായതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.